ആൾ കേരള വിമൻസ് കോളെജ് അലംനെ ഭാര വാഹികൾ

August 7th, 2016

all-kerala-womans-collage-alumni-akwca-2016-17-committee-ePathram

അബുദാബി : സാംസ്കാരിക രംഗത്ത്‌ സജീവ മായി പ്രവർത്തി ക്കുന്ന വനിതാ കൂട്ടായ്മ യായ ആൾ കേരള വിമൻസ് കോളെജ് അലംനെ (AKWCA) യുടെ 2016 – 17 വർഷ ത്തേ ക്കുള്ള കമ്മിറ്റി യെ തെരഞ്ഞെ ടുത്തു.

ഷൈലാ സമദ് (പ്രസിഡന്റ്), അംബികാ ദേവി (ജനറല്‍ സെക്രട്ടറി), ഡെയ്‌സി മാത്യു (ട്രഷറർ) എന്നിവരുടെ നേതൃത്വ ത്തിൽ 15 അംഗ കമ്മിറ്റി നില വിൽ വന്നു.

ആശാ ലത (അഡ്വൈ സര്‍), റോസമ്മ മുരിക്കൻ, മോളി ബോബൻ (വൈസ് പ്രസിഡണ്ടു മാർ), അഡ്വക്കേറ്റ്. അയിഷാ സക്കീര്‍ (സെക്രട്ടറി), പവിത്ര ജയന്‍, സാന്‍സി മാത്യു, സൗമ്യ, അനിത ദീപക് (കലാ വിഭാഗം), റഹ്മത്ത് ഇബ്രാഹിം, പ്രീതി നായര്‍, പുഷ്പ, ഭവാനി കുട്ടി കൃഷ്ണന്‍ തുടങ്ങിയ വരാണ് മറ്റു ഭാര വാഹി കള്‍.

പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്കു പോകുന്ന AKWCA സ്ഥാപക അംഗം സുചേതാ സിറിലിനു കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ വെച്ച് യാത്ര യയപ്പു നൽകി. കൂട്ടായ്മ യുടെ ഉപഹാരം സമ്മാനിച്ചു.

മുൻ വർഷ ങ്ങളിലെ പ്പോലെ ജീവ കാരുണ്യ പ്രവർത്തന ങ്ങൾ ക്കു മുൻ‌ തൂക്കം നൽകും എന്നും അബു ദാബി യിലെ കലാ സാംസ്കാരിക രംഗ ങ്ങ ളിലും ആൾ കേരള വിമൻസ് കോളെജ് അലംനെ സജീവ മായി പ്രവർത്തി ക്കും എന്നും പ്രസിഡന്റ് ഷൈലാ സമദ് അറിയിച്ചു.

* പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

* വിമന്‍സ്‌ കോളേജ്‌ അലുംനി ഓണാഘോഷം

* വിമന്‍സ് കോളജ് അലൂംനെ പുതു വത്സരാ ഘോഷം

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂണിവേഴ്‌സല്‍ ഹോസ്​പിറ്റലില്‍ പുതിയ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു

August 4th, 2016

jamal-hussain-al-zaabi-inaugurate-universal-hospital-new-lab-ePathram
അബുദാബി : സ്വകാര്യ മേഖല യിലെ പ്രമുഖ ആതുരാ ലയ മായ യൂണി വേഴ്‌സല്‍ ഹോസ്പിറ്റ ലില്‍ അത്യാ ധുനിക സൗകര്യ ങ്ങളോടെ പുതിയ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. യൂണി വേഴ്സല്‍ ടവര്‍ രണ്ടിലെ ഏഴാം നില യില്‍ ഒരുക്കിയ ലാബി ന്റെ ഉദ്ഘാടനം, കേരള ത്തിലെ യു. എ. ഇ. കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയും യു. എ. ഇ. യിലെ അര്‍ജന്റീന അംബാസിഡര്‍ ഫെര്‍ണാണ്ടോ ഡി. മാര്‍ട്ടിനിയും ചേര്‍ന്നു നിര്‍വ്വഹിച്ചു.

24 മണിക്കൂറും പ്രവര്‍ത്തി ക്കുന്ന ലാബില്‍ ക്ലിനി ക്കല്‍ പാത്തോളജി, അനാട്ട മിക്കല്‍ പാത്തോ ളജി വിഭാഗ ങ്ങളും, ബയോ കെമിസ്ട്രി, കരള്‍, വൃക്ക, ഹോര്‍ മോണ്‍, സിറോളജി, മൈക്രോ ബയോളജി പരിശോധന കളും നടത്തും. വരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന അന ലൈസറും ലാബിന്റെ പ്രത്യേകത യാണ്.

രോഗ നിര്‍ണ്ണയം അതി വേഗം നടത്താനുള്ള എല്ലാ സജ്ജീ കരണ ങ്ങളും ഉള്‍ക്കൊള്ളിച്ച താണ് പുതിയ ലാബ് എന്ന് ഹോസ്പിറ്റല്‍ എം. ഡി. ഡോക്ടർ. ഷബീര്‍ നെല്ലി ക്കോട് പറഞ്ഞു.

യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ സി. ഒ. ഒ. ഹമദ് അൽ ഹുസ്നി, ഹൃദ്രോഗ വിഭാഗം തലവൻ ഡോ.ജോര്‍ജി കോശി മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

*  ആധുനിക സൌകര്യ ങ്ങളുമായി യൂണി വേഴ്സല്‍ ആശുപത്രി

*  ന്യൂറോ സ്‌പൈന്‍ ചികില്‍സാ സംവിധാനം യൂണിവേഴ്‌സല്‍ ആശുപത്രിയില്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹൗസിംഗ് ബ്രോസ് ഏക ദിന വോളി ബാള്‍ : ഗയാതി ബോയ്സ് ജേതാക്കളായി

August 2nd, 2016

ruwais-housing-bros-first-volley-ball-ePathram
അബുദാബി : റുവൈസ് ഹൗസിംഗ് ബ്രോസ് സംഘടി പ്പിച്ച ഏകദിന വോളി ബോള് ടൂർണ്ണ മെന്‍റില്‍ ഗയാതി ബോയ്സ് ജേതാക്കളായി. ബൈനൂന ബോയ്സിനെ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ ക്കാണ് ഫൈന ലില്‍ ഗയാതി ബോയ്സ് പരാജയ പ്പെടുത്തിയത്.

ഹൈദര്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍, അഫ്സര്‍ തരകന്‍, ഇസ്മായില്‍, അക്ബര്‍ അലി, നിഷാദ്, ഷാനു, യാസര്‍, ഷബീര്‍ എന്നിവര്‍ മത്സര ങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഹൗസിംഗ് ബ്രോസ് പ്രഥമ മത്സരം കാണാനായി അബുദാബി യുടെ പടിഞ്ഞാറൻ മേഖല യായ റുവൈസിലെ നൂറു കണക്കിനു കായിക പ്രേമികൾ ഒത്തു കൂടി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. പ്രസിഡന്‍റിന്‍െറ കീര്‍ത്തിമുദ്ര ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമിന് സമ്മാനിച്ചു

August 2nd, 2016

tp-seetharam-indian-ambassodor-receive-uae-award-ePathram
അബുദാബി : ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമിന് യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആദരം.

വിദേശ കാര്യ വകുപ്പ് – അന്താ രാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡണ്ടിന്റെ ഉത്തരവ് ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമിന് കൈമാറു കയും പ്രവർത്തന മികവിനുള്ള പ്രത്യേക കീർത്തി മുദ്ര സമ്മാനി ക്കുകയും അദ്ദേഹത്തെ അനുമോദിക്കുക യും ചെയ്തു.

യു. എ. ഇ. യും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്ത മാക്കുന്നതില്‍ സ്തു ത്യര്‍ഹ മായ പങ്ക് വഹിച്ചത് പരിഗണിച്ചാണ് ആദരവ് നല്‍കിയത്.

ടി. പി. സീതാറാമിന്റെ സേവന കാലയളവിൽ ഇന്ത്യ– യു. എ. ഇ. വാണിജ്യ ബന്ധം കൂടുതൽ ശക്ത മാക്കു വാനും ഇരു രാജ്യങ്ങളി ലേയും ഭരണാ ധി കാരി കളുടെ പര സ്പര മുള്ള സന്ദർശനവും ഉഭയ കക്ഷി ബന്ധ ത്തിനു മികച്ച മുന്നേറ്റ മാണ്‍ നല്‍കിയത്.

വിദേശ കാര്യ മന്ത്രാലയ ത്തിൽ നിന്നും മറ്റു വകുപ്പു കളിൽ നിന്നും ലഭിച്ച സഹ കരണ ത്തിനു ടി. പി. സീതാറാം നന്ദി അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നൊസ്റ്റാൾജിയ പുതിയ കമ്മിറ്റി

July 19th, 2016

logo-nostalgia-abudhabi-ePathram
അബുദാബി : കലാ – സാംസ്കാരിക കൂട്ടായ്മ യായ നൊസ്‌റ്റാൾജിയ അബുദാബി യുടെ വാർഷിക ജനറൽ ബോഡി യോഗം കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.

നൊസ്‌റ്റാൾജിയ പ്രസിഡന്റ് അഹദ് വെട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നഹാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മോഹൻ കുമാർ വരവു ചെലവു കണക്കു കളും അവതരി പ്പിച്ചു. 2016 – 17 വർഷ ത്തേക്കുള്ള ഭാര വാഹി കളെ തെരഞ്ഞെടുത്തു.

അനിൽ കുമാർ (പ്രസിഡന്റ്), അനാർ ഖാൻ (വൈസ് പ്രസിഡന്റ്), സജീം സുബൈർ (ജനറൽ സെക്രട്ടറി), രഹിൻ സോമൻ (ജോയിന്റ് സെക്രട്ടറി), നിസാ മുദ്ദീൻ (ട്രഷറർ), കണ്ണൻ കരുണാകരൻ (ജോയിന്റ് ട്രഷറർ), അഹദ് വെട്ടൂർ, നൗഷാദ് ബഷീർ (രക്ഷാധികാരികൾ), മോഹൻ കുമാർ (ചീഫ് കോഡിനേറ്റർ), വിഷ്‌ണു മോഹൻ ദാസ് (കലാ വിഭാഗം), മനോജ് ബാല കൃഷ്‌ണൻ (സാഹിത്യ വിഭാഗം), റിയാസ് (മീഡിയ കൺവീനർ), സിർജാൻ, ഫൈസൽ (ഇവന്റ്). എന്നിവ രാണ് പുതിയ കമ്മിറ്റി ഭാര വാഹികൾ.

വർക്കല ദേവ കുമാർ, നൗഷാദ് ബഷീർ, അനിൽ കുമാർ, സജീം, നിസാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 – 410 59 79

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയ കൾ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരം
Next »Next Page » ലിവ ഈന്ത പ്പഴ ഉത്സവം ബുധനാഴ്ച തുടങ്ങും »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine