എയർ ഇന്ത്യാ ബാഗേജ് പ്രശ്‌നം പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തും : എ. കെ. ആന്റണി

August 24th, 2013

minister-ak-antony-ePathram
അബുദാബി : ബാഗേജ് വെട്ടിക്കുറച്ച എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി പുന:പരിധിക്കണം എന്ന പ്രവാസി മലയാളി കളുടെ ആവശ്യം പ്രധാന മന്ത്രി ഡോ.മൻമോഹൻ സിംഗിന്റേയും യു. പി. എ. അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേയും ശ്രദ്ധയിൽ പ്പെടുത്തും എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി.

indian-media-abudhabi-delegation-team-with-minister-ak-antony-ePathram

ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദർശിച്ച ഇന്ത്യൻ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള പ്രവാസി ഇന്ത്യ ക്കാരുടെ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട നിവേദക സംഘ ത്തിനാണ് അദ്ദേഹം ഇതു സംബന്ധിച്ച ഉറപ്പ് നൽകിയത്.

ബാഗേജ് 30 കിലോയിൽ 20 കിലോ ആയാണ് എയർ ഇന്ത്യ എക്‌സപ്രസ് വെട്ടിക്കുറച്ചത്. ഈ മാസം 22 മുതൽ ഇത് പ്രാബല്യ ത്തിൽ വന്നു. ഗൾഫിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികള്‍ ക്കാണ് ഈ നടപടി ഏറ്റവും കൂടുതൽ ബുദ്ധി മുട്ടുണ്ടാക്കുന്ന തെന്ന് നിവേദക സംഘം പ്രതിരോധ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

പ്രവാസി കളിൽ നിന്ന് ഇത്തരം ആവശ്യവുമായി ആദ്യ മായാണ് ഒരു നിവേദക സംഘം ഡൽഹിയിൽ എത്തുന്ന തെന്ന് എ. കെ. ആന്റണി അഭിപ്രായപ്പെട്ടു. അതു കൊണ്ടു തന്നെ ഗൗരവ ത്തോടെ വിഷയം പ്രധാന മന്ത്രിയുടെയും സോണിയ ഗാന്ധിയുടേയും ശ്രദ്ധയിൽപ്പെടുത്തു മെന്ന് അദ്ദേഹം സംഘത്തിന് ഉറപ്പു നൽകി.

കേരള ​ത്തിൽ നിന്നുള്ള ഭരണ പ്രതിപക്ഷ എം​ ​പി ​ ​മാരുടെ ഒപ്പു​ ​ശേഖരണവും നിവേദക സംഘം കഴിഞ്ഞ രണ്ടു ദിവസ ​ങ്ങളിലായി നടത്തി.​ ​

പി. ​സി.​ ​ചാക്കോ,​ ​എം.​ ​ഐ.​ ​ഷാനവാസ്, ​ആന്റോ ആന്റണി,​ ​എം.​ ​ബി.​ ​രാജഷ്,​ ​എൻ. ​പീതാംബര ക്കുറുപ്പ്,​ ​ജോസ് കെ. ​മാണി,​ ​പി.​ രാജീവ്, ​എം.​ ​ബി.​ ​അച്ചുതൻ, ​പി.​ ​കരുണാകരൻ,​ ​സി.​ ​പി.​​നാരായണൻ എന്നിവ രുടെ ഒപ്പുകളും നിവേദക സംഘം ശേഖരിച്ചു. ​ ​

എം​ ​പി​ ​മാർ പാർലമെന്റിൽ ഈ വിഷയം അവതരിപ്പിക്കുന്ന ​തോടൊപ്പം പ്രധാന മന്ത്രി​ ​യുടെ ചേംബറിലെത്തി ഈ നിവേദനം സമർപ്പിക്കുകയും ചെയ്യും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രതിനിധി സംഘം കേന്ദ്ര മന്ത്രിമാർക്കു നിവേദനം നൽകി

August 23rd, 2013

air-india-express-epathram അബുദാബി : എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടി ക്കുറച്ചതിനെതിരെ ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ അബുദാബി യിലെ വിവിധ സംഘടനാ പ്രതിനിധി കൾ പ്രധാന മന്ത്രി മൻമോഹൻസിംഗ്, യു പി എ അധ്യക്ഷ സാണിയാ ഗാന്ധി എന്നിവര്‍ ഉൾപ്പെടെ യുള്ളവർക്ക് നിവേദനം സമർപ്പി ക്കാൻ വ്യാഴാഴ്ച രാവിലെ ഡൽഹിയില്‍ എത്തി.

കേന്ദ്ര ലേബർ ആൻഡ് എംപ്‌ളോയ്‌മെന്റ് സഹ മന്ത്രി കൊടിക്കുന്നിൽ സുരേഷ്, കേന്ദ്ര കൃഷി വകുപ്പ് സഹ മന്ത്രി പ്രഫ. കെ. വി. തോമസ് എന്നിവരെ വ്യാഴാഴ്ച രാവിലെ പ്രതിനിധി സംഘം അവരുടെ ഓഫീസില്‍ എത്തി നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി, വ്യോമയാന സഹമന്ത്രി കെ. സി. വേണുഗോപാൽ എന്നിവരെയും കേരള ത്തിൽ നിന്നുളള മറ്റു മന്ത്രി മാരെയും പ്രതിനിധി സംഘം ഇന്നു നേരിൽ കാണും. എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് പ്രശ്‌നം ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിമാരെ ബോധ്യ പ്പെടുത്തുന്ന കാര്യ ത്തിൽ പ്രതീക്ഷാ നിർഭരത കൈവരിക്കാൻ സാധിച്ചു.

ഡൽഹി പ്രദേശ് കോൺസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മലയാളി യുമായ കെ. എൻ. ജയരാജാണ് പ്രതിനിധി സംഘ ത്തോടൊപ്പം മന്ത്രി മാരെ കാണാനുള്ള നടപടി കളിൽ സഹായി ക്കുന്നത്. പ്രധാന മന്ത്രി മൻമോഹൻസിങിനെ കാണാനുള്ള അനുവാദ ത്തിനായുള്ള അപേക്ഷയും നൽകി യിട്ടുണ്ട്.

ഇന്നോ നാളെയോ പ്രധാന മന്ത്രിയേയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധി യേയും സംഘം കാണും. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രധാന മന്ത്രി യുടെയും സോണിയാ ഗാന്ധി യുടെയും കൂടിക്കാഴ്ചക്കുള്ള ശ്രമം നടത്തുന്നത്. കൂടുതൽ മന്ത്രിമാരെയും എം പി മാരെയും കണ്ട് ബാഗേജ് 30 കിലോയായി പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തും.

express-luggage-issue-ima-delegation-team-in-delhi-to-meet-pc-chakko-ePathram-

ഇന്ത്യൻമീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് തോമസ് ജോൺ എന്നിവ രുടെ നേതൃത്വ ത്തിലുള്ള സംഘ ത്തിൽ ഇന്ത്യൻ മീഡിയ വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, അബുദാബി മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ ഇന്റർനാഷണൽ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, എമിറേറ്റ്‌സ് ഇന്ത്യാ ഫട്ടേണിറ്റി ഫോറം പ്രസിഡന്റ് എ. എം. ഇബ്രാംഹിം എന്നിവ രുമാണുള്ളത്.

കുവൈറ്റ് ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് മുസ്തഫ തങ്ങൾ, ഖത്തർ ഒ ഐ സി സി സെക്രട്ടറി കമർ എന്നിവരും സംഘ ത്തോടൊപ്പം ചേർന്നി ട്ടുണ്ട്. ബാഗംജ് കുറച്ച്, കൂടുതൽ യാത്രക്കാരെ കൊണ്ടു പോകാൻ കഴിയുമെന്ന എയർ ഇന്ത്യാ എക്‌സ്പ്രസ് തീരുമാനം ശരിയല്ല എന്നു കേന്ദ്ര മന്ത്രിമാരെ ബോധ്യ പ്പെടുത്താൻ സംഘ ത്തിനു സാധിച്ചു.

കേരളത്തിൽ നിന്നുള്ള മന്ത്രി മാരുടെ കോർഡിനേഷൻ കമ്മിറ്റി ചെയർമാനായ കൊടിക്കുന്നിൽ സുരേഷ് ഇക്കാര്യ ത്തിൽ അനുകൂല മായ നടപടി സംബന്ധിച്ചു കെ. സി. വേണു ഗോപാലുമായി ചർച്ചചെയ്യാനും പ്രായോഗിക നടപടികൾ സ്വീകരിക്കാനും തയ്യാറായി.

മന്ത്രി പ്രഫ. കെ. വി.തോമസ്, വ്യോമയാന മന്ത്രി യെ കണ്ട് പ്രശ്‌നം ചർച്ച ചെയ്തിട്ടുണ്ട്. ഇന്ന് വ്യോമയാന മന്ത്രി യെയും സഹ മന്ത്രി കെ. സി. വേണു ഗോപാലിനെയും കാണും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എക്‌സപ്രസ് ബാഗേജ് : നിവേദക സംഘം ഡല്‍ഹിക്ക് പുറപ്പെട്ടു

August 21st, 2013

air-india-express-luggage-issue-ima-delegation-sent-off-in-isc-ePathram-
അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള നിവേദക സംഘം ഡല്‍ഹിക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യാ എക്സ്പ്രസ് ബാഗ്ഗെജ്‌ വിഷ യ വുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധികാരി കളുടെ ശ്രദ്ധയില്‍ പ്പെടുത്തി പരിഹാരം കാണുന്ന തിനായാണ് നിവേദക സംഘം ഡല്‍ഹിക്ക് പോയിരി ​ ​ക്കുന്നത്. ​ ​

എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാന ങ്ങളില്‍ സൌജന്യ ബാഗ്ഗെജ്‌ നിരക്ക് 30 കിലോയില്‍ നിന്നും 20 കിലോ ഗ്രാമായി വെട്ടി കുറച്ച നടപടി പിന്‍ വലിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മീഡിയ അബുദാബി യുടെ നേതൃത്വ ​ത്തില്‍ വിവിധ പ്രവാസി സംഘടന ​കളുടെ ഭാരവാഹികള്‍​, വരും ദിവസ ങ്ങളില്‍ ​പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ്, വ്യോമയാന മന്ത്രി അജിത്‌ സിംഗ്, സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി, കേരള ​ത്തില്‍ നിന്നുള്ള മറ്റു മന്ത്രിമാര്‍, എം. പി. മാര്‍ എന്നിവരെയും നേരില്‍ കണ്ടു ബഗേജ് പരിധി വെട്ടി ക്കുറക്കുന്ന തിലൂടെ പ്രവാസി കള്‍ക്കു വരാനിരിക്കുന്ന ദുരിതത്തെ ക്കുറിച്ചു വിശദീ കരിക്കും. പ്രവാസികളെ വെട്ടിലാക്കുന്ന തീരുമാനം പിന്‍വലിപ്പി ക്കാന്‍ കഴിയുന്ന സമ്മര്‍ദ്ദം ചെലുത്താന്‍ കേരള ത്തില്‍ നിന്നുള്ള എം. പി. മാരുടെ സഹായം തേടും.

ima-delegation-to-delhi-express-luggage-issue-ePathram

ഡല്‍ഹിക്ക് യാത്ര തിരിച്ച നിവേദക സംഘാംഗങ്ങള്‍

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, വൈസ്‌ പ്രസിഡന്‍റ് ആഗിന്‍ കീപ്പുറം, സംഘടനാ ഭാരവാഹി ​കളായ ജോയ്‌ തോമസ്‌ ജോണ്‍, മനോജ്‌ പുഷ്കര്‍, പി. ബാവ ഹാജി, ഷിബു വര്‍ഗീസ്‌, ഹമീദ്‌ ഈശ്വര മംഗലം, എ. എം. ഇബ്രാഹിം എന്നിവരാണ് നിവേദക സംഘ ​ത്തിലുള്ളത്‌.

സംഘാംഗങ്ങള്‍ക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സമുജ്വലമായ യാത്രയയപ്പ് നല്‍കി. മാധ്യമ പ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളും അമേച്വര്‍ സംഘടനാ ഭാര ​വാഹികളും യാത്രയയപ്പ്‌ യോഗ​ത്തില്‍ സംബന്ധിച്ചു.​

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിവേദക സംഘം ഡല്‍ഹിക്ക്

August 21st, 2013

അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ എയര്‍ ഇന്ത്യാ എക്‌സപ്രസ് ബാഗേജ് പരിധി വെട്ടി ക്കുറച്ചതിന് എതിരെ വിവിധ സാമൂഹിക സാംസ്‌കാ രിക സംഘടനാ പ്രതിനിധി കള്‍ ബുധനാഴ്ച രാത്രി പത്തരക്ക് അബുദാബി യില്‍ നിന്ന് ഡല്‍ഹിക്കു പോകും.

പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ്, വ്യോമയാന മന്ത്രി അജിത്‌ സിംഗ്, സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി, കേരളത്തില്‍ നിന്നുള്ള മറ്റു മന്ത്രിമാര്‍, എം. പി. മാര്‍ എന്നിവരെയും നിവേദക സംഘം നേരില്‍ കണ്ടു ബഗേജ് പരിധി വെട്ടി ക്കുറക്കുന്ന തിലൂടെ പ്രവാസി കള്‍ക്കു വരാനിരിക്കുന്ന ദുരിതത്തെ ക്കുറിച്ചു വിശദീ കരിക്കും. പ്രവാസികളെ വെട്ടിലാക്കുന്ന തീരുമാനം പിന്‍വലിപ്പി ക്കാന്‍ കഴിയുന്ന സമ്മര്‍ദ്ദം ചെലുത്താന്‍ കേരള ത്തില്‍ നിന്നുള്ള എം. പി. മാരുടെ സഹായം തേടും.

ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ്, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ജോയ് തോമസ് ജോണ്‍ എന്നിവരുടെ നേതൃത്വ ത്തിലാണ് വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധി കളുടെ നിവേദക സംഘം ബുധനാഴ്ച രാത്രി പത്തരക്ക് ഡല്‍ഹിക്കു പുറപ്പെടുക.

മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, ഇന്ത്യന്‍ മീഡിയ വൈസ് പ്രസിഡന്റ് ആഗിന്‍ കീപ്പുറം, എമിറേറ്റ്‌സ് ഫ്രട്ടേനിറ്റി ഫോറം പ്രസിഡന്‌റ് എ. എം. ഇബ്രാഹിം എന്നിവരും സംഘത്തിലുണ്ട്. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി കൊച്ചി യില്‍ നിന്ന് ഡല്‍ഹി യിലെത്തി സംഘത്തോടൊപ്പം ചേരും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യാ എക്സ്പ്രസ് ബാഗേജ് വെട്ടി ക്കുറച്ചതിനെതിരെ പ്രതിഷേധം ഇരമ്പി

August 21st, 2013

air-india-express-epathram അബുദാബി : ഗള്‍ഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ യി ലേക്കുള്ള ബാഗേജ് അലവൻസ് എയർ ഇന്ത്യാ എക്‌സ്പ്രസ് 30 കിലോ യിൽ നിന്ന് 20 കിലോയായി വെട്ടി ക്കുറച്ചതിന് എതിരെ അബുദാബി യിൽ പ്രതിഷേധം കത്തിക്കയറുന്നു.
​ ​
പൊതു ജനാഭിപ്രായം സ്വരൂപിക്കാനായി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തിൽ ഇന്ത്യൻ മീഡിയ അബുദാബി യുടെ സഹകരണ ത്തോടെ സംഘടിപ്പിച്ച ”ജനാഭിപ്രായ സദസ്സ് ” വിവിധ സംഘടനാ പ്രതിനിധികകള്‍ എയര്‍ ഇന്ത്യാ മാനേജ്മെന്റിന്റെ നടപടി കള്‍ക്കെതിരെ രൂക്ഷമായ വാക്കുകളിലാണു പ്രതിഷേധം അറിയിച്ചത്.

20 കിലോ ബാഗേജിനു പുറമെ വരുന്ന 10 കിലോക്ക് 30 ദിർഹം എന്ന തീരുമാനം പിൻവലിക്കണം എന്നായിരുന്നു പ്രവാസി മലയാളി കളുടെ ആവശ്യം. ദിനം പ്രതി ഗൾഫ് സെക്ടറിൽ നിന്ന് ഇന്ത്യ യിലേക്ക് യാത്ര ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരിൽ നിന്ന് പ്രതിദിനം ഒരു കോടി രൂപ യുടെ ലാഭം കൊയ്യാനാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ലക്ഷ്യമിട്ടിരിക്കുന്നത്.
​ ​
ലഗേജ് വെട്ടിക്കുറച്ച് കൂടുതൽ യാത്ര ക്കാരെ കൊണ്ടു പോകു മെന്ന് എയർ ഇന്ത്യ പറയുന്നത് പ്രായോഗികമല്ല. അധിക ലഗേജിൽ ആദ്യത്തെ 10 കിലോ മുപ്പത് ദിർഹ ത്തിനു കൊണ്ടു പോകുമെന്നാണ് പറയുന്നത്. 10 കിലോക്ക് 30 ദിർഹം എന്ന സൗകര്യം എല്ലാ യാത്രക്കാരും ഉപയോഗി ക്കാതിരിക്കില്ല.

നൂറു കണക്കിനാളുകൾ പങ്കെടുത്ത ജനാഭിപ്രായ സദസ് മുതിർന്ന മാധ്യമ പ്രവർത്തകനും ദുബായ് മീഡിയ ഫോറം മുൻ പ്രസിഡന്റുമായ എൻ. വിജയ് മോഹൻ ഉദ്ഘാടനം ചെയ്തു.
​ ​
ഇസ്ലാമിക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി, മലയാളി സമാജം ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, സുന്നി സെന്‌റർ പ്രസിഡന്റ് ഡോ. അബ്ദുൽ റഹ്മാൻ ഒളവട്ടൂർ, സാമൂഹിക പ്രവർത്തകനായ വി. ​ടി. ​വി.​ ദാമോദരൻ, കെ. എം.സി. സി. അബുദാബി സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് പി. അബ്രാസ് മൗലവി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
​ ​
ഇസ്ലാമിക് സെന്‌റർ ആക്ടിംഗ് സെക്രട്ടറി നസീർ ബി. മാട്ടൂൽ ചർച്ച നിയന്ത്രിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി കളുടെ ഇടപെടല്‍ മലയാള സാഹിത്യ ത്തിന് മുതല്‍ ക്കൂട്ട്
Next »Next Page » സീറ്റ്‌ ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതിനു അര ലക്ഷം പേര്‍ക്കു പിഴ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine