റമദാന്‍ പ്രഭാഷണം ഇസ്ലാമിക്‌ സെന്ററില്‍

July 26th, 2012

prof-alikutty-musliyar-rahmathulla-kasimi-ramadan-speach-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാന്‍ അതിഥി കളായി എത്തിയ പ്രമുഖ പണ്ഡിതര്‍ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിലും നാഷണല്‍ തിയ്യേറ്ററിലും റമദാന്‍ പ്രഭാഷണം നടത്തും.

അബുദാബി യിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്ത്‌ പ്രശംസനീയമായ സേവനം കാഴ്ച വെക്കുന്ന ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ , പരിശുദ്ധ റമദാന്‍ മാസത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് എന്ന് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

പ്രമുഖ വാഗ്മിയും ഗ്രന്ഥ കര്‍ത്താവും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി മുന്‍ വൈസ്‌ ചെയര്‍മാനുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാരും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറും പ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ കുടുംബം, റമദാനിലെ പ്രാര്‍ത്ഥന കള്‍ എന്നീ വിഷയ ങ്ങളെ ആധാരമാക്കി നടത്തുന്ന വിജ്ഞാന പ്രദമായ പ്രഭാഷണം ജൂലായ്‌ 26 വ്യാഴാഴ്‌ചയും, ആഗസ്റ്റ്‌ 5 ഞായറാഴ്ചയും തറാവീഹ് നിസ്കാര ത്തിനു ശേഷം ഇസ്ലാമിക്‌ സെന്ററില്‍ ഉണ്ടായി രിക്കും.

തുടര്‍ന്ന് ആഗസ്റ്റ്‌ 2 വ്യാഴാഴ്‌ച രാത്രി 10 മണിക്ക് അബുദാബി നാഷണല്‍ തിയ്യേറ്ററിലും റമദാന്‍ പ്രഭാഷണം നടത്തും. കൂടാതെ വിവിധ പള്ളികളിലും വരും ദിവസങ്ങളില്‍ റമദാന്‍ പ്രഭാഷണം ഉണ്ടായിരിക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്നായി സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി ചെയര്‍മാനും ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് ജനറല്‍ കണ്‍ വീനറുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

സര്‍ക്കാര്‍ അതിഥി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ റമദാന്‍ പ്രഭാഷണം ആഗസ്റ്റ്‌ 3 വെള്ളിയാഴ്ച ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 02 642 44 88

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാന്തപുര ത്തിന്റെ റമദാന്‍ പ്രഭാഷണം ജൂലൈ 27 ന്

July 24th, 2012

kantha-puram-in-icf-dubai-epathram
അബുദാബി : നാഷണല്‍ തിയ്യേറ്ററില്‍ ജൂലൈ 27 വെള്ളിയാഴ്ച രാത്രി 10 മണിക്ക് നടക്കുന്ന കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ റമളാന്‍ പ്രഭാഷണ ത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

പ്രമുഖ വ്യവസായി എം. എ. യുസുഫലി പരിപാടി ഉദ്ഘാടനം ചെയ്യും. യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാന്‍ അതിഥി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ മുഖ്യ അതിഥി ആയിരിക്കും.

അബുദാബി യിലെ വിവിധ ഭാഗ ങ്ങളില്‍ നിന്നും നാഷണല്‍ തിയ്യേറ്ററി ലേക്ക് സൌജന്യ ബസ്‌ സര്‍വീസ് ഉണ്ടായിരിക്കുമെന്നും അയ്യായിര ത്തോളം ആളു കള്‍ക്ക് ഇരുന്നു കേള്‍ക്കാനുള്ള സൌകര്യമുള്ള ഹാളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തി യിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ശൈഖ് സായിദ് മസ്ജിദില്‍ ഇഫ്താര്‍ : വിപുലമായ സൌകര്യങ്ങള്‍

July 21st, 2012

shaikh-zayed-masjid-ePathram
അബുദാബി : പരിശുദ്ധ റമദാന്‍ വ്രതം തുടങ്ങിയതോടെ ശൈഖ് സായിദ് മസ്ജിദില്‍ ഇഫ്താറിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇഫ്താറിനു വേണ്ടി പള്ളിക്ക് സമീപം നിരവധി വിശാല മായ ടെന്‍റുകള്‍ ഒരുക്കിയിട്ടുണ്ട്. നോമ്പു തുറക്കാനായി ഇവിടെ എത്തുന്ന ഓരോരുത്തര്‍ക്കും വിഭവങ്ങള്‍ അടങ്ങിയ ഇഫ്താര്‍ കിറ്റ് നല്‍കും.

ഇഫ്താര്‍, തറാവീഹ്, പള്ളി സന്ദര്‍ശനം എന്നിങ്ങനെ വിവിധ ആവശ്യ ങ്ങള്‍ക്കായി എത്തുന്ന വരുടെ സൗകര്യാര്‍ത്ഥം അബുദാബി നഗര ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്ന് ശൈഖ് സായിദ് മസ്ജിദി ലേക്ക് സൗജന്യ ബസ്സ്‌ സര്‍വ്വീസും ഒരുക്കിയിട്ടുണ്ട്.

ഒമ്പത് റൂട്ടു കളിലാണ് പള്ളി യിലേക്ക് സൗജന്യ ബസ്സ്‌ സര്‍വ്വീസ്‌ ഏര്‍പ്പെടു ത്തിയത്. അബുദാബി സിറ്റി യില്‍ നിന്ന് മൂന്നും സിറ്റി പരിസര ങ്ങളില്‍ നിന്ന് ആറും റൂട്ടുകളില്‍ വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെയാണ് ബസ്സുകള്‍. റമദാന്‍ അവസാന പത്തില്‍ പ്രത്യേക രാത്രി നമസ്കാര ത്തില്‍ പങ്കെടുക്കുന്ന വരുടെ സൗകര്യത്തിന് പുലര്‍ച്ചെ 4 മണി വരെ സൗജന്യ ബസ്സ്‌ സര്‍വ്വീസ് നീട്ടും.

റൂട്ട് നമ്പര്‍ 32, 44, 54 എന്നിവയാണ് സിറ്റി യില്‍ നിന്നുള്ള സൗജന്യ ബസ്സ്‌ സര്‍വ്വീസുകള്‍. റൂട്ട് നമ്പര്‍ 102, 115, 117, 202, 400, 500 എന്നിവയാണ് സിറ്റി പരിസര ങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍.

ഈ റൂട്ടിലെ ഗതാഗത ക്കുരുക്കും പള്ളിയിലെ പാര്‍ക്കിംഗ് മേഖല യിലെ വാഹന ങ്ങളുടെ തിരക്കും ഒഴിവാക്കാ നായി സ്വകാര്യ വാഹന ങ്ങളില്‍ വരുന്നവര്‍ക്ക് സായിദ് സ്പോര്‍ട്സ് സിറ്റി യില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ബസ്സില്‍ സൗജന്യ മായി പള്ളി യിലേക്ക് എത്താം.

ശൈഖ് സായിദ് മസ്ജിദ് സെന്‍ററും ഗതാഗത വകുപ്പും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

-പി. എം. അബ്ദുല്‍ റഹിമാന്‍ അബുദാബി.

(ഫോട്ടോ : അഫ്സല്‍ -ഇമ അബുദാബി)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖലീലുല്‍ ബുഖാരി തങ്ങള്‍ യു. എ. ഇ. യില്‍

July 20th, 2012

ibrahimul-khaleelul-buhari-ePathram അബുദാബി : പരിശുദ്ധ റമദാനില്‍ യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അതിഥികളായി എത്തിച്ചേരുന്ന പ്രഗല്‍ഭരായ മത പണ്ഡിതന്മാരില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ റമദാന്‍ പ്രഭാഷണ ങ്ങള്‍ക്കായി വെള്ളിയാഴ്ച യു. എ. ഇ. യില്‍ എത്തും.

റമദാന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം മുസ്സഫ ശാബിയ -10 ലെ വലിയ പള്ളിയിലും തറാവീഹിനു ശേഷം മദീന സായിദിലെ എന്‍ എം സി ഹോസ്പിറ്റലിനടുത്തുള്ള ബിന്‍ ഹമൂദ പള്ളിയിലും ഖലീലുല്‍ ബുഖാരി തങ്ങള്‍ പ്രഭാഷണം നടത്തും.

മലപ്പുറം മേല്‍മുറി യിലെ മഅദിന്‍ സ്ഥാപന ങ്ങളുടെ ചെയര്‍മാനായ തങ്ങള്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ക്ക് പുറമേ ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങി നിരവധി രാഷ്ട്രങ്ങള്‍ വിദ്യാഭ്യാസ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി സന്ദര്‍ശി ക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഗള്‍ഫില്‍ റമദാന്‍ ആരംഭിച്ചു

July 20th, 2012

ramadan-greeting-ePathram
അബുദാബി : സൌദി അറേബ്യ യില്‍ റമദാന്‍ മാസ പ്പിറവി ദൃശ്യമായ തിനെ തുടര്‍ന്ന് ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒമാന്‍ ഒഴികെ എല്ലായിടത്തും ഇന്ന് (വെള്ളിയാഴ്ച) മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചു.

ഒമാനില്‍ മാസപ്പിറവി കാണാത്ത തിനാല്‍ ഇന്ന് ശഅബാന്‍ 30 പൂര്‍ത്തി യാക്കി ശനിയാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കുക യുള്ളൂ. കേരള ത്തില്‍ എവിടെയും വ്യാഴാഴ്ച മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത തിനാല്‍ ശനിയാഴ്ച യായിരിക്കും റമദാന്‍ ആരംഭിക്കുക.

യു. എ. ഇ. ഫെഡറല്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖല യിലെ തൊഴിലാളി കള്‍ക്ക്‌  തൊഴില്‍ സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് വരുത്തി റമദാനില്‍ ആറു മണിക്കൂര്‍ ജോലി എന്ന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപി ച്ചിരുന്നു.

മത പരമായ വിവേചനം കൂടാതെ തൊഴിലാളി കള്‍ക്ക്‌ റമദാന്‍ ആനുകൂല്യം നല്‍കണം. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്തിരുന്നവര്‍ റമദാനില്‍ 36 മണിക്കൂര്‍ ജോലി ചെയ്‌താല്‍ മതി.

റമദാനില്‍ പകല്‍ സമയ ങ്ങളില്‍ പൊതു സ്ഥലത്ത്‌ ഭക്ഷണ – പാനീയ ങ്ങള്‍ കഴിക്കുകയോ, പുകവലി ക്കുകയോ ചെയ്‌താല്‍ ശിക്ഷാര്‍ഹമാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു മാങ്കോ മാനിയ വിജയികള്‍
Next »Next Page » ഖലീലുല്‍ ബുഖാരി തങ്ങള്‍ യു. എ. ഇ. യില്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine