സീതി സാഹിബ്‌ സ്മാരക അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു

December 1st, 2011

seethisahib-logo-epathramദുബായ് : സീതി സാഹിബ് സാഹിബ്‌ സ്മാരക പ്രവാസി അവാര്‍ഡിനുള്ള നാമനിദ്ദേശങ്ങള്‍ ക്ഷണി ക്കുന്നു. സേവന പ്രതിബദ്ധതക്ക്‌ വര്‍ഷം തോറും നല്‍കി വരുന്ന ഈ അവാര്‍ഡി നായി ഡിസംബര്‍ 15 നു മുമ്പായി seethisahibvicharavedhi at gmail dot com എന്ന ഇ മെയിലില്‍ എന്‍ട്രികള്‍ അയക്കണം എന്ന് സീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ അറിയിച്ചു.

വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ശുപാര്‍ശ ചെയ്യുന്ന നാമനിദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 37 67 871 നമ്പറില്‍ ബന്ധപ്പെടാം.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം : സമാപന സമ്മേളനം ഡിസംബര്‍ 2ന്

November 29th, 2011

uae national day-epathram
ദുബായ് : കെ. എം. സി. സി. ദുബായ്‌ കമ്മിറ്റി ഒരുക്കുന്ന യു. എ. ഇ. ദേശീയ ദിനാഘോഷ ത്തിന്‍റെ സമാപന സമ്മേളനം ഡിസംബര്‍ രണ്ടാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് ദുബായ് എന്‍. ഐ. മോഡല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.

മന്ത്രിമാര്‍, അറബ് പ്രമുഖര്‍, മത – രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഗായകരായ ആദില്‍ അത്തു, അജയന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെഡിക്കല്‍ കോളജ് കാസര്‍കോട് സ്ഥാപിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം

November 28th, 2011

dubai-kmcc-logo-big-epathram
ദുബായ് : കാസര്‍കോട് ജില്ലക്ക് ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ സമ്മാനമായ മെഡിക്കല്‍ കോളജ് കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാപിക്കു വാനുള്ള തീരുമാനം സ്വാഗതാര്‍ഹം ആണെന്ന് ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷ മാണ് മെഡിക്കല്‍ കോളജിന് അനുമതി ആവുന്നത്. ഇതിനു വേണ്ടി പ്രയത്‌നിച്ച എല്ലാ ജന പ്രതിനിധി കളേയും നേതാക്ക ളേയും യു. ഡി. എഫ്. സര്‍ക്കാരി നേയും അഭിനന്ദിക്കു ന്നതായി മണ്ഡലം കമ്മിറ്റി ഭാരവാഹി കളായ മഹമൂദ് കുളങ്ങര, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ജലീല്‍ രാമന്തളിക്കും ബി. എസ്‌. നിസാമുദ്ധീനും പുരസ്കാരം

November 26th, 2011

jaleel-ramanthali-bs-nisamuddeen-epathram

അബുദാബി : മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാര ങ്ങള്‍ക്ക് മിഡിലീസ്റ്റ് ചന്ദ്രിക അബുദാബി ബ്യൂറോ ചീഫ്‌ ജലീല്‍ രാമന്തളിയും ഗള്‍ഫ്‌ മാധ്യമം സീനിയര്‍ കറസ്പോണ്ടന്‍റ് ബി. എസ്‌. നിസാമുദ്ധീനും അര്‍ഹരായി.

ഗ്രന്ഥരചന, പത്ര പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് സമഗ്ര സംഭാവന യ്ക്കുള്ള പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ജലീല്‍ രാമന്തളിക്ക് നല്‍കുന്നത്. പത്തോളം പുസ്തകങ്ങള്‍ തയ്യാ റാക്കിയ ജലീല്‍ രാമന്തളി, യു.എ.ഇ.യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്‍റെ ജീവ ചരിത്രം ആദ്യ മായി മലയാള ത്തില്‍ പുറത്തിറക്കി. ഇന്തോ – അറബ് ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തില്‍ നിരവധി രചനകള്‍ നടത്തിയതിനെ കമ്മിറ്റി പ്രശംസിച്ചു.

സാമൂഹിക പ്രസക്തി യുള്ള വിഷയ ങ്ങളില്‍ പ്രവാസി കള്‍ക്കിടയില്‍ ബോധവല്‍കരണ ലക്ഷ്യത്തോടെ നിസാമുദ്ധീന്‍ തയ്യാറാക്കിയ നിരവധി വാര്‍ത്തകള്‍ മുന്‍ നിറുത്തിയാണ് സമഗ്ര സംഭാവന യ്ക്കുള്ള പി. കുഞ്ഞിക്കോയ തങ്ങള്‍ അവാര്‍ഡ് ബി. എസ്‌. നിസാമുദ്ധീന് നല്‍കുന്നത്.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ഇദ്ദേഹം 2000 മുതല്‍ മാധ്യമ ത്തില്‍ ജോലി ചെയ്യുന്നു. മൂന്നു വര്‍ഷ ങ്ങളായി ഗള്‍ഫ് മാധ്യമ ത്തില്‍ സീനിയര്‍ സബ് എഡിറ്ററാണ്. 2010 ലെ ചിരന്തന മാധ്യമ പുരസ്കാരം നേടിയിരുന്നു.

ഉപഹാരവും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ്‌ ജനുവരി അവസാന വാരം സമ്മാനിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

കെ. എം. സി. സി. യുടെ ഫോട്ടോ എക്സിബിഷന്‍

November 25th, 2011

kmcc-photo-exhibition-ePathram
അബുദാബി : കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ നാല്പതാം ദേശീയ ദിനാ ഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ ഒരുക്കുന്ന ഫോട്ടോ എക്സിബിഷന്‍ നവംബര്‍ 25 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കും.

kmcc-celebrate-uae-national-day-ePathram

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഞാന്‍ പ്രവാസിയുടെ മകന്‍ : പുസ്തക പ്രകാശനം
Next »Next Page » യു.എ.ഇ. അവധി ദിനങ്ങള്‍ ഒരുമിച്ചാക്കി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine