കെ. എസ്. സി. സമ്മര്‍ക്യാമ്പ് : വേനല്‍ത്തുമ്പികള്‍

June 24th, 2012

ksc-summer-camp-2012-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ വേനലവധി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 28 വ്യാഴാഴ്ച ആരംഭിക്കുന്ന ‘വേനല്‍ത്തുമ്പികള്‍ ‘ നയിക്കുന്നത് ഗോപി കുറ്റിക്കോല്‍. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസ ങ്ങളിലും വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് രാത്രി 9 മണി വരെ ഉണ്ടാകും.

കഥ പറഞ്ഞും പാട്ടു പാടിയും കളിച്ചും തിമിര്‍ത്തും വിനോദ യാത്രയുമായി കുട്ടികളുടെ ഉത്സവ വേദിയായി മാറുകയാണ് കേരള സോഷ്യല്‍ സെന്റര്‍ അങ്കണം. ജൂലായ് 18 ന് ക്യാമ്പ്‌ സമാപിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക : 02 631 44 55 – 050 56 12 513

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ വായനാ ദിനം ആചരിച്ചു

June 21st, 2012

അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ സാഹിത്യ വിഭാഗവും ഗ്രന്ഥ ശാലയും സംയുക്തമായി സംഘടിപ്പിച്ച വായനാ ദിന ത്തില്‍ കെ. എസ്. സി. യില്‍ നടത്തിയ സംവാദവും സമാന്തര പ്രസിദ്ധീകരണ ങ്ങളുടെ പ്രദര്‍ശനവും ശ്രദ്ധേയമായി. പ്രദര്‍ശന ത്തില്‍ മുഖ്യധാര യില്‍ ഉള്‍പ്പെടാത്ത ഇരുനൂറോളം പ്രസിദ്ധീകരണ ങ്ങള്‍ ഉണ്ടായിരുന്നു.

ഗതകാല സ്മരണകള്‍ ഉണര്‍ത്തു ന്നതായി പ്രദര്‍ശനം എന്നും വായന ദിന ത്തില്‍തന്നെ ഇങ്ങനെ ഒരു പ്രദര്‍ശനം നടത്തിയത് ഉചിതമായി എന്നും പ്രമുഖ എഴുത്തുകാരനും ഗാന രചയിതാവുമായ കാനേഷ് പൂനൂര്‍ പറഞ്ഞു.

കേരള സോഷ്യല്‍സെന്റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി ജലീല്‍ ടി. കുന്നത്തിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ലൈബ്രേറിയന്‍ ഹര്‍ഷന്‍ സ്വാഗതം പറഞ്ഞു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, എന്‍ വി മോഹനന്‍, ബക്കര്‍ കണ്ണപുരം, ബീരാന്‍കുട്ടി, സുധീര്‍ നീലകണ്ഠന്‍, കമറുദ്ദീന്‍ ആമയം, അജി രാധാകൃഷ്ണന്‍, ഇ. ആര്‍. ജോഷി, ഫൈസല്‍ ബാവ, ഒ. ഷാജി, പ്രദീപ് എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ സമരം : പ്രതിഷേധം ശക്തമാകുന്നു

June 10th, 2012

air-india-epathram
അബുദാബി : അനിശ്ചിതമായി നീളുന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമര ത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സമരം ഒത്തു തീര്‍ക്കാതെ നീട്ടിക്കൊണ്ടു പോകുന്ന അധികൃതരുടെ അനാസ്ഥക്ക് എതിരെ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ യു. എ. ഇ. യിലെ എല്ലാ അംഗീകൃത അമേച്വര്‍ പ്രാദേശിക സംഘടന കളെയും ഏകോപിപ്പിച്ചു കൊണ്ട് പ്രതിഷേധവുമായി രംഗത്തു വരാന്‍ തീരുമാനിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മധ്യവേനല്‍ അവധിക്കാലം ചെലവിടാന്‍ കുടുംബ ത്തോടെ നാട്ടില്‍ പോകുന്നവരും റമദാന്‍ നോമ്പിനും പെരുന്നാളിനും ഓണത്തിനുമെല്ലാം നാട്ടില്‍ കുടുംബ ത്തോടൊപ്പം പങ്കുചേരാന്‍ ആഗ്രഹി ക്കുന്നവരും ടിക്കറ്റിനു വേണ്ടി നെട്ടോട്ടമോടുകയാണ്.

സമരം പരിഹരി ക്കുന്നതില്‍ തികച്ചും നിസ്സംഗ മനോഭാവം വെച്ചു പുലര്‍ത്തുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണ്.

ഇതിന്റെ ഗൗരവം കേന്ദ്ര – സംസ്ഥാന സര്‍ക്കാറു കളുടെയും ബന്ധപ്പെട്ട മറ്റ് അധികൃതരുടെയും ശ്രദ്ധയില്‍ പ്പെടുത്തുന്നതിന്റെ പ്രാരംഭ നടപടി എന്നോണം ജൂണ്‍ 10 ഞായറാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ വിളിച്ചു ചേര്‍ക്കുന്ന പ്രതിഷേധ യോഗത്തില്‍ യു. എ. ഇ. യിലെ എല്ലാ സാമൂഹിക സാംസ്‌കാരിക പ്രാദേശിക സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ സമരം : പ്രതിഷേധവുമായി കേരള സോഷ്യല്‍ സെന്റര്‍

June 8th, 2012

air-india-maharaja-epathram അബുദാബി : എയര്‍ ഇന്ത്യ പൈലറ്റു മാരുടെ സമരം പരിഹരിക്കാതെ നീട്ടി ക്കൊണ്ടു പോകുന്ന അധികൃതരുടെ അനാസ്ഥ യ്‌ക്കെതിരെ യു. എ. ഇ. യിലെ എല്ലാ അംഗീകൃത പ്രാദേശിക സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ട് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രതിഷേധ വുമായി രംഗത്തു വരുന്നു.

ഈ സമരം പ്രവാസി കള്‍ക്ക് ആഴ്ചകളോളം തീരാ ദുരിതം സമ്മാനിച്ചിട്ടും ഇടപെടാത്ത കേന്ദ്ര സര്‍ക്കാറിന്റേയും എയര്‍ ഇന്ത്യ അധികൃതരുടേയും അനാസ്ഥ യ്‌ക്കെതിരെ യു. എ. ഇ. യിലെ എല്ലാ സംഘടനകളും ഒരുമിച്ച് നില്‍ക്കണമെന്ന് കെ. എസ്. സി. ആക്ടിംഗ് പ്രസിഡന്റ് ബാബു വടകരയും ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീനും സംയുക്ത പ്രസ്താവന യിലൂടെ ആവശ്യപ്പെട്ടു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

സംഗീത കച്ചേരി ബുധനാഴ്ച കെ. എസ്. സി. യില്‍

May 30th, 2012

shreyas-narayanan-music-concert-in-sc-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ മെയ്‌ 30 ബുധനാഴ്ച രാത്രി 8 മണിക്ക് സംഗീത കച്ചേരി നടക്കും. പ്രശസ്ത സംഗീതജ്ഞന്‍ ശ്രേയസ്സ്‌ നാരായണന്‍ അവതരിപ്പിക്കുന്ന കച്ചേരി യില്‍ മൃദംഗം കെ. എം. എസ്. മണി യും, വയലിന്‍ എന്‍ സമ്പത്തും കൈകാര്യം ചെയ്യും. പരിപാടി യിലേക്ക് പ്രവേശനം സൌജന്യം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദല മുപ്പത്തി ഒന്നാം വാര്‍ഷികാഘോഷം ജൂണ്‍ ഒന്നാം തിയതി
Next »Next Page » അബുദാബി യില്‍ ‘സീതാ സ്വയംവരം’ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine