കോവിലനെയും ജോസ്‌ സരമാഗോവിനെയും അനുസ്മരിക്കുന്നു

August 6th, 2010

kovilan-epathramഷാര്‍ജ : പ്രേരണ യു. എ. ഇ. യുടെ നേതൃത്വത്തില്‍ ആഗസ്ത് 13  വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വച്ച് പ്രശസ്ത ഇന്ത്യന്‍ സാഹിത്യകാരന്‍ കോവിലനെയും പ്രശസ്ത പോര്ച്ചു ഗീസ്‌ എഴുത്തുകാരനും പ്രക്ഷോഭകാരിയും നോബല്‍ പുരസ്കാര ജേതാവുമായ ജോസ്‌ സരമാഗോവിനെയും അനുസ്മരിക്കുന്നു.

ജോസ്‌ സരമാഗോ അനുസ്മരണം ഡോ. അബ്ദുള്‍ ഖാദര്‍ നിര്‍വഹിക്കും. തുടര്ന്ന്  ശ്രീ സി. വി. സലാം കോവിലന്‍ കൃതികളിലെ മിത്തുകളുടെ പശ്ചാത്തലം എന്ന വിഷയത്തിലും, സത്യന്‍ മാടാക്കര കോവിലന്‍ ഒരു ജനകീയ സാഹിത്യകാരന്‍ എന്ന വിഷയത്തിലും കേന്ദ്രീകരിച്ച്  കോവിലന്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.

jose-saramago-epathram

ജോസ്‌ സരമാഗോ

കഥകളുടെ ലഭ്യമായ ചിട്ടകളോട് കലഹിക്കുകയും ഇതിവൃത്തം, ഭൂമിക, ഭാഷാപരമായ വാസ്തുശില്പം, ദര്ശ‍നം ഇവയിലൊക്കെ സമകാലത്തിന്റെ അഭിരുചികളെ വിഭ്രമിപ്പിക്കുന്ന മറുലോകം ചമയ്ക്കുകയും ചെയ്ത കോവിലന്റെ കൃതികളെ ആസ്പദമാക്കി ശ്രീ. കെ. എ. മോഹന്‍ ദാസ്‌ തയ്യാറാക്കിയ “മലയാള കഥയിലെ ആന്റി തെസീസ്‌” എന്ന പഠനം തുടര്ന്ന്  ചര്ച്ചയ്ക്കായി അവതരിപ്പിക്കും. ശ്രീ ബാലകൃഷ്ണന്‍ (ഷാര്ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്) കോവിലനെ അനുസ്മരിച്ചു സംസാരിക്കും.

കൂടുതല്‍ വിവരങ്ങള്ക്ക്  പ്രദോഷ്‌ കുമാര്‍ (050 5905862), ഭാനു (055 3386816) എന്നിവരെ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം. മാത്യു വിന് ആദരാഞ്ജലി

August 2nd, 2010

km-mathew-epathramഇന്ത്യന്‍ പത്ര ലോകത്തെ കുലപതി യും മലയാള മനോരമ മുഖ്യ പത്രാധിപരു മായ കെ. എം. മാത്യു വിന്‍റെ നിര്യാണത്തില്‍ അബുദാബി മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്‍റ് മനോജ്‌ പുഷ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി ബി. യേശു ശീലന്‍, ട്രഷറര്‍ ജയ പ്രകാശ്‌, ചീഫ്‌ കോഡിനേറ്റര്‍ അബ്ദുല്‍ കരീം, ആര്‍ട്സ്‌ സിക്രട്ടറി ബിജു കിഴക്കനേല, ടി. എം. നിസാര്‍,   കെ. കെ. അനില്‍ കുമാര്‍,  കെ. ഷക്കീര്‍,  കെ. കെ. അബ്ദുല്‍ റഹിമാന്‍, അഷ്‌റഫ്‌ പട്ടാമ്പി,  കെ. കെ. ഹുസൈന്‍ എന്നിവരും അനുശോചന യോഗത്തില്‍ പങ്കെടുത്തു അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. കെ. വി. അനുസ്മരണം

July 21st, 2010

pk-vasudevan-nair-epathramദുബായ് : യുവ കലാ സാഹിതി ദുബായ്‌ ഘടകം സംഘടിപ്പിക്കുന്ന പി. കെ. വി. അനുസ്മരണം ജൂലൈ 23 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ദുബായ് ക്ലോക്ക് ടവറിലെ വനിസ് ഹോട്ടലില്‍. അനുസ്മരണ സമ്മേളന ത്തോട് അനുബന്ധിച്ച് സെമിനാറും കവിയരങ്ങും സംഘടിപ്പി ച്ചിട്ടുണ്ട്. വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. വിശദ വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക: 050 140 13 39 (സത്യന്‍ മാറഞ്ചേരി) 055 21 25 739 (വിജയന്‍ നണിയൂര്‍).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇ. എം. എസ്. ജന്മ ശതാബ്ദി ആഘോഷം

July 17th, 2010

ems-namboothirippad-epathramദുബായ്‌ : ദല സംഘടിപ്പിക്കുന്ന സഃ ഇ. എം. എസ്. ജന്മ ശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6ന് രാവിലെ 10 മണി മുതല്‍ രാത്രി  9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്‍ വെച്ച് നടക്കും. സാഹിത്യ – സാംസ്ക്കാരിക – ദാര്‍ശനിക – രാഷ്ട്രിയ – ചരിത്ര രംഗങ്ങളില്‍ സഃ  ഇ. എം. എസ്. നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകളെ പറ്റിയുള്ള ചര്‍ച്ചകളും  സിമ്പോസിയവും സെമിനാറും ഉണ്ടാവും. ലോകം  അറിയപ്പെടുന്ന ചരിത്ര പണ്ഡിതന്‍ ഡോഃ കെ. എന്‍.  പണിക്കര്‍, പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ കെ. എന്‍. ഹരിലാല്‍,  മന്ത്രിമാരും സാമൂഹ്യ – സാമ്പത്തിക – സാംസ്ക്കാരിക രംഗത്തെ മറ്റു  പ്രമുഖരും പങ്കെടുക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഖാഫി യുടെ കുടുംബത്തിന് ധന സഹായം നല്‍കി

July 8th, 2010

shihabudhin-saqafiഅബുദാബി :  ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വെച്ചുണ്ടായ വാഹനാ പകടത്തില്‍ മരണ പ്പെട്ടിരുന്ന   മലപ്പുറം ആതവനാട് സ്വദേശി ശിഹാബുദ്ദീന്‍ സഖാഫി യുടെ  കുടുംബ ത്തിനായി  അബുദാബി എസ്. വൈ. എസ്. കമ്മിറ്റി സമാഹരിച്ച   ധന സഹായം,  എ. പി. അബൂബക്കര്‍ മുസ്ലിയാര്‍  സഖാഫി യുടെ പിതാവിന് കൈമാറി.  തദവസരത്തില്‍ അബൂ ദാബി  എസ്. വൈ. എസ്. മര്‍ക്കസ്‌ ഭാരവാഹികളും ആതവനാട് മഹല്ല് പ്രതിനിധികളും  സന്നിഹിതരായിരുന്നു.
 

sys fund-to sakhafi-epathram

എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ശിഹാബുദ്ദീന്‍ സഖാഫി യുടെ വീട്ടില്‍ എത്തി ധന സഹായം കൈമാറി.

സുന്നി മര്‍കസ് അബൂദാബി  ഓഫീസ് മുന്‍ സെക്രട്ടറിയും എസ്. വൈ. എസ്. സജീവ പ്രവര്‍ത്തക നുമായിരുന്നു പരേതന്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

38 of 401020373839»|

« Previous Page« Previous « അബുദാബി വൈ. എം. സി. എ. യുടെ ‘സാന്ത്വനം’
Next »Next Page » ദുബായ് ഭാവന ആര്‍ട്‌സ് സൊസൈറ്റി: പുതിയ ഭാരവാഹികള്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine