കെ. എം. സി. സി. വണ്ടൂര്‍ മണ്ഡലം ബൈത്തു റഹ്മ കണ്‍വന്‍ഷന്‍

June 20th, 2013

ദുബായ് : വണ്ടൂര്‍ മണ്ഡലം കെ. എം. സി. സി. ബൈത്തു റഹ്മ പദ്ധതി യുടെ പ്രത്യേക കണ്‍വന്‍ഷന്‍ ജൂണ്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കെ. എം. സി. സി. ആസ്ഥാനത്ത് വെച്ച് ചേരും. സംസ്ഥാന – ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന യോഗ ത്തില്‍ എം. എസ്. എഫ്‌. മുന്‍ ട്രഷറര്‍ ഷാനവാസ്‌ വെട്ടത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

വൈകുന്നേരം ഏഴു മണിക്ക് അല്‍-ഖിസൈസ്‌ ഇന്ത്യന്‍ അക്കാദമി ഹാളില്‍ നടക്കുന്ന ഹാസില-2013 പരിപാടി യില്‍ വെച്ച് പദ്ധതി യുടെ പ്രഖ്യാപനവും ഫണ്ട് സ്വീകരിച്ച് ഉദ്ഘാടനവും സംസ്ഥാന വ്യവസായ – ഐ. ടി. വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലികുട്ടി നിര്‍വ്വഹിക്കും.

വിവരങ്ങള്‍ക്ക് : 050 57 95 032, 055 45 07 139

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശിഹാബ്‌ തങ്ങള്‍ അനുസ്മരണ ദിഖ്‌ര്‍ ദുആ മജ്‌ലിസ്

June 18th, 2013

panakkad-shihab-thangal-ePathram
ദുബായ് : മത – രാഷ്ട്രീയ – സാംസ്‌കാരിക മേഖല കളില്‍ ഏറെ സ്വാധീനം ചെലുത്തു കയും കേരളീയ സമൂഹ ത്തിന്‍റെ ആദരവ് പിടിച്ചു പറ്റുകയും ചെയ്ത മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ വിട്ടു പിരിഞ്ഞിട്ട് നാലു വര്‍ഷം പിന്നിടുന്ന ശഹബാന്‍ പത്ത് ജൂണ്‍ 19 ബുധനാഴ്ച വൈകീട്ട് 7.30 നു ദുബായ് കെ. എം. സി. സി. മലപ്പുറം ജില്ലാ കമ്മിറ്റി മത കാര്യ വിഭാഗം സംഘടി പ്പിക്കുന്ന ദിഖ്‌ര്‍ – ദുആ – മജ്‌ലിസ്, കെ. എം. സി. സി. ആസ്ഥാനത്ത് വെച്ചു നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോനപ്പന്‍ നമ്പാടന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി

June 6th, 2013
lonappan-nambadan-ex-minister-of-kerala-ePathram
അബുദാബി : ജനപ്രിയ നേതാവും മികച്ച പാര്‍ലമെന്റേറി യനും മുന്‍ മന്ത്രി യുമായ ലോനപ്പന്‍ നമ്പാടന്‍ മാഷിന്റെ വേർപാടിൽ അബുദാബി കേരള സോഷ്യൽ സെന്റര്‍ അനുശോചനം രേഖപ്പെടുത്തി.

സംശുദ്ധമായ രാഷ്ട്രീയ ജീവിതം നയിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം നില്ക്കുകയും നിയമ സഭയിലും ലോക സഭയിലും തിളക്കമാർന്ന പ്രവര്‍ത്തനം കാഴ്ച വെച്ച നമ്പാടൻ മാഷിന്റെ സ്വത സിദ്ധ മായ ശൈലി യിൽ ഉള്ള പ്രസംഗം ഏറെ രസിപ്പിക്കുകയും ഒപ്പം തന്നെ  ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിയോഗം കേരളത്തിനു തീരാ നഷ്ടമാണെന്ന് അനുശോചന ക്കുറിപ്പിൽ കെ. എസ്. സി. പ്രസിഡന്റ്‌  എം. യു. വാസു പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതിയുടെ വാര്‍ഷികം ആഘോഷിച്ചു

May 18th, 2013

es-bijimol-mla-ePathram
അബുദാബി : യുവ കലാ സാഹിതിയുടെ അബുദാബി യൂണിറ്റ് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ‘യുവ കലാ സന്ധ്യ 2013’ ഇ. എസ്.ബിജി മോള്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. കെ. വി. പ്രേംലാല്‍ അദ്ധ്യക്ഷത വഹിച്ചു. എം. സുനീര്‍ സ്വാഗതം ആശംസിച്ചു. വിവിധ സംഘടനാ ഭാരവാഹികള്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

yuvakala-sahithy-honoring-bava-haji-ePathram

പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് പി. ബാവാ ഹാജി യെയും ആര്‍ട്ടിസ്റ്റ് ജോഷി ഒഡേസ യേയും ചടങ്ങില്‍ ആദരിച്ചു.

ഈ വര്‍ഷത്തെ കാമ്പിശ്ശേരി കരുണാകരന്‍ പുരസ്കാരം പ്രഖ്യാപിച്ചു. കേരള ത്തില്‍ നടക്കുന്ന ചടങ്ങില്‍, കവിയും എഴുത്തു കാരനുമായ ആലങ്കോട് ലീലാകൃഷ്ണനു കാമ്പിശ്ശേരി പുരസ്കാരം സമ്മാനിക്കും.

ജോഷി ഒഡേസ സമ്മേളന നഗരിയില്‍ ഒരുക്കിയ ‘സ്ത്രീശാക്തീകരണം എന്ന ശില്പം മുഖ്യാതിഥി ഉല്‍ഘാടനം ചെയ്തു. ചലചിത്ര പിന്നണി ഗായകര്‍ അണി നിരന്ന സംഗീത നിശയും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി. പി. മുഹമ്മദിന് ഒ. ഐ. സി. സി. സ്വീകരണം നല്‍കുന്നു

May 17th, 2013

oicc-logo-ePathram
അബുദാബി :പട്ടാമ്പി ക്കാരുടെയും സമീപ പ്രദേശത്തു കാരുടെയും ചിരകാല അഭിലാഷമാ യിരുന്ന പട്ടാമ്പി താലൂക്ക്‌ യഥാര്‍ഥ്യമാക്കിയ പട്ടാമ്പി എം. എല്‍. എ. സി. പി. മുഹമ്മദിനു മെയ്‌ 17 വെള്ളിയാഴ്ച രാത്രി 7.30ന് മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തില്‍ സ്വീകരണം നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു.

ഒ. ഐ. സി. സി. പാലക്കാട് ജില്ലാ കമ്മിറ്റിയും യു. എ. ഇ. കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ എം. എല്‍. എ. യുമായി മുഖാമുഖം ഒരുക്കുന്നുമുണ്ട്.

പ്രവാസി കള്‍ക്ക് അദ്ദേഹ ത്തോട് നേരിട്ട് പരാതികള്‍ പറയാനും നിവേദന ങ്ങള്‍ നല്‍കാനും സംഘാടകര്‍ അവസരം ഒരക്കിയിട്ടുണ്ട്. പട്ടാമ്പി മണ്ഡല ത്തിലുള്ളവര്‍ ഈ അവസരം ഉപയോഗ പ്പെടുത്തണം എന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 566 52 64 (അബൂബക്കര്‍)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബിയില്‍ സ്കൂൾ ബസുകൾക്ക് പുതിയ മാനദണ്ഡങ്ങള്‍
Next »Next Page » ജെറ്റ്‌ എയര്‍വെയ്‌സ് കൊച്ചി – അബുദാബി – കുവൈറ്റ്‌ സര്‍വീസ്‌ ആരംഭിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine