ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി ബോള്‍ അല്‍ജസീറ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍

March 19th, 2012

ksc-jimmi-george-volly-ball-2012-ePathram
അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പതിനേഴാമത് കെ. എസ്. സി. – യു. എ. ഇ. എക്‌സ്‌ചേഞ്ച് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 19 തിങ്കളാഴ്ച രാത്രി 8 മണിക്ക് തുടക്കം കുറിക്കും.

അബുദാബി അല്‍ജസീറ സ്‌പോര്‍ട്‌സ് ക്ലബിലെ ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍ 6 ടീമുകള്‍ 2 ഗ്രൂപ്പു കളില്‍ ആയാണ് ടൂര്‍ണമെന്റ്. എന്‍. എം. സി. ഗ്രൂപ്പ്, ലൈഫ്‌ ലൈന്‍ ആശുപത്രി, അല്‍ ജസീറ ക്ലബ്ബ്‌, ഓഷ്യന്‍ എയര്‍ ട്രാവല്‍സ്, ബനിയാസ് ക്ലബ്, ടോട്ടല്‍ ഓഫീസ് എന്നീ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക എന്ന്‍ കെ. എസ്. സി. യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ ഭാര വാഹികള്‍ പറഞ്ഞു.

ഇന്ത്യ, യു. എ. ഇ., ഇറാന്‍, ലബനന്‍, ഈജിപ്ത്, അര്‍ജന്റീന, അമേരിക്ക എന്നീ രാജ്യങ്ങളിലെ ദേശീയ താര ങ്ങളാണ് വിവിധ ടീമുകള്‍ക്കു വേണ്ടി കളിക്കുക.

കേരള സോഷ്യല്‍ സെന്ററില്‍ നിന്ന് അല്‍ ജസീറ യിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തി യിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയ ത്തിലേക്ക്‌ പ്രവേശനം സൌജന്യ മായിരിക്കും. മാര്‍ച്ച് 24 ശനിയാഴ്ചയാണ് ഫൈനല്‍ .

വാര്‍ത്താ സമ്മേളന ത്തില്‍ കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, സെക്രട്ടറി അഡ്വ. അന്‍സാരി, സ്‌പോര്‍ട്‌സ് സെക്രട്ടറി ജയരാജ്, വൈസ് പ്രസിഡന്റ് ബാബു വടകര, പ്രായോജകരായ യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഗോപകുമാര്‍, മീഡിയാ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, അല്‍ജസീറ ക്ലബ് പ്രതിനിധി ക്യാപ്റ്റന്‍ കമ്രാന്‍, ടൂര്‍ണമെന്റ് കോഡിനേറ്റര്‍ ജോഷി, ദയാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇ. എം. എസ്. ആഗ്രഹിച്ച രീതിയില്‍ കുടുംബം ജീവിച്ചു : ഇ. എം. രാധ

March 17th, 2012

ems-radha-at-ksc-abudhabi-ePathram
അബുദാബി : ഇ. എം. എസ്സിന്റെ രാഷ്ട്രീയ പ്രവര്‍ത്തന ങ്ങള്‍ക്കോ രാഷ്ട്രീയ നിലപാടു കള്‍ക്കോ ഭാര്യയോ മക്കളോ യാതൊരു തര ത്തിലും തടസ്സം ആയിരുന്നില്ല എന്ന് അദ്ദേഹ ത്തിന്റെ മകള്‍ ഇ. എം. രാധ പറഞ്ഞു. ഇ. എം. എസ്. ജീവിച്ചിരുന്ന പ്പോഴും മരണ ശേഷവും കുടുംബം അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തന ങ്ങള്‍ക്ക് യാതൊരു വിധ ചീത്ത പ്പേരും ഉണ്ടാക്കി യിട്ടില്ല എന്നും രാധ അഭിപ്രായപ്പെട്ടു.

അദ്ദേഹം ആഗ്രഹിച്ച രീതിയില്‍ തന്നെ അദ്ദേഹ ത്തിന്റെ കുടുംബം ജീവിച്ചു കൊണ്ടിരിക്കുന്നു എന്ന് പല പ്രമുഖ രുടെ കുടുംബങ്ങളി ലുണ്ടായതും ഉണ്ടായി ക്കൊണ്ടിരി ക്കുന്നതുമായ സംഭവ ങ്ങളിലേക്ക് പരോക്ഷമായി വിരല്‍ ചൂണ്ടി ക്കൊണ്ട് അവര്‍ വ്യക്തമാക്കി.

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ഇ. എം. എസ്. – എ. കെ. ജി. സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അവര്‍ .

എ. കെ. ജി. നടത്തിയ പോരാട്ട വഴികളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നേറി യപ്പോള്‍ തന്റെ ബുദ്ധി പരമായ കഴിവിലൂടെ പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി നയിക്കുക യായിരുന്നു ഇ. എം. എസ്. ചെയ്തത്.

ഇന്നത്തെ സമൂഹത്തിനു സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സാമൂഹിക തകര്‍ച്ച യുള്ള ഒരു കാലഘട്ട ത്തിലാണ് ഇ. എം. എസ്. തന്റെ രാഷ്ട്രീയ പ്രവര്‍ത്തന ങ്ങള്‍ പടുത്തു യര്‍ത്തിയത്. ആദ്യ പോരാട്ടം തുടങ്ങി യതാകട്ടെ സ്വന്തം സമുദായ ത്തെ മോചിപ്പിച്ചു കൊണ്ടായിരുന്നു.

ബാല്യ കാലത്ത് സംസ്‌കൃത വേദ പഠനം നടത്തിയ പത്തു വര്‍ഷം ജീവിത ത്തില്‍ പാഴായി പ്പോയ വര്‍ഷ ങ്ങളായിരുന്നു എന്ന് പിന്നീട് ഇ. എം. എസ്. പറഞ്ഞിരുന്നു എങ്കിലും ജീവിത കാലം മുഴുവന്‍ മലയാള ഭാഷയെയും സാഹിത്യ ത്തെയും കുറിച്ച് വളരെ ആഴ ത്തില്‍ അവഗാഹം നേടാന്‍ കഴിഞ്ഞത് ഒരു പക്ഷേ, ഈ വേദ പഠനം കൊണ്ടായിരിക്കും എന്ന് ഇ. എം. രാധ ചൂണ്ടിക്കാട്ടി.

ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് പി. പദ്മനാഭന്റെ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളന ത്തില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, ഡോ. വി.പി.പി. മുസ്തഫ, പൊന്നാനി നഗര സഭ മുന്‍ ചെയര്‍ പേര്‍സണ്‍ ഫാത്തിമ ഇമ്പിച്ചി ബാവ, പരപ്പനങ്ങാടി എ. കെ. ജി. സ്മാരക ആശുപത്രി ചെയര്‍മാന്‍ സി. കെ. ബാലന്‍, കൈരളി ടി. വി. കോ-ഓര്‍ഡിനേറ്റര്‍ എന്‍. വി. മോഹനന്‍, ശക്തി വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്‍ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. യില്‍ പാചക മല്‍സരം

March 15th, 2012

easy-prawns-roast-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ വനിതാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന പാചക മല്‍സരം മാര്‍ച്ച് 23 വെള്ളിയാഴ്ച കെ. എസ്. സി. അങ്കണത്തില്‍ നടക്കും.

കേരള തനിമ യില്‍ ഒരുക്കുന്ന പാചക മല്‍സര ത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ കെ. എസ്. സി. ഓഫീസുമായി ബന്ധപ്പെടുക. പായസം, വെജിറ്റേറിയന്‍, നോണ്‍ – വെജ് എന്നീ മൂന്നു വിഭാഗ ങ്ങളില്‍ ആയിട്ടാണ് മല്‍സരം നടക്കുക.

അപേക്ഷാ ഫോം സീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 20 ചൊവ്വാഴ്ച.

ഒന്നും രണ്ടും മൂന്നും സ്ഥാന ങ്ങള്‍ കൂടാതെ മല്‍സര ത്തില്‍ പങ്കെടുത്ത എല്ലാ വര്‍ക്കും സമ്മാന ങ്ങള്‍ നല്‍കുന്നു എന്നതാണ് ഈ പാചക മത്സര ത്തിന്റെ പ്രത്യേകത എന്ന് വനിതാ വിഭാഗം കണ്‍വീനര്‍ അറിയിച്ചു.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : 02 631 44 55 – 02 631 44 56. eMail : ksc@emirates.net.ae , vasushahi@yahoo.com

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

“യെസ്റ്റര്‍ ഡേ” സിനിമാ പ്രദര്‍ശനം

March 13th, 2012

yesterday-movie-epathram

അബുദാബി : കേരള സോഷ്യല്‍ സെന്റർ, പ്രസക്തി, നാടകസൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട്‌ ഗ്രൂപ്പ്‌ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ (13/03/2012) ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കും. ദാരല്‍ രൂദെ സംവിധാനം നിര്‍വഹിച്ച “യെസ്റ്റര്‍ ഡേ” എന്ന ദക്ഷിണാഫ്രിക്കന്‍ ചലച്ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. തുടര്‍ന്ന് ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും.

പ്രശസ്ത കഥാകൃത്ത് ഫാസില്‍, ടി. കൃഷ്ണകുമാര്‍, സമീര്‍ ബാബു, ആഷിക് അബ്ദുള്ള, റംഷീദ്, റ്റി. എ. ശശി, അസ്മോ പുത്തന്‍ചിറ എന്നിവര്‍ ഓപ്പണ്‍ ഫോറത്തിനു നേതൃത്വം നല്‍കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള സോഷ്യല്‍ സെന്റര്‍ മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്നു

March 2nd, 2012

ksc-logo-epathram

അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ കീഴില്‍ സജീവമായി നടന്നു വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 2ആം തിയതി വെള്ളിയാഴ്ച മാധ്യമ സെമിനാറും കലാ സന്ധ്യയും സംഘടിപ്പിക്കും. വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന മാധ്യമ സെമിനാറില്‍ “ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക്” “പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവരും മാധ്യമ പക്ഷവും” എന്നീ വിഷയങ്ങളില്‍ ലിയോ രാധാകൃഷ്ണന്‍ (റേഡിയോ മി), ഹിഷാം അബ്ദുള്‍ സലാം (റേഡിയോ ഏഷ്യ), ടി. പി. ഗംഗാധരന്‍ (മാതൃഭൂമി) എന്നിവര്‍ സംസാരിക്കും.

ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച 25 മാധ്യമ പ്രവര്‍ത്തകരെ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ആദരിക്കും.

അബ്ദു ശിവപുരം (ഗള്‍ഫ്‌ മാധ്യമം), അബ്ദുള്‍ മനാഫ് സി.‌ (ജനയുഗം), അബ്ദുള്‍ റഹിമാന്‍ പി. എം. (e പത്രം), അനില്‍ സി. ഇടിക്കുള (ദീപിക), അഷ്‌റഫ്‌ പന്താവൂര്‍, ധന്യലക്ഷ്മി (സൂപ്പര്‍ 94.7), ഗംഗാധരന്‍ ടി. പി. (മാതൃഭൂമി), ഹിഷാം അബ്ദുള്‍ സലാം (റേഡിയോ ഏഷ്യ), ജലീല്‍ രാമന്തളി (ചന്ദ്രിക), ജമാല്‍ (കൈരളി), ജോണി ഫൈന്‍ ആര്‍ട്ട്സ് (കൈരളി), ലിയോ രാധാകൃഷ്ണന്‍ (റേഡിയോ മി), മീര ഗംഗാധരന്‍ (ഏഷ്യാനെറ്റ്), മൊയ്തീന്‍ കോയ കെ. കെ. (ഒലിവ്‌ മീഡിയ), മുനീര്‍ പാണ്ട്യാല (സിറാജ്), നാസര്‍ ബേപ്പൂര്‍ (അമൃത), നിസാമുദ്ദീന്‍ ബി. എസ്. (ഗള്‍ഫ്‌ മാധ്യമം), നിസാര്‍ സെയ്ദ്‌, പ്രമോദ്‌ (മനോരമ), റോണി (മനോരമ), സഫറുള്ള പാലപ്പെട്ടി, സമദ്‌ (മനോരമ), സമീര്‍ കല്ലറ (ജീവന്‍ ), സിബി കടവില്‍ (ജീവന്‍ ), താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം എന്നിവരെയാണ് ആദരിക്കുന്നത്.

ഇവര്‍ക്ക്‌ പുറമേ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ച ഏഷ്യാനെറ്റ്‌ റേഡിയോയെയും ചടങ്ങില്‍ ആദരിക്കും.

തുടര്‍ന്ന് രാത്രി 8 മണിക്ക് പ്രശസ്ത ഗായകനായിരുന്ന മുഹമ്മദ്‌ റാഫിയുടെ ഗാനങ്ങള്‍ ചേര്‍ത്ത് വെച്ച് ഒരുക്കുന്ന “റാഫി കി യാദ്” എന്ന കലാ സന്ധ്യയും ഒരുക്കുന്നു.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധന ശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന് പ്രസിഡണ്ട് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീന്‍, ജീവ കാരുണ്യ വിഭാഗം സെക്രട്ടറി ഷെരിഫ് കാളാച്ചാല്‍ എന്നിവര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി. എം. ഉസ്താദ് ആണ്ടു നേര്‍ച്ച അബൂദാബിയില്‍
Next »Next Page » ഷാര്‍ജയില്‍ തീ : മലയാളിയുടെ ധീരമായ ഇടപെടല്‍ ബാലനെ രക്ഷിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine