രക്ത ദാന ക്യാമ്പ്

June 19th, 2014

logo-angamaly-nri-association-ePathram
അബുദാബി : തൃശൂര്‍ ജില്ലയിലെ അങ്കമാലി നിവാസി കളുടെ പ്രവാസി കൂട്ടായ്മ അങ്കമാലി എന്‍. ആര്‍. ഐ. അസോസിയേഷന്‍ അബുദാബി ചാപ്റ്ററിന്റെ ആഭി മുഖ്യ ത്തില്‍ അബു ദാബി ബ്ലഡ്ബാങ്കു മായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂണ്‍ 27 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ ആയിരിക്കും രക്ത ദാന ക്യാമ്പ് നടക്കുക. ക്യാമ്പിന്റെ ബ്രോഷര്‍ പ്രകാശനം പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്ത കനുമായ ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 055 50 14 942 (റിജു), 050 82 13 104 (അജി)

- pma

വായിക്കുക: , , ,

Comments Off on രക്ത ദാന ക്യാമ്പ്

എമിറേറ്റ്സ് എയര്‍ ലൈന്‍സില്‍ ഇന്ത്യൻ ഭക്ഷണം ലഭിക്കും

June 18th, 2014

emirates-air-lines-ePathram
അബുദാബി : ഇന്ത്യയിലേക്കുള്ള സര്‍വ്വീസു കളിൽ യാത്ര ക്കാർക്ക് വിവിധ തരം ഇന്ത്യൻ വിഭവ ങ്ങള്‍ നൽകും എന്ന്‍ എമിറേറ്റ്സ് എയര്‍ ലൈന്‍ അധികൃതര്‍.

ഇന്ത്യ യിലേക്കുള്ള യാത്രക്കാര്‍ വർധിച്ചു വരുന്ന സാഹചര്യ മാണ് ഈ തീരുമാന ത്തിനു കാരണം. ഓരോ യാത്രാ മേഖല യെയും കണക്കി ലെടുത്താണ് ഭക്ഷണം നല്കുന്നത്.

ഇതിനു പരിചയ സമ്പന്നരായ പാചക വിദഗ്ദര്‍ ആണ് ഭക്ഷണം തയ്യാറാക്കുന്നത്. ഓരോ സംസ്ഥാന ങ്ങളുടേയും തനതു രുചി യിലുള്ള ഭക്ഷണ ങ്ങളാണ് ഇനി വിമാന ങ്ങളില്‍ ലഭിക്കുക.

മെനുവില്‍ പ്രദേശിക ഭാഷ കളിലും വിവരങ്ങള്‍ രേഖ പ്പെടുത്തി യിട്ടുണ്ടാകും. കൂടാതെ നൂറിലേറെ ഇന്ത്യന്‍ സിനിമ കളും ഒപ്പം വിനോദ പരിപാടി കളും വിമാന ത്തിൽ ഒരുക്കി യിട്ടുണ്ട്.

കേരള ത്തിലേക്കു യാത്ര ചെയ്യുന്നവർക്ക് ബീഫ്, മീന്‍ കറി, ചിക്കൻ ഫ്രൈ തുടങ്ങി യവയും ഊണും ഉണ്ടാകും.

വിവിധ സൌത്ത്, നോർത്തിന്ത്യൻ വിഭവ ങ്ങളും ലഭിക്കും. ഇന്ത്യ യിലേക്ക് പത്തു മേഖല യിലേക്കാണ് ഇപ്പോൾ എമിറേറ്റ്സ് എയര്‍ ലൈന്‍സ് ഇപ്പോള്‍ സര്‍വ്വീസ്നടത്തുന്നത്.

- pma

വായിക്കുക: , ,

Comments Off on എമിറേറ്റ്സ് എയര്‍ ലൈന്‍സില്‍ ഇന്ത്യൻ ഭക്ഷണം ലഭിക്കും

വൈവിധ്യ മാർന്ന പരിപാടികളോടെ സംഘടിപ്പിച്ച ബാച്ച് മീറ്റ്‌ ശ്രദ്ധേയമായി.

June 15th, 2014

1-batch-family-meet-2014-ePathram
അബുദാബി : ബാച്ച് ചാവക്കാട് ആറാമത് വാർഷിക ആഘോഷവും പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്നു.

ഗുരുവായൂര്‍ നിയോജക മണ്ഡല ത്തിലെ അബുദാബി യിലെ പ്രവാസി കളുടെ കൂട്ടായ്മ യാണു ബാച്ച് ചാവക്കാട്. പ്രവാസി കൂട്ടായ്മ കള്‍ക്കു മാതൃക യായി അടുക്കും ചിട്ടയോടും കൂടി ബാച്ച് അംഗങ്ങള്‍ ഒത്തു കൂടി നാട്ടിലും പ്രവാസ ലോകത്തും തങ്ങള്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

പ്രസിഡന്റ് എം. കെ. ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ഇ. പി. മൂസ്സക്കുട്ടി ഹാജി, ബാച്ച് മീറ്റ്‌ ഉത്ഘാടനം ചെയ്തു. ഷബീർ മാളിയേക്കൽ ആമുഖ പ്രഭാഷണം ചെയ്തു. ജനറൽ സെക്രട്ടറി ബഷീർ കുറുപ്പത്ത് സ്വാഗതം ആശംസിച്ചു.

പരസ്പര സൌഹൃദത്തിന്റെയും സ്നേഹം പങ്കു വെക്കലിന്റെയും വേദി കളാണ് ഇത്തരം കൂട്ടായ്മകൾ എന്നും കലുഷിതമായ സാമൂഹിക പശ്ചാത്ത ലത്തിലാണ് കേരള സമൂഹം ഇന്ന് ജീവിക്കുന്നത്. അങ്ങിനെ യുള്ളിടത്ത് കുടുംബ സൗഹൃദങ്ങൾ വളർത്തി കൊണ്ട് വരാൻ ബാച്ച് ചാവക്കാട് പോലെ ഒരു കൂട്ടായ്മക്ക് സാധിക്കട്ടെ എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ടി. എ. അബ്ദുൽ സമദ് പറഞ്ഞു.

ബാച്ച് അംഗങ്ങളുടെ കുട്ടികളിൽ നിന്നും പത്താം ക്ളാസ് – പ്ളസ് ടു പരീക്ഷ കളിൽ ഉന്നത വിജയം നേടിയ നൗഫീല നൌഷാദ്, നുസ്ഹ അബ്ദുൽ റഹീം എന്നീ വിദ്യാർഥി കളെ മാസ് എജ്യൂക്കേഷൻ സെന്റർ മെറിറ്റ്‌ അവാർഡ് നല്കി ആദരിച്ചു.

വിവിധ മേഖലകളില്‍ മികവു തെളിയിക്കുകയും ബഹുമതികള്‍ നേടുകയും ചെയ്ത അംഗങ്ങളെ കെ. എച്ച്. താഹിർ പരിചയപ്പെടുത്തി. ബാച്ച് സ്ഥാപക അംഗവും മാധ്യമശ്രീ പുരസ്കാര ജേതാവുമായ പി. എം. അബ്ദുല്‍ റഹിമാന്‍, സംഗീത സംവിധായകന്‍ നൗഷാദ് ചാവക്കാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കെ. എസ് സി. പ്രസിഡന്റ് എം. യു. വാസു, ജമാൽ മാളിയേക്കൽ, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ബെസ്റ്റ് ഫോട്ടോഗ്രാഫർ അവാർഡ് ജേതാവും ചാവക്കാട് പ്രവാസി ഫോറം ചെയർമാനുമായ കമാൽ കാസിം, അബ്ദുട്ടി കൈതമുക്ക് എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

നൗഷാദ് ചാവക്കാടിന്റെ നേതൃത്വത്തിൽ പ്രമുഖ ഗായകർ പങ്കെടുത്ത ഗാനമേളയും ശാസ്ത്രീയ – സിനിമാറ്റിക് നൃത്ത നൃത്യങ്ങൾ, ഒപ്പന, കോൽക്കളി, എന്നിവയും അംഗ ങ്ങളു ടെയും കുട്ടി കളുടെയും വിവിധ കലാ പരിപാടി കളും അരങ്ങേറി.

ബാബുരാജ്, സി. സാദിക് അലി, സുനിൽ നംബീരകത്ത്, ഷാഹുൽ പാലയൂർ, കെ. എം. മൊയിനുദീൻ, സിദ്ധീഖ് ചേറ്റുവ, കെ. പി. സക്കരിയ, സി. എം. അബ്ദുൽ കരീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംനല്കി. രക്ത ദാനം മഹാ ദാനം എന്ന മുദ്രാവാക്യവുമായി രക്ത ദാന ക്യാമ്പ് സംഘടിപ്പി ക്കുമെന്നും പ്രസിഡന്റ് എം. കെ. ഷറഫുദ്ധീന്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം സാഹിത്യ വിഭാഗം ഉദ്ഘാടനം ചെയ്തു

June 15th, 2014

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം സാഹിത്യ വിഭാഗ ത്തിന്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.

വായന യില്‍നിന്ന് അകലുന്ന താണ് ഇന്ന് കാണുന്ന പല പ്രശ്‌ന ങ്ങള്‍ക്കും കാരണം എന്ന് അദ്ദേഹം പറഞ്ഞു. പണ്ട് കേരള ത്തില്‍ ഒരു വായന ശാലാ സംസ്‌കാരം തന്നെ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു വായനാ സംസ്‌കാരം പ്രവാസ ഭൂമി യിലും ചിട്ടപ്പെടുത്തണം എന്നും അപ്പുക്കുട്ടന്‍ മാസ്റ്റര്‍ പറഞ്ഞു.

അബുദാബി മലയാളി സമാജം ലൈബ്രറി കൂടുതല്‍ മികവുറ്റ താക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പുസ്തകങ്ങള്‍ ലൈബ്രറി യിലേക്ക് സംഭാവന ചെയ്യുന്ന ചെയ്യുന്ന ആളു കളില്‍ നിന്ന് തെരഞ്ഞെടു ക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിയും നടപ്പാക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടി. പി. സീതാറാം ഇന്ത്യന്‍ മീഡിയ അബുദാബി യുടെ രക്ഷാധികാരി

June 14th, 2014

indian-media-abudhabi-activities-inaugurations-ePathram
അബുദാബി : ഇന്ത്യൻ മീഡിയ അബുദാബിയുടെ പ്രവർത്തന ഉത്ഘാടനം ഇന്ത്യൻ അംബാസഡർ ടി. പി. സീതാറാം നിർവ്വഹിച്ചു. മലയാളീ സമാജത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇമ യുടെ പ്രവർത്തന ഉത്ഘാടനം നിർവ്വഹിച്ച് ഇന്ത്യന്‍ മീഡിയ അബുദാബിയുടെ രക്ഷാധികാരി സ്ഥാനം ഇന്ത്യന്‍ അംബാസഡർ ടി. പി. സീതാറാം ഏറ്റടുത്തു.

സമൂഹത്തില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്വം ഗൗരവമേറിയതാണ്. എല്ലായിടത്തും മാധ്യമ ങ്ങള്‍ക്ക് പ്രധാനപ്പെട്ട പങ്കാണ് ഉള്ളത്. ഇത്രയധികം ഇന്ത്യക്കാര്‍ ഉള്ള യു. എ. ഇ. യില്‍ ഇന്ത്യന്‍ മാധ്യമ ങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും പ്രാധാന്യമുള്ള കാര്യമാണ്. എംബസി യുടെ പ്രവര്‍ത്തന ങ്ങള്‍ക്ക് മീഡിയ യുടെ സഹായം ആവശ്യമാണ്. മാധ്യമ ങ്ങള്‍ വഴിയാണ് പല കാര്യങ്ങളും ഉദ്യോഗസ്ഥ തലത്തിലും ജനങ്ങള്‍ക്കുമിടയിലും ആശയ വിനിമയം ചെയ്യുന്നത്. മാധ്യമ ങ്ങളുടെ സഹായമില്ലാതെ എംബസിക്കു പല കാര്യങ്ങളും ചെയ്യാന്‍ കഴിയില്ല എന്നും അംബാസഡർ പറഞ്ഞു.

സിവില്‍ സര്‍വീസില്‍ ചേരുന്നതിനു മുന്‍പു പത്ര പ്രവര്‍ത്തകനാകാന്‍ ആഗ്രഹി ച്ചിരുന്ന ആളാണു താന്‍. രാഷ്ട്രപതി കെ. ആര്‍. നാരായണന്റെ പ്രസ് സെക്രട്ടറി എന്ന നില യില്‍ മാധ്യമ പ്രവര്‍ത്ത കരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

യു എ ഇ യിൽ വന്നപ്പോൾ മുതൽ വളരെ നലല സഹകരണമാണ് ഇന്ത്യൻ മീഡിയ അബുദാബിയും ദുബായ് മീഡിയാ ഫോറവും ഇന്ത്യൻ എംബസിക്കു നൽകുന്നത് എന്നും സീതാറാം ചൂണ്ടിക്കാട്ടി.

ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ഡി. നടരാജന്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ഇമ, മലയാളി സമാജവുമായി സഹകരിച്ചു നടത്തിയ ചൈല്‍ഡ് ഒാണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ ബോധവല്‍ക്കരണ പരിപാടി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡിസ്ക് ഫൗണ്ടേഷന്‍ സി. ഇ. ഒ. മുഹമ്മദ് മുസ്തഫ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ക്ളാസ് നടത്തി.

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ പി. എം. അബ്ദുല്‍ റഹ്മാന്‍, ടി. പി. ഗംഗാധരന്‍, ജോയിന്റ് സെക്രട്ടറി മുനീര്‍ പാണ്ട്യാല, എക്സിക്യൂട്ടീവ് മെംബര്‍മാരായ ജോണി തോമസ്, അഹ്മദ് കുട്ടി, ജിസ് ജോസഫ് എന്നിവരും സംബന്ധിച്ചു. പ്രസിഡന്റ് ടി.എ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ആഗിൻ കീപ്പുറം സ്വാഗതവും ട്രഷറർ അനിൽ സി. ഇടിക്കുള നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റോഡ്‌ അപകട മരണങ്ങളിൽ കുറവ്
Next »Next Page » സമാജം സാഹിത്യ വിഭാഗം ഉദ്ഘാടനം ചെയ്തു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine