മലബാര്‍ ഗോള്‍ഡ് : കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

November 5th, 2015

malabar-gold-ambassador-kareena-kapoor-ePathram
അബുദാബി : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം അബു ദാബി യില്‍ തുറക്കുന്നു.

നവംബര്‍ 5 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഈ ഷോ റൂമിന്റെ ഉല്‍ഘാടനം, മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസഡര്‍ കൂടി യായ പ്രമുഖ ബോളിവുഡ് താരം കരീന കപൂര്‍ നിര്‍വ്വഹിക്കും.

100 ദശ ലക്ഷം ദിര്‍ഹം ചെലവില്‍ 10000 ചതുരശ്ര അടി വിസ്തീര്‍ ണ്ണ ത്തി ലാണ് 140 ആമത് ഷോറൂം അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ തുറക്കുന്നത്. ലോകത്ത് എവിടെ യുമുള്ള സ്വര്‍ണ്ണ, വജ്ര, പേള്‍ ആഭരണ ങ്ങള്‍ ലഭിക്കുന്ന കേന്ദ്ര മാ യിരിക്കും ഹംദാനിലെ മലബാര്‍ ഷോറൂം എന്ന് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം. പി. അഹമ്മദ് വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു. ഉപഭോക്താ ക്കള്‍ക്ക് അവരുടെ ഇഷ്ട മുള്ള ഡിസൈനില്‍ ആഭരണ ങ്ങള്‍ നിര്‍മിച്ചു നല്‍കും.

1993 ല്‍ ആരംഭിച്ച മലബാര്‍ ഗോള്‍ഡിന്റെ 22 ആം വാര്‍ഷിക ത്തിന്റെ ഭാഗ മായി ജി. സി. സി. യിലും ഇന്ത്യ യിലും മലേഷ്യ യിലു മായി ആറ് മാസ ത്തിനുള്ളില്‍ 22 ഷോറൂമു കള്‍ കൂടി  തുറക്കും എന്നും 46 കോടി ദിര്‍ഹം ഇതിനായി നിക്ഷേപം ഇറക്കിയതായും എം. പി. അഹമ്മദ് പറഞ്ഞു.

എല്ലാ രാജ്യ ക്കാര്‍ക്കും ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം പുതിയ ജ്വല്ലറി യില്‍ ലഭിക്കും എന്നും ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം. പി. ഷംലാല്‍ അഹമ്മദ് പറഞ്ഞു.  സെയില്‍സില്‍ മാത്രം 31 രാജ്യ ങ്ങളില്‍ നിന്നുള്ള 90 ജീവന ക്കാരുണ്ട്. ഇത് ഉപഭോക്താ ക്കള്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ ഷോപ്പിം ഗിന് അവസരം ഒരുക്കും.

മിഡില്‍ ഈസ്റ്റി ല്‍ സ്വര്‍ണ്ണ ത്തിനായി ഏറ്റവും കൂടുതല്‍ തുക ചെല വിടുന്നത് അബൂദാബി യില്‍ ആണ്. ആയതിനാലാണ് ഏറ്റവും വലിയ ഷോറൂം ഇവിടെ തുടങ്ങുന്നത്. ലോക വിപണി മന്ദ ഗതി യില്‍ ആണെങ്കിലും യു. എ. ഇ. യിലെ തങ്ങളുടെ ശൃംഖല കളില്‍ മികച്ച വ്യാപാര മാണ് നടക്കുന്നത് എന്നും ഷാംലാല്‍ അഹമ്മദ് പറഞ്ഞു.

കോ ചെയര്‍മാന്‍ ഡോ. പി. എ. ഇബ്രാഹിം, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. പി. അബ്ദുല്‍ സലാം, കോര്‍പറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. കെ. ഫൈസല്‍ തുടങ്ങിയവരും സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on മലബാര്‍ ഗോള്‍ഡ് : കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

സ്വരുമ അവാര്‍ഡുകള്‍ സമ്മാനിച്ചു

November 3rd, 2015

swaruma-dubai-logo-epathram
ദുബായ് : സ്വരുമ പന്ത്രണ്ടാം വാര്‍ഷിക ആഘോഷ ച്ചടങ്ങില്‍ സ്വരുമ അവാര്‍ഡു കള്‍ സമ്മാനിച്ചു. മികച്ച പത്ര പ്രവര്‍ത്തക നുള്ള അവാര്‍ഡ് മാതൃഭൂമി ഗള്‍ഫ് ബ്യൂറോ ചീഫ് പി. പി. ശശീന്ദ്രന് ബോസ് ഖാദറും എഴുത്തു കാരി ക്കുള്ള അവാര്‍ഡ് ഷെമിക്ക് ബഷീര്‍ തിക്കോടിയും കലാ കാരി ക്കുള്ള അവാര്‍ഡ് മുക്കം സാജിദയ്ക്ക് യുസഫ് കാരക്കാടും സമ്മാനിച്ചു.

പ്രസിഡന്റ് എസ്. പി. മഹമൂദിന്റെ അദ്ധ്യക്ഷത യില്‍ നടന്ന ചടങ്ങ് ബഷീര്‍ തിക്കോടി ഉദ്ഘാടനം ചെയ്തു.

പുന്നക്കന്‍ മുഹമ്മദലി, ഡോ. മുഹമ്മദ് നജീബ് ഇസ്മയില്‍, റീന സലിം, ഗഫൂര്‍, ഫസ്ലു, നൗഷാദ്, എ. കെ. ഫൈസല്‍, ഷാഹുല്‍ ഹമീദ്, ശുക്കൂര്‍ ഉടുമ്പന്തല, ഇഖ്ബാല്‍ മടക്കര, അബ്ദുല്‍ ഖാദര്‍ കൊയിലാണ്ടി, ജാന്‍സി ജോഷി, ഉബൈദ്, ഇ. കെ. പ്രദീപ് കുമാര്‍, അസീസ് വടകര, ബിനു ഹുസൈന്‍, ജസ്ലിനു ജയിംസ് എന്നിവര്‍ സംബന്ധിച്ചു.

സുബൈര്‍ വെള്ളിയോട് സ്വാഗതവും ഹുസ്സൈനാര്‍ നന്ദി യും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on സ്വരുമ അവാര്‍ഡുകള്‍ സമ്മാനിച്ചു

ഡബിൾ തായമ്പകയും അഷ്ടപതിയും ശ്രദ്ധേയമായി

November 2nd, 2015

അബുദാബി : കേരളാ സോഷ്യൽ സെന്ററിൽ അരങ്ങേറിയ ഡബിൾ തായമ്പകയും അഷ്ടപതി യും പ്രവാസി മലയാളി സമൂഹ ത്തിനു വേറിട്ട ഒരു അനുഭവമായി.

അബുദാബി യിലെ കലാ സാംസ്കാരിക കൂട്ടായ്മ കല സംഘടി പ്പിച്ച ഉത്സവം 2015 എന്ന ആഘോഷ ത്തിലാണ് വാദ്യ സംഗീത പ്രേമി കളെ ആവേശ ത്തിലാക്കി ക്കൊണ്ട് ഡബിൾ തായമ്പകയും അഷ്ടപതിയും പഞ്ച വാദ്യവും അവതരിപ്പിച്ചത്.

പയ്യന്നൂർ കൃഷ്ണ മണി മാരാ രുടെ അഷ്ടപതി യോടെ യാണ് ഉത്സവ ത്തിന് തുടക്ക മായത്. ചെറുതാഴം ചന്ദ്രൻ, ഉദയൻ നമ്പൂതിരി എന്നിവ രുടെ നേതൃത്വ ത്തിൽ കേരള ത്തിൽ നിന്നു മെത്തിയ പ്രമുഖ വാദ്യ കലാ കാരന്മാർ അടങ്ങുന്ന സംഘ മാണ് അബുദാബി കേരളാ സോഷ്യൽ സെന്റർ അങ്കണ ത്തെ പൂരപ്പറമ്പാക്കി മാറ്റി.

കേരള ത്തിന്റെ തനത് കലാ രൂപങ്ങൾ ഹൃദയത്തില്‍ ഏറ്റു വാങ്ങിയ പ്രവാസി സമൂഹം ശരിക്കും ഉത്സവം ആഘോഷി ക്കുക യായിരുന്നു.

- pma

വായിക്കുക: , , ,

Comments Off on ഡബിൾ തായമ്പകയും അഷ്ടപതിയും ശ്രദ്ധേയമായി

രാഷ്ട്രീയ സംവാദം ‘കേരളം എങ്ങോട്ട് ?’

November 1st, 2015

election-epathram അബുദാബി : തദ്ദേശ സ്വയം ഭരണ സ്‌ഥാപന ങ്ങളിലേക്കു നടക്കുന്ന തെരഞ്ഞടുപ്പിന്റെ ഭാഗ മായി കാസര്‍ ഗോഡ് നിവാസി കളുടെ കൂട്ടായ്മ കസ്രോട്ടര്‍, ‘കേരളം എങ്ങോട്ട്’ എന്ന വിഷയ ത്തില്‍ സംവാദം സംഘടിപ്പി ക്കുന്നു. നവംബര്‍ 1 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ വിവിധ രാഷ്ര്‌ടീയ നേതാക്കളും സാംസ്‌കാരിക നായകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും.

- pma

വായിക്കുക: ,

Comments Off on രാഷ്ട്രീയ സംവാദം ‘കേരളം എങ്ങോട്ട് ?’

തണ്ണീര്‍ പന്തല്‍ ‘സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു

October 30th, 2015

sabeena-shajahan-releae-thanneer-panthal-souvenir-ePathram
ദുബായ് : മാറഞ്ചേരി പഞ്ചായ ത്തിലെ യു. എ. ഇ. പ്രവാസി കളുടെ കൂട്ടായ്മ യായ ‘തണ്ണീര്‍ പന്തല്‍’ ആറാം വാര്‍ഷിക ആഘോഷ മായ ‘സ്‌നേഹ സംഗമം’ ദുബായില്‍ സംഘടിപ്പിച്ചു.

തണ്ണീര്‍ പന്തല്‍ പ്രസിഡന്റ് ബഷീര്‍ സില്‍സില അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സുഗീത് ഉദ്ഘാടനം ചെയ്തു. ആറാം വാര്‍ഷിക ആഘോഷ ത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ‘തണ്ണീര്‍ പന്തല്‍ 2015’ എന്ന സ്മരണിക എഴുത്തു കാരി സബീന ഷാജഹാന്‍ പ്രകാശനം ചെയ്തു.

തണ്ണീര്‍ പന്തലിന്റെ മുതിര്‍ന്ന അംഗം സി. എം. ജാബിര്‍ സ്മരണിക ഏറ്റു വാങ്ങി. സബ് എഡിറ്റര്‍ ഷമീം മുഹമ്മദ് പുസ്തകം പരിചയ പ്പെടുത്തി. മടപ്പാട്ട് അബൂബക്കര്‍, ആല്‍ബര്‍ട്ട് അലക്‌സ്, യുവ നടന്‍ ഫൈസല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അജയന്‍ എണ്ണാഴി, ബക്കര്‍ മാറഞ്ചേരി എന്നിവരെ ആദരിച്ചു.

അന്‍വര്‍ സാദത്ത്,സിന്ധു പ്രേംകുമാര്‍, ആദില്‍ അത്തു, ബക്കര്‍ മാറഞ്ചേരി എന്നിവര്‍ അണി നിരന്ന ഗാന മേളയും ഡി ഫോര്‍ ഡാന്‍സ് ഫെയിം പ്രണവിന്റെയും ടീമിന്റെയും നൃത്തവും ബിജേഷും റഹ്മാനും ചേര്‍ന്ന് അവതരിപ്പിച്ച മിമിക്‌സും അരങ്ങേറി.

മാഗസിന്‍ എഡിറ്ററും തണ്ണീര്‍ പന്തല്‍ സെക്രട്ടറി യുമായ എന്‍. കെ. അബ്ദുല്‍ നാസര്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്ററും ജോയിന്റ് സെക്രട്ടറി യുമായ സുധീര്‍ മന്നിങ്ങയില്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on തണ്ണീര്‍ പന്തല്‍ ‘സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു


« Previous Page« Previous « കെ. എം. സി. സി. ‘തൃശൂര്‍ കലോത്സവം’ വെള്ളിയാഴ്ച : പ്രമുഖരെ ആദരിക്കുന്നു
Next »Next Page » അയ്യായിരം തൊഴില്‍ അവസര ങ്ങളുമായി വി. പി. എസ്. ഹെൽത്ത് കെയർ »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine