ടി. എന്‍. പ്രതാപന്‌ സീതി സാഹിബ് സ്മാരക അവാര്‍ഡ്

March 13th, 2011

tn-prathapan-mla-epathramദുബായ് : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍, സേവന പ്രതിബദ്ധത ക്ക് നാട്ടിലെ പൊതു പ്രവര്‍ത്ത കര്‍ക്ക് നല്‍കുന്ന അവാര്‍ഡിന് നാട്ടിക എം. എല്‍. എ. യും, കെ. പി. സി. സി സെക്രട്ടറി യുമായ ടി. എന്‍. പ്രതാപന്‍ അര്‍ഹനായി.

കേരള ത്തിലെ സ്വാതന്ത്ര്യ സമര രാഷ്ട്രിയ സാംസ്‌കാരിക രംഗത്തെ പ്രമുഖനും, മുസ്‌ലിം നവോത്ഥാന നായകനും, കേരള നിയമസഭ സ്​പീക്കറും ആയിരുന്ന കെ. എം. സീതി സാഹിബിന്‍റെ സ്മരണ ക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തി യിരിക്കുന്നത്.

നിത്യ ദുരിത ത്തിലായ വിധവ കളായ അമ്മമാര്‍ക്ക് ‘അമ്മക്കൊരു കവിള്‍ കഞ്ഞി’ എന്ന പദ്ധതി യിലൂടെ 300 രൂപ വാല്‍സല്യ നിധി യായി നല്‍കുന്ന ഒരുമ സ്‌നേഹ കൂട്ടായ്മ, മാറാട് കലാപത്തിന്‍റെ പശ്ചാത്തല ത്തില്‍ സംസ്ഥാനത്തെ കടലോര പ്രദേശ ങ്ങളില്‍ സൗഹൃദം നിലനിര്‍ത്തുക എന്ന ലക്ഷ്യ ത്തോടെ ഒരുമ നാട്ടിക ബീച്ച് ഫെസ്‌റ്റിവല്‍, നാട്ടിക ബീച്ചിന്‍റെ വികസന ത്തിന് ടൂറിസം പദ്ധതി യോടെ ‘സ്‌നേഹ തീരം’, തുടങ്ങി യവയുടെ തുടക്ക കാരനും ചാലക ശക്തിയുമാണ് ടി. എന്‍. പ്രതാപന്‍.

നാടിന്‍റെ വികസന ത്തിന് ചേറ്റുവ ഫിഷറീസ് ഹാര്‍ബര്‍, കേരളത്തിലെ ആദ്യത്തെ ഗ്രാമീണ ഇന്‍ഡോര്‍ സ്‌റ്റേഡിയം, മിനി സിവില്‍ സ്‌റ്റേഷന്‍, തുടങ്ങിയവ യെല്ലാം യാഥാര്‍ത്ഥ്യ മാക്കുന്നതിന്‍റെ പിന്നില്‍ ശക്ത മായ പ്രവര്‍ത്ത നമാണ് തളിക്കുളം തോട്ടുങ്ങള്‍ നാരായണന്‍റെ മകനായ പ്രതാപന്‍ എന്ന ടി. എന്‍. പ്രതാപന്‍ നടത്തി വരുന്നത്. രമയാണ് ഭാര്യ. മക്കള്‍ : ആഷിക്, ആന്‍സി.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ്, ഷീല പോള്‍, വി. പി അഹമദ് കുട്ടി മദനി, എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് നേടിയത് പ്രമുഖ സാക്ഷരത പ്രവര്‍ത്തക കെ. വി. റാബിയ ആണ് .

ഏപ്രില്‍ 17 നു നാട്ടില്‍ നടക്കുന്ന സമ്മേളന ത്തില്‍ അവാര്‍ഡ് ദാനം നടത്തും. ഈ വര്‍ഷത്തെ പ്രവാസി അവാര്‍ഡ് നേടിയത് റസാക്ക് ഒരുമനയൂരാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് സ്മരണക്ക് സ്റ്റാമ്പ് ഇറക്കാന്‍ നിവേദനം നല്‍കും

March 10th, 2011

seethisahib-logo-epathramദുബായ്: സീതി സാഹിബിന്റെ സ്മരണക്ക് പോസ്‌ററല്‍ സ്റ്റാമ്പ് പുറത്തി റക്കണം എന്ന് ആവശ്യപ്പെട്ടു കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ക്കു നിവേദനം നല്‍കുവാന്‍ സീതി സാഹിബ് വിചാരവേദി യു. എ. ഇ. ചാപ്റ്റര്‍ യോഗം തീരുമാനിച്ചു.

വേദി പ്രസിദ്ധീകരിക്കുന്ന ‘സീതി സാഹിബ് കേരള ത്തിന്റെ സാംസ്‌കാരിക നായകന്‍’ എന്ന പുസ്തകം ഏപ്രില്‍ അവസാന വാരം പുറത്തിറക്കാനും തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പൊതു പരീക്ഷ ആരംഭിച്ചതിനാല്‍ ഷാര്‍ജ യില്‍ നടത്താന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥി സംഗമ അനുസ്മരണ സമ്മേളനം മെയ് ആദ്യ വാരത്തിലേക്ക് മാറ്റിവെച്ചു.

കെ. എച്ച്. എം. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ഉബൈദ് ചേറ്റുവ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഇസ്മയില്‍ ഏറാമല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും അബ്ദുല്‍ ഹമീദ് വടക്കേകാട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘കുമ്മാട്ടി’ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

February 21st, 2011

kummatti-college-alumni-members-epathram

ദുബായ് : തൃശൂർ സെന്‍റ് തോമസ് കോളേജി ലെ പൂർവ്വ വിദ്യാർത്ഥി കളുടെ സംഘടന യായ ‘കുമ്മാട്ടി’ യുടെ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

ദീപു ചാൾസ് (പ്രസിഡന്‍റ്), അജയ്കുമാർ തെക്കൂട്ട് (ജനറൽ സെക്രട്ടറി), വി. ജി. സുധീരൻ (വൈസ് പ്രസിഡന്‍റ്), ആന്‍റണി ഇഗ്നേഷ്യസ് (ജോയിന്‍റ് സെക്രട്ടറി), റാഫി മാത്യൂസ് (അക്കാഫ് മെംബർ), അബ്ദുൽ റൗഫ്‌ (ട്രഷറർ), രാജേഷ് രാജാറാം (ആർട്ട്സ്/മീഡിയ സെക്രട്ടറി) എന്നിവരും, പ്രധാന അംഗങ്ങളായി സൈഫുദ്ദീൻ.ഇ. പി., മുഹമ്മദ് ഷഫീഖ്, പോൾ ജോസ്, ചാൾസ് ജോസഫ്, എം. വി. ലാൽ, ഫൈസൽ അബ്ദു റഹമാൻ എന്നിവരും തിരഞ്ഞെടുക്ക പ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മറ്റി യിൽ പ്രത്യേക ക്ഷണിതാ ക്കളായി ‘കുമ്മാട്ടി’ മുൻ പ്രസിഡണ്ടുമാർ, പി. സി. ഔസേഫ്, ജോബ് ജോസഫ് എന്നിവരും പങ്കെടുക്കുന്ന തായിരിക്കും.

വാർഷിക ജനറൽ ബോഡി യോഗ ത്തിൽ പി. സി. ഔസേഫ് അദ്ധ്യക്ഷത വഹിച്ചു. അജയ് തെക്കൂട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ റൗഫ്‌ അവതരിപ്പിച്ച വരവ് ചെലവു കണക്കു കൾ പാസ്സാക്കി. ജോബ് ജോസഫ് സ്വാഗതവും ആന്‍റണി ഇഗ്നേഷ്യസ് നന്ദിയും പറഞ്ഞു.

‘കുമ്മാട്ടി’ അസോസിയേഷൻ സംബന്ധിച്ച കൂടുതൽ വിവര ങ്ങൾക്കും, മെമ്പര്‍ഷിപ്പി നും 050 55 121 98 എന്ന നമ്പറിൽ ( ദീപു ചാൾസ്) ബന്ധപ്പെടുക.

അയച്ചു തന്നത് : ഓ. എസ്. എ. റഷീദ്‌

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്‌കാരം

February 21st, 2011

ദുബായ് : അന്തരിച്ച പ്രശസ്ത സാഹിത്യ കാരന്‍ പാറപ്പുറ ത്തിന്‍റെ സ്മാരകാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന പാറപ്പുറത്ത് ഫൗണ്ടേഷന്‍, പ്രവാസി എഴുത്തു കാര്‍ക്കായി സംഘടിപ്പി ക്കുന്ന രണ്ടാമത് പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്‌കാര ത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു. പതിനായിരം രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്ന താണ് പുരസ്‌കാരം.

മൗലിക മായ രചനകള്‍ 2011 മാര്‍ച്ച് 31ന് മുന്‍പ് സുനില്‍ പാറപ്പുറത്ത്, ചെയര്‍മാന്‍, പാറപ്പുറത്ത് ഫൗണ്ടേഷന്‍ പി. ബി. നമ്പര്‍: 68229, ഷാര്‍ജ, യു. എ. ഇ. എന്ന വിലാസ ത്തിലോ parappurathfoundation at gmail dot com എന്ന ഇ-മെയിലിലോ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 10 80 490 – 050 54 57 397 എന്ന നമ്പറു കളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരിച്ച് പോകുന്ന പ്രവാസികള്‍ ജാഗരൂകരാവുക : ബഷീര്‍ തിക്കോടി

February 19th, 2011

vayana-koottam-sent-off-epathram
ദുബായ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ച് പോകുന്നവര്‍ ജാഗരൂകര്‍ ആയിരിക്കണം എന്ന് പ്രമുഖ പ്രാസംഗികനും എഴുത്തു കാരനുമായ ബഷീര്‍ തിക്കോടി പ്രസ്താവിച്ചു. പ്രവാസി ആയിരിക്കു മ്പോള്‍ ലഭിച്ചിരുന്ന സ്നേഹവും ബഹുമാനവും പ്രവാസി അല്ലാതെ ആകുന്നതോടു കൂടി നഷ്ടമാകും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുപ്പത്തിനാലു വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന വായന ക്കൂട്ടത്തിന്‍റെ സ്ഥാപക മെമ്പറും ഇത്തിസലാത്ത് ജീവന ക്കാരനുമായ ഷാഹുല്‍ ഹമീദ് ഇരിങ്ങാലക്കുട ക്ക് വേണ്ടി കേരള റീഡേഴ്സ് ആന്‍റ് റൈറ്റേഴ്സ് സര്‍ക്കിള്‍ ദുബായ് വയനക്കൂട്ടവും – സലഫി ടൈംസും സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

വായനകൂട്ടം ആക്ടിംഗ് പ്രസിഡന്‍റ് അബ്ദുള്ളകുട്ടി ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു.

കോഡിനേറ്റര്‍ സി. എ. ഹബീബ് തലശ്ശേരി സ്വാഗതവും, ഉപഹാര സമര്‍പ്പണവും നടത്തി. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി, പി. കെ. മുഹമ്മദ് ഹുസൈന്‍, സക്കീര്‍ ഒതളൂര്‍, ലത്തീഫ് തണ്ടിലം എന്നിവര്‍ സംസാരിച്ചു. സുബൈര്‍ വെള്ളിയോട് നന്ദി പറഞ്ഞു.

അയച്ചു തന്നത് : അബ്ദുള്ളകുട്ടി ചേറ്റുവ.

- pma

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « അഴിമതിയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയരണം : ദല
Next »Next Page » കാന്തപുരം ‘മദ്ഹുര്‍ റസൂല്‍’ പ്രഭാഷണം നടത്തി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine