എമിറേറ്റ്‌സ് ഐ. ഡി. ആസ്ഥാനം മാറ്റി

January 29th, 2015

emirates-identity-authority-logo-epathram
അബുദാബി : മുസ്സഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റി യിലെ മസിയാദ് മാളിൽ പ്രവർത്തി ച്ചിരുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി വകുപ്പിന്റെ ആസ്ഥാനം ഖലീഫ സിറ്റി യിലെ സ്വന്തം കെട്ടിട ത്തിലേക്ക് മാറ്റി.

ഫെബ്രുവരി ഒന്ന് മുതൽ പുതിയ ഓഫീസ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവും. ഖലിഫ സിറ്റി യുടെ തെക്ക് പടിഞ്ഞാറു ഭാഗ ത്തായി സ്ട്രീറ്റ് നമ്പര്‍ 12 ല്‍ ആണ് (അല്‍ ഫുർസാൻ റിസോര്‍ട്ടിന്റെ അടുത്ത്) പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്. വിവരങ്ങള്‍ക്ക് 02 49 55 555.

- pma

വായിക്കുക: , , ,

Comments Off on എമിറേറ്റ്‌സ് ഐ. ഡി. ആസ്ഥാനം മാറ്റി

തൊഴിലാളികള്‍ക്കായി റോഡ് സുരക്ഷാ ബോധവല്‍ക്കരണം

January 27th, 2015

zebra-crosing-in-abudhabi-ePathram
അബുദാബി : തൊഴിലാളികള്‍ക്കു റോഡ് സുരക്ഷാ ബോധ വല്‍ക്കരണ പരിപാടി യുമായി അബുദാബി പൊലീസ് രംഗത്ത്. വ്യാവസായിക നഗരമായ മുസ്സഫ യിലെ വിവിധ കമ്പനി കള്‍ കേന്ദ്രീ കരിച്ചാണു റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.

കാല്‍ നട ക്കാര്‍ക്കു വേണ്ടി യുള്ള മേല്‍ പ്പാല ങ്ങളോ ടണലുകളോ സീബ്രാ ക്രോസിംഗു കളോ മാത്രം റോഡ് മുറിച്ചു കടക്കാന്‍ ഉപയോഗി ക്കണം എന്ന് പൊലീസ് ഉപദേശിച്ചു.

റോഡ് സുരക്ഷാ ബോധ വല്‍ക്കരണ പരിപാടി സമൂഹ ത്തിലെ എല്ലാ മേഖല കളിലും സാമൂഹിക സാംസ്കാരിക സംഘടന കളുടെ സഹകരണ ത്തോടെ നടപ്പാക്കും എന്നും അധികൃതര്‍ അറിയിച്ചു.

റോഡ്‌ അപകട ങ്ങളും മറ്റും പ്രദര്‍ശിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും അപകട ത്തിന് ഇടയാക്കിയ കാരണ ങ്ങള്‍, പെഡസ്ട്രിയന്‍ ക്രോസിംഗ് നിയമ ലംഘന ത്തിനുള്ള പിഴ എന്നിവ വിവരിക്കുന്നതും ഉള്‍പ്പെടുത്തി യാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on തൊഴിലാളികള്‍ക്കായി റോഡ് സുരക്ഷാ ബോധവല്‍ക്കരണം

കനത്ത മൂടല്‍മഞ്ഞ് : ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

January 12th, 2015

abudhabi-fog-in-2015-mist-ePathram
അബുദാബി : യു. എ. ഇ. യില്‍ അനുഭവ പ്പെടുന്ന ശക്തമായ മൂടല്‍ മഞ്ഞ് വരും ദിവസ ങ്ങളിലും തുടരും എന്നും വാഹന ഗതാഗത ത്തിനു തടസ്സം ഉണ്ടാവും എന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം എന്നും അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

തലസ്ഥാന നഗരമായ അബുദാബിയിലും പരിസര പ്രദേശ ങ്ങളിലും കഴിഞ്ഞ ദിവസ ങ്ങളില്‍ ഉണ്ടായ മൂടല്‍ മഞ്ഞ് അടുത്ത ദിവസ ങ്ങളി ലും ശക്തമാകും എന്നും പൊതു ജന ങ്ങള്‍ കൂടുതല്‍ മുന്‍ കരുതലു കള്‍ എടുക്കണം എന്നും അബുദാബി പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളില്‍ മൂടല്‍ മഞ്ഞു മൂലം ദൂരക്കാഴ്ച ഇല്ലാതിരുന്ന തിനാല്‍ നിരവധി വാഹന അപകട ങ്ങള്‍ ഉണ്ടായി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുക യും ചെയ്തു. തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞു ണ്ടായ താണ് അപകട ത്തിന് കാരണ മായത്. ഇത് വന്‍ ഗതാ ഗത ക്കുരുക്കിനും വഴി വെച്ചു.

പൊലീസിന്റെ തീവ്ര ശ്രമത്തെ തുടര്‍ന്നാണ് അധികം വൈകാതെ തന്നെ വാഹന ഗതാഗതം പുന സ്ഥാപി ക്കാനായി എന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടര്‍ കേണല്‍ ഹാമദ് നാസര്‍ അല്‍ ബലൂഷി അറിയിച്ചു.

കനത്ത മൂടല്‍ മഞ്ഞില്‍ അടിയന്തര ആസൂത്രണ നടപടി കള്‍ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, റെസ്ക്യൂ ടീം എന്നിവ യുടെ സഹകരണ ത്തോടെ യാണ് അബുദാബി പൊലീസ് ഡയറക്ടറേറ്റ് നടപ്പി ലാക്കിയത്. മൂടല്‍ മഞ്ഞു ണ്ടായിട്ടും അമിത വേഗ ത്തില്‍ ഓടിച്ച താണ് അപകട ത്തിന് കാരണ മായതെന്ന് കണ്ടത്തെി യിട്ടുണ്ട്.

മഞ്ഞില്‍ ഡ്രൈവിംഗ് സുരക്ഷിതമല്ല എന്നു ബോധ്യപ്പെട്ടാല്‍ റോഡരി കില്‍ സുരക്ഷിത മായ പാര്‍ക്കിംഗ്ബേ കളില്‍ മാത്രം വാഹനം നിറുത്തി യിടുക യാണ് വേണ്ടത് എന്നും മഞ്ഞുള്ള പ്പോള്‍ കരുത ലോടെ വാഹനം ഓടിക്കണം എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട് എങ്കിലും പലരും ഇത് ഗൌനി ക്കാത്തത് പ്രശ്ന ങ്ങള്‍ രൂക്ഷ മാക്കുക യാണ്.

പ്രധാന ഹൈവേ കളിലും ഉള്‍ റോഡുകളിലും മോശം കാലാവസ്ഥ യില്‍ അതീവ ജാഗ്രത യോടെ വണ്ടി ഓടിക്കണം എന്നും ഡ്രൈവര്‍ മാരോട് പൊലീസ് അഭ്യര്‍ഥിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കനത്ത മൂടല്‍മഞ്ഞ് : ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

നബിദിനം : യു. എ. ഇ. യില്‍ ശനിയാഴ്ച പൊതു അവധി

January 1st, 2015

skssf-meeladu-nabi-celebration-ePathram
അബുദാബി : നബിദിനം പ്രമാണിച്ച് ജനവരി 3 ശനിയാഴ്ച രാജ്യത്തെ സ്വകാര്യ, പൊതു മേഖല കള്‍ക്ക് അവധി പ്രഖ്യാപിച്ചു.

സ്വകാര്യ മേഖല യിലെ ജീവന ക്കാര്‍ക്ക് ശമ്പള ത്തോടു കൂടിയ അവധി അനുവദിച്ചു കൊണ്ട് തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് ആണ് അവധി പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച പുതു വര്‍ഷ പിറവി പ്രമാണിച്ച് അവധി ആയതും വെള്ളിയാഴ്ച യുടെ വാരാന്ത്യ ദിനവും ശനിയാഴ്ച യിലെ നബിദിന അവധിയും ആയതോടെ തുടര്‍ച്ച യായ മൂന്ന് ദിവസ ത്തെ അവധി സ്വകാര്യ മേഖല യിലെ തൊഴിലാളികള്‍ക്ക് ലഭിക്കും.

- pma

വായിക്കുക: , ,

Comments Off on നബിദിനം : യു. എ. ഇ. യില്‍ ശനിയാഴ്ച പൊതു അവധി

ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌ സൈറ്റ്‌

December 18th, 2014

sheikh-saif-bin-zayed-al-nahyan-ePathram
അബുദാബി : പൊതു ജന ങ്ങള്‍ക്ക് പുതിയ ആശയ ങ്ങള്‍ അവതരി പ്പിക്കാന്‍ ഉതകുന്ന തര ത്തില്‍ യു. എ. ഇ.  ആഭ്യന്തര മന്ത്രാലയ ത്തിന്റെ പുതിയ വെബ്‌ സൈറ്റ് ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു.

ആഭ്യന്തര മന്ത്രാലയ ത്തിന്റെയും പോലീസ് സേന യുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും വിധത്തി ലാണ് വെബ്‌ സൈറ്റ് ഒരുക്കിയിരിക്കുന്നത് എന്ന് സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ ലഖ്‌രിബാനി നുഐമി അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌ സൈറ്റ്‌


« Previous Page« Previous « പുതു വർഷം : ജനുവരി ഒന്നിന് യു. എ. ഇ. യില്‍ പൊതു അവധി
Next »Next Page » യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine