ഇസ്ലാമിക ചരിത്ര സ്മാരക ങ്ങളുടെ ഫോട്ടോ പ്രദര്‍ശനം

March 30th, 2014

അബുദാബി : ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗ ത്തിന്‍െറ നേതൃത്വ ത്തില്‍ ”ഇസ്ലാമിക് മോണുമെന്‍റ്സ് ഓഫ് ഇന്ത്യ” എന്ന പേരില്‍ ഇന്ത്യ യിലെ ഇസ്ലാമിക ചരിത്ര സ്മാരക ങ്ങളുടെ ഫോട്ടോ പ്രദര്‍ശനം അബുദാബി ഇസ്ലാമിക് സെന്ററില്‍ ആരംഭിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ട് വരെ ഇന്ത്യ യില്‍ നിര്‍മിച്ച വിവിധ ഇസ്ലാമിക വാസ്തു വിദ്യകളുടെ ചിത്ര ങ്ങള്‍ പ്രമുഖ ഫോട്ടോ ഗ്രാഫറായ ബിനോയ് കെ. ഭെഹല്‍ പകര്‍ത്തി യതാണ് ഇവിടെ പ്രദര്‍ശി പ്പിച്ചിരി ക്കുന്നത്.

മുഗള്‍ ഭരണ കാലത്ത് നിര്‍മിച്ച കെട്ടിടങ്ങളും ഗുജറാത്ത്, കശ്മീര്‍, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിട ങ്ങളിലെ ചരിത്ര പ്രസിദ്ധ മായ പള്ളി കളുടെയും ദര്‍ഗ കളുടെയുംചിത്ര ങ്ങളും സ്വദേശി കള്‍ ക്ക് കൂടി മനസ്സി ലാകുന്ന തിന് അറബി ഭാഷ യിലും വിവരണ ങ്ങള്‍ നല്‍കി യിട്ടുണ്ട്.

നമ്മുടെ സാംസ്കാരിക പാരമ്പര്യം വിദേശി കള്‍ക്കു കൂടി പകര്‍ന്നു നല്‍കുന്ന തിനായിട്ടാണ് ഇങ്ങിനെ ഒരു പരിപാടി സംഘടിപ്പിച്ചത് എന്ന്‍ അംബാസ്സിഡര്‍ ടി. പി. സീതാറാം പറഞ്ഞു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന ത്തിനു ശേഷം ഈ ചിത്ര ങ്ങള്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെ ലൈബ്രറി യിലേക്ക് സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം

March 13th, 2014

election-epathram അബുദാബി : വോട്ടര്‍ പട്ടിക യില്‍ തങ്ങളുടെ പേരും വിവര ങ്ങളും രേഖ പ്പെടുത്തുവാന്‍ പ്രവാസി കളായ ഇന്ത്യ ക്കാരോട് അബുദാബി ഇന്ത്യന്‍ എംബസി ആവശ്യ പ്പെട്ടു.

പോസ്റ്റല്‍ വോട്ടിങ്ങിനോ, ഓണ്‍ലൈന്‍ വോട്ടിങ്ങിനോ സാഹചര്യം ഇല്ലാ എങ്കിലും സമ്മതി ദാന അവകാശ മുള്ള മുഴുവന്‍ പ്രവാസി ഇന്ത്യക്കാരും ഓണ്‍ലൈന്‍ സംവിധാനം വഴി തങ്ങളു ടെ നിയോജക മണ്ഡല ത്തില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സാഹചര്യം ഉപയോഗപ്പെടുത്തണം.

ഇതിനായുള്ള അപേക്ഷാ ഫോറം ഇലക്ഷന്‍ കമ്മീഷന്റെ വെബ് പേജില്‍ ലഭ്യമാണ് എന്നും എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു.

അപേക്ഷാ ഫോറം 6 എ യില്‍ വിവര ങ്ങള്‍ പൂരിപ്പിച്ച് വിസാ പേജ് അടക്ക മുള്ള പാസ്‌ പോര്‍ട്ട് കോപ്പി സെല്‍ഫ് അറ്റസ്റ്റ് ചെയ്ത് അതതു നിയോജക മണ്ഡല ത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അയച്ച് കൊടുക്കുക വഴിയാണ് രജിസ്ട്രേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാവുക.

വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാം.

പ്രവാസി വോട്ടവകാശ ബില്‍ ലോക് സഭ അംഗീകരിച്ച തോടെ പ്രവാസ ലോകത്തെ രാഷ്ട്രീയ ആഭി മുഖ്യ മുള്ള സാംസ്കാരിക സംഘടന കള്‍ സജീവമായ പ്രവര്‍ത്തന ങ്ങള്‍ തുടങ്ങി വെച്ചി രുന്നു.

മൂന്നു മാസം മുന്‍പ് അബുദാബി യില്‍ വെച്ച് നടന്ന ക്യാമ്പില്‍ നിരവധി പേര്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ത്തിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ഥാനപതി യുടെ അധികാര പത്രം കൈമാറി

March 6th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതിയാ യി എത്തിയ ടി. പി. സീതാറാം, വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുമ്പാകെ അധികാര പത്രം സമര്‍പ്പിച്ചു.

അബുദാബി മുഷ്റിഫ് പാലസില്‍ നടന്ന ചടങ്ങില്‍ ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയു മായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, സാസ്കാരിക യുവജന സാമൂഹിക ക്ഷേമ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍, സഹ മന്ത്രി റീം അല്‍ ഹാഷിമി തുടങ്ങിയ വരും ഉന്നതെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു

February 18th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : ഇന്ത്യന്‍ എംബസി പൊതു ജനങ്ങള്‍ക്കായി ഓപ്പണ്‍ ഫോറം സംഘടി പ്പിക്കുന്നു. ഇന്ത്യക്കാര്‍ക്ക് വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി യായിരിക്കും ഇത്.

അബുദാബി യിലെ ഇന്ത്യന്‍ എംബസി യില്‍ നടത്തുന്ന പരിപാടി യില്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ പങ്കെടുക്കാം. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ദിവസ വും രാവിലെ 10 മണി മുതല്‍ 12 വരെ യാണ് കൂടിക്കാഴ്ച.

പ്രശ്‌നങ്ങളില്‍ സാധ്യമായ പരിഹാര നടപടി കള്‍ എളുപ്പം നടപ്പിലാക്കാനുള്ള എംബസി യുടെ പ്രവര്‍ത്തന ങ്ങളുടെ ഭാഗ മായാണിത്.

ഇന്ത്യന്‍ വെല്‍ഫെയര്‍ ഫണ്ടിന്റെ വിവിധ ഉപയോഗ ങ്ങളും അര്‍ഹിക്കുന്ന വര്‍ക്ക് അത് ഏതെല്ലാം വിധ ത്തില്‍ ഉപയോഗ പ്പെടുത്താം എന്നുമെല്ലാം നേരിട്ട് ചോദിച്ച് മനസ്സിലാക്കാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി. പി. സീതാറാം ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചു.

February 17th, 2014

അബുദാബി : ഇന്ത്യന്‍ സ്ഥാന പതി ടി. പി. സീതാറാം, യു. എ. ഇ. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്റ്റനന്‍റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാനു മായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങള്‍ക്കും പൊതുവായ താത്പര്യ മുള്ള നിരവധി കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

പ്രധാന മന്ത്രി യുടെ ഓഫീസ് സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ അല്‍ നുഐമി, അബുദാബി പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി ഖല്‍ഫാന്‍ അല്‍ദാഹിരി, ആഭ്യന്തര വകുപ്പ് സെക്രട്ടേറി യറ്റ് ഡയറക്ടര്‍ കേണല്‍ സൌദ് അല്‍ സാദി എന്നിവര്‍ കൂടി ക്കാഴ്ചയില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

38 of 461020373839»|

« Previous Page« Previous « വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
Next »Next Page » ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine