ഫാതിമ റഹ്മ ക്കു ശൈഖ് ഹംദാന്‍ അവാര്‍ഡ്

May 1st, 2013

dubai-sheikh-hamdan-award-2013-winner-fathma-rahma-ePathram
അബുദാബി : പഠന ത്തോടൊപ്പം പാഠ്യേതര വിഷയ ങ്ങളിലും മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥി കള്‍ക്കു ദുബായ് സര്‍ക്കാര്‍ നല്‍കി വരുന്ന ശൈഖ് ഹംദാന്‍ അവാര്‍ഡ് അബുദാബി യിലെ മുഹമ്മദ് നസീറിന്റെ വീട്ടിലേക്ക് രണ്ടാം വര്‍ഷവും എത്തിച്ചേര്‍ന്നു.

വര്‍ക്കല സ്വദേശി മുഹമ്മദ് നസീര്‍- ലിജി ദമ്പതി കളുടെ മകള്‍ ഫാതിമ റഹ്മ ക്കാണ് ഈ വര്‍ഷം അവാര്‍ഡ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഇവരുടെ മകന്‍ മുഹമ്മദ് തൗഫീഖിന് അവാര്‍ഡ് ലഭിച്ചിരുന്നു. അബുദാബി സണ്‍റൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥി നിയാണ് ഫാതിമ റഹ്മ. മുഹമ്മദ് തൗഫീഖ് ഇതേ സ്കൂളില്‍ പതിനൊന്നാം ക്ളാസിലാണ്.

തൗഫീഖ് ഈ വര്‍ഷം ഷാര്‍ജ അവാര്‍ഡ് ഫൊര്‍ എക്സലന്‍സ് ഇന്‍ എജുക്കേഷനും അര്‍ഹ നായിട്ടുണ്ട്. തുടര്‍ച്ച യായി മൂന്ന് വര്‍ഷം 90 ശതമാന ത്തിലധികം മാര്‍ക്ക് വാങ്ങിയതിന് പുറമേ പാഠ്യേതര വിഷയ ങ്ങളിലെ മികവു മാണ് ഇരുവരെയും പുരസ്കാര ത്തിന് അര്‍ഹരാക്കിയത്.

ചെസ്, ക്വിസ്, പ്രസംഗം, മെന്‍റല്‍ അരിത മറ്റിക്സ് തുടങ്ങി വിവിധ മേഖല കളില്‍ ഇരുവരും കഴിവ് തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ യു. എ. ഇ. ധന കാര്യ മന്ത്രിയും ദുബായ് ഉപ ഭരണാധി കാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂമില്‍ നിന്ന് ഫാതിമ റഹ്മ ശൈഖ് ഹംദാന്‍ അവാര്‍ഡ് ഏറ്റു വാങ്ങി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മികച്ച വിജയവുമായി മോഡല്‍ സ്കൂള്‍

April 25th, 2013

girls-sslc-winners-2013-abudhabi-model-school-ePathram
അബുദാബി : മോഡല്‍ സ്കൂളില്‍ നിന്നും ഈ കൊല്ലം എസ്. എസ്. എല്‍. സി. പരീക്ഷ എഴുതിയ 80 വിദ്യാര്‍ത്ഥി കളും വിജയിച്ചു. മുഹമ്മദ് സല്‍മാന്‍, റാസിഖ് മുഹമ്മദ്, ഫാതിമ ഫര്‍ഹാന എന്നിവര്‍ക്കു മുഴുവന്‍ വിഷയ ങ്ങളിലും എ പ്ലസ് (തൊണ്ണൂറു ശതമാന ത്തിനു മുകളില്‍) ലഭിച്ചു.

boys-sslc-winners-2013-abudhabi-model-school-ePathram

വിജയിച്ച വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരോടൊപ്പം

ഗള്‍ഫ് മേഖല യില്‍ ആകെ ഏഴ് കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ച തില്‍ മൂന്നു പേരും മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളാണ് എന്നത് ശ്രദ്ധേയ മാണ്.

മോഡലിലെ തന്നെ ആതിര ശങ്കര്‍, അദീല സലീം ചോലമുഖത്ത് എന്നിവര്‍ക്കു ഓരോ വിഷയ ത്തില്‍ എ പ്ലസ് നഷ്ടമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പഠനം എളുപ്പമാക്കാനുള്ള വഴികളുമായി ‘ഫിയസ്റ്റ 2013’

April 23rd, 2013

eiff-abudhabi-educational-orientation-camp-ePathram
അബുദാബി : പഠനം മധുരിത മാക്കാനും വിദ്യാഭ്യാസ ജീവിതം ആഘോഷം ആക്കാനുമുള്ള സന്ദേശം പകര്‍ന്ന് എമിറേറ്റ്സ് ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച എജുക്കേഷന്‍ ഒറിയന്‍േറഷന്‍ ക്യാമ്പ് ‘ഫിയസ്റ്റ 2013’ ശ്രദ്ധേയമായി.

വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായ സര്‍ഗ വാസനകളെ തിരിച്ചറിഞ്ഞ് പരിപോഷി പ്പിക്കുന്നതിന് ഉതകുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ ‘പോസിറ്റീവ് പേഴ്സണാലിറ്റി’ എന്ന വിഷയ ത്തിലൂടെ എക്സസ് ഇന്ത്യ ഡയറക്ടര്‍ സി. ടി. സുലൈമാന്‍ അവതരിപ്പിച്ചു. തൊഴില്‍ മേഖല യിലെ നവീന സാധ്യതകളും അവയെ പ്രയോജന പ്പെടുത്തേണ്ട രീതികളും വിശദ മാക്കുന്ന കരിയര്‍ ഗൈഡന്‍സ് സെഷനും അദ്ദേഹം നേതൃത്വം നല്‍കി.

വിദ്യാഭ്യാസ രംഗ ത്തെ നൂതന പ്രവണത കളെ പരിചയ പ്പെടുത്തുന്ന ‘മൈ ഐഡന്‍റിറ്റി’ എന്ന വിഷയം മോഡല്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ. വി. അബ്ദുല്‍ റഷീദ് അവതരി പ്പിച്ചു. ‘പേരന്‍റിങ്’ എന്ന വിഷയ ത്തില്‍ സാമൂഹിക മനഃശാസ്ത്ര ജ്ഞന്‍ എ. എം. ഇബ്രാഹിം പ്രഭാഷണം നിര്‍വഹിച്ചു.

educational-orientation-camp-fiesta-2013-ePathram

എല്‍. കെ. ജി. തലം മുതല്‍ പ്ളസ് ടു വരെയുള്ള വിദ്യാര്‍ഥി കളെയും അവരുടെ രക്ഷിതാക്കളെയും ഉദ്ദേശിച്ചുള്ള ക്യാമ്പ് ഫല വത്തായ വിദ്യാഭ്യാസ – തൊഴില്‍ മാര്‍ഗ നിര്‍ദേശ ങ്ങള്‍ പകര്‍ന്നു നല്‍കി.

വിദ്യാര്‍ഥി കളുടെ പങ്കാളിത്തം കൊണ്ട് സജീവമായ ആക്ടിവിറ്റി സെഷനുകള്‍, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം എന്നിവയും ഉണ്ടായിരുന്നു. 160 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം അബുദാബി ചാപ്റ്റര്‍ പ്രസിഡന്‍റ് കെ. വി. ഷെരീഫ് അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ ഒരുമനയൂര്‍ സ്വാഗതവും അബ്ദുല്ല നദ്വി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫെസ്റ്റിവല്സ് ഓഫ് ഇന്ത്യ അരങ്ങേറി

April 20th, 2013

festivals-of-india-in-isc-ePathram
അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ സെന്റര്‍ ഒരുക്കിയ വിവിധ സംസ്ഥാന ങ്ങളുടെ പ്രാദേശിക പുതു വര്‍ഷ ആഘോഷങ്ങള്‍ പരിപാടി കളുടെ വിത്യസ്തത യാല്‍ ശ്രദ്ധേയ മായി.

isc-festivals-of-india-2013-ePathram

ഭാരത ത്തിന്റെ നാനാത്വ ത്തില്‍ ഏകത്വം എന്ന സന്ദേശം വിളിച്ചോതി ക്കൊണ്ട് ‘ഫെസ്റ്റിവല്സ് ഓഫ് ഇന്ത്യ’ എന്ന പേരില്‍ വിഷു, ബൈശാഖി, ഉഗാദി, വര്‍ഷ പ്പിറപ്പ്, നബ ബര്‍ഷ, ബിഹു എന്നിങ്ങനെ വിവിധ സംസ്ഥാന ങ്ങളുടെ നവ വല്സര ആഘോഷ ങ്ങള്‍ വിവിധ കലാ പരിപാടി കളോടെ അരങ്ങേറി.

festivals-of-india-in-isc-ePathram

ഐ. എസ് . സി. പ്രസിഡണ്ട്  ജോയ് തോമസ് ജോണ്‍, ജനറല്‍ സെക്രട്ടറി പി. സത്യ ബാബു, അസിസ്റ്റന്റ് സെക്രട്ടറി എം. എ. വഹാബ്, കലാ വിഭാഗം സെക്രട്ടറി എലിയാസ് പടവെട്ടി  എന്നിവര്‍ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കി. നൃത്തങ്ങള്‍  ചിട്ട പ്പെടുത്തിയ അദ്ധ്യാപകരെ ആദരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എജ്യുക്കേഷന്‍ ഓറിയന്റേഷന്‍ ക്യാമ്പ് ഏപ്രില്‍ 19 ന്

April 8th, 2013

personality-development-class-ePathram
അബുദാബി: എമിറേറ്റ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറ ത്തിന്റെ ആഭിമുഖ്യ ത്തില്‍ അബുദാബി മുസഫ യിലെ എമിറേറ്റ് ഫ്യൂച്ചര്‍ അക്കാദമി യില്‍ ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെ എജ്യുക്കേഷന്‍ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു.

പഠന ത്തിലെ വൈവിധ്യ വത്കരണം, അക്കാദമി ഗ്രേഡിലെ പുരോഗതി, ഫോസ്റ്റര്‍ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്, വ്യക്തി ഗത ബന്ധ ങ്ങളെ ശക്തി പ്പെടുത്തല്‍, ഉന്മേഷം നിറഞ്ഞ സമീപന ങ്ങളുടെ നിര്‍മാണം, യാഥാര്‍ഥ്യ ബോധ ത്തോടെ യുള്ള തൊഴില്‍വഴി കള്‍, പഠന സമ്പ്രദായ ങ്ങളുടെ ചലനാത്മകത, ബുദ്ധി വികാസം തുടങ്ങിയ വിഷയ ങ്ങളിലാണ് ക്ലാസുകള്‍ ഉണ്ടാവുക.

ആക്‌സസ് ഗൈഡന്‍സ് ഡയറക്ടര്‍ സി. ടി. സുലൈമാന്‍, അബ്ദുള്‍റഷീദ്. കെ. വി. (അസി. ഹെഡ്മാസ്റ്റര്‍ അബുദാബി മോഡല്‍ സ്‌കൂള്‍), ഇബ്രാഹിം എ. എം. (ആക്‌സസ് ഗൈഡന്‍സ്) എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

രജിസ്‌ട്രേഷനു വേണ്ടി ബന്ധപ്പെടേണ്ട നമ്പര്‍: 050 511 95 86, 050 580 57 57.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി യില്‍ ‘ഗുരു പ്രണാമം’
Next »Next Page » കീചകവധം കഥകളി കെ. എസ്. സി. യിൽ വ്യാഴാഴ്ച »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine