ഇസ്ലാമിക്‌ സെന്‍ററില്‍ ‘ വിചാര ദീപ്തി 2012 ‘

January 19th, 2012

അബുദാബി : മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ വിചാര ദീപ്തി 2012 ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ ജനുവരി 19, 20 (വ്യാഴം, വെള്ളി ) എന്നീ രണ്ടു ദിവസ ങ്ങളിലായി നടക്കും.

വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന പരിപാടി യില്‍ മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരങ്ങള്‍ നേടിയ ജലീല്‍ രാമന്തളിക്കും (മിഡിലീസ്റ്റ് ചന്ദ്രിക അബുദാബി ബ്യൂറോ ചീഫ്‌) ബി. എസ്‌. നിസാമുദ്ധീനും (ഗള്‍ഫ്‌ മാധ്യമം സീനിയര്‍ കറസ്പോണ്ടന്‍റ്) അവാര്‍ഡുകള്‍ സമ്മാനിക്കും.മത – സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ഇസ്ലാമിക പ്രഭാഷണ രംഗത്ത്‌ ശ്രദ്ധേയനായ യുവ പണ്ഡിതന്‍ നൌഷാദ് ബാഖവി യുടെ ഉദ്ബോധന പ്രസംഗം രണ്ടു ദിവസങ്ങളിലും ഉണ്ടാവും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി കോഴിക്കോട് ജില്ലാ സി. എച്ച്. സെന്‍റര്‍ രൂപവത്കരിച്ചു

December 26th, 2011

അബുദാബി : ജീവ കാരുണ്യ പ്രവര്‍ത്തന ത്തില്‍ മികച്ച സേവനം നടത്തുന്ന കാര്യത്തില്‍ സി. എച്ച്. സെന്‍റര്‍ എന്നും ജന മനസ്സില്‍ ഇടം നേടി യിട്ടുണ്ടെന്ന് കെ. എം. സി. സി. നാഷണല്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളെറ്റില്‍ പ്രസ്താവിച്ചു.

അശരണര്‍ക്ക് അത്താണിയായ സി. എച്ച്. സെന്‍ററിന്‍റെ അബുദാബി യിലെ കോഴിക്കോട് ജില്ലാ ഘടകം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. യോഗത്തില്‍ പി. ആലിക്കോയ അദ്ധ്യക്ഷത വഹിച്ചു. സിദ്ദിഖ് മാസ്റ്റര്‍, ബാപ്പന്‍കുട്ടി, അബ്ദുള്ള ഫാറൂഖി, ശറഫുദ്ദീന്‍ മംഗലാട്, ഹാഫിസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ കാസിം കെ. കെ. സി., ഉമ്മര്‍ കെ., കെ. എച്ച്. ജാഫര്‍തങ്ങള്‍, മൂസക്കോയ, റഷീദ് എസ്. വി., നൗഷാദ് കൊയിലാണ്ടി, സമദ് ബാലുശ്ശേരി എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ബാസിത് കായക്കണ്ടി സ്വാഗതവും ലത്തീഫ് കടമേരി നന്ദിയുംപറഞ്ഞു.

ഭാരവാഹികളായി ഹാഫിസ് മുഹമ്മദ് (പ്രസി), ലത്തീഫ് കടമേരി (ജന.സെക്ര), ഉമ്മര്‍ കെ. കെ. (ട്രഷ), ഹാഷിം ചീരോത്, ടി. ടി. കെ. ഖാദര്‍ ഹാജി, പലോള്ളതില്‍ അമ്മദ് ഹാജി, (വൈസ് പ്രസി), അഷറഫ് നജാത്, സിറാജ് പയ്യോളി, നവാസ് വള്ളില്‍ (ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. എം. സി. സി. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

December 21st, 2011

dubai-kmcc-logo-big-epathram
ദുബായ് : കെ. എം. സി. സി. നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ച 2012 – 2015 വര്‍ഷ ത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വന്‍ വിജയമാക്കി മാറ്റാന്‍ ദുബായ് കെ. എം. സി. സി. കാസര്‍കോഡ് മണ്ഡലം പ്രവര്‍ത്തക യോഗം തീരുമാനിച്ചു.

പ്രസിഡന്‍റ് മഹമൂദ് കുളങ്ങര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. വൈസ്‌ പ്രസിഡന്‍റ് ഏരിയാല്‍ മുഹമ്മദ് കുഞ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ തോട്ടുംഭാഗം, ഗഫൂര്‍ ഏരിയാല്‍, ഹനീഫ് ചെര്‍ക്കള, ഫൈസല്‍ പട്ടേല്‍, സലീം ചേരന്‍കൈ, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ. ബി. അഹമ്മദ് ചെടയ്ക്കാല്‍, റഹീം ചെങ്കള, നൂര്‍ദ്ദീന്‍ ആറാട്ടു കടവ്, ഹസൈനാര്‍ ബി. ജന്തടുക്ക, എ. കെ. കരീം മൊഗ്രാല്‍, ലത്തീഫ് മഠത്തില്‍, മുനീര്‍ പൊടിപ്പള്ളം തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. സെക്രട്ടറി ഷരീഫ് പൈക നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. എം. സി. സി. യുടെ ‘സല്യൂട്ടിംഗ് ദി നേഷന്‍’

December 1st, 2011

uae-national-day-celebration-ePathram

ദുബായ്: ജീവസന്ധാരണ ത്തിനുള്ള വഴി തേടി കടല്‍ കടന്ന മലയാളി കള്‍ അടക്കമുള്ള ലക്ഷ ക്കണക്കിന് പ്രവാസി സമൂഹ ത്തിന് കാരുണ്യമേകിയ യു. എ. ഇ. ക്ക്, ‘പ്രിയ രാഷ്ട്രമേ, ഞങ്ങളും നിങ്ങളോടൊപ്പമുണ്ട്’ എന്ന് അറബി യില്‍ എഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് കെ. എം. സി. സി. പ്രവര്‍ത്തകര്‍ ഒരുക്കിയ ‘സല്യൂട്ടിംഗ് ദി നാഷന്‍’ അഭിവാദ്യ റാലി യു. എ. ഇ. യുടെ ചരിത്ര ത്തിലെ അപൂര്‍വ്വ മുഹൂര്‍ത്തമായി മാറി.

dubai-kmcc-national-day-ePathram

‘മലയാളി കളുടെ ആത്മാര്‍ത്ഥയും അര്‍പ്പണ ബോധവും യു. എ. ഇ. യോടുള്ള സ്‌നേഹവും ഞങ്ങള്‍ തിരിച്ചറിയുന്നു. നിങ്ങളൊരുക്കിയ ഈ സംഗമം ഞങ്ങള്‍ ഹൃദയത്തിലേറ്റുന്നു. ഞങ്ങളുടെ ആഘോഷ വേളയെ ധന്യമാക്കിയ നിങ്ങളുടെ സ്‌നേഹ പ്രകടനങ്ങള്‍ക്ക് വെറുമൊരു നന്ദി വാക്ക് രേഖപ്പെടുത്തിന്നില്ല. ഒരേ മനസോടെ ഉറ്റ സഹോദരന്മാരായി ജീവിച്ചു തെളിയിച്ച വരാണല്ലോ നാം.’  ദുബായ് സി. ഐ. ഡി. തലവന്‍ ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇന്ത്യാ – യു. എ. ഇ. ബന്ധത്തിന്, വിശേഷിച്ച് മലയാളി കളും യു. എ. ഇ. യും തമ്മിലുള്ള സൗഹൃദത്തിന് കരുത്തേകുന്ന പുതിയ ചരിത്രമാണ് നായിഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടിയ ജനാവലി രചിച്ചത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി സാഹിബ്‌ സ്മാരക അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു

December 1st, 2011

seethisahib-logo-epathramദുബായ് : സീതി സാഹിബ് സാഹിബ്‌ സ്മാരക പ്രവാസി അവാര്‍ഡിനുള്ള നാമനിദ്ദേശങ്ങള്‍ ക്ഷണി ക്കുന്നു. സേവന പ്രതിബദ്ധതക്ക്‌ വര്‍ഷം തോറും നല്‍കി വരുന്ന ഈ അവാര്‍ഡി നായി ഡിസംബര്‍ 15 നു മുമ്പായി seethisahibvicharavedhi at gmail dot com എന്ന ഇ മെയിലില്‍ എന്‍ട്രികള്‍ അയക്കണം എന്ന് സീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ അറിയിച്ചു.

വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ശുപാര്‍ശ ചെയ്യുന്ന നാമനിദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 37 67 871 നമ്പറില്‍ ബന്ധപ്പെടാം.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി സമാജം അക്ഷയ ഗ്ലോബല്‍ പുരസ്‌കാരം സ്വീകരിക്കും
Next »Next Page » കെ. എം. സി. സി. യുടെ ‘സല്യൂട്ടിംഗ് ദി നേഷന്‍’ »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine