അദീബ് അഹമ്മദ് ഐ. എസ്. സി. പേട്രന്‍ ഗവര്‍ണര്‍

February 1st, 2015

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : വിദേശ ഇന്ത്യാക്കാരുടെ ഏറ്റവും വലിയ സാമൂഹ്യ സംഘടന യായ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ. എസ്. സി.) പുതിയ പേട്രന്‍ ഗവര്‍ണ റായി ലുലു ഇന്റര്‍നാഷനല്‍ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസര്‍ അദീബ് അഹമ്മദ് നിയമിതനായി.

എം. എ. യൂസഫലി ചെയര്‍മാനും ബി. ആര്‍. ഷെട്ടി വൈസ് ചെയര്‍മാനുമായ ഗവേണിംഗ് ബോഡി യില്‍ സൈദ് എം. സലാഹുദ്ദീന്‍, സിദ്ധാര്‍ഥ് ബാല ചന്ദ്രന്‍, ഗംഗാരമണി, ഫ്രാന്‍സിസ് ക്ളീറ്റസ്, കെ. മുരളീധരന്‍, ഡോ. ഷംസീര്‍ വയലില്‍ എന്നിവരാണു മറ്റു പേട്രന്‍ ഗവര്‍ണര്‍മാര്‍.

- pma

വായിക്കുക: , , , , , , ,

Comments Off on അദീബ് അഹമ്മദ് ഐ. എസ്. സി. പേട്രന്‍ ഗവര്‍ണര്‍

അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം

January 9th, 2015

ashraf-thamarassery-paretharkkoral-ePathram
ദുബായ് : സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം വെള്ളിയാഴ്ച സമ്മാനിക്കും.

കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശി യായ അഷ്റഫ്, 16 വര്‍ഷ മായി അജ്മാനില്‍ ബിസിനസ് നടത്തി വരിക യാണ്. യു. എ. ഇ. യില്‍ വെച്ച് മരണപ്പെട്ട രണ്ടായിത്തിൽ അധികം പ്രവാസി കളുടെ മൃതദേഹ ങ്ങൾ അഷ്റഫ് നാട്ടിൽ എത്തിച്ചിട്ടുണ്ട്.

വിദേശി കളുടെ മൃതദേഹം സ്വദേശ ത്തേയ്ക്ക് കൊണ്ടു പോകുന്ന തിനുള്ള നടപടി കള്‍ വര്‍ഷ ങ്ങളായി പ്രതിഫലം പറ്റാതെ ചെയ്തു കൊടു ക്കുന്ന തിനാണ് ഇന്ത്യ യില്‍ പ്രവാസി കള്‍ക്ക് നല്‍കുന്ന അവാര്‍ഡു കളില്‍ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന പുരസ്കാര ത്തിന് അഷ്റഫിനെ അര്‍ഹ നാക്കിയത്.

പ്രമുഖ വാഗ്മി യും എഴുത്തു കാരനുമായ ബഷീര്‍ തിക്കോടി രചിച്ച അഷറഫിന്റെ ജീവിത കഥ ‘പരേതര്‍ക്ക് ഒരാള്‍’എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പുസ്തക രൂപ ത്തില്‍ പ്രസിദ്ധീ കരിച്ചു.

chavakkad-pravasi-forum-honoring-ashraf-thamarashery-ePathram

യു. എ. ഇ. യിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന കള്‍ ഇതിനകം അഷറഫിനെ ആദരിച്ചിട്ടുണ്ട്.

ബന്ധ പ്പെടേണ്ട നമ്പര്‍ : 055 – 38 86 727.

- pma

വായിക്കുക: , , ,

Comments Off on അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം

യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

December 18th, 2014

abudhabi-indian-embassy-logo-ePathram
അബുദാബി : യു. എ. ഇ. യിൽ താമസിക്കുന്ന എല്ലാ ഇന്ത്യ ക്കാരും അബുദാബി യിലെ ഇന്ത്യൻ എംബസ്സി യിൽ ഓണ്‍ ലൈന്‍ ആയി പേര് രജിസ്റ്റർ ചെയ്യണം എന്ന് എംബസ്സി അധികൃതർ അറിയിച്ചു.

അബുദാബി ഇന്ത്യന്‍ എംബസ്സിയുടെ വെബ് സൈറ്റിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സൈറ്റിലും രജിസ്റ്റര്‍ ചെയ്യാനുള്ള സംവി ധാനം ഒരുക്കിയിട്ടുണ്ട്.

മലയാളം അടക്കമുള്ള വിവിധ ഭാഷ കളി ലായി വിശദാംശങ്ങള്‍ ഇതില്‍ രേഖ പ്പെടുത്തി യിട്ടുമുണ്ട്‌. യു. എ. ഇ. യിൽ താമസിക്കുന്ന ഇന്ത്യ ക്കാരുടെ കൃത്യ മായ വിവര ങ്ങൾ ശേഖരി ക്കുക യാണ് പദ്ധതി യുടെ പ്രധാന ലക്ഷ്യം.

അപേക്ഷകന് സ്വന്ത മായി യൂസര്‍ ഐ. ഡി., പാസ്സ്‌വേര്‍ഡ്‌ എന്നിവ ലഭിക്കും. ഇതുപയോഗിച്ച് പിന്നീട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഏതെങ്കിലും തൊഴിലാളിക്ക് ഇത്തര ത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ തൊഴിലുടമ വിവരങ്ങൾ ശേഖരിച്ചു രജിസ്റ്റർ ചെയ്യണം

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

പ്രതിനിധി സമ്മേളനം : പ്രവാസി പുനരധിവാസം മുഖ്യ അജണ്ട

September 14th, 2014

norka-secretary-rani-george-in-states-conference-ePathram
അബുദാബി : ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ ത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും എന്നും സര്‍ക്കാരിന്റെ ശ്രദ്ധ യിലേക്ക് കഴിയുന്ന ഗൌരവ ത്തില്‍ ഉടന്‍ എത്തിക്കും നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്ജ്.

യു. എ. ഇ. ഇന്ത്യന്‍ എംബസ്സി യുടെ നേതൃത്വ ത്തില്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന്റെ സഹകരണ ത്തോടെ വിവിധ സംസ്ഥാന ങ്ങളിലെ സെക്രട്ടറി തല ഉദ്യോഗസ്ഥ രുടേയും യു. എ. ഇ. യിലെ സാംസ്കാരിക സംഘടനാ പ്രവര്‍ത്ത കരുടേയും സംയുക്ത യോഗ ത്തില്‍ നടന്ന ചര്‍ച്ച യുടെ അടിസ്ഥാന ത്തിലാണ് ഈ അറിയിപ്പ്.

പ്രവാസി കളുടെ പുനരധിവാസ പദ്ധതി കൂടുതല്‍ ഗൗരവ ത്തി ൽ എടുക്കാൻ സംസ്ഥാന സര്‍ക്കാറിനെ പ്രേരിപ്പിച്ചത് സൗദി അറേബ്യ യിലെ നിതാഖത്ത് പ്രശ്‌നവും ഇറാഖിലും ലിബിയ യിലും നഴ്‌സു മാര്‍ക്കുണ്ടായ അനുഭവ ങ്ങളു മാണ് എന്നും റാണി ജോര്‍ജ് വിശദീ കരിച്ചു. പുറം നാടു കളില്‍ ജോലി ചെയ്യുന്നവരോടും തിരിച്ചെത്തുന്ന വരോടും അനുഭാവ പൂര്‍വ മായ സമീപന മാണ് സര്‍ക്കാറി നുള്ളത്. കേരള പ്രവാസി ക്ഷേമ നിധി ബോര്‍ഡ് മുഖേന യുള്ള ആനുകൂല്യ ങ്ങള്‍ ഇതിന്റെ ഉദാഹരണ മാണ്. എന്നാല്‍, ഇതില്‍ വേണ്ട തോതില്‍ അംഗത്വം ഉണ്ടായിട്ടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യു. എ. ഇ. യിലെ ഇന്ത്യാക്കാര്‍ക്ക് എംബസ്സിയും കോണ്‍സുലെറ്റും നല്‍കി വരുന്ന സൌകര്യ ങ്ങള്‍ എങ്ങിനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശ ങ്ങളും അവസരോ ചിത മായ വിമര്‍ശന ങ്ങളും മുഖവില ക്കെടുത്ത് കൊണ്ട് കൂടുതല്‍ ക്രിയാത്മക മായ പ്രവര്‍ത്തന ങ്ങള്‍ ഇന്ത്യന്‍ സമൂഹ ത്തിനായി ചെയ്യും എന്ന് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം പറഞ്ഞു.

പ്രവാസി പുനരധി വാസം കൂടാതെ, എമിഗ്രേഷന്‍ ക്ലിയറന്‍സ്, പ്രവാസി വോട്ടവകാശം, പ്രവാസി കളുടെ മക്കളുടെ വിദ്യാഭ്യാസം, താഴ്ന്ന വരുമാന ക്കാരായ സാധാരണ ക്കാരായ പ്രവാസി കള്‍ നേരിടുന്ന വിവിധ പ്രശ്ന ങ്ങള്‍ യോഗ ത്തില്‍ ചര്‍ച്ച ചെയ്തു. കേരളം തമിഴ്നാട്, തെലങ്കാന, ഗോവ, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ആറു സംസ്ഥാന ങ്ങളിലെ സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തല ത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ രാണ് പ്രവാസി സമ്മേളന ത്തില്‍ സംബന്ധിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on പ്രതിനിധി സമ്മേളനം : പ്രവാസി പുനരധിവാസം മുഖ്യ അജണ്ട

ഗവേഷണ മേഖലയിൽ പുതിയ പദ്ധതികളു മായി വി. പി. എസ്. ഹെൽത്ത് കെയർ

September 5th, 2014

vps-health-care-dr-shamseer-ePathram
അബുദാബി : മെഡിക്കൽ റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് മേഖല യിൽ 10 ലക്ഷം ഡോളറിന്റെ പ്രവർത്തന ങ്ങൾ നടത്തും എന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി. പി. എസ്. ഹെൽത്ത് കെയർ ഗ്രൂപ്പ് എം. ഡി. ഡോ. ഷംസീർ വയലിൽ അറിയിച്ചു.

വാർദ്ധക്യ കാലത്തെ പ്രശ്നങ്ങൾക്കും തീരാവ്യാധികൾക്കും ആയിരിക്കും ഗവേഷണ ത്തിൽ മുൻഗണന നൽകുക. വിറ്റാമിൻ ഡി യുമായി ബന്ധപ്പെട്ട അസുഖ ങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നി പ്രവർത്തിക്കും എന്നും ഡോ. ഷംസീർ വയലിൽ വ്യക്തമാക്കി. പദ്ധതി യുടെ ഭാഗമായി വിറ്റാമിൻ ഡി. യിൽ റിസർച്ച് നടത്തുന്ന ഡോ. അഫ്രോസ് ഉൾ ഹഖ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയിരിക്കും.

ഇതേ കുറിച്ചു വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ വി. പി. എസ്. ഹെൽത്ത് കെയർ സി. ഇ. ഒ. വിനയ് ബാത്ര, ബുർജീൽ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ യാസിൻ ഇബ്രാഹിം ഡോ. ഷംസീർ വയലിൽ, ഡോ. അഫ്രോസ് ഉൾ ഹഖ്, ഖലിഫ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ഗവേഷണ മേഖലയിൽ പുതിയ പദ്ധതികളു മായി വി. പി. എസ്. ഹെൽത്ത് കെയർ


« Previous Page« Previous « സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം
Next »Next Page » ഷോര്‍ട്ട് ഫിലിം മത്സരവും ശില്പശാലയും അബുദാബിയിൽ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine