പട്ടിണിയോടു പട പൊരുതി ഗള്‍ഫില്‍ ഒരു മലയാളി കുടുംബം

April 27th, 2012

5-members-of-family-survive-on-leftovers-from-weddings-ePathram
അബുദാബി : പ്രവാസി മലയാളി കളുടെ കണ്ണു തുറക്കേണ്ടതായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. പട്ടിണിയോടും പലിശ യോടും പട പൊരുതി ഗള്‍ഫില്‍ അഞ്ചംഗ മലയാളി കുടുംബം കഴിഞ്ഞു കൂടുന്നു.

യു. എ. ഇ. യിയുടെ തലസ്ഥാനമായ അബുദാബിയുടെ പൂങ്കാവനമായ അല്‍ ഐനില്‍ അച്ഛനും അമ്മയും ഒമ്പതും ഏഴും രണ്ടും വയസ്സുള്ള മൂന്നു പെണ്‍ മക്കളും ഉള്‍പ്പെട്ട മലയാളി കുടുംബം 18 മാസങ്ങളായി കഴിഞ്ഞു കൂടുന്നത് സമീപത്തുള്ള വിവാഹ മണ്ഡപ ത്തിലെ വിരുന്നു കളില്‍ അവശേ ഷിക്കുന്ന ഭക്ഷണ സാധന ങ്ങള്‍ കഴിച്ചു കൊണ്ടാണ് എന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്ത, ഇവിടത്തെ പ്രമുഖ ദിനപത്രമായ ഗള്‍ഫ്‌ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

നാട്ടില്‍ ഇന്റിരിയര്‍ ഡെക്കറേഷന്‍ ജോലികള്‍ ചെയ്തിരുന്ന 41 വയസ്സുകാരനായ ഒരു വ്യക്തിയും കുടുംബവുമാണ് ഈ ദുരിതം അനുഭവിക്കുന്നത്. 16 കൊല്ലമായി അദ്ദേഹം യു. എ. ഇ. യില്‍ എത്തിയിട്ട്. കുടുംബ പരമായ ചില പ്രശ്നങ്ങളില്‍ അകപ്പെട്ട്, നാട്ടില്‍ നിന്നും ഭാര്യയെയും കുഞ്ഞുങ്ങളെയും ഗള്‍ഫില്‍ കൊണ്ടു വരാന്‍ നിര്‍ബന്ധിതനായി.

വിശ്വസ്തനായ കൂട്ടുകാരനൊപ്പം ഒരു ചെറുകിട കച്ചവടം തുടങ്ങുന്നതിനു വേണ്ടി പലിശ ക്കാരനില്‍ നിന്നും പണം കടമെടുത്തു. എന്നാല്‍ സുഹൃത്ത് പണവുമായി മുങ്ങിയതോടെ ഇദ്ദേഹം പണം തിരിച്ചടയ്ക്കണമെന്ന അവസ്ഥയിലായി. അതിന് വകയില്ലാതെ വന്നപ്പോള്‍ ജയിലിലുമായി.

പിന്നീട് വിശാല മനസ്കനായ ഇവിടുത്തെ സ്‌പോണ്‍സര്‍ ഇടപെട്ടതോടെ ജയില്‍ മോചിതനായി. ഇദ്ദേഹത്തിന്റെ കഥകള്‍ അറിഞ്ഞപ്പോള്‍ 1300 ദര്‍ഹം പ്രതിമാസ ശമ്പളത്തില്‍ ജോലിയും തരപ്പെടുത്തി നല്‍കി.

പലിശ ക്കാരനുമായുള്ള ഒത്തു തീര്‍പ്പു വ്യവസ്ഥ പ്രകാരം 1000 ദര്‍ഹം പ്രതിമാസം കടം തിരിച്ചടയ്ക്കാന്‍ മാറ്റിവയ്ക്കണം. അവശേഷിക്കുന്ന മുന്നൂറ് ദര്‍ഹം കൊണ്ട് വീട്ടു ചെലവും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുമെല്ലാം വഹിക്കണം. സ്‌പോണ്‍സറുടെ ദയാവായ്പില്‍ കിട്ടിയ മുറിയിലാണ് ഈ അഞ്ചംഗ കുടുംബം താമസിക്കുന്നത്.

ഇദ്ദേഹ ത്തിന്റെ അയല്‍വാസി കളായ ചിലര്‍ അടുത്തുള്ള കല്യാണ മണ്ഡപ ത്തില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ അവിടെ വിവാഹ സല്‍ക്കാരം നടക്കുമ്പോള്‍ അറിയിക്കും. ഇദ്ദേഹവും കുടുംബവും രാത്രി വൈകി സല്‍ക്കാരം തീരുന്നതു വരെ പുറത്ത് കാത്തു നില്ക്കും.

വിരുന്നു സല്‍ക്കാര ത്തില്‍ മിച്ചം വരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്‌ളാസ്റ്റിക് കൂടുകളില്‍ ശേഖരിച്ചു ഫ്രീസ് ചെയ്ത് അതിന് പുറത്ത് തീയതിയും രേഖപ്പെടുത്തി സൂക്ഷിച്ച് ഒരാഴ്ചയോളം ഉപയോഗിക്കും. മറ്റൊരു വിവാഹ സല്‍ക്കാരം വരെ ആ ഭക്ഷണം കൊണ്ടു വേണം ജീവിക്കാന്‍. ഒട്ടക ത്തിന്റെ ഇറച്ചിയും ചോറും മറ്റുമായിരിക്കും മിക്കപ്പോഴും ലഭിക്കുക.

ഈ കുടുംബ ത്തിന്റെ ദുരിതത്തെപ്പറ്റി അറിഞ്ഞ് അല്‍ ഐനിലെ വാലി ഓഫ് ലവ് എന്ന സന്നദ്ധ സംഘടന സഹായിക്കാന്‍ രംഗത്തു വന്നിട്ടുണ്ട്.

(ഈ കുടുംബത്തെ  സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ വാലി ഓഫ് ലവ് പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.)

വിവരങ്ങള്‍ക്ക് വിളിക്കുക : ജോസഫ്‌ ബോബി  055 33 70 044

(ഫോട്ടോക്ക് കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് )

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ടാക്സി നിരക്ക് വീണ്ടും കൂട്ടുന്നു

April 6th, 2012

silver-taxi-in-abudhabi-ePathram
അബുദാബി : തലസ്ഥാനത്ത്‌ സര്‍വ്വീസ് നടത്തുന്ന ടാക്സി കളുടെ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കുന്നു . 2012 മേയ് ഒന്നു മുതല്‍ വര്‍ദ്ധന പ്രാബല്യത്തില്‍ വരും.

ഇപ്പോള്‍ സില്‍വര്‍ ടാക്സി യാത്ര തുടങ്ങുമ്പോള്‍ മീറ്ററില്‍ കാണിക്കുന്ന മിനിമം ചാര്‍ജ്ജ്‌ മൂന്നു ദിര്‍ഹമാണ്. ഇത് മേയ് ഒന്നു മുതല്‍ 50 ഫില്‍സ് കൂടി 3.50 ദിര്‍ഹമാകും. രാത്രി 10 മണി മുതല്‍ മിനിമം ചാര്‍ജ് 10 ദിര്‍ഹമായി ഉയരും.

കിലോ മീറ്റര്‍ നിരക്കില്‍ പകല്‍ സമയം 27 ഫില്‍സും രാത്രി 36 ഫില്‍സും വര്‍ദ്ധന ഉണ്ടാവും. എന്നാല്‍ കാള്‍ സെന്‍റര്‍ മുഖേന ടാക്സി ബുക്ക് ചെയ്യുന്ന തിനുള്ള നിരക്ക് കുറച്ചു.

ടാക്സികളുടെ നിയന്ത്രണാ ധികാരമുള്ള സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം നടത്തിയ വിശദമായ പഠന ത്തിന് ശേഷമാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ടാക്സി സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കും. ഡ്രൈവര്‍മാരുടെ വേതനവും പരിഷ്കരിക്കും.

ഓരോ വര്‍ഷവും ഡ്രൈവര്‍ മാര്‍ക്ക് കുറഞ്ഞത് നാല് യൂണിഫോം നല്‍കണം എന്ന് എല്ലാ ടാക്സി കമ്പനി കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും അധികൃതര്‍ പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമനിധി പ്രായ പരിധി ഉയര്‍ത്തല്‍ സംസ്‌കാര ഖത്തറിന്റെ വിജയം

April 6th, 2012

samskara-qatar-logo-epathram
ദോഹ : പ്രവാസി ക്ഷേമനിധി അംഗങ്ങളുടെ പ്രായ പരിധി 55 ല്‍ നിന്ന് 60 ആയി ഉയര്‍ത്തും എന്ന് പ്രവാസി കാര്യമന്ത്രി കെ. സി. ജോസഫിന്റെ പ്രസ്താവന, സംസ്‌കാര ഖത്തര്‍ നടത്തിയ നിയമ പോരാട്ട ത്തിന്റെ ഫലം ആണെന്ന് പ്രസിഡന്റ് അഡ്വ. ജാഫര്‍ഖാന്‍ കേച്ചരി പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്നവര്‍, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറു മാസമായി താമസിക്കുന്നവര്‍, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചു വന്ന് കേരള ത്തില്‍ സ്ഥിര താമസം ആക്കിയവര്‍ എന്നിവര്‍ ക്കാണ് പദ്ധതി യില്‍ അംഗത്വം ലഭിക്കുക. ഇതിനുള്ള പ്രായ പരിധി 18 നും 55 നും മദ്ധ്യേ ആയിരുന്നു. ഇതാണ് ഇപ്പോള്‍ 60 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്.

ജീവിതം കാലം മുഴുവന്‍ വിദേശത്തു പണിയെടുത്തു നാടിന്റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസി മലയാളി കളുടെ ക്ഷേമം അടുത്ത കാലം വരെ അധികാരികള്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഇവരുടെ പുനരധിവാസവും സാമൂഹിക സുരക്ഷി തത്വവും ഉറപ്പു വരുത്താന്‍ ആരംഭിച്ച പ്രവാസി ക്ഷേമ പദ്ധതി വേണ്ട രീതിയില്‍ പ്രവാസികളില്‍ എത്തിക്കാന്‍ കഴിയാതെ വന്നു. ഇതിന്റെ അടിസ്ഥാന ത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി, ക്ഷേമനിധി യുടെ ആനുകൂല്യം കൂടുതല്‍ പേരില്‍ എത്തിക്കുന്ന തിനായി സംഘടനാ പ്രതിനിധി കള്‍ ഖത്തറിന്റെ വിവിധ മേഖല കളിലുള്ള ലേബര്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള കേന്ദ്ര ങ്ങള്‍ സന്ദര്‍ശിക്കുകയും, ക്ഷേമനിധി യെ കുറിച്ച് ബോധവത്കരണം നടത്തി വരികയും ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിന്റെ അടിസ്ഥാന ത്തിലാണ് മന്ത്രി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് എന്ന് സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു.

ക്ഷേമനിധി അപേക്ഷാ ഫോറത്തില്‍ കളര്‍ ഫോട്ടോ പതിച്ച് ‘Non Resident Keralite Welfare Fund’ എന്ന പേരില്‍ തിരുവനന്ത പുരത്ത് മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും പ്രാബല്യ ത്തിലുള്ള വിസയോടു കൂടിയ പാസ്‌പോര്‍ട്ട് കോപ്പിയും സഹിത മാണ് വിദേശ ത്തുള്ളവര്‍ ക്ഷേമ നിധി അംഗത്വ ത്തിന് അപേക്ഷിക്കേണ്ടത്.

എമ്പസി അറ്റസ്‌റ്റേഷന്‍ ഒഴിവാക്കിയ തിനാല്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകള്‍ സഹിതം The Special Officer, Non Residential Keralite Welfare Fund, Ground Floor, Manikanda Towers, Near Tennis Club, Jawahar Nagar, Thiruvananthapuram 69 50 03 എന്ന വിലാസത്തില്‍ അയച്ചാല്‍ മതി.

ജനന തിയ്യതിയും വയസ്സും തെളിയിക്കാന്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗി ക്കാവുന്നതാണ്. ഇപ്പോള്‍ വിദേശത്തുള്ള വര്‍ക്കും വിദേശത്തു നിന്ന് നാട്ടില്‍ മടങ്ങി എത്തിയ വര്‍ക്കും ഇന്ത്യ യിലെ മറ്റു സംസ്ഥാന ങ്ങളിലുള്ള വര്‍ക്കും വെവ്വേറെ അപേക്ഷാ ഫോറ ങ്ങളുണ്ട്.

അംഗത്വം ലഭിക്കുന്നതോടെ ഒരാള്‍ പ്രതിമാസം 300 രൂപ ക്ഷേമ നിധി ബോര്‍ഡിലേക്ക് അടക്കണം. ഈ സംഖ്യ 60 വയസ് പൂര്‍ത്തി യാകുമ്പോള്‍ അംഗ ങ്ങള്‍ക്ക് തിരിച്ചു നല്‍കുന്നതാണ് പ്രവാസി ക്ഷേമനിധി പദ്ധതി.

പ്രവാസി ക്ഷേമ നിധിയെ കുറിച്ചുള്ള സംശയ ങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതിനായി ഖത്തറില്‍ ബന്ധപ്പെടുക : അഡ്വ. ജാഫര്‍ഖാന്‍ – 55 62 86 26,  77 94 21 69, അഡ്വ. അബൂബക്കര്‍ – 55 07 10 59, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ – 55 19 87 804.

സംസ്‌കാര ഖത്തര്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ ക്ഷേമനിധി അംഗത്വ ത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോമും സൗജന്യമായി ലഭിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എമിറേറ്റ്സ് ഐ. ഡി : അബുദാബി യില്‍ ഏപ്രില്‍ ഒന്നു മുതല്‍ പിഴ അടക്കേണ്ടി വരും

March 31st, 2012

emirates-identity-authority-logo-epathram
അബുദാബി : ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി പിഴ ഇല്ലാതെ രജിസ്ട്രേഷന്‍ നടത്താനുള്ള സമയ പരിധി ഇന്ന് (മാര്‍ച്ച് 31ന്) അവസാനിക്കും.

വൈകി രജിസ്ട്രേഷന്‍ നടത്തുന്ന വരില്‍ നിന്ന് ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കും. ഒരു ദിവസ ത്തേക്ക് 20 ദിര്‍ഹം എന്ന നിരക്കിലാണ് പിഴ. എന്നാല്‍ ഒരു വ്യക്തി യില്‍ നിന്ന് 1,000 ദിര്‍ഹമാണ് പരമാവധി പിഴ ഈടാക്കുക. ഇന്ന് രജിസ്ട്രേഷന്‍ നടത്തുന്നവര്‍ പിഴ യില്‍നിന്ന് ഒഴിവാകും.

ദുബായി ല്‍ റസിഡന്‍സ് വിസ നടപടികള്‍ക്കൊപ്പം എമിറേറ്റ്സ് ഐ.ഡി രജിസ്ട്രേഷനും നടത്തണം. ഏപ്രില്‍ ഒന്നു മുതല്‍ റസിഡന്‍സ് വിസയും എമിറേറ്റ്സ് ഐ. ഡി. യും തമ്മില്‍ ബന്ധിപ്പിക്കും. പുതുതായി വിസ എടുക്കുന്നവരും വിസ പുതുക്കുന്നവരും വൈദ്യ പരിശോധന നടത്തു ന്നതിനൊപ്പം ഐ. ഡി. രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷന്‍ രേഖ കാണിച്ചാല്‍ മാത്രമേ വൈദ്യ പരിശോധനാ ഫലം ലഭിക്കുക യുള്ളൂ. ദുബായി ല്‍ പിഴ ഇല്ലാതെ രജിസ്ട്രേഷന്‍ നടത്താനുള്ള സമയ പരിധി മേയ് 31ആയിരിക്കും. തുടര്‍ന്ന്‍ ജൂണ്‍ 1 മുതല്‍ പിഴ ചുമത്തും.

രാജ്യത്തെ മുഴുവന്‍ സ്വദേശി കളും വിദേശി കളും അവരുടെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് മുമ്പ് നടത്തണം.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസികളെ വോട്ടര്‍ പട്ടിക യില്‍ ഉള്‍പ്പെടുത്തും – റിക്രൂട്ടിംഗ് തട്ടിപ്പ് തടയാന്‍ പുതിയ നിയമം : വയലാര്‍ രവി

March 8th, 2012

vayalar-ravi-ma-yusuf-ali-with-ambassador-ePathram
അബുദാബി : മുഴുവന്‍ പ്രവാസി ഇന്ത്യക്കാരെയും വോട്ടര്‍ പട്ടിക യില്‍ ഉള്‍പ്പെടുത്തുന്ന തിനുള്ള നടപടികള്‍ തുടങ്ങി യതായി പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. തൊഴിലാളി കളും വിദ്യാര്‍ത്ഥികളും അടക്കം വിദേശത്ത് കഴിയുന്ന 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ഇന്ത്യക്കാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ആറ് മാസം ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരെ വോട്ടര്‍ പട്ടിക യില്‍ നിന്ന് നീക്കം ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് മാറ്റം വരുത്തു ന്നതിനുള്ള നിയമം കൊണ്ടു വന്നിട്ടുണ്ട്. നയതന്ത്ര കാര്യാലയങ്ങളോ കലക്ടറേറ്റുകളോ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളോ മുഖേന ഇതിന്റെ രജിസ്ട്രേഷന് അവസര മൊരുക്കും. എന്നാല്‍ നടപടി ക്രമങ്ങളുടെ വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പ്രവാസി സംഘടന കളുടെ പങ്കാളിത്തവും സഹകരണവും ആവശ്യമുണ്ട്.

ഗള്‍ഫ് മേഖല യിലേക്ക് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ടിംഗ് നടത്തിയ ശേഷം വഞ്ചിക്കുന്നത് തടയാന്‍ നിയമ വ്യവസ്ഥകള്‍ കര്‍ശനമാക്കും. ഇതിനു വേണ്ടി പുതിയ എമിഗ്രേഷന്‍ നിയമം കൊണ്ടു വരാന്‍ നടപടി പുരോഗമി ക്കുന്നതായി അദ്ദേഹം അറിയിച്ചു. വീട്ടു വേലക്കാരി കള്‍ പല രാജ്യ ങ്ങളിലും ചതി യില്‍ പ്പെടുകയും കടുത്ത ദുരിത ത്തിന് ഇരയാവുകയും ചെയ്യുന്നത് തടയാനാണ് അവരുടെ റിക്രൂട്ടിംഗ് വ്യവസ്ഥകള്‍ കര്‍ശന മാക്കിയത്. ഇന്ത്യന്‍ എംബസി യില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ മുഴുവന്‍ രേഖ കളും സാക്ഷ്യ പ്പെടുത്തണം. ബന്ധപ്പെട്ട രാജ്യത്ത് എത്തിയാല്‍ ഉടന്‍ മൊബൈല്‍ ഫോണ്‍ നല്‍കണം തുടങ്ങിയ വ്യവസ്ഥകള്‍ വെച്ചത് ഇതിനാണ്.

എന്നാല്‍ വീട്ടുവേല ക്കാരുടെ സംരക്ഷണ ത്തിന് പ്രവാസികാര്യ മന്ത്രാലയം മുന്നോട്ടു വെച്ച വ്യവസ്ഥകളെ അട്ടിമറിക്കാന്‍ പല റിക്രൂട്ടിംഗ് ഏജന്‍സികളും ശ്രമിച്ചു. സ്ത്രീകളെ സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലും കൊണ്ടു വരുന്നത് ഉള്‍പ്പെടെയുള്ള തന്ത്ര ങ്ങളാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. ചില വിമാന ത്താവളങ്ങളും ചില ജില്ലകളും കേന്ദ്രീകരിച്ച് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തി ക്കുന്നതായി വിവരമുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. തട്ടിപ്പ് തടയാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന നിയമം ഉടന്‍ കൊണ്ടുവരും. കുറ്റവാളി കള്‍ക്ക് ശിക്ഷ നല്‍കാന്‍ ഇതില്‍ വ്യവസ്ഥയുണ്ട്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബഹ്‌റൈന്‍ അംബാസഡറുമായി ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി
Next »Next Page » രാജ്യാന്തര ഹൃദയ ദിനാചരണവും സഹൃദയ സംഗമവും ദുബായില്‍ » • യുവ ജന സഖ്യം രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
 • സമാജം സമ്മർ ക്യാമ്പ് ‘വേനൽ മഴ’ വെള്ളി യാഴ്ച മുതൽ
 • തട്ടത്താഴത്ത് മുസ്തഫ ക്കു യാത്രയയപ്പ്
 • വീടു പൂട്ടിയിട്ടു പോകുന്നവര്‍ ജാഗ്രത പാലിക്കുക : പോലീസ്
 • ചാവക്കാട്ടു കാരായ സഹോദരന്മാർ ഖത്തറിൽ മരിച്ചു
 • അപകട സ്ഥലത്ത് നോക്കി നിന്നാല്‍ ആയിരം ദിർഹം പിഴ
 • നിപ്പാ വൈറസ് : പഴം – പച്ചക്കറി ഇറക്കുമതി വിലക്ക്​ നീക്കി
 • മലയാളി സമാജം പ്രവർത്തന ഉദ്ഘാടനവും സുവർണ്ണ ജൂബിലി ആഘോഷവും
 • ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന് അറബ് ലീഗ് പുരസ്കാരം
 • ലുലു ഹൈപ്പർ മാർക്കറ്റ് വേൾഡ് ട്രേഡ് സെൻറ റിൽ തുറന്നു
 • ഇസ്‌ലാമിക് സെന്ററിൽ ‘ഇൻസൈറ്റ് 2018’ വ്യാഴാഴ്ച തുടക്കമാവും
 • സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം
 • ഇസ്‌ലാമിക് സെന്റർ ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളിയാഴ്ച
 • ബെസ്റ്റ് കാർഗോ അബു ദാബി യിൽ പ്രവർത്തനം ആരംഭിക്കുന്നു.
 • അബുദാബി സാംസ്കാരിക വേദിക്കു പുതിയ നേതൃത്വം
 • ഇയര്‍ ഓഫ് സായിദ് സീലുകൾ പാസ്സ് പോർട്ടിൽ പതിച്ചു തുടങ്ങി
 • വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് ഇന്ത്യയില്‍
 • പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടകം പുനസ്സംഘടിപ്പിച്ചു
 • നിരോധനം നീക്കി : സൗദിയിൽ വനിത കൾ വാഹനം ഓടിച്ചു തുടങ്ങി
 • യു. എ. ഇ. യിൽ പൊതു മാപ്പ്​ ​​ • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine