ഇസ്ലാമിക് സാഹിത്യ മത്സരങ്ങൾ

March 14th, 2014

അബുദാബി : മലയാളി സമാജത്തിന്റെ ആഭിമുഖ്യ ത്തില്‍ ഇസ്ലാമിക സാഹിത്യ മത്സര ങ്ങള്‍ നടത്തുന്നു.

ഖുര്‍ ആന്‍ പാരായണം, ഇസ്ലാമിക് ക്വിസ്, പ്രസംഗം, ഭക്തി ഗാനാലാപന മല്‍സര ങ്ങള്‍ എന്നിവ യാണ് ഇതില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്.

മാർച്ച്‌ 17, 18, തിങ്കൾ, ചൊവ്വ എന്നീ ദിവസ ങ്ങളില്‍ വൈകുന്നേരം 6 മണി മുതല്‍ മുസ്സഫ യിലെ സമാജ ത്തില്‍ നടക്കുന്ന മത്സര ങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹി ക്കുന്നവര്‍ക്ക് 02 55 37 600, 050 67 26 493 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം എന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം ബേബി ഷോ വെള്ളിയാഴ്ച

March 9th, 2014

അബുദാബി മലയാളീ സമാജം സംഘടി പ്പിക്കുന്ന ബേബി ഷോ മാര്‍ച്ച് ​14 ​വെള്ളിയാഴ്ച വൈകീട്ട്​ 4 ​മണി മുതല്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും.

ഒരു വയസ്സു മുതല്‍ ​3​ വയസ്സു വരെയും ​മൂന്നു മുതല്‍ ആറു വരെയും പ്രായ മുള്ള ആണ്‍ കുട്ടി കള്‍ക്കും പെണ്‍ കുട്ടി കള്‍ക്കും വിത്യസ്ത മായ ഗ്രൂപ്പുകളി ലായാണ് മത്സര ങ്ങള്‍ നടക്കുക.

വിവരങ്ങള്‍ക്ക് 02 – 55 37 600, 055 89 22 407​

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളോത്സവം സമാപിച്ചു

February 24th, 2014

അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച കേരളോത്സവം 2014-ന് ആവേശ കരമായ സമാപനം.

കേരളോത്സവ ത്തിന്റെ സമ്മാന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 25 പവന്‍ സ്വര്‍ണത്തിന് കൂപ്പണ്‍ നമ്പര്‍ 11152-ന്റെ ഉടമയായ രാജലക്ഷ്മി സുനില്‍ തെരഞ്ഞെടുക്ക പ്പെട്ടു.

നാടന്‍ ഭക്ഷണ വിഭവ ങ്ങള്‍ തയ്യാറാക്കിയ തട്ടു കടകളും വിവിധ സ്റ്റോളുകളും ആകര്‍ഷക മായ കലാ പരിപാടി കളും കേരളോല്‍സവത്തെ ശ്രദ്ധേയമാക്കി.

വന നശീകരണ ത്തിനെതിരെയുള്ള ബോധ വത്കരണം ലക്ഷ്യമിട്ടു കൊണ്ട്, കടല്‍ത്തീരത്തെ മണലു കളില്‍ വിരിയുന്ന രൂപ ങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രമുഖ ഫോട്ടോഗ്രാഫര്‍ അമീര്‍അലി ഒളവറ യുടെ ചിത്ര പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് കൗതുകമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം യുവജനോത്സവം സമാപിച്ചു : വൃന്ദാ മോഹന്‍ കലാ തിലകം

February 19th, 2014

samajam-kala-thilakam-2013-vrindha-mohan-ePathram
അബുദാബി : മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ യുവ ജനോല്‍സവ ത്തില്‍ തുടര്‍ച്ച യായി രണ്ടാം വര്‍ഷ വും വൃന്ദാ മോഹന്‍ കലാ തിലക മായി തെരഞ്ഞെടുക്ക പ്പെട്ടു.

യു എ ഇ യിലെ വിവിധ എമിറേറ്റു കളില്‍ നിന്ന് മുന്നൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച സമാജം യൂത്ത് ഫെസ്റ്റിവലില്‍ കുച്ചിപ്പുഡി, ഭരത നാട്യം, മോണോ ആക്ട് എന്നീ മല്‍സര ങ്ങളില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ട ത്തില്‍ രണ്ടാം സ്ഥാനവും നേടി സമാജം കലാ തിലക മായി തെരഞ്ഞെടുക്ക പ്പെട്ട വൃന്ദാ മോഹനനു ശ്രീദേവി മെമ്മോറിയല്‍ റോളിംഗ് ട്രോഫി സമ്മാനിക്കും.

യു. എ. ഇ. യിലെ വിവിധ ഭാഗ ങ്ങളില്‍ നടന്ന ഒട്ടേറെ മല്‍സര ങ്ങളിലും വൃന്ദ നേരത്തെ വിജയ കിരീടം ചൂടിയിട്ടുണ്ട്. സൂര്യ മഹാദേവന്‍, അഞ്ജനാ സുബ്രഹ്മണ്യന്‍ (3-9), മീനാക്ഷി ജയ കുമാര്‍ (9-12), അഖില്‍ മധു (15-18) എന്നിവരെ ഗ്രൂപ്പ് ജേതാക്കളായും തെരഞ്ഞെടുത്തു.

മുസഫ യിലെ സമാജ ത്തില്‍ വിവിധ വേദി കളില്‍ നടന്ന യുവ ജനോല്‍സവം മല്‍സരാര്‍ഥി കളുടെ പങ്കാളിത്തം കൊണ്ട് ഇക്കുറി ശ്രദ്ധേയമായി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമാജം യുവജനോത്സവത്തിനു തിരശ്ശീല ഉയര്‍ന്നു

February 14th, 2014

അബുദാബി : മലയാളീ സമാജം യു. എ. ഇ. തല ത്തില്‍ സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവലിനു തുടക്കമായി.

സമാജം കലാ തിലകമായിരുന്ന ശ്രീദേവി യുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന യുവജനോത്സവം, മുസ്സഫയിലെ മലയാളീ സമാജം ഓഡിറ്റോറിയ ത്തിലെ വിവിധ വേദി കളില്‍ ആയിട്ടാണ് അരങ്ങേ റുന്നത്.

യു. എ. ഇ. യുടെ എല്ലാ എമിരേറ്റുകളില്‍ നിന്നുമായി മുന്നൂറിലേറെ വരുന്ന പ്രതിഭ കളാണ് നാല് ദിവസ ങ്ങളിലായി നടക്കുന്ന ഈ കലാ മാമാങ്ക ത്തില്‍ പങ്കെടുക്കുന്നത്. മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളും മാപ്പിളപ്പാട്ട്, ലളിത ഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, ഗ്രൂപ്പ് സോംഗ്, ഫാന്‍സി ഡ്രസ്സ്, മോണോ ആക്റ്റ്, വാദ്യ സംഗീതം തുടങ്ങി വിവിധ വിഭാഗ ങ്ങളിലായാണ് മത്സര ങ്ങള്‍ നടക്കുന്നത്.പ്രമുഖരായ കലാ കാരന്മാരാണ് വിധി കര്‍ത്താക്കള്‍ ആയിട്ട് നാട്ടില്‍ നിന്നും എത്തിയിരിക്കുന്നത്.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന യുവ ജനോത്സവ ത്തിനു പതിനാറാം തിയ്യതി സമാപനമാവും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന പ്രതിഭക്ക് സമാജം കലാതിലകം റോളിംഗ് ട്രോഫി സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഗള്‍ ഗഫൂര്‍ സ്മാരക പുരസ്കാരം റസാഖ് ഒരുമനയൂരിന്
Next »Next Page » വിസ്ഡം ഹൈസ്കൂള്‍ രജത ജൂബിലി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine