മാധ്യമ സെമിനാര്‍ ശ്രദ്ധേയമായി

August 5th, 2010

media-seminar-epathramദുബായ്: ‘സൃഷ്ടി സ്ഥിതി സംഹാരം – വര്‍ത്തമാന മാധ്യമ വിവക്ഷ’  എന്ന വിഷയത്തെ ആസ്പദമാക്കി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ നടത്തിയ   മാധ്യമ സെമിനാര്‍   ശ്രദ്ധേയമായി. സൃഷ്ടിയും സംഹാരവും, മാധ്യമങ്ങള്‍ വാര്‍ത്ത കളിലൂടെ നിര്‍വ്വഹി ക്കുന്നത് വഞ്ചനാ പരമാണ് എന്നും നിജസ്ഥിതി യാണ് ജനങ്ങളില്‍ എത്തിക്കേണ്ടത് എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

media-seminar-cvm-epathram

സി. വി. എം. വാണിമേല്‍ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

 
മലയാള മനോരമ മുഖ്യ പത്രാധിപര്‍ കെ. എം. മാത്യു വിന്‍റെ നിര്യാണ ത്തില്‍ അബ്ദുള്ള ക്കുട്ടി ചേറ്റുവ അനുശോചനം രേഖപ്പെടുത്തി. ദുബായ് കെ. എം. സി. സി. ഹാളില്‍ നടന്ന പരിപാടി സി. വി. എം. വാണിമേല്‍ ഉദ്ഘാടനം ചെയ്തു.

media-seminar-jabbari-epathram

കെ. എം. ജബ്ബാരി സെമിനാറില്‍ സംസാരിക്കുന്നു

പ്രമുഖ മാധ്യമ പ്രവര്‍ത്ത കരായ കെ. എം. ജബ്ബാരി, വി. എം. സതീഷ്‌, ഷീലാ പോള്‍, ഇ. സാദിഖ്‌ അലി, ഓ.കെ. ഇബ്രാഹിം, ബീരാവുണ്ണി തൃത്താല, മുഹമ്മദ്‌ വെട്ടുകാട്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇസ്മായില്‍ ഏറാമല  വിഷയം അവതരിപ്പിച്ചു.  അഷ്‌റഫ്‌ കിള്ളിമംഗലം, അബ്ദുല്‍ സലാം എലാങ്കോട്, ഉമര്‍ മണലാടി, സലാം ചിറനെല്ലൂര്‍, അഷ്‌റഫ്‌ പിള്ളക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും ബഷീര്‍ മാമ്പ്ര നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാധ്യമ സെമിനാര്‍ ദുബായില്‍

July 29th, 2010

media-seminar-epathramദുബായ് : ‘സൃഷ്ടി സ്ഥിതി സംഹാരം – വര്‍ത്തമാന മാധ്യമ വിവക്ഷ’  എന്ന വിഷയത്തെ ആസ്പദമാക്കി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു. പത്ര പ്രവര്‍ ത്തന രംഗത്ത് ചരിത്ര പരമായ ദൗത്യം നിര്‍ വ്വഹിച്ച കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകരില്‍ ഒരാളായ കെ. എം. സീതി സാഹിബിന്റെ സ്മരണക്കായി സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമായിട്ടാണ് സീതി സാഹിബ് വിചാര വേദി ഈ സെമിനാര്‍ ഒരുക്കുന്നത് .

ആഗസ്റ്റ്‌ 2 തിങ്കളാഴ്ച രാത്രി 8 മണിക്ക്  ദുബായ് കെ. എം. സി. സി. ഹാളില്‍ നടക്കുന്ന സെമിനാറില്‍  സി. വി. എം. വാണിമേല്‍ മോഡറേറ്റര്‍ ആയിരിക്കും. പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം അബുദാബി കറസ്പോണ്ടന്റ്), കെ. എം. ജബ്ബാരി (സലഫി ടൈംസ്), ഷീലാ പോള്‍ (മലയാള നാട്), വി. എം. സതീഷ് (എമിറേറ്റ്സ് 24/7), കെ. കെ. മൊയ്തീന്‍ കോയ (യു.എ.ഇ. എക്സ്ചേഞ്ച്), ഇസ്മായില്‍ മേലടി (ദുബായ്‌ മുന്‍സിപ്പാലിറ്റി), ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), എന്‍. വിജയ് മോഹന്‍ (അമൃത),  ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക), ബഷീര്‍ തിക്കൊടി, ഫൈസല്‍ ബിന്‍ അഹമ്മദ് (ഏഷ്യാനെറ്റ്), ഷാബു  കിളിത്തട്ടില്‍ (ഹിറ്റ്‌ എഫ്. എം.), റീനാ സലീം, ബഷീര്‍ അഹമ്മദ് ബുര്‍ഹാനി, മസ് ഹറുദ്ധീന്‍ തുടങ്ങി യു. എ. ഇ. യിലെ സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക്‌ വിളിക്കുക : അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ 050 37 67 871

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായ് ഭാവന ആര്‍ട്‌സ് സൊസൈറ്റി: പുതിയ ഭാരവാഹികള്‍

July 9th, 2010

bhavana-arts-logo-epathramദുബായ്:  ഭാവന ആര്‍ട്‌സ് സൊസൈറ്റി 2010-11 ലേയ്ക്കുള്ള പുതിയ ഭാരവാഹി കളെ തിരഞ്ഞെടുത്തു.  പി. എസ്. ചന്ദ്രന്‍ ( പ്രസിഡന്‍റ് ), സുലൈമാന്‍ തണ്ടിലം ( ജനറല്‍ സെക്രട്ടറി ),  ശശീന്ദ്രന്‍ ആറ്റിങ്ങല്‍ (  ട്രഷറര്‍ ), കെ. ത്രിനാഥ് (വൈസ് പ്രസിഡന്‍റ്), അഭേദ് ഇന്ദ്രന്‍(ജോയിന്‍റ് സെക്രട്ടറി), ഷാനവാസ് ചാവക്കാട് (കലാ – സാഹിത്യ വിഭാഗം സെക്രട്ടറി),  ഖാലിദ് തൊയക്കാവ് (ജോയിന്‍റ് ട്രഷറര്‍), ലത്തീഫ് തൊയക്കാവ്, ഹരിദാസന്‍, നൗഷാദ് പുന്നത്തല, എ. പി. ഹാരിദ്‌, വി. പി. മമ്മൂട്ടി, ശശി വലപ്പാട് (വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍)

bhavana-arts-epathram

ഭാവന ആര്‍ട്‌സ് സൊസൈറ്റി 2010-11 ലേയ്ക്കുള്ള പുതിയ ഭാരവാഹികള്‍

ഇന്ത്യന്‍ കോണ്‍സുലെറ്റിനു കീഴില്‍ പ്രവര്‍ത്തി ക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (Indian Community Welfare Committee) യുടെ അംഗീകാര ത്തോടെ  പ്രവര്‍ത്തിക്കുന്ന എട്ടു സംഘടനകളില്‍ ഒന്നാണ് ദുബായ് ഭാവന ആര്‍ട്സ്‌ സൊസൈറ്റി. കഴിഞ്ഞ 22 വര്‍ഷ ങ്ങളായി കലാ സാഹിത്യ സാംസ്കാരിക രംഗത്ത്‌ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഭാവന പ്രവര്‍ത്തിച്ചു വരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടെലിവിഷന്‍ പുരസ്കാര നിശ – മമ്മുട്ടി ദുബായിലെത്തി

May 13th, 2010

mammoottyദുബായ്‌ : രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാര നിശ മെയ്‌ 14 വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ദുബായ്‌ ഗര്‍ഹൂദിലെ ഫെസ്റ്റിവല്‍ സിറ്റി കണ്‍സേര്‍ട്ട് അറീനയില്‍ അരങ്ങേറും. ഏറ്റവും പ്രശസ്തനായ മലയാളി എന്ന പുരസ്കാരം ഏറ്റു വാങ്ങാന്‍ പത്മശ്രീ ഭരത് മമ്മുട്ടി ദുബായില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. പ്രമുഖ എന്‍. ആര്‍. ഐ. പുരസ്കാരം ഏറ്റു വാങ്ങാന്‍ പത്മശ്രീ എം. എ. യൂസഫലിയും ഫെസ്റ്റിവല്‍ സിറ്റിയില്‍ എത്തും. ദുബായ്‌ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. വൈകീട്ട് 4:30ന് ഗേറ്റുകള്‍ തുറക്കും.

മമ്മുട്ടിയെ കൂടാതെ മുകേഷ്‌, ശ്രീകുമാരന്‍ തമ്പി, റഹ്മാന്‍, സുരേഷ് കൃഷ്ണ, ജയന്‍, രാജീവ്‌, രസ്ന, ലെന, അര്‍ച്ചന, കൈലാഷ് – അര്‍ച്ചന കവി ടീം, കെ. എസ്. ചിത്ര, റിമി ടോമി, ബിജു നാരായണന്‍, ശ്രീകണ്ഠന്‍ നായര്‍, ജോണ്‍ ബ്രിട്ടാസ്‌, നികേഷ്‌ കുമാര്‍, ഫൈസല്‍ ബിന്‍ അഹ്മദ്‌, വിജയ്‌ ബാബു, ജയമോഹന്‍, സഹദേവന്‍, സൈനുദ്ദീന്‍, പത്മാ ഉദയന്‍, രഞ്ജിനി ഹരിദാസ്‌, ഷോബി തിലകന്‍, ജി. എസ്. പ്രദീപ്‌, ലക്ഷ്മി നായര്‍, സുരേഷ് ഉണ്ണിത്താന്‍, ദേവാനന്ദ്‌, അന്‍വര്‍, കണ്ണൂര്‍ ഷരീഫ്, സംഗീതാ പ്രഭു, ശ്രീക്കുട്ടന്‍, ആന്‍ ആമി തുടങ്ങിയവര്‍ അവാര്‍ഡ്‌ നൈറ്റിനായി എത്തുന്നുണ്ട്. ദിര്‍ഹം 50, 100, 500 എന്നിങ്ങനെയാണ് ടിക്കറ്റ്‌ നിരക്ക്. 050 3453029, 050 5442096 എന്നീ നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

ഫെസ്റ്റിവല്‍ സിറ്റിയില്‍ നാളെ രാവിലെ എട്ടു മുതല്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്. കൂടാതെ ലുലുവിന്റെയും അമാലിയയുടെയും എല്ലാ ഔട്ട്‌ലറ്റുകളിലും നൂര്‍ജഹാന്‍ റസ്റ്റോറന്റ്, മദീനാ സൂപ്പര്‍മാര്‍ക്കറ്റ്‌ (നാഷണല്‍ പെയിന്റ്), അല്‍ മനാര്‍ ടെക്സ്റ്റൈല്‍സ് സത്വ, ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റ്‌ ഷാര്‍ജ, ഹോട്ട് ആന്‍ഡ്‌ സ്പൈസി റസ്റ്റോറന്റ് അജ്മാന്‍, ഗംഗാ റസ്റ്റോറന്റ് ഷാര്‍ജ എന്നിവിടങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തെരുവു കുട്ടികള്‍ക്ക് പിന്തുണ തേടി കിരണ്‍ ബേദി ദുബായില്‍

May 11th, 2010

kiran-bediഇന്ത്യയില്‍ തെരുവു കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന നവ് ജ്യോതി ഫൗണ്ടേഷന് പിന്തുണ തേടി കിരണ്‍ ബേദി ദുബായില്‍ എത്തി. ഇന്ത്യയില്‍ തെരുവില്‍ ഉപേക്ഷിക്ക പ്പെടുകയോ, വിദ്യാഭ്യാസ സാഹചര്യം ഇല്ലാതെ വളരുകയോ ചെയ്യുന്ന കുട്ടികളെ ദത്തെടുക്കാന്‍ യു. എ. ഇ. യിലെ പലരും മുന്നോട്ട് വരുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് കിരണ്‍ ബേദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പോലീസ് സേനയില്‍ ആയിരുന്നപ്പോഴും വിദ്യാഭ്യാസ പ്രവര്‍ത്തന ങ്ങള്‍ക്കായിരുന്നു ഊന്നല്‍ നല്‍കി യിരുന്നതെന്ന് ബേദി വ്യക്തമാക്കി. ഈ മാസം 12 ന് വൈകീട്ട് ഏഴിന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ കിരണ്‍ ബേദിയുടെ വിശദീകരണ യോഗവുമുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു – കെ. മുരളീധരന്‍
Next »Next Page » ഖത്തറില്‍ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ക്ക് നിയമ സാധുതയില്ല »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine