പ്രവാസി യിലേക്ക് രചന കള്‍ ക്ഷണിക്കുന്നു

December 23rd, 2015

ksc - logo-epathram അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ‘പ്രവാസി’ മാഗസി നിലേക്ക് രചന കള്‍ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനം, ഫീച്ചര്‍, കാര്‍ട്ടൂണ്‍ എന്നീ സൃഷ്ടികള്‍, 2016 ജനുവരി 10 നകം കിട്ടത്തക്ക വിധ ത്തില്‍ kscpravasi at gmail dot com എന്ന ഇ – മെയില്‍ വിലാ സത്തില്‍ അയക്കു കയോ കെ. എസ്. സി. യുടെ പോസ്റ്റ് ബോക്സി ലേക്ക് അയക്കു കയോ ചെയ്യണം.

വിലാസം :
സാഹിത്യ വിഭാഗം സെക്രട്ടറി,
കേരള സോഷ്യല്‍ സെന്റര്‍,
പി. ബി. നമ്പര്‍ : 3584,
അബുദാബി, യു. എ. ഇ.
Tel : 02 631 44 56,
050 571 55 43

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പ്രവാസി യിലേക്ക് രചന കള്‍ ക്ഷണിക്കുന്നു

ദൃശ്യ പൊലിമ യോടെ ‘കാഴ്ചയെ കീറി ഭ്രാന്തും കടന്ന്’ അരങ്ങിൽ

December 21st, 2015

shakthi-drama-in-ksc-drama-fest-2015-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാട കോത്സവ ത്തി ലെ മൂന്നം ദിവസം ശക്തി തിയ്യറ്റേ ഴ്സ് അവതരിപ്പിച്ച ‘കാഴ്ചയെ കീറി… ഭ്രാന്തും കടന്ന്…’ എന്ന നാടകം അര ങ്ങില്‍ എത്തി.

പ്രശസ്ത ചിത്ര കാരനായ വിന്‍സെന്റ് വാന്‍ ഗോഗി ന്റെ ജീവിത മുഹൂ ര്‍ത്ത ങ്ങളെ യാണ് പ്രമുഖ നാടക പ്രവര്‍ത്തകന്‍ ഡോ. സാംകുട്ടി പട്ടങ്കരി നാടക രൂപ ത്തില്‍ ഒരുക്കി യത്.

krishnan-vettambally-shakthi-drama-in-ksc-drama-fest-2015-ePathram
പ്രകാശ് തച്ചങ്ങാട്, കൃഷ്ണന്‍ വേട്ടാമ്പള്ളി, ജയേഷ്, ജാഫർ കുറ്റി പ്പുറം, ബിന്ദു ഷോബി, ഗീത ജയചന്ദ്രന്‍, ജയന്തി ജയരാജ് തുടങ്ങിയ വര്‍ പ്രധാന വേഷ ങ്ങളിൽ അരങ്ങില്‍ എത്തി.

മനുഷ്യ ജീവിതം ഗതി വിഗതി കളിലൂടെ ഒഴുകി പല തീര ങ്ങളി ൽ എ ത്തുന്നു എങ്കിലും തന്റെ ആത്മ ചോദന യുടെ പ്രകാ ശന ത്തിന് അനു യോജ്യ മായ കര യില്‍ അവസാനം എത്തി ച്ചേരും എന്നു വിശ്വസി ക്കുന്ന വാന്‍ഗോഗ്.

ദുരിത ങ്ങളെല്ലാം സ്വയം അനുഭവി ക്കുകയും അന ശ്വര ങ്ങളായ തന്റെ ചിത്ര ങ്ങ ളുടെ നേട്ട ങ്ങള്‍ മുഴുവന്‍ സമൂഹ ത്തിനായി ബാക്കി വെക്കു കയും ചെയ്തു കൊണ്ട് മഹാനായ ആ ചിത്ര കാരന്‍ യാത്ര യായി.

എങ്കിലും വാന്‍ ഗോഗ് നമുക്ക് സമ്മാനിച്ചു കൊണ്ട് കടന്നു പോയത് ഒരു രാഷ്ട്രീയ മാണ് എന്നു ഉല്‍ ബോധി പ്പിച്ചു കൊണ്ടാണ് നാടകം പൂര്‍ണ്ണ മാകുന്നത്.

നാടകോല്‍സവ ത്തിന്റെ നാലാം ദിവസ മായ ഡിസംബര്‍ 22 ചൊവ്വാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി സോഷ്യല്‍ ഫോറം അവത രിപ്പി ക്കുന്ന ‘അമ്മ മലയാളം’ എന്ന നാടകം അര ങ്ങേറും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ദൃശ്യ പൊലിമ യോടെ ‘കാഴ്ചയെ കീറി ഭ്രാന്തും കടന്ന്’ അരങ്ങിൽ

നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു : ‘സഖാറാം ബൈൻഡർ’ അരങ്ങിൽ എത്തി

December 16th, 2015

ksc-drama-fest-2015-inauguration-ePathram
അബുദാബി : ഏഴാമത് ഭരത് മുരളി നാടകോത്സവ ത്തിന് തിരശ്ശീല ഉയര്‍ന്നു. അബുദാബി കേരള സോഷ്യല്‍  സെന്റര്‍ അങ്കണ ത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജെമിനി ഗണേഷ് ബാബു നാടക മത്സര ത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹനന്‍, ജനറല്‍ സെക്രട്ടറി മധു പരവൂര്‍, വൈസ് പ്രസിഡന്റ് കെ. വി. പ്രേം ലാല്‍, കലാ വിഭാഗം സെക്രട്ടറി അനസ് കൊടുങ്ങല്ലൂര്‍, കോഡിനേറ്റര്‍ ഒ. ഷാജി, നാടക മത്സര ത്തിന്റെ വിധി കര്‍ത്താ ക്കളായ ടി. എം. അബ്രഹാം, ശ്രീജിത്ത് രമണന്‍, നാടക പ്രവര്‍ത്തകന്‍ പപ്പന്‍ മുറിയാ ത്തോട്  തുടങ്ങി യവര്‍ സംബന്ധിച്ചു.

ഉത്ഘാടന ചടങ്ങിനെ തുടർന്ന് അബുദാബി നാടക സൌഹൃദം അവത രിപ്പിച്ച ‘സഖാറാം ബൈൻഡർ’ അരങ്ങി ലെത്തി.

പുരുഷാധി പത്യം നിറഞ്ഞ ഒരു സമൂഹ ത്തിന്റെ പ്രതിനിധി യാണ് സഖ്റാം ബൈന്‍ഡ‍ര്‍. സ്ത്രീകളെ ഉപഭോഗ വസ്തു മാത്രമായി കാണുന്ന സഖ്റാം ബൈന്‍ഡ‍ റുടെ ഏഴാമത്തെ പെണ്ണാണ് ലക്ഷ്മി. കുലീനയായ ഈ ബ്രാഹ്മ ണ സ്ത്രീയെ അനാഥാലയ ത്തില്‍ നിന്നും കൊണ്ടു വരുന്നു. തുടര്‍ന്നു വരുന്ന ചമ്പ എന്ന സ്ത്രീ, കീഴ് ജാതി ക്കാരി യുമാണ് എന്നാല്‍ അവര്‍ അവരുടെ സ്വത്വം പണയം വെക്കാന്‍ തയ്യാറാ വുന്നില്ല. ഇവരുടെ സംഘര്‍ ഷ മാണ് ഈ നാടകം.

jeena-rajeev-kpac-saju-in-drama-fest-2015-ePathram

ജീവിത ത്തില്‍ ഒറ്റപ്പെട്ടു പോവുന്ന സ്ത്രീകള്‍, വ്യക്തി എന്ന നിലയിലും സാമൂ ഹിക ജീവിത ത്തിലും നേരിടുന്ന പീഡനങ്ങള്‍, തിരസ്കാര ങ്ങള്‍, അടിച്ച മര്‍ത്ത ലുകള്‍ തുടങ്ങിയവ യില്‍ നിന്നുള്ള അതി ജീവന ത്തിനായി നടത്തുന്ന ചെറുത്തു നില്‍പ്പും പ്രതിരോധവു മാണ് നാടകത്തിന്റെ ഇതി വൃത്തം.

പ്രശസ്ത മറാത്തി നാടകകൃത്ത് വിജയ്‌ ടെണ്ടുല്‍ക്കര്‍ രചിച്ച സഖാറാം ബൈൻഡർ സംവിധാനം ചെയ്തത് ഇസ്കന്ദര്‍ മിര്‍സ. യു. എ. ഇ. യിലെ ശ്രദ്ധേയരായ നാടക കലാ കാര ന്മാരായ കെ. പി. എ. സി. സജു, ജീനാ രാജീവ്, സിനി ഫൈസല്‍, ശരത് കൃഷ്ണ, റഷീദ് പൊന്നിലത്ത് എന്നീ അഞ്ചു നടീ നടന്മാർ മാത്രം രംഗത്തു ണ്ടായി രുന്നുള്ളൂ എങ്കിലും ആദ്യാ വസാനം വരെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ നാടക ത്തിനായി.

team-nataka-sauhrudham-in-ksc-drama-fest-2015-ePathram

അരങ്ങിലേയും അണിയറയിലേയും പ്രവര്‍ത്തകര്‍

റെഞ്ചു രവീന്ദ്രന്‍, ഷാജി, ശങ്കര്‍, ക്ലിന്റു പവിത്രന്‍, രവി പട്ടേന എന്നിവർ നാടക ത്തിനു പിന്നണി യിൽ പ്രവർ ത്തിച്ചു. തുടന്നു വരുന്ന മൂന്നു ആഴ്ച കളി ലായി പതി നൊന്നു നാടക ങ്ങളാണ് മത്സര ത്തില്‍ എത്തുന്നത്.

അടുത്ത നാടകം, അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിക്കുന്ന ‘ഫൂലന്‍’ പതിനെട്ടാം തിയ്യതി വെള്ളിയാഴ്ച അര ങ്ങില്‍ എത്തും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു : ‘സഖാറാം ബൈൻഡർ’ അരങ്ങിൽ എത്തി

ഭരത് മുരളി നാടകോത്സവം : ചൊവ്വാഴ്ച തിരശ്ശീല ഉയരും

December 14th, 2015

poster-ksc-bharath-murali-drama-fest-2015-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന ഏഴാമത് ഭരത് മുരളി നാടകോത്സവത്തിന് ഡിസംബര്‍ 15 ചൊവ്വാഴ്ച തിരശ്ശീല ഉയരും

ചൊവ്വാഴ്ച രാത്രി 7. 30 നു കെ. എസ്. സി. യില്‍ നടക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് 8.30 നു അബു ദാബി നാടക സൗഹൃദം അവതരി പ്പിക്കുന്ന ‘സഖ്റാം ബൈന്‍ഡര്‍’ എന്ന നാടക ത്തോടെ നാടക മല്‍സരം ആരംഭിക്കും.

പ്രമുഖ സംവിധായ കരുടെ നേതൃത്വ ത്തില്‍ യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളില്‍ നിന്നുള്ള 11 ട്രൂപ്പു കള്‍ ആണ് ഈ വര്‍ഷം കെ. എസ്. സി. യില്‍ നാടകങ്ങള്‍ അവതരിപ്പിക്കുക.

പിയെഴ്‌സിംഗ് വ്യൂ, ബിയോണ്ട് മാഡ്‌നെസ് (അബുദാബി ശക്തി തിയറ്റേഴ്‌സ്), അമ്മ മലയാളം (സോഷ്യല്‍ ഫോറം), മറൂണ്‍ (യുവ കലാ സാഹിതി), മാക്ബത് (കല അബുദാബി), എന്നീ നാടക ങ്ങള്‍ അബുദാബി യില്‍ നിന്നും, ഫൂലന്‍ (അല്‍ ഐന്‍ മലയാളി സമാജം), ലെസ് മിസറബിള്‍സ് (ഇന്ത്യാ സോഷ്യല്‍ സെന്റര്‍) എന്നിവ അല്‍ ഐനില്‍ നിന്നും മിയ മാക്‌സിക കള്‍പ (കനല്‍ ദുബായ്), മാ മാദിര്‍ മനുഷ് (സ്​പാര്‍ട്ടക്കസ്) എന്നിവ ദുബായില്‍ നിന്നും, ആരാച്ചാര്‍ (ഷാര്‍ജ മാസ്), മദര്‍ കറേജ് ആന്‍ഡ് ഡോട്ടേഴ്‌സ് (തിയേറ്റര്‍ ക്രിയേറ്റീവ്) എന്നിവ ഷാര്‍ജ യില്‍ നിന്നു മായി അരങ്ങില്‍ എത്തും.

നാട്ടില്‍ നിന്നുള്ള പ്രമുഖ സംവിധായ കരോടൊപ്പം മാറ്റുരക്കാന്‍ യു. എ. ഇ. യിലെ പ്രവാസി കളായ രചയി താക്കളും സംവിധായ കരും ഈ വര്‍ഷവും രംഗത്തുണ്ട്. അതു കൊണ്ടു തന്നെ ഗള്‍ഫി ലെ മികച്ച സംവിധായകന്‍, മികച്ച രചയിതാവ് എന്നി ങ്ങനെ യുള്ള പ്രത്യേക പുരസ്കാര ങ്ങളും സമ്മാനിക്കും. മികച്ച നാടകം, രണ്ടാമത്തെ നാടകം, സംവിധായകന്‍, നടന്‍, നടി, ബാല നടന്‍, ബാല നടി, ചമയം, വെളിച്ചം, രംഗ സംവിധാനം എന്നിങ്ങനെ യാണ് മറ്റു പുരസ്കാരങ്ങള്‍.

മുന്‍ തീരുമാന പ്രകാരം ഡിസംബര്‍ 13 ഞായറാഴ്ച ആരംഭി ക്കേണ്ടി യിരുന്ന നാടകോല്‍സവം ചില സാങ്കേതിക കാരണ ങ്ങളാല്‍ മാറ്റി വെക്കുക യായി രുന്നു. അന്ന് അവതരി പ്പിക്കാന്‍ നിശ്ചയി ച്ചിരുന്ന കല അബുദാബി യുടെ ‘മാക്ബെത്ത്’ എന്ന നാടകം ഡിസംബര്‍ 29 ചൊവ്വാഴ്ച അരങ്ങില്‍ എത്തും.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഭരത് മുരളി നാടകോത്സവം : ചൊവ്വാഴ്ച തിരശ്ശീല ഉയരും

നാടക സൗഹൃദം ‘സഖ്‌റാം ബൈന്‍ഡര്‍’ വേദി യിൽ എത്തിക്കുന്നു

December 12th, 2015

sakharam-binder-in-ksc-drama-fest-2015-ePathram
അബുദാബി : വിജയ്‌ ടെണ്ടുൽക്കറുടെ ‘സഖ്‌റാം ബൈന്‍ഡര്‍’ എന്ന നാടകം യു. എ. ഇ. യില്‍ അവതരി പ്പിക്കുന്നു. അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാടകോല്‍ സവ ത്തി ലാണ് ഡിസംബര്‍ 15 ന് രാത്രി 8 മണിക്ക് ‘സഖ്റാം ബൈന്‍ഡ‍ര്‍’ അബു ദാബി നാടക സൗഹൃദം ഈ നാടകം അരങ്ങിൽ എത്തിക്കുന്നത്. പ്രവാസി നാടക പ്രവര്‍ത്തകന്‍ ഇസ്‌കന്ദര്‍ മിര്‍സ യാണ് നാടകം സംവിധാനം ചെയ്തിരി ക്കുന്നത്.

nataka-sauhrudham-sakharam-binder-ksc-drama-fest-ePathram

പുരുഷാധിപത്യ ത്തിന്റെ നേര്‍ ചിത്രവും അടിച്ച മര്‍ത്ത പ്പെടുന്ന ഇന്ത്യന്‍ സ്ത്രീത്വ ത്തിന്റെ ധാര്‍മ്മിക രോഷവും അവരുടെ സ്വത്വത്തെ തിരിച്ച റിഞ്ഞ് ചെറുത്തു നില്പു  മായ ഈ  മറാത്ത നാടകം മലയാള ത്തിലേക്ക് മൊഴി മാറ്റം നടത്തി യാണ് അവതരി പ്പിക്കുന്നത്.

ഒട്ടനവധി വേദി കളില്‍ അവതരി പ്പിക്ക പ്പെടുകയും ഏറെ ചര്‍ച്ച ചെയ്യ പ്പെടുകയും ചെയ്തിട്ടുള്ളതാണ് ഈ നാടകം. ആധുനിക നാടക ലോക ത്തില്‍ പുതിയ സങ്കേത ങ്ങളുടെ സൃഷ്ടാവ് കൂടി യാണ് വിജയ്‌ ടെണ്ടുൽകര്‍. ഏറെ എതിര്‍പ്പു കളും ഭരണ കൂടത്തിന്‍റെ കടും പിടുത്ത വും അതി ജീവിച്ചാണ് ഈ നാടകം ഇന്ത്യന്‍ മനസു കളില്‍ ഇടം പിടിച്ചതും ലോക ത്തിന്‍റെ ശ്രദ്ധ നേടി യതും. വര്‍ഷ ങ്ങള്‍ക്ക് മുമ്പ് തന്നെ, ജാതീയ തയെ ചോദ്യം ചെയ്യുന്ന ‘സഖ്റാം ബൈന്‍ഡ‍ര്‍’ അന്നും ഇന്നും പ്രസക്ത മാണ്. ഇന്ത്യന്‍ നാടക വേദി യോടുള്ള ആദരമാണ് ഈ അവതരണം.

ഇതിനകം പത്തിലേറെ മികച്ച നാടക ങ്ങള്‍ അവതരി പ്പിക്കുകയും പ്രവാസ നാടക രംഗത്ത് തങ്ങളു ടേതായ സംഭാവനകള്‍ നല്‍കു കയും മികച്ച നടന്മാ രേയും മറ്റു പിന്നണി പ്രവര്‍ത്ത കരേയും അബുദാബി യിലെ കലാ രംഗ ത്ത് പരിചയ പ്പെടുത്തിയ നാടക പ്രേമി കളുടെ കൂട്ടായ്മ യാണ് നാടക സൗഹൃദം.

സതീഷ് കെ. സതീഷ് ഒരുക്കിയ  അവള്‍, ഇസ്കന്ദര്‍ മിര്‍സ യുടെ ഗോസ്റ്റ്, സുവീരന്‍ ഒരുക്കിയ ആയുസ്സിന്‍റെ പുസ്തകം, മനോജ് കാന യുടെ പിരാന, സുവീര ന്റെ നാഗമണ്ഡല, ജെയിംസ് എലിയാ യുടെ  ഞായറാഴ്ച എന്നീ നാടക ങ്ങള്‍ മുന്‍ വര്‍ഷ ങ്ങളി ലെ മല്‍സര ങ്ങളില്‍ നാടക സൗഹൃദം അവത രി പ്പിച്ച് കാണി കളുടെ പ്രശംസ യും പുരസ്കാര ങ്ങളും നേടിയിരുന്നു.

നാടക സൗഹൃദ ത്തിന്റെ ദുബായ് പുഴ, മതിലു കള്‍ ക്കപ്പുറം, ‘ദി ഗോസ്റ്റ്‌’ തുടങ്ങിയ നിരവധി നാടക ങ്ങള്‍ ഇസ്‌കന്ദര്‍ മിര്‍സ സംവിധാനം ചെയ്ത് അവതരി പ്പിച്ചിട്ടുണ്ട്.

* ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’

* “ദുബായ് പുഴ” അബുദാബിയില്‍

* പുതിയ അനുഭവമായി “ദുബായ് പുഴ”

* അബുദാബി നാടക സൌഹൃദം യാത്രയയപ്പ്

* നാടക സൗഹൃദ ത്തിന്റെ ‘ജുവൈരയുടെ പപ്പ’

* കേരളാ സോഷ്യല്‍ സെന്ററില്‍ നാടകോത്സവം

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on നാടക സൗഹൃദം ‘സഖ്‌റാം ബൈന്‍ഡര്‍’ വേദി യിൽ എത്തിക്കുന്നു


« Previous Page« Previous « ഹെറിറ്റേജ് ഫെസ്‌റ്റിവൽ മൂന്നാഴ്‌ച കൂടി ഉണ്ടാവും
Next »Next Page » സണ്‍റൈസ് സ്കൂളിന്റെ ആന്വൽ ഡേ ആഘോഷിച്ചു » • വിറ്റാമിന്‍ – ഡി ഇനി കുപ്പി വെള്ള ത്തില്‍
 • കെ. എം. സി. സി. മെമ്പര്‍ ഷിപ്പ് കാമ്പയിന്‍
 • തൊഴിൽ വിസക്ക് സ്വഭാവ സർട്ടി ഫിക്കറ്റ് നിർബന്ധം
 • പാം അക്ഷര മുദ്ര പുരസ്കാരം പി. മണി കണ്ഠനു സമ്മാനിക്കും
 • വിസ്മയ ജാലകം ദുബായ് ഫ്രെയിം ജനുവരി ഒന്നിന് തുറക്കും
 • നിറച്ചാർത്ത് : സോംഗ് ലവ് ഗ്രൂപ്പ് ഒരുക്കിയ ദേശീയ ദിനാഘോഷ ദൃശ്യാ വിഷ്‌കാരം
 • വീട്ടമ്മമാരുടെ സൗഹൃദ ക്കൂട്ടായ്മ ‘കേരളേറ്റ് വിമൺ ഇൻ അബുദാബി’
 • നാദലയം : സംഗീത പ്രതിഭകളുടെ അരങ്ങേറ്റം
 • എ​നോര സോ​ക്ക​ർ ഫെ​സ്റ്റ് : അ​ൽ ത​യ്യി​ബ് എഫ്. സി. ജേതാക്കള്‍
 • മുട്ടനൂര്‍ നിവാസി കളുടെ കുടുംബ സംഗമം പോണ്ട് പാര്‍ക്കില്‍
 • വാറ്റ് നികുതി ഘടന : ബോധവത്കരണ ക്ലാസ്സ് കെ. എസ്. സി. യിൽ
 • സെന്‍റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ആഘോഷിച്ചു
 • യു. എ. ഇ. എക്സ് ചേഞ്ച് വിന്റർ പ്രമോഷന് തുടക്കം
 • നബിദിനവും ദേശീയ ദിനവും : സ്വകാര്യ മേഖല യിൽ മൂന്നു ദിവസം അവധി
 • സായിദ്​ വർഷം : ഒൗദ്യോഗിക ലോഗോ പ്രകാശനം ചെയ്​തു
 • സ്പെഷ്യല്‍ ഒളിമ്പിക്സിന്റെ പ്രായോജ കരായി ലുലു ഗ്രൂപ്പ്
 • സെന്റ് ജോർജ്ജ് ഓർത്ത ഡോക്‌സ് കത്തീ ഡ്രലിൽ കൊയ്ത്തുൽസവം വെള്ളിയാഴ്ച
 • കൈയ്യക്ഷരത്തില്‍ എഴുതിയ പി. ഐ. ഒ. കാര്‍ഡു കള്‍ മാറ്റണം : ഇന്ത്യന്‍ എംബസ്സി
 • എനോര സോക്കര്‍ ഫെസ്റ്റ് 2017 ദുബായിൽ
 • പോലീസ് സേനയുടെ വാര്‍ഷികം : പുതിയ നാണയം പുറത്തിറക്കുന്നു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine