കുട്ടികള്‍ക്ക് ആവേശമായി സമാജം ‘ഹേമന്ത ശിബിരം’

December 21st, 2012

sippy-pallippuram-in-samajam-winter-camp-ePathram
അബൂദാബി : മലയാളീ സമാജ ത്തില്‍ നടന്നു വരുന്ന വിന്റര്‍ ക്യാമ്പ് ‘ഹേമന്ത ശിബിരം’ കുട്ടികള്‍ക്കൊരു പുതിയ അനുഭവമായി.

വിന്റര്‍ ക്യാമ്പില്‍ അശ്വതി, ഭരണി, കാര്ത്തിക, രോഹിണി, മകയിരം എന്നീ പേരുകളില്‍ 5 ഗ്രൂപ്പു കള്‍ക്കായി 5 കുടിലു കളാണ് ഒരുക്കി യിരിക്കുന്നത്.

winter-camp-in-samajam-ePathram

സമാജം അങ്കണത്തില്‍ ഒരുക്കിയ ചെറിയ കുടിലുകള് അലങ്കരി ക്കുവാനും അതില്‍ ഭക്ഷണം പാകം ചെയ്യു വാനും ഓരോ ഗ്രൂപ്പു കാരും മത്സരിക്കുക യായിരുന്നു.

samajam-winter-camp-2012-ePathram

കൂടാതെ ‘ഹേമന്ത ശിബിരം പഞ്ചായത്ത് ഓഫീസും’ ഒരു ബസ് സ്റ്റോപ്പും ഒരുക്കി യിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഫ്രൂട്ട് സലാഡ് മത്സര ത്തി ല്‍രോഹിണി ഒന്നാം സ്ഥാന വും, ഭരണി, കാര്ത്തിക രണ്ടും മൂന്നും സ്ഥാന ങ്ങളും കരസ്ഥമാക്കി.

എല്ലാ ദിവസവും ക്യാമ്പിന്റെ ഡയറക്ടര് സിപ്പി പള്ളിപ്പുറ ത്തിന്റെ കവിത കളും നാടന്പാട്ടുകളും കടങ്കഥകളും പ്രശ്നോത്തരി യുമെല്ലാം കുട്ടികള്‍ക്കായി അവതരിപ്പിക്കുന്നുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സായിദ് എഡ്യൂക്കേഷണൽ അവാർഡിന് തിരുവഞ്ചൂർ മുഖ്യാതിഥി

November 30th, 2012

shaikh-zayed-merit-award-epathram
അബു ദാബി : ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി യുടെ ഒമ്പതാമത് ഷൈക്ക് സായിദ് മെമ്മോറിയൽ എഡ്യുക്കേഷണൽ അവാർഡ് ദാനം നവംമ്പർ 30ന് വെള്ളിയാഴ്ച രാത്രി 8.30ന് അബു ദാബി കേരളാ സോഷ്യൽ സെന്ററിൽ നടക്കും.

കേരള ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. തൃത്താല എം. എൽ. എ. വി. റ്റി.ബൽറാം മുഖ്യ പ്രഭാഷണം നടത്തും.

അബുദാബി യിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നും കേരള, സി. ബി. എസ്. സി. വിഭാഗ ങ്ങളിൽ 2012ലെ പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ് എന്നിവ യിൽ എല്ലാവിഷയ ങ്ങളിലും എ പ്ലസ്സ് വാങ്ങി വിജയിച്ച വിദ്യാർത്ഥി കൾക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്.

ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്ക് സ്വർണ്ണ മെഡലും നൽകും. മലയാള ത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്ക് പ്രത്യേക പുരസ്കാരങ്ങളും നൽകുന്നുണ്ട്. എല്ലാ വിഭാഗ ങ്ങളിലുമായി നൂറോളം കുട്ടികളെ അന്നേ ദിവസം അനുമോദിക്കും. വീക്ഷണം ഫോറം കുട്ടി കൾക്കായി നടത്തിയ കലാ സാഹിത്യ മത്സര ങ്ങളിലെ വിജയി കൾക്കുള്ള സമ്മാന വിതരണവും നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാജം ഓഡിറ്റോറിയം ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും

November 30th, 2012

അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ പുതിയ ഓഡിറ്റോറിയം നവംബര്‍ 30 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തൃത്താല എം. എല്‍. എ. വി. ടി. ബല്‍റാം, എം. എ. യൂസഫലി എന്നിവര്‍ പങ്കെടുക്കും. പൂര്‍ണമായും ശീതീകരിച്ച ഓഡിറ്റോറിയ ത്തില്‍ 650 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ വിമാനത്താവളം : നിവേദനം നല്‍കി

November 23rd, 2012

memorandum-for-guruvayoor-airport-ePathram
അബുദാബി : കേരളത്തിലെ ടൂറിസം മേഖല യിലെ പ്രധാന കേന്ദ്ര ങ്ങളായ ഗുരുവായൂര്‍ ക്ഷേത്രവും പാലയൂര്‍ ചര്‍ച്ചും ഏതാനും മൈലുകള്‍ക്കപ്പുറം ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി യുമൊക്കെ നില കൊള്ളുന്ന ഗുരുവായൂര്‍ ഭാഗത്ത്‌ ആഭ്യന്തര വിമാന ത്താവളം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം അബുദാബി മലയാളീ സമാജം പ്രസിഡണ്ട്‌ ഡോ. മനോജ്‌ പുഷ്കര്‍, സമാജം മുന്‍ സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുട്ടി കൈതമുക്ക് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ. സി. വേണു ഗോപാലിന് നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദ്ര മന്ത്രി കെ. സി. വേണു ഗോപാലിന്റെ മുഖാമുഖം സമാജ ത്തില്‍

November 15th, 2012

minister-kc-venugopal-ePathram അബുദാബി : കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ. സി. വേണു ഗോപാല്‍ വിവിധ സംഘടനാ പ്രതിനിധി കളുമായും പൊതു ജനങ്ങളു മായും നടത്തുന്ന മുഖാമുഖം പരിപാടി നവംബര്‍ 15 വ്യാഴാഴ്ച വൈകുന്നേരം 6 .30 മുതല്‍ 8 മണി വരെ മുസഫ അബുദാബി മലയാളീ സമാജ ത്തില്‍ നടക്കും.

തുടര്‍ന്ന് സമാജ ത്തിന്റെ ശിശുദിനാ ഘോഷം അദ്ദേഹം ഉത്ഘാടനം ചെയ്യും. സമാജം കലാ വിഭാഗത്തിന്റെ കീഴില്‍ കലാപരിപാടി കളും അരങ്ങേറും. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 49 26 153 എന്ന നമ്പരില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശക്തി കവിതാലാപന മത്സരം വിജയികള്‍
Next »Next Page » ആത്മഹത്യക്കെതിരെ യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ ബോധവത്കരണം സമാപിച്ചു »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine