മദ്യ നയ ത്തില്‍ മാറ്റം വരുത്തിയത് ജനങ്ങളോടുള്ള വെല്ലു വിളി : ഐ. എം. സി. സി.

December 19th, 2014

അബുദാബി : യു. ഡി. എഫ്. മദ്യ നയം തിരുത്തി യതിലൂടെ കെ. എം. മാണി കോഴ വാങ്ങി മദ്യ മുതലാളിമാര്‍ക്ക് കീഴടങ്ങി യിരിക്കുക യാണ് എന്ന സത്യം സര്‍ക്കാര്‍ തന്നെ സമ്മതി ക്കുക യാണ് എന്നും നയം മാറ്റ ത്തിലൂടെ കേരളം കണ്ട ഏറ്റവും വലിയ ഷണ്ഡനായ മുഖ്യ മന്ത്രി യാണ്‌ താനെന്ന് ഉമ്മന്‍ ചാണ്ടി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുക യാണ് എന്നും ഐ. എം. സി. സി. ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

മദ്യ നയ ത്തില്‍ മുസ്ലിം ലീഗ് നിലപാട് ഇരട്ടത്താപ്പ് ആണെന്നും മദ്യ നിരോധനം പ്രഖ്യാപിച്ച പ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിച്ച മുസ്ലിം ലീഗ് ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയ തി ന്റെ കാരണം ജനങ്ങളോട് വ്യക്തമാക്കണം എന്നും ഐ. എം. സി. സി. നാഷണല്‍ കമ്മറ്റി ഭാരവാഹി കളായ ടി. എസ്. ഗഫൂര്‍ ഹാജി, നൌഷാദ്ഖാന്‍ പാറയില്‍, മുസ്തഫ തൈക്കണ്ടി തുടങ്ങിയവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on മദ്യ നയ ത്തില്‍ മാറ്റം വരുത്തിയത് ജനങ്ങളോടുള്ള വെല്ലു വിളി : ഐ. എം. സി. സി.

എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരിക്ക് ബാഗേജ് നഷ്ടപ്പെട്ടു

August 26th, 2014

airport-passengers-epathram

അബുദാബി : കോഴിക്കോട് കരിപ്പൂർ അന്താരാഷ്‌ട്ര വിമാന ത്തവള ത്തിൽ നിന്നും ഷാർജ യിലേക്ക് ആഗസ്റ്റ്‌ 18ന് യാത്ര ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് യാത്ര ക്കാരിക്ക് ബാഗേജ് നഷ്ടപ്പെട്ടു. വൈകുന്നേരം 5 മണിക്ക് ലാന്റ് ചെയ്ത വിമാന ത്തിൽ നിന്നാണ് ബാഗ് നഷ്ട പ്പെട്ടത്.

അബുദാബി യിൽ എഞ്ചിനിയറിംഗ് കണ്‍സൽട്ടൻസി ഉദ്യോഗസ്ഥ നായ മലപ്പുറം കോട്ടക്കൽ സ്വദേശി ഷബീറിന്റെ മകൾ ഫസ യുടെ ബാഗേജ് ആണ് നഷ്ടപ്പെട്ടത്.

ഇതു മായി ബന്ധപ്പെട്ട് ഷാർജ വിമാന ത്താവള ത്തിൽ ലോസ്റ്റ്‌ ആന്റ് ഫൗണ്ട് വകുപ്പിൽ പരാതി പ്പെട്ടപ്പോൾ ലഗേജ് ഷാർജ യിൽ എത്തിയിട്ടില്ല എന്നാണ് ലഭിച്ച മറുപടി. തുടർന്ന് എയർഇന്ത്യ എസ്ക്പ്രസ് ഒഫീസു കളുമായും, ഔദ്യോഗിക വെബ്സൈറ്റ് വിലാസവു മായും ബന്ധപ്പെട്ടപ്പോളും തൃപ്തികര മല്ലാത്ത മറുപടി യാണ് ഷബീറിന് ലഭിക്കുന്നത്.

നഷ്ടപ്പെട്ട ബാഗേജിൽ പ്രധാന ഡോക്യുമെന്റ്സ് അടക്കം അത്യാവശ്യ മുള്ള പലസാധന ങ്ങളും ഉണ്ടായതായി ഷബീർ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരിക്ക് ബാഗേജ് നഷ്ടപ്പെട്ടു

വിചിത്രമായ രൂപത്തിൽ ഒരു യാത്രികൻ

August 19th, 2014

rolf-buchholz-the-most-pierced-man-in-the-world-ePathram
ദുബായ് : വിചിത്ര രൂപ ത്തിൽ ദുബായ് ഇന്റര്‍നാഷണല്‍ വിമാന ത്താവളത്തില്‍ വന്നിറങ്ങിയ ജര്‍മന്‍ കാരനായ റോള്‍ഫ് ബുച്ചൂള്‍ സിനെ വിമാന ത്താവള ത്തില്‍ തടയുകയും തിരിച്ചയക്കുകയും ചെയ്തു.

മുഖം നിറയെ ആഭരണ ങ്ങളും തലയില്‍ കൊമ്പ് പോലെയുള്ള രണ്ട് മുഴ കളുമായി കാഴ്ചയില്‍ തന്നെ ഭീകരത തോന്നിക്കുന്ന രൂപവു മായിട്ടാണ് റോള്‍ഫ് ദുബായിൽ വിമാനം ഇറങ്ങിയത്‌. വിമാന ത്താവള ജീവനക്കാര്‍ റോള്‍ഫിനെ കണ്ടപ്പോല്‍ ഭയന്ന് പോയതായി പറയപ്പെടുന്നു.

ഒരു നിശാ ക്ലബില്‍ പ്രദര്‍ശന പരിപാടി ക്ക് എത്തിയതായിരുന്നു ഇദ്ദേഹം. വിവിധ ലോക രാജ്യങ്ങളിൽ പരിപാടി അവതരി പ്പിച്ചിട്ടുള്ള റോള്‍ഫിന്റെ കണ്‍ പോള കളിലും മൂക്കിലും ചുണ്ടിലും കാതിലുമൊക്കെ യായി 453 ദ്വാര ങ്ങളു ണ്ടാക്കി ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ഇദ്ദേഹം പ്ലാസ്റ്റിക് സര്‍ജറി നടത്തി മുഖത്തിന്റെ ഷേപ്പ് മാറ്റിയിട്ടുണ്ട്.

- pma

വായിക്കുക: ,

Comments Off on വിചിത്രമായ രൂപത്തിൽ ഒരു യാത്രികൻ

സമാജം തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം : മനോജ് പുഷ്‌കര്‍

April 29th, 2014

അബുദാബി : മലയാളി സമാജം തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യുന്നു എന്നാരോപിച്ച് വോട്ടു ചെയ്യാനെത്തിയ അംഗ ങ്ങളെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നാരോപിച്ച് സമാജം മുന്‍ പ്രസിഡണ്ടും പരാജയ പ്പെട്ട സ്ഥാനാര്‍ത്ഥി യുമായ മനോജ് പുഷ്‌കര്‍, എതിര്‍ പാനലിന് എതിരെ അബുദാബി സാമൂഹിക ക്ഷേമ മന്ത്രാലയ ത്തില്‍ പരാതി നല്‍കുമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ജിത്തു കുമാര്‍, സുരേഷ് ഭാസി, സനീഷ്, സോണി വിവേക്, രഞ്ജിത്ത്, നളിന്‍ കുമാര്‍, മനോജ് കൃഷ്ണന്‍, സന്തോഷ് കുമാര്‍ എന്നീ അംഗങ്ങളെ യാണ് കള്ളവോട്ടര്‍മാരെന്ന പേരില്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഈ പ്രവര്‍ത്തന ത്തിനു നേതൃത്വം നല്‍കിയ ഷിബു വര്‍ഗീസ്, മുന്‍ വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ എന്നിവരുടെ പേരിലായിരി ക്കും പരാതി നല്‍കുക

ഫലപ്രഖ്യാപനം നടന്ന ദിവസം രാവിലെ പുതുതായി തിരഞ്ഞെടുക്ക പ്പെട്ട പ്രസിഡന്റ് ഷിബു വര്‍ഗീസിന്റെ നേതൃത്വ ത്തില്‍ ഒരു പറ്റം ആളുകള്‍ തന്റെ മുറിയില്‍ അനധികൃത മായി പ്രവേശിച്ച് രേഖകള്‍ നശിപ്പിക്കുകയും ചെയ്തതായി മനോജ് പുഷ്‌കര്‍ ആരോപിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പോലീസുകാർക്ക് എതിരെ നടപടി എടുക്കണം

January 24th, 2014

kerala-police-epathram

ദുബായ് : പാലക്കാട്‌ നടക്കുന്ന സംസ്ഥാന സ്കൂള്‍ യുവ ജനോത്സവ ത്തില്‍ പങ്കെടുക്കാന്‍ മലപ്പുറം ജില്ലയില്‍ നിന്നും എത്തിയ പിഞ്ചു കുട്ടികളെ തീവ്രവാദികള്‍ എന്ന് വിളിച്ചു അപമാനിച്ച ഡി. വൈ. എസ്. പി. ക്കെതിരെ മാതൃകാ പരമായ നടപടി എടുക്കണം എന്ന് ദുബായ് കെ. എം. സി. സി. മലപ്പുറം ജില്ലാ കമ്മിറ്റി സംയുക്ത പ്രസ്താവന യില്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റിപ്പബ്ലിക് ദിനാഘോഷം ദുബായില്‍
Next »Next Page » ഇഫിയ യിൽ ബിരുദ ധാരണ ചടങ്ങ് നടത്തി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine