കുഞ്ഞാലി മരക്കാര്‍ ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

January 14th, 2015

kunjali-marakkar-historical-visual-treat-ePathram
ദോഹ : അധിനി വേശ ശക്തിയായ പോര്‍ച്ചുഗീസ് കടല്‍ കൊള്ള ക്കാര്‍ക്ക് എതിരെ ആഞ്ഞടിച്ച ഇന്ത്യ യുടെ ആദ്യത്തെ നാവിക മേധാവി കളായ കുഞ്ഞാലി മരക്കാര്‍ മാരുടെ ത്യാഗോജ്ജ്വല മായ ജീവിത കഥ പറഞ്ഞ ‘കുഞ്ഞാലി മരക്കാര്‍’ എന്ന ചരിത്ര ഡോക്യൂ മെന്ററിയുടെ ദോഹ യിലെ പ്രകാശനം, സ്റ്റാര്‍ കാര്‍ ആക്‌സസസറീസ് മാനേജിംഗ് ഡയറ ക്ടറും കുഞ്ഞാലി മരക്കാര്‍ മാരുടെ നാട്ടു കാരനു മായ നിഅ്മതുല്ല കോട്ടക്കലിന് ആദ്യ സി. ഡി. നല്‍കി സൗദിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എന്‍ . കെ. എം. മുസ്തഫ നിര്‍വഹിച്ചു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ. ബി. എല്‍. മൂവീസ് പുറത്തിറക്കിയ കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര ഡോക്യൂമെന്ററി യെ ഗള്‍ഫിലെ പ്രേക്ഷകര്‍ക്ക് പരിചയ പ്പെടുത്തുന്നത് മീഡിയ പ്ലസ്.

media-plus-kunhali-marakkar-cd-release-in-qatar-ePathram

ദോഹയിലെ ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍ മാന്‍ കെ. എല്‍. ഹാഷിം, മനാമ മൊയ്തീന്‍, സിറ്റി എക്‌സ്‌ ചേഞ്ച് റിലേഷന്‍ ഷിപ്പ് മാനേജര്‍ മുഹമ്മദ് മുഹ്‌സിന്‍, സ്റ്റാര്‍ കാര്‍ വാഷ് മാനേജിംഗ് ഡയറക്ടര്‍ പി. കെ. മുസ്തഫ, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ് മാന്‍ കിഴിശ്ശേരി, എ. എ. ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

സജ്ഞയ് ചപോല്‍ക്കര്‍, അഫ്‌സല്‍ കിള യില്‍, സെയ്തലവി അണ്ടേ ക്കാട്, ഷബീറലി കൂട്ടില്‍, സിയാറുഹ്മാന്‍ മങ്കട, ഖാജാ ഹുസൈന്‍ പാലക്കാട്, മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മീഡിയ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സഅദ് ഖിറാഅത്ത് നടത്തി. മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു.

ഖത്തറില്‍ ഡോക്യു മെന്ററി യുടെ സൗജന്യ കോപ്പികള്‍ ആവശ്യ മുള്ളവര്‍ 44 32 48 53, 55 01 96 26 എന്നീ നമ്പറു കളില്‍ ബന്ധപ്പെടണം.

– കെ. വി. അബ്ദുല്‍ അസീസ്‌ -ചാവക്കാട്, ദോഹ – ഖത്തര്‍.

- pma

വായിക്കുക: , , , ,

Comments Off on കുഞ്ഞാലി മരക്കാര്‍ ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

ദൃശ്യ വിസ്മയം ഒരുക്കി ‘പ്രവാസോത്സവം ഖത്തര്‍’ വ്യാഴാഴ്ച അരങ്ങില്‍ എത്തും

November 27th, 2014

media-one-qatar-pravasolsavam-ePathram
ദോഹ : ഖത്തറില്‍ “പ്രവാസോത്സവം” അരങ്ങില്‍ എത്തിക്കാനുള്ള ഒരുക്ക ങ്ങൾ പൂർത്തി യായതായി സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

നവംബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ദോഹ യിലെ ഇൻഡസ്ട്രിയൽ ഏരിയ യിലെ വെസ്റ്റ്‌എൻഡ് പാർക്ക് ആംഫി തിയറ്ററിലാണ് മീഡിയ വണ്‍ സംഘടിപ്പിക്കുന്ന പരിപാടി നടക്കുക .

ഷാർജ പ്രവാസോത്സവ ത്തിലൂടെ പ്രവാസ ത്തിൻറെ അര നൂറ്റാണ്ട് വേദിയില്‍ എത്തിച്ച മീഡിയ വണ്‍, നമ്മുടെ ജീവിത ത്തിൻറെ ഭാഗമായി തീർന്ന ടെലിവിഷന്റെ ഭൂതവും വർത്തമാനവും അരങ്ങില്‍ എത്തിക്കാനുള്ള ശ്രമ മാണ് പ്രവാസോത്സവ ത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മീഡിയ വണ്‍ എം. ഡി. അബ്ദുസ്സലാം അഹമ്മദ് പറഞ്ഞു .

പരിപാടി യിൽ മലയാള സിനിമാ ലോകത്തെ പ്രമുഖരും കലാ സാംസ്കാരിക പ്രവർത്ത കരും പങ്കെടുക്കുമെന്ന് ”പ്രവാസോത്സവം ഖത്തർ ” സംവിധാനം ചെയ്യുന്ന മീഡിയ വണ്‍ സീനിയർ ജനറൽ മാനേജരും പ്രമുഖ ഗാന രചയിതാവുമായ ഷിബു ചക്രവർത്തി പറഞ്ഞു .

ടെലിവിഷന്റെ ചരിത്ര ത്തിനപ്പുറം വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ആദ്യ ” ഇൻഫോ ടൈൻമെൻറ് സ്റ്റേജ് ഷോ ” യായിരിക്കും പരിപാടി യെന്നും അദ്ദേഹം പറഞ്ഞു .

media-one-qatar-pravasolsavam-poster-ePathram

നായക കഥാകാരനായി  സിനിമാ സംവിധായകനും നടനുമായ ജോയി മാത്യു വേദിയിലെത്തും. പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി സ്കിറ്റു കളുമായി മാമു ക്കോയയും , ഇന്ദ്രൻസും ജാഫർ ഇടുക്കിയും , മീഡിയ വണ്‍ എം 80 മൂസയും കുടുംബവും ഉണ്ടാകും .

പ്രശസ്ത മജീഷ്യൻ ഗോപിനാഥ്‌ മുതുകാട് അവതരിപ്പിക്കുന്ന ഇന്ദ്ര ജാല പ്രകടനങ്ങള്‍, ആത്മാവിനെ ആർദ്ര മാക്കുന്ന ഗാന ങ്ങളുമായി ഷഹബാസ് അമന്‍, ഗായത്രി, അഫ്സല്‍, രഹ്ന, ഹരിചരണ്‍, രമ്യ നമ്പീശന്‍ എന്നിവരും അറബ് സംഗീത ത്തിൻറെ തനിമ യുമായി നാദിർ അബ്ദുസ്സലാം , അറബ് നൃത്തങ്ങളുടെ ചുവടുമായി ഖത്തർ, ഫലസ്തീൻ, ഈജിപ്റ്റ്‌ നൃത്ത സംഘങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടും.

പരിപാടി യിലേക്കുള്ള പ്രവേശന ത്തിനായി വൈകുന്നേരം 5 മണി മുതൽ ഗേറ്റ് തുറക്കു മെന്നും പ്രവേശന ടിക്കറ്റുകൾ പരിപാടി നടക്കുന്ന വെസ്റ്റ് എൻഡ് പാർക്കിലെ ടിക്കറ്റ് കൌണ്ടറിൽ വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ ലഭ്യ മായിരിക്കുമെന്നും സംഘാടകർ പറഞ്ഞു. മീഡിയ പ്ലസ് ആണ് പരിപാടിയുടെ ഒഫീഷ്യൽ ഇവൻറ് മാനേജ്മെൻറ് കമ്പനി .

കെ. വി. അബ്ദുൽ അസീസ്‌ – ചാവക്കാട് , ദോഹ – ഖത്തർ

- pma

വായിക്കുക: , , ,

Comments Off on ദൃശ്യ വിസ്മയം ഒരുക്കി ‘പ്രവാസോത്സവം ഖത്തര്‍’ വ്യാഴാഴ്ച അരങ്ങില്‍ എത്തും

ആരോഗ്യ ചിന്തകള്‍ പ്രകാശനം ചെയ്തു

September 11th, 2014

arogya-chinthakal-book-release-ePathram
ദോഹ : ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തക മായ ‘ആരോഗ്യ ചിന്തകള്‍’ എന്ന കൃതി യുടെ പ്രകാശനം, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ സി. ഇ. ഒ. ബാബു ഷാനവാസ് നിര്‍വഹിച്ചു.

മെഡിക്കല്‍ ഡയറക്ടറും ഡര്‍മറ്റോളജിസ്റ്റുമായ ഡോ. മുഹമ്മദ് ഹാരിദ് പുസ്തക ത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി.

ആധുനിക ലോകം അഭിമുഖീ കരിക്കുന്ന ആരോഗ്യ പ്രശ്‌ന ങ്ങളെ ക്രിയാത്മക മായി പ്രതിരോധി ക്കുന്നതിന് ആരോഗ്യ ബോധ വല്‍ക്കരണം പ്രധാനമാണ് എന്നും സമൂഹ ത്തിന്റെ സമഗ്ര മായ ആരോഗ്യ ബോധ വല്‍ക്കരണ ത്തിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുക യാണെന്നും പുസ്തക ത്തിന്റെ ആദ്യ പ്രതി സ്വീകരിച്ച് സംസാരിക്കവേ ഡോ. മുഹമ്മദ് ഹാരിദ് പറഞ്ഞു.

മനുഷ്യ രുടെ അശാസ്ത്രീയ മായ ജീവിത ശൈലി യും സ്വഭാവവും നിരവധി രോഗ ങ്ങളുടെ വ്യാപന ത്തിന് കാരണ മാകുന്നു. സമൂഹ ത്തിന്റെ എല്ലാ തട്ടു കളിലുമുള്ള ബോധ വല്‍ക്കരണ പരിപാടി കളിലൂടെ വലിയ മാറ്റം സാധ്യമാകും എന്നും സാധാരണക്കാരായ ജനങ്ങളെ ബോധ വല്‍ക്കരി ക്കാന്‍ ഉപകരിക്കുന്ന ലേഖന സമാഹാര ങ്ങളുള്ള ആരോഗ്യ ചിന്തകള്‍ ആരോഗ്യ പ്രവര്‍ത്ത കര്‍ക്കും പൊതു ജന ങ്ങള്‍ക്കും വഴി കാട്ടിയാകും എന്നും അദ്ദേഹം പറഞ്ഞു.

ഡോ. ദീപക് ചന്ദ്ര മോഹന്‍, ഡോ. നജ്മുദ്ധീന്‍ മണപ്പാട്ട് , ഡോ. ലീനസ് പോള്‍ എന്നിവര്‍ സംസാരിച്ചു. രോഗ പ്രതിരോധ ത്തിന്റെ കൈപുസ്തക മാണ് ആരോഗ്യ ചിന്തകള്‍ എന്നും കഴിയുന്നത്ര ജന ങ്ങള്‍ക്ക് പുസ്തക ത്തിന്റെ കോപ്പിക ള്‍ എത്തിക്കു ന്നത് ഉപകാര പ്രദമാകും എന്നും ഡോ. ലീനസ് പോള്‍ പറഞ്ഞു.

നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ആരിഫ്, പബ്ലിക്‌ റിലേഷന്‍സ് മാനേജര്‍ അഹ്മദ് ഹാശിം, അസിസ്റ്റന്റ് അഡ്മിനി സ്‌ട്രേഷന്‍ മാനേജര്‍ റിഷാദ് പി. കെ. അമാനുല്ല വടക്കാങ്ങര, സജ്ഞയ് ചപോല്‍ക്കര്‍, അഫ്‌സല്‍ കിളയില്‍, ഷറഫുദ്ധീന്‍ തങ്കയ ത്തില്‍, സൈദലവി അണ്ടേക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on ആരോഗ്യ ചിന്തകള്‍ പ്രകാശനം ചെയ്തു

സലിൽ ചൌധരിക്ക് പ്രണാമം : ‘ഓർമ്മകളേ കൈവള ചാർത്തി’ ദോഹ യിൽ

August 28th, 2014

salil-chaudhari-ormmakale-kaivala-charthi-ePathram
ദോഹ : മലയാള സിനിമാ ഗാന ശാഖ യ്ക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ചു കടന്നു പോയ സലിൽ ചൌധരി യുടെ ഓർമ്മകൾ ഉണർത്തുന്ന 25 ഗാനങ്ങൾ ഉൾപ്പെടുത്തി ക്കൊണ്ട് സെപ്തംബർ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് തിരുമുറ്റം ഖത്തർ ചാപ്റ്റർ ദോഹ യിലുള്ള സ്കിൽസ് ഡെവലപ്മെൻറ് സെന്ററിൽ ഒരുക്കുന്ന ‘ഓർമ്മകളേ കൈവള ചാർത്തി’ എന്ന സംഗീത സന്ധ്യ അരങ്ങേറും.

തിരുമുറ്റം കൂട്ടായ്മ യിലെ അംഗ ങ്ങളായ സന്തോഷ്‌ എറണാകുളം, ഷഹീബ് തിരൂർ, നൗഷാദ് അലി, അനീഷ്‌ കുമാർ, സിജു നിലമ്പൂർ, ശ്യാം മോഹൻ, കാർത്തിക അനിറ്റ്, നിഷ എന്നീ കലാകാരന്മാർ അവതരിപ്പിക്കുന്ന ‘ഓർമ്മകളേ കൈവള ചാർത്തി’ സംഗീത സന്ധ്യ യിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും.

-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ

- pma

വായിക്കുക: , , , ,

Comments Off on സലിൽ ചൌധരിക്ക് പ്രണാമം : ‘ഓർമ്മകളേ കൈവള ചാർത്തി’ ദോഹ യിൽ

ലഹരി വിരുദ്ധ പ്രവര്‍ത്തന ത്തിന് പ്രവാസി സംരംഭകന്റെ പിന്തുണ

August 21st, 2014

prof-oj-chinnamma-book-rekease-lahari-thakarkunna-jeevithangal-ePathram
ദോഹ : കേരള മദ്യ നിരോധന സമിതി യുടെ ലഹരി വിരുദ്ധ ബോധ വല്‍ക്കരണ പ്രവര്‍ത്തന ത്തിന് പിന്തുണ യുമായി പ്രവാസി സംരംഭകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്ത കനു മായ സള്‍ഫര്‍ കെമിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ അഹ്മദ് തൂണേരി രംഗത്ത്.

കേരളീയ സമൂഹം ഇന്ന് അഭിമുഖീ കരിക്കുന്ന സാമൂഹികവും ധാര്‍മികവും സാമ്പത്തിക വുമായ നിരവധി പ്രശ്‌നങ്ങള്‍ ലഹരി പദാര്‍ഥ ങ്ങളുടെ ഉപഭോഗം കാരണ മായി ഉണ്ടാകു ന്നതാണ് എന്നും ഈ രംഗത്ത് സാമൂഹ്യ കൂട്ടായ്മ രൂപീകരിച്ച് ബോധവല്‍ക്കരണ പരിപാടി കള്‍ അനിവാര്യമാണ് എന്നും അഹ്മദ് തൂണേരി പറഞ്ഞു.

book-release-lahari-thakarkkuna-jeevihangal-rafeek-mechei-ePathram

മദ്യ നിരോധന സമിതി യുടെ ബോധ വല്‍ക്കരണ പരിപാടി കള്‍ക്കായി ദോഹ യിലെ മാധ്യമ പ്രവര്‍ത്തകന്‍ അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ ലഹരി തകര്‍ക്കുന്ന ജീവിത ങ്ങള്‍ എന്ന കൃതി യുടെ ഏതാനും കോപ്പികള്‍ കേരള മദ്യ നിരോധന സമിതി ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ടി. എം. രവീന്ദ്രന്‍, സമിതി മഹിള വിഭാഗം അധ്യക്ഷ പ്രൊഫ. ഒ. ജെ. ചിന്നമ്മ, സമിതി യുടെ ഖത്തര്‍ അഡ്‌ഹോക്ക് കമ്മറ്റി പ്രസിഡണ്ട് റഫീഖ് മേച്ചേരി എന്നിവര്‍ക്ക് നല്‍കിയ അദ്ദേഹം ഖത്തറിലും കേരള ത്തിലും പുസ്തക ത്തിന്റെ നിരവധി കോപ്പികള്‍ സൗജന്യമായി തന്റെ സ്ഥാപനം വിതരണം ചെയ്യും എന്നും അറിയിച്ചു.

തയ്യാറാക്കിയത് ; കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ

- pma

വായിക്കുക: , , ,

Comments Off on ലഹരി വിരുദ്ധ പ്രവര്‍ത്തന ത്തിന് പ്രവാസി സംരംഭകന്റെ പിന്തുണ


« Previous Page« Previous « സെമിനാർ : ‘നാടന്‍ പാട്ടും നാട്ടു നന്മയും’
Next »Next Page » നാടൻ കലകൾ തനിമ കൈവിടാതെ പരി രക്ഷിക്കണം : ഡോ. ആർ. സി. കരിപ്പത്ത് »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine