ഡസർട്ട് ഫാന്റസി 2013 : ഏപ്രിൽ 18 ന് ദോഹ യില്‍

April 17th, 2013

kairali-desert-fantasy-2013-at-doha-ePathram
ദോഹ : ഖത്തർ കൈരളിക്ക്‌ വേണ്ടി ഫ്രെയിം വണ്‍ മീഡിയ അവതരിപ്പിക്കുന്ന അൽസമാൻ എക്സ്ചേഞ്ച് ‘ഡസർട്ട് ഫാന്റസി 2013’ സ്റ്റേജ് ഷോ ഏപ്രിൽ 18 വ്യാഴാഴ്ച ദോഹ യിലെ പഴയ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൌണ്ടിൽ ഒരുക്കിയ വേദി യില്‍ അരങ്ങേറും.

kairali-desert-fantasy-2013-ticket-ePathram

സംഗീതവും നൃത്തവും ഹാസ്യവും കോർത്തിണക്കി ക്കൊണ്ട് വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടി യിൽ പ്രശസ്ത സിനിമാ താരം കലാഭവൻ മണി, പിന്നണി ഗായക രായ അഫ്സൽ, ജോത്സ്ന,മേഘന, പട്ടുറുമാൽ ഫെയിം ഷമീർ, മനാഫ് എന്നിവരും ഗാനങ്ങൾ ആലപിക്കുന്നു.

രമേശ്‌ പിഷാരടി, സാജൻ പള്ളുരുത്തി, ധർമ്മജൻ എന്നീ ടീമിന്റെ കോമഡി സ്കിറ്റുകളും വീണാ നായരുടെ നേതൃത്വ ത്തിൽ കലാ തരംഗിണി ഡാൻസ് സ്കൂൾ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും ഉണ്ടാകും.

ടിക്കറ്റ് നിരക്ക് : ഖത്തർ റിയാൽ 500(വി. ഐ. പി.) 250 (ഫാമിലി – 3 പേർക്ക്) 100, 50 എന്നിങ്ങനെ യാണ് .

ടിക്കറ്റുകൾ ലഭ്യമാകുന്ന സ്ഥലങ്ങൾ : അൽസമാൻ എക്സ് ചേഞ്ച്, ആർഗണ്‍ ഗ്ലോബൽ, നീലിമ റെസ്റ്റോറന്റ്, പേർഷ്യൻ ട്രേഡ് സെന്റർ അൽഖോർ.

കൂടുതൽ വിവരങ്ങൾക്ക്: 444 38 537, 550 40 586, 557 11 415, 552 74 408

കെ. വി. അബ്ദുൽ അസീസ്‌ – ചാവക്കാട് , ദോഹ – ഖത്തർ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദോഹ യില്‍ ‘ഉദിത് നാരായണ്‍ ലൈവ് ഇന്‍ കണ്‍‍സെര്‍ട്ട്-2013’

March 28th, 2013

udit-narayan-live-in-concert-2013-at-doha-ePathram

ദോഹ : ഗായകന്‍ ഉദിത് നാരായണനും സംഘവും ദോഹയില്‍ എത്തുന്നു. ഖത്തറിലെ സംഗീത പ്രേമികള്‍ക്കായി ‘ദോഹ വേവ്സ്’ അവതരിപ്പിക്കുന്ന ”ഉദിത് നാരായണ്‍ ലൈവ് ഇന്‍ കണ്‍‍സെര്‍ട്ട് – 2013″ എന്ന ഷോ ഏപ്രില്‍ 26 വെള്ളിയാഴ്ച വൈകീട്ട് 7 മണി ക്ക് ദോഹ യിലെ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ അരങ്ങേറും.

udit-narayan-live-in-concert-press-meet-ePathram

പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണു സംഘാടകര്‍ ഇക്കാര്യം അറിയിച്ചത്.

ഗായകരും നര്‍ത്തകരും അടക്കം ഇരുപത്തി രണ്ട് കലാകാരന്മാര്‍ പങ്കെടുക്കും എന്ന് ഡയറക്ടര്‍ മുഹമ്മദ്‌ തൊയ്യിബ് പറഞ്ഞു.  കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ശ്രേയ ഘോഷാല്‍ സംഗീത സന്ധ്യ യുടെ വമ്പിച്ച വിജയ ത്തിന് ശേഷം ദോഹ വേവ്സ് കാഴ്ച വെക്കുന്ന ഈ ഷോയില്‍ ഉദിത് നാരായണോട് കൂടെ പിന്നണി ഗായിക ദീപ നാരായണ്‍, പ്രാച്ചി ശ്രീവാസ്തവ, ആഷിഷ് അതുല്‍കുമാര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. മൂന്ന് മണിക്കൂറ നീണ്ടു നില്‍ ക്കുന്ന ഈ സംഗീത സന്ധ്യക്ക് വര്‍ണ്ണ പ്പകിട്ടേകാന്‍ ഗാന ങ്ങള്‍ക്കൊപ്പം നര്‍ത്തക സംഘ ങ്ങളും ഉണ്ടാകും.

ടിക്കറ്റ് നിരക്കുകള്‍ : – ഖത്തര്‍ റിയാല്‍ 500 (വി. വി. ഐ. പി ഒരാള്‍ക്ക്‌), 250 വി. ഐ. പി, 800 (4 പേര്‍ക്ക് ), 125, 75 എന്നിങ്ങനെയാണ്. ടിക്കറ്റുകള്‍ ലഭ്യമാകുന്ന സ്ഥലങ്ങള്‍ പിന്നീട് അറിയിക്കും.

ഖത്തറിലെ സംഗീത വേദികള്‍ എക്കാലവും ഏറ്റവും മനോഹര മാക്കുന്ന ദോഹ വേവ്സിന്റെ ഈ പരിപാടി യും കാണികളെ ആവേശം കൊള്ളിക്കുന്ന തായിരിക്കും എന്ന് പ്രോഗ്രാം ഡയറക്ടര്‍ മുഹമ്മദ്‌ തൊയ്യിബും കോഡിനേറ്റര്‍മാരായ നവാസും തൈസീറും ഇ -പത്രത്തോട് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : – 66 55 82 48 – 700 32 101 – 555 16 626
eMail : uditnarayanqatar at gmail dot com

– കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ – ഖത്തര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി കൂട്ടായ്മയില്‍ ഒരുക്കിയ ‘സ്നേഹത്തിന്‍ തീരത്ത്’ പ്രകാശനം ചെയ്തു

February 21st, 2013

snehathin-theerathu-music-album-release-kv-abdul-kader-ePathram
ദോഹ : ഖത്തറിലെ സംഗീത പ്രേമി കളുടെ കൂട്ടായ്മ യില്‍ ഒരുക്കിയ സംഗീത ആല്‍ബ ത്തിന്റെ പ്രകാശനം ചാവക്കാട് നടന്നു. ഓറഞ്ച് മീഡിയ ക്ക് വേണ്ടി സില്‍വര്‍ ഫിറ്റ്നസ് സെന്റര് അവതരി പ്പിക്കുന്ന ‘സ്നേഹത്തിന്‍ തീരത്ത്’ എന്ന ആല്‍ബ ത്തിന്റെ പ്രകാശനം ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു.

album-snehathin-theerathu-poster-ePathram

ഷാനു ചേലക്കരയും, ഖാലിദ് കല്ലൂരും രചിച്ച ഗാന ങ്ങള്‍ക്ക് അന്ഷാദ് തൃശ്ശൂര്‍ സംഗീത സംവിധാനം നിര്‍വ്വഹി ച്ചിരിക്കുന്ന ഈ ആല്‍ബ ത്തില്‍ പ്രശസ്ത ഗായകരായ മൂസ എരഞ്ഞോളി, കണ്ണൂര്‍ ഷെരീഫ്, വിദ്യാധരന്‍ മാസ്റ്റര്‍, സലിം കോടത്തൂര്‍, കൊല്ലം ഷാഫി, യുസുഫ് കാരക്കാട്, റെജി മണ്ണേല്‍, അന്ഷാദ് തൃശ്ശൂര്‍, ജ്യോത്സ്ന, ജിമ്സി ഖാലിദ് എന്നിവ ര്‍ക്കൊപ്പം ഖത്തറില്‍ നിന്ന് മുഹമ്മദ്‌ ഈസയും പുതിയ തലമുറ യിലെ നിരവധി ഗായകരും ഗാനങ്ങള്‍ ആലപിച്ചി രിക്കുന്നു. ഈ ആല്‍ബ ത്തിന്റെ നിര്‍മ്മാതാവ് റിയാസ് ചാവക്കാട്.
-കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാബുരാജ്‌ സ്മരണ : ‘നമ്മുടെ സ്വന്തം ബാബുക്ക’

February 15th, 2013

ms-baburaj-epathram

ദുബായ് : വിഖ്യാത സംഗീത സംവിധായകന്‍ എം. എസ്. ബാബുരാജിന്റെ സ്മരണ പുതുക്കുന്നതിനായി ‘നമ്മുടെ സ്വന്തം ബാബുക്ക’ എന്ന പേരില്‍ സംഗീത ദൃശ്യാവിഷ്കാരം ഒരുക്കുന്നു. കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 1 വെള്ളിയാഴ്ച ദുബായ് ഖിസൈസ് വെസ്റ്റ് മിനിസ്റ്റര്‍ സ്‌കൂളില്‍ അവതരിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം ബാബുക്ക’ യിലൂടെ എം. എസ്. ബാബുരാജിന്റെ സംഗീതവും ജീവിതവും കാണികള്‍ക്ക് മുന്നിലെത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇശല്‍ അറേബ്യ : പോസ്റ്റര്‍ പ്രകാശനം ചെയ്തു

February 7th, 2013

ishal-arabia-poster-release-ePathram
അബുദാബി : ഫാന്റസി എന്റര്‍ ടെയിനേഴ്സ് അവതരിപ്പിക്കുന്ന ‘ഇശല്‍ അറേബ്യ’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം അബുദാബി യില്‍ നടന്നു.

പരിപാടി യുടെ പ്രായോജകരായ എവര്‍ സേഫ് മാജനേജിംഗ് ഡയറക്ടര്‍ സജീവ്, ഫാന്റസി എന്റര്‍ ടെയിനേഴ്സ് പ്രതിനിധി കളായ മുഹമ്മദ് അസ്ലം, ഗഫൂര്‍ ഇടപ്പാള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ever-safe-fantasy-ishal-arabia-poster-ePathram

2013 മാര്‍ച്ച് 1 ന് കേരളാ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ഇശല്‍ അറേബ്യ യില്‍ മാപ്പിളപ്പാട്ട് ഗാനശാഖ യിലെ മുന്‍ നിര ഗായകരായ കണ്ണൂര്‍ ഷെരീഫ്, സിന്ധു പ്രേംകുമാര്‍ എന്നിവരും റിയാലിറ്റിഷോ കളിലൂടെ ശ്രദ്ധേയരായ യുവ ഗായകരും അണിനിരക്കും.

ഗാനമേള യോടൊപ്പം സിനിമാറ്റിക് ഡാന്‍സ്, മിമിക്സ്, കോമഡി സ്കിറ്റുകളും അരങ്ങേറും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക് : 050 – 816 68 68, 055 – 269 51 83

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പി. ബാവാ ഹാജിയെ ആദരിക്കുന്നു
Next »Next Page » ശ്രുതി ലയ താള ങ്ങളില്‍ നിറഞ്ഞ് സമാജം യുവജനോത്സവം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine