കെ. എസ്. സി. ഭാരവാഹികളെ തെരഞ്ഞെടുത്തു

May 22nd, 2012

kb-murali-saratchandran-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ 2012-13 പ്രവര്‍ത്തന വര്‍ഷത്തെ പ്രസിഡന്റായി ഏഴാം തവണയും കെ. ബി. മുരളി തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. അന്‍സാരി സൈനുദ്ദീന്‍ രണ്ടാം തവണയും ജനറല്‍ സെക്രട്ടറിയായും ബാബു വടകര വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ അബ്ദുള്ള സബക്ക.

ksc-managing-committeee-2012-ePathram
ബക്കര്‍ കണ്ണപുരം, നാരായണന്‍ നമ്പൂതിരി, ഷെറിന്‍ വിജയന്‍, പ്രകാശ്‌, ഹര്‍ഷ കുമാര്‍, കെ. വി. ബഷീര്‍, ടി. കെ. ജലീല്‍, മുസമ്മില്‍, ടെറന്‍സ് ഗോമസ്, വേണു ഗോപാല്‍, സുനീര്‍, ഫസലുദ്ദീന്‍,  മുഹമ്മദ്‌ റാഫി തുടങ്ങിയവരാണ് ഭരണ സമിതി അംഗങ്ങള്‍.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സാംസ്‌കാരിക മന്ത്രാലയ പ്രതിനിധി യുടെ നിരീക്ഷണ ത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യില്‍ കെ. ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അന്‍സാരി സൈനുദ്ദീന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുള്‍ കലാം വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു.

ഓഡിറ്റര്‍ ജയകുമാര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വായിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ വാര്‍ഷിക റിപ്പോര്‍ട്ടിനെ അവലംബിച്ച് അഭിപ്രായങ്ങളും ചര്‍ച്ചകളും നടത്തി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഗീതയും സീനയും പാചക റാണിമാർ

April 29th, 2012

geetha-subramanian-seena-amarsingh-epathram

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാചക മത്സരത്തിൽ വെജിറ്റബിൾ, നോൺ വെജിറ്റബിൾ എന്നീ ഇനങ്ങളിൽ ഗീതാ സുബ്രമണ്യനും പായസത്തിൽ സീനാ അമർസിംഗും ഒന്നാം സമ്മാനാർഹരായി. നോൺ വെജിറ്റബിൾ ഇനത്തിൽ ബിന്നി തോമസ്‌, സ്വപ്ന സുന്ദർ എന്നിവരും വെജിറ്റബിൾ ഇനത്തിൽ സൈദ മഹബൂബ്‌, സ്വപ്ന സുന്ദർ എന്നിവരും പായസത്തിൽ സീന അമർസിംഗും മുക്തയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മുൻ വർഷങ്ങളിൽ കേരള സോഷ്യൽ സെന്റർ നടത്തിയ പാചക മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി മൂന്നു തവണ ഒന്നാം സമ്മാനവും രണ്ടു തവണ മൂന്നാം സ്ഥാനവും നേടിയിട്ടുള്ള ഗീതാ സുബ്രമണ്യൻ മുൻ വർഷങ്ങളിൽ അബുദാബി മലയാളി സമാജവും കല അബുദാബിയും നടത്തിയ പാചക മത്സരങ്ങളിൽ ഓരോ തവണ ഒന്നാം സമ്മാനവും കരസ്ഥമാക്കിയിട്ടുണ്ട്‌.

കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, കല അബുദാബി, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം എന്നീ സംഘടനകൾ മുൻ വർഷങ്ങളിൽ നടത്തിയ പാചക മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി അഞ്ചു തവണ ഒന്നാം സ്ഥാനവും അഞ്ചു തവണ രണ്ടാം സ്ഥാനവും സീന അമർസിംഗും കരസ്ഥമാക്കിയിട്ടുണ്ട്‌.

യു. എ. ഇ. യിലെ പ്രമുഖ പാചക വിദഗ്ദ്ധർ വിധി കർത്താക്കളായി പങ്കെടുത്ത പാചക മത്സരങ്ങൾ ക്കൊടുവിൽ കേരള സോഷ്യൽ സെന്റർ ഭാരവാഹികളും പൗര പ്രമുഖരും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൈക്കിളില്‍ ലോക സഞ്ചാരം

April 15th, 2012

cycle-journey-around-the-world-epathram

അബുദാബി: സൈക്കിളില്‍ ലോക സഞ്ചാരം നടത്തുന്ന സൌരബ് ദാഹലിനു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ പ്രവര്‍ത്തകര്‍ എന്നിവർ സംയുക്തമായി സ്വീകരണം നല്‍കി. ലോക സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും, സൈക്കിള്‍ സവാരി പ്രോൽസാഹിപ്പിക്കുന്നതിനും വേണ്ടിയാണ് തന്റെ യാത്രയെന്ന് സൌരബ് പറഞ്ഞു.

cycle-expedition-epathram

2002 ഫെബ്രുവരി 28നു തന്റെ ജന്മദേശമായ നേപ്പാളിലെ ബദ്രപൂരില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര 45 രാജ്യങ്ങള്‍ പിന്നിട്ടു കഴിഞ്ഞു 68000 കിലോമീറ്റര്‍ ഇതിനകം താണ്ടി കഴിഞ്ഞ തന്റെ ഉദ്ദ്യമത്തിന് എല്ലായിടത്തു നിന്നും നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് സൌരബ് പറഞ്ഞു.

ഇന്ത്യ, പാകിസ്ഥാന്‍ , ചൈന, കൊറിയ, ജപ്പാൻ ‍, റഷ്യ, ഓസ്ട്രേലിയ, ന്യൂ സിലാണ്ട്, ജര്‍മ്മനി, സ്പെയിന്‍ , ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ തന്റെ സന്ദേശം പ്രചരിപ്പിച്ചതായും അതാത് രാജ്യങ്ങളിലെ ഭരണ പ്രമുഖരുമായി നേരിട്ട് സംവദിക്കാന്‍ കഴിഞ്ഞു എന്നും അദ്ദേഹം അറിയിച്ചു. നേപ്പാള്‍ സര്‍ക്കാരിന്റെയും നേപാളി ജനതയുടെയും നിസ്സീമ പിന്തുണ യാത്രക്ക് ഏറെ ഗുണം ചെയ്തു. ഇന്ത്യയിലെ പ്രമുഖ നേതാക്കളായ യു. പി. എ. അദ്ധ്യക്ഷ സോണിയ ഗാന്ധി, ബി. ജെ. പി. അദ്ധ്യക്ഷന്‍ നിധിന്‍ ഗദ്ഗരി, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി, അശോക്‌ ചൌഹാന്‍ , ചലച്ചിത്ര താരങ്ങളായ സഞ്ജയ്‌ ദത്ത്, സല്‍മാന്‍ ഖാന്‍ തുടങ്ങി നിരവധി പ്രമുഖരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞു.

ഇന്ത്യയിലെ വ്യത്യസ്ത സംസ്കാരവും വ്യത്യസ്ത ഭാഷയും ഉള്ള ഓരോ സംസ്ഥാനത്തും കടക്കുമ്പോള്‍ മറ്റൊരു രാജ്യത്തേക്ക് കടക്കുന്നത് പോലെയാണെന്നും അത്രയും വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യ എന്ന മഹാരാജ്യം ഏറെ ഇഷ്ടമായെന്നും, കേരളത്തെ പോലെ ഇത്രയും വിദ്യാ സമ്പന്നരായ ഒരു സമൂഹത്തെ വേറെ എവിടെയും കണ്ടിട്ടില്ലെന്നും സൌരബ് പറഞ്ഞു.

അജി രാധാകൃഷ്ണന്‍ , അസ്മോ പുത്തന്‍ചിറ, ഫൈസല്‍ ബാവ, ശരീഫ് മാന്നാര്‍, അനന്ത ലക്ഷ്മി, രാജീവ്‌ മുളക്കുഴ, ശശിന്സ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള സോഷ്യല്‍ സെന്റർ ഓഫീസ് സന്ദര്‍ശിച്ച സൌരബ് ദാഹലിനെ കെ. എസ്. സി. ട്രഷറര്‍ അബ്ദുല്‍ കലാം സ്വീകരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ വിദ്യാഭ്യാസ മേഖല അരാജകത്വ ത്തിലേക്ക് : രണ്ടത്താണി

April 8th, 2012

hussain-randathani-at-ksc-ePathram
അബുദാബി : സ്വാശ്രയ കോളേജ് മേഖല കളില്‍ ഏറ്റവും സംസ്‌കാര രഹിതമായ ജിവിത മാണ് നടമാടുന്നത് എന്ന് അദ്ധ്യാപകനും ചരിത്ര പണ്ഡിതനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.

‘കൗമാരം നേരിടുന്ന വെല്ലു വിളികളും പെരുകി വരുന്ന ആത്മഹത്യകളും’ എന്ന വിഷയ ത്തെപ്പറ്റി അബുദാബി ശക്തി തിയ്യറ്റേഴ്‌സും യുവ കലാ സാഹിതിയും സംയുക്ത മായി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

എ. ടി. എം. കാര്‍ഡുകളും ആവശ്യത്തിലേറെ പണവും കൈവശം വരുന്ന സ്വാശ്രയ വിദ്യാഭ്യാസ മേഖല കളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസത്തെ അവധി ലഭിക്കുമ്പോള്‍ മദ്യശാല കള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന കാഴ്ച നിത്യ സംഭവമായി മാറിയിരിക്കുന്നു.

സ്വാശ്രയ വിദ്യാഭ്യാസ മേഖല യിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ നിരന്തരം തോറ്റു പോകുന്നത് ബുദ്ധയില്ലാഞ്ഞിട്ടല്ല. മറിച്ച് ജീവിതം ആഘോഷി ക്കുന്നതു കൊണ്ടാണ്.

അമിത മദ്യപാനം ഇന്ന് കേരള ത്തില്‍ മാരകമായ വിപത്തായി മാറിയിരിക്കുന്നു. ഇതിന് ഒരു പരിധി വരെ പ്രചോദനം ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ഉപരിപഠന ത്തിനായി ഇവിടെ നിന്ന് നാട്ടിലേക്കയച്ചു കൊടുക്കുന്ന പണം ചില കുട്ടികള്‍ ദുര്‍വിനിയോഗം ചെയ്യുന്നു.

അമിത മദ്യപാനവും സ്ത്രീപീഡനവും ആല്‍ബം നിര്‍മ്മാണ ത്തിന്റെ മറവില്‍ നടക്കുന്ന ലൈംഗിക അരാജകത്വവും ഇന്ന് ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറം ജില്ലയില്‍ ആണെന്ന് ഈയിടെ വളാഞ്ചേരി യിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവ ത്തിലേക്ക് വിരല്‍ ചൂണ്ടി ക്കൊണ്ട് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

പക്വമായ ഒരു സാമ്പത്തിക ക്രമീകരണം അവര്‍ക്കിടയില്‍ ഇല്ല എന്നതാണ് ഇതിന് കാരണം. അല്ലാതെ, നിരന്തരം ഓതി ക്കൊടുത്തതു കൊണ്ടോ പറഞ്ഞു കൊടുത്തതു കൊണ്ടോ കാര്യമില്ല. സാമ്പത്തിക ക്രമീകരണം ഉണ്ടായാലേ സാംസ്‌കാരിക ക്രമീകരണം ഉണ്ടാകൂ. സാമ്പത്തിക ക്രമീകരണ ത്തിന്റെ പ്രശ്‌നം തന്നെയാണ് കര്‍ഷക ആത്മഹത്യ കളിലും ചെന്നെത്തിക്കുന്നത്.

പലിശയ്ക്കും ചൂതാട്ട ത്തിനും അടിമപ്പെട്ട് പല മോഹഭംഗ ങ്ങളും ഉണ്ടാകു മ്പോള്‍ ജീവിതം തന്നെ നശിപ്പിക്കുകയാണ്. സാമ്പത്തിക ക്രമീകരണ ത്തിലെ അശാസ്ത്രീയതയും ജീവിതത്തെ ക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടു മാണ് പെരുകി വരുന്ന ആത്മഹത്യകള്‍ക്ക് കാരണം.

പാശ്ചാത്യര്‍ക്കു വേണ്ടി നമ്മുടെ സംസ്‌കാരവും കുടുംബ വ്യവസ്ഥിതിയും ധാര്‍മികതയും അടിയറ വെക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. മാതാ പിതാക്കളുടെ യഥാര്‍ത്ഥമായ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന തരത്തിലേക്ക് പാശ്ചാത്യ രീതികളെ അവലംബിച്ചു കൊണ്ടുള്ള കൗണ്‍സിലിംഗ് മാറുന്നു.

മാതാ പിതാക്കള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കണം എന്ന് പറയുന്നത് തെറ്റായ പ്രവണത സൃഷ്ടിക്കും. മാതാപിതാക്കള്‍ സുഹൃത്താവുകയും തനിക്ക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ആളില്ലാതാവു കയും ചെയ്യുമ്പോള്‍ മക്കള്‍ അച്ഛനമ്മമാരെ തിരസ്‌കരിക്കും.

സ്വകാര്യതക ള്‍ ഇല്ലാത്ത ലോകമാണിത്. എവിടെ ചെന്നാലും നമ്മെ നോക്കുന്ന ഒരായിരം കണ്ണുകളുണ്ട്. നാം ഇന്റര്‍ നെറ്റിലൂടെ എന്ത് സ്വകാര്യമായി ചെയ്താലും അത് പുറം ലോകം അറിയുന്നുണ്ട് എന്ന ഒരു ബോധം എല്ലാവര്‍ക്കും ഉണ്ടായി രിക്കണം എന്നും ഡോ. ഹുസൈന്‍ രണ്ടത്താണി ഓര്‍മ്മിപ്പിച്ചു.

രഘുനന്ദനന്‍ അനുബന്ധ പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന ചര്‍ച്ച യില്‍ ഷംല സബ, ഹര്‍ഷന്‍, സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംസാരിച്ചു. അബുദാബി ശക്തി തിയേറ്റേഴ്‌സ് വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖരന്‍ സ്വാഗതവും ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോധവല്‍കരണ സെമിനാര്‍

April 5th, 2012

randathani-at-ksc-awareness-camp-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ ശക്തി തിയറ്റേഴ്സിന്റേയും യുവ കലാ സാഹിതി യുടേയും സംയുക്താഭിമുഖ്യ ത്തില്‍ ഏപ്രില്‍ 5 വ്യാഴാഴ്ച രാത്രി 8.30നു ‘കൌമാരം നേരിടുന്ന വെല്ലുവിളികളും പെരുകി വരുന്ന ആത്മഹത്യകളും’ എന്ന വിഷയ ത്തെ ആസ്പദമാക്കി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഡോ. ഹുസൈന്‍ രണ്ടത്താണി, നിസാര്‍ സെയ്ദ്, രഘുനന്ദനന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം യുവജനോത്സവം : ഗോപികാ ദിനേശ് കലാതിലകം
Next »Next Page » വ്യാജ സഖാഫി സംഗമത്തെ തിരിച്ചറിയുക »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine