ഇന്ത്യക്കാരായ 25 ഡോക്ടര്‍മാരെ ആദരിക്കുന്നു

August 7th, 2014

kmcc-logo-epathram അബുദാബി : യു. എ. ഇ. യില്‍ കാല്‍ നൂറ്റാണ്ട് തികച്ച ഡോക്ടര്‍ മാരെ അബുദാബി സംസ്ഥാന കെ. എം. സി. സി ആദരിക്കുന്നു.

സ്വാതന്ത്ര്യ ദിനാഘോഷ ത്തിന്‍െറ ഭാഗമായി ആഗസ്റ്റ് 15ന് രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടി പ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യിലാണ് യു. എ. ഇ. യിലെ ആരോഗ്യ രംഗത്ത് 25 വർഷം സേവനം ചെയ്ത ഡോക്ടര്‍ മാര്‍ക്ക് കെ. എം. സി. സി. ആദരം ഒരുക്കുന്നത്.

സ്വദേശി – പ്രവാസി സമൂഹ ങ്ങള്‍ക്ക് ഇന്ത്യന്‍ ഡോക്ടര്‍ മാര്‍ നല്‍കിയ സേവനം മുന്‍ നിര്‍ത്തി യാണ് പരിപാടി സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യക്കാരായ 25 ഡോക്ടര്‍മാരെ ആദരിക്കുന്നു

പാസ്സ്പോർട്ട് നഷ്ടപ്പെട്ടു

August 7th, 2014

help-desk-ePathram ഷാർജ : എയർപോർട്ടിൽ വെച്ച് അനിത്ഗ ശ്രീജിത്ത്‌, അഭിജിത്ത് ശ്രീജിത്ത്‌ എന്നീ കുട്ടികളുടെ പാസ്സ്പോർട്ടുകൾ നഷ്ടപ്പെട്ടു.

അവധി കഴിഞ്ഞു തിരിച്ച് എത്തിയ ഈ കുട്ടികളുടെ പാസ്സ്പോർട്ടു കൾ എയര്‍പോര്‍ട്ട് പാര്‍ക്കിങ്ങില്‍ വെച്ചാണ് നഷ്ടപ്പെട്ടത്.

കണ്ടു കിട്ടുന്നവര്‍ 055 609 2989 എന്ന നമ്പരിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

Comments Off on പാസ്സ്പോർട്ട് നഷ്ടപ്പെട്ടു

കണ്ണൂർ ശരീഫിനെ ആദരിക്കുന്നു

August 6th, 2014

mappilappattu-singer-kannur-shereef-ePathram
അല്‍ഐന്‍: മാപ്പിള പ്പാട്ടു രംഗത്ത് 22 വര്‍ഷം പിന്നിടുന്ന പ്രമുഖ ഗായകൻ കണ്ണൂര്‍ ഷെരീഫിനെ അൽ ഐനിലെ സാംസ്കാരിക കൂട്ടായ്മയായ ബ്ളൂ സ്റ്റാർ ആദരിക്കും.

അൽ ഐൻ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വെച്ച് ആഗസ്റ്റ്‌ 7 വ്യാഴാഴ്ച രാത്രി 8.30ന് സംഘടിപ്പി ക്കുന്ന ‘ഇശല്‍ ഇന്‍ അല്‍ ഐന്‍’എന്ന പരിപാടിയിൽ വെച്ചാണ് ഷരീഫിനെ ആദരിക്കുക.

- pma

വായിക്കുക: , , , ,

Comments Off on കണ്ണൂർ ശരീഫിനെ ആദരിക്കുന്നു

മുഹമ്മദ്‌ റഫിയെ അനുസ്മരിച്ചു

August 3rd, 2014

chiranthana-mohammed-rafi-anusmaranam-ePathram

ദുബായ് : അനുഗ്രഹിത ഗായകന്‍ ‍മുഹമ്മദ് റഫി സംഗീതത്തില്‍ ചാലിച്ച ദാര്‍ശനിക വ്യഥയായിരുന്നു എന്നും, ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ച അതുല്യ പ്രതിഭയായിരുന്നു എന്നും ചിരന്തന സംസ്കാരിക വേദി സംഘടിപ്പിച്ച റഫി അനുസ്മരണ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

മുഹമ്മദ് റഫിയുടെ 34 ആമത് ചരമ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടി, പ്രവാസി കോണ്‍ഗ്രസ് സാംസ്‌കാരിക വിഭാഗം സെക്രട്ടറി ബി. എ. നാസര്‍ ഉദ്ഘാടനം ചെയ്തു.

ചിരന്തന വൈസ് പ്രസിഡന്റ് നാസര്‍ പരദേശി അധ്യക്ഷത വഹിച്ചു. അബ്ദുള്ളക്കുട്ടി ചേറ്റുവ മുഖ്യ പ്രഭാഷണം ചെയ്തു.

രാജന്‍ കൊളവിപ്പാലം, ടി. പി. അശ്‌റഫ്, ജിജോ ജേക്കബ് നയ്യാശ്ശേരി, കമാല്‍ റഫീക്ക്, എ. കെ. പ്രസാദ്, ഷംസുദ്ദീന്‍ വെങ്ങര എന്നിവര്‍ പ്രസംഗിച്ചു.

റഹ്മത്തുള്ള തളങ്കര, കബീര്‍ തിക്കോടി, അബ്ദു സമദ് തുടങ്ങിയവര്‍ റഫിയുടെ ഗാനങ്ങൾ ആലപിച്ചു. സുബൈര്‍ വെളിയോട് സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. വിസ : സമഗ്രമായ മാറ്റങ്ങൾ ആഗസ്റ്റ്‌ മുതൽ

July 31st, 2014

uae-visa-new-rules-from-2014-ePathram
അബുദാബി : യു. എ. ഇ. വിസ സംവിധാന ങ്ങള്‍ പരിഷ്കരി ക്കുന്നതു സംബന്ധിച്ച സാങ്കേതിക നടപടി ക്രമ ങ്ങള്‍ പൂര്‍ത്തി യായതായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം അറിയിച്ചു .

2014 അഗസ്റ്റ് 1 മുതൽ ആയിരിക്കും പുതിയ സംവി ധാനം നടപ്പിൽ വരിക. ബിസിനസ് വിഭാഗ ത്തില്‍ സന്ദര്‍ശക വിസ യ്ക്കു മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുവദി ക്കുന്നത് ഉള്‍പ്പെടെ യുള്ള പരി ഷ്കാരങ്ങൾ ഉണ്ടാകും എന്ന് അധികൃതർ അറിയിച്ചു.

മന്ത്രി സഭാ തീരുമാന പ്രകാര മുള്ള പുതിയ വിസ നിയമ ങ്ങളും ഫീസും പിഴ കളും സംബ ന്ധിച്ച് വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

സന്ദര്‍ശക വിസയിൽ എത്തു ന്നവര്‍ക്ക് ഒന്നിലധികം തവണ രാജ്യത്ത് വന്നു പോകാന്‍ അവസരം ലഭിക്കും. പഠനം, ചികില്‍സ, കോണ്‍ഫ്രൻസുകൾ എന്നീ ആവശ്യ ങ്ങൾക്കായി ഇനി മുതൽ പ്രത്യേക വിസ അനുവദിക്കും.

ഒരു കമ്പനി യില്‍ ജോലി ചെയ്യുന്നവര്‍ മറ്റൊരു കമ്പനി യിലേക്ക് മാറു മ്പോള്‍ കുടുംബ ങ്ങളുടെ വിസ റദ്ദാക്കേ ണ്ടതില്ല എന്നും കുടുംബ ങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ 5000 ദിര്‍ഹം കെട്ടി വെച്ചാല്‍ അതേ വിസ യില്‍ രാജ്യത്ത് തുടരാന്‍ സാധിക്കും എന്നും കുടുംബാംഗ ങ്ങളെ പുതിയ വിസ യിലേക്ക് മാറ്റു മ്പോള്‍ ഈ തുക തിരികെ ലഭിക്കുക യും ചെയ്യും എന്നും പുതിയ വിസ നിയമ ത്തിൽ പറയുന്നു.

പുതിയ നിയമ പ്രകാരം തെറ്റായ വിവര ങ്ങള്‍ നല്‍കുന്ന വര്‍ക്ക് ശക്ത മായ പിഴ ഏര്‍പ്പെടു ത്തു കയും വിസ ക്കായി അപേക്ഷി ക്കുമ്പോള്‍ കൃത്യ മായ രേഖകള്‍ നല്‍കാത്ത വ്യക്തി കള്‍ക്ക് 500 ദിര്‍ഹ വും കോര്‍പറേറ്റ് സ്ഥാപന ങ്ങള്‍ക്ക് 2000 ദിര്‍ഹ വും പിഴ യും ലഭിക്കും.

വ്യാജ രേഖ കള്‍ ചമച്ച് വിസക്ക് അപേക്ഷി ച്ചാല്‍ അര ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും. താമസ നിയമ ങ്ങള്‍ ലംഘിക്കുന്ന വരെ നാടു കടത്തുന്ന തിനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. വിസ : സമഗ്രമായ മാറ്റങ്ങൾ ആഗസ്റ്റ്‌ മുതൽ


« Previous Page« Previous « സമ്മർ ക്യാമ്പ് ശനിയാഴ്ച മുതല്‍
Next »Next Page » രാജ്യത്ത് ഇബോള വൈറസ് ഇല്ല : യു. എ. ഇ. »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine