കൈരളി ഫെസ്റ്റ് ഈദ്‌ ഓണാഘോഷം

September 5th, 2011

reji-mannel-epathram
“ഈണം ദോഹ”യുടെ പിന്തുണയോടെ ഫ്രെയിം വണ്‍ മീഡിയ കൈരളി ടി. വി. ക്ക് വേണ്ടി അവതരിപ്പിച്ച നാസര്‍ അല്‍ ഹജരിസ് “കൈരളി ഫെസ്റ്റ്” ഈദ് – ഓണാഘോഷം (അഹലന്‍ റമളാന്‍ – ലൈവ് പ്രോഗ്രാം) സെപ്റ്റംബര്‍ 3ന് ഖത്തറിലെ ഐ. സി. സി. അശോക ഹാളില്‍ അരങ്ങേറി. നോര്‍ക്ക മുന്‍ ഡയറക്ടര്‍ കെ. കെ. ശങ്കരന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ “ഹലോ മര്‍ഹബ” എന്ന പരിപാടിയുടെ അവതാരകനായ റെജി മണ്ണേലും ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങളും  പങ്കെടുത്തു.

bejoy-kumar-epathram

ഫ്രെയിം വണ്‍ മീഡിയ ഡയറക്ടര്‍ ബിജോയ്‌ കുമാര്‍ കൈരളിയുടെ ഖത്തറിലെ പ്രവര്‍ത്തനത്തെ പറ്റി വിശദീകരിച്ചു. ജിമ്സി ഖാലിദ്‌ അവതാരക യായിരുന്ന പരിപാടിയില്‍ കണ്ണൂര്‍ സമീര്‍, അന്‍ഷാദ് തൃശൂര്‍, റിയാസ് തലശ്ശേരി, ഷക്കീര്‍ പാവറട്ടി, ആഷിക്ക് മാഹി, ജിനി ഫ്രാന്‍സിസ്, നിധി രാധാകൃഷ്ണന്‍, അനഘ രാജഗോപാല്‍, ജിമ്സി ഖാലിദ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

sameer-jini-epathram

കോല്‍ക്കളിയും, ഒപ്പനയും, സിനിമാറ്റിക്ക് ഡാന്‍സും എല്ലാം ഒത്തുചേര്‍ന്ന പരിപാടി ഏറെ ഹൃദ്യമായി.

അബ്ദുല്‍ അസീസ്‌ കെ. വി. – ചാവക്കാട് – ദോഹ – ഖത്തര്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഈണം ദോഹയുടെ ഈണനിലാവ് 2011

August 31st, 2011

eenanilavu-epathram

ദോഹ : ചെറിയ പെരുന്നാള്‍ ആഘോഷത്തിനായി ഈണം ദോഹ അവതരിപ്പിക്കുന്ന ക്യുബിറ്റ്സ് ഇവന്റ്സ് “ഈണനിലാവ് 2011” സെപ്റ്റംബര്‍ 1 രാത്രി 7:30ന്‌ ഖത്തറിലെ മലയാളി സമാജത്തില്‍ അരങ്ങേറും. ഈ പരിപാടിയിലേക്ക് പ്രവേശനം സൌജന്യമാണ്. ഒരു പിടി നല്ല ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഈ സംഗീത നിശയില്‍ കണ്ണൂര്‍ സമീര്‍, റഫീക്ക് മാറഞ്ചേരി, ഷക്കീര്‍ പാവറട്ടി, അന്ഷാദ് കര്‍വ, ജിനി ഫ്രാന്‍സിസ്, അനഘാ രാജഗോപാല്‍, നിധി രാധാകൃഷ്ണന്‍, ജിംസി ഖാലിദ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. കൂടാതെ ഫര്‍സീന ഖാലിദും സംഘവും അവതരിപ്പിക്കുന്ന ഒപ്പനയും ഉണ്ടായിരിക്കുന്നതാണ്.

“ഈണം ദോഹ” സംഗീതത്തിലൂടെ സൌഹൃദം – സൌഹൃദത്തിലൂടെ കാരുണ്യം എന്ന ആശയവുമായി മുമ്പോട്ട്‌ വന്ന ഒരു സംഘടനയാണ്. നിരവധി ഗായികാ ഗായകന്മാരെ ദോഹയ്ക്ക് പരിചയപ്പെടുത്തുകയും വളര്‍ത്തിക്കൊണ്ട് വരികയും ചെയ്ത ഈ സംഘടന 5 വര്‍ഷത്തിനിടയ്ക്ക് കേരളത്തിന്റെ പല ഭാഗങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഹലന്‍ റമളാന്‍ – ലൈവ് പ്രോഗ്രാം

August 30th, 2011

ahlan-ramdan-epathram

ദോഹ : ഈണം ദോഹയുടെ പിന്തുണയോടെ ഫ്രെയിം വണ്‍ മീഡിയ അവതരിപ്പിക്കുന്ന നാസിര്‍ അല്‍ ഹജ്റിസ് “അഹലന്‍ റമളാന്‍ – ലൈവ് പ്രോഗ്രാം” സെപ്തംബര്‍ 3ന് ഖത്തറിലെ ഐ. സി. സി. അശോക ഹാളില്‍ (അബൂഹമൂര്‍) രാത്രി 7:30ന് നടത്തപ്പെടുന്നു. ഈ പുണ്യമായ റമളാന്‍ മാസത്തില്‍ കൈരളി പീപ്പിള്‍ ടി. വി. യില്‍ 8 എപ്പിസോഡുകള്‍ അവതരിപ്പിച്ച “അഹലന്‍ റമളാന്‍” എന്ന പ്രോഗ്രാമിന്റെ ഒരു ലൈവ് പ്രോഗ്രാം ആണ് ഖത്തറിലെ സംഗീത പ്രേമികള്‍ക്കായി കൈരളി ടി. വി. ഒരുക്കിയിരിക്കുന്നത്. ഈണം ദോഹയുടെ പ്രശസ്ത ഗായകര്‍ക്കൊപ്പം റിയാസ്, ആഷിക് മാഹി, ഹമീദ് എന്നീ ഗായകരും ഈ സംഗീത വിരുന്നില്‍ പങ്കു ചേരുന്നു. ഒപ്പനയും, കോല്‍ക്കളിയും, സിനിമാറ്റിക് ഡാന്‍സും എല്ലാം ഒത്തു ചേര്‍ന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൌജന്യമാണ്.

(അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍)

-

വായിക്കുക:

അഭിപ്രായം എഴുതുക »

സംസ്‌കാര ഖത്തര്‍ ഇഫ്താര്‍ സംഗമം

August 24th, 2011

samskara-qatar-logo-epathram
ദോഹ : സംസ്‌കാര ഖത്തറിന്‍റെ ആഭിമുഖ്യ ത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ദോഹ ജദ്ദീതിലെ സഫയര്‍ ഹോട്ടലില്‍ വെച്ച് നടന്ന സംഗമ ത്തില്‍ സംസ്‌കാര ഖത്തര്‍ പ്രസിഡന്‍റ് അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി റമദാന്‍ സന്ദേശം നല്‍കി. അഡ്വ. അബൂബക്കര്‍, റഫീഖ് പുന്നയൂര്‍ക്കുളം, അഷ്‌റഫ് പൊന്നാനി, ഷംസുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വി. കെ. എം. കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

‘ധാരയായ് പെയ്യുന്നു റമദാന്‍’ പ്രകാശനം ചെയ്തു

August 17th, 2011

ramadan-docuvision-release-ePathram
ദോഹ : കുവൈത്തിലെ ഇസ്ലാമിക പ്രവര്‍ത്ത കനായ വി. പി. ഷൌക്കത്തലി രചിച്ച് അമീന്‍ ജൌഹര്‍ സംവിധാനം ചെയ്ത ‘ധാരയായ് പെയ്യുന്നു റമദാന്‍’ എന്ന ഡോക്യൂവിഷന്‍ പ്രകാശനം ചെയ്തു. ഹൊറൈ സണ്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് പുളിമൂട്ടിലിന് ആദ്യ പ്രതി നല്‍കി മുഖ്യ പ്രായോജ കരായ ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂറാണ് പ്രകാശനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് ഡോക്യൂവിഷന്‍റെ പ്രദര്‍ശനവും ഇഫ്ത്താര്‍ വിരുന്നും ഉണ്ടായിരുന്നു.

ഇഫ്താറിന് ശേഷം ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് വി. ടി. അബ്ദുല്ലക്കോയ തങ്ങളും ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് നല്ലളവും റമദാന്‍ പ്രഭാഷണം നടത്തി. റമദാനിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അനാവരണം ചെയ്യുന്ന ഡോക്യൂ വിഷന്‍ തികച്ചും സൌജന്യ മായാണ് വിതരണം ചെയ്യുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

24 of 291020232425»|

« Previous Page« Previous « ഒ. ഐ. സി. സി. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Next »Next Page » ഷെയ്ഖ് ഖലീഫ ബിന്‍ സായ്ദ്‌ അല്‍ നഹ്യാന് ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine