ഐ. എം. സി. സി. ഹജ്ജ് യാത്രയയപ്പ് നല്‍കി

July 2nd, 2012

അബുദാബി : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കുവാനായി യാത്ര യാവുന്ന ഐ. എം. സി. സി. അംഗങ്ങള്‍ക്ക് അബുദാബി കമ്മിറ്റി യുടെ യാത്രയയപ്പ് നല്‍കി.

ഹജ്ജിന്റെ മൂല്യങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കട്ടെ എന്ന് യോഗം ഉല്‍ഘാടനം ചെയ്ത ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി അദ്ധ്യക്ഷന്‍ റ്റി. എസ്. ഗഫൂര്‍ ഹാജി നല്‍കിയ ഹജ്ജ് സന്ദേശത്തില്‍ പറഞ്ഞു.

മദീന സായിദില്‍ നടന്ന പരിപാടി യില്‍ എന്‍ എം അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം കല്ലായ്ക്കല്‍, അബ്ദുല്‍ റഹ്മാന്‍, ഹമീദ് ഏറോള്‍, മുസ്തഫ കാട്ടാമ്പള്ളി, ഫാറൂഖ് കാഞ്ഞങ്ങാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു.

അലി കടന്നപ്പള്ളി, മുഹമ്മദ് നാലപ്പാട് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഷിബു. എം. മുസ്തഫ സ്വാഗതവും ഷമീം ബേക്കല്‍ നന്ദിയും രേഖപ്പെടുത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈ. എം. സി. എ. അബുദാബി : പുതിയ ഭരണ സമിതി

July 1st, 2012

ymca-abudhabi-committee-2012-ePathram
അബുദാബി : മത- സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന വൈ. എം. സി. എ. യുടെ അബുദാബി ഘടകം 2012 -2013 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്ററില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രിന്‍സ് ജോണ്‍ (പ്രസിഡന്റ്), രാജന്‍ തറയശ്ശേരി (ജനറല്‍ സെക്രട്ടറി), സാം ദാനിയേല്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റി നിലവില്‍ വന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈ. എം. സി. എ. സ്ഥാപക ദിനാചരണവും മെറിറ്റ് അവാര്‍ഡ് വിതരണവും

June 30th, 2012

ymca-merit-awards-at-andrews-church-ePathram
അബുദാബി : വൈ. എം. സി. എ. ആഗോള തല സ്ഥാപക ദിനവും പ്രതിജ്ഞ യെടുക്കലും സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്ററില്‍ റവ. ഫാദര്‍ ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു.

സി. ബി. എസ്. ഇ. 10, 12 ക്ലാസ്സുകളില്‍ 80 ശതമാനത്തില്‍ അധികം മാര്‍ക്കു നേടിയ കുട്ടികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.

പെയിന്റിംഗ്, ചിത്രരചനാ മത്സര വിജയി കള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. റവ. ഫാ. പി. സി. ജോസ്, റവ. ഫാദര്‍ വര്‍ഗീസ് അറയ്ക്കല്‍, സി. ഇ. ഒ. കെ. പി. സുനില്‍കുമാര്‍, പ്രസിഡന്റ് ചെറിയാന്‍. പി. ജോണ്‍, ജനറല്‍ സെക്രട്ടറി കെ. പി. സൈജി, ബേസില്‍ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിശുദ്ധ ഖുര്‍ആന്‍ മന:പ്പാഠം ആക്കിയവരെ ദാഹീ ഖല്ഫാന്‍ ആദരിച്ചു

June 10th, 2012

dubai-dhahi-khalfan-quraan-awards-ePathram
ദുബായ്‌ : ദുബായിലെ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ നിന്ന് ഈ വര്‍ഷം വിശുദ്ധ ഖുര്‍ആന്‍ മന:പ്പാഠമാക്കിയ വിദ്യാര്‍ത്ഥി കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കല്‍ ചടങ്ങും നടന്നു.

കനേഡിയന്‍ യൂണിവേഴ്‌സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ദുബായ്‌ പോലീസ്‌ മേധാവി ലെഫ്റ്റനന്‍റ് ജനറല്‍ ദാഹീ ഖല്‍ഫാന്‍ തമീം, ഔഖാഫ് ഡയറക്ടര്‍ ഡോ. അമദ് അഹമ്മദ്‌ അല്‍ ശൈബാനി, ബ്രഗേഡിയര്‍ ജുമുഅ സായഗ്, ജമാല്‍ ഖല്‍ഫാന്‍, തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

ദാഹീ ഖഫാന്‍ തമീം തന്‍റെ പിതാവിന്റെ നാമധേയത്തില്‍ 1999-ല്‍ ജുമേര യില്‍ നിര്‍മ്മിച്ച് പഠനം നടത്തി വരുന്ന ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ ഇതു വരേയായി നിരവധി പേര്‍ വിശുദ്ധ ഖുര്‍ആന്‍ മന:പ്പാഠമാക്കി യതായി പ്രിന്‍സിപ്പാള്‍ ശൈഖ് മുഹമ്മദ് അഹമ്മദ്‌ ശെഖറൂന്‍ പറഞ്ഞു.

തികച്ചും സൗജന്യമായി ഖുര്‍ആന്‍ പഠിപ്പിച്ചു വരുന്ന ഇവിടെ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മന:പ്പാഠമാക്കിയ ശേഷം പത്ത്‌ ഖിറാഅത്ത് (ഖുര്‍ആന്‍ പാരായണ രീതി)കൂടി പഠിപ്പിച്ചു വരുന്നതിനാല്‍ വിദ്യാര്‍ത്ഥി കള്‍ക്ക് പുറമെ മുതിര്‍ന്ന സ്ത്രീകളും യു. എ. ഇ. യിലെ മതകാര്യ വകുപ്പുകളിലും പള്ളികളിലും മറ്റും ജോലി ചെയ്യുന്ന ഇമാമുകള്‍, ഖതീബുമാര്‍, മുഅദ്ദിനുകള്‍, അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള ഉന്നത മതപണ്ഡിതരും ഉപരി പഠനത്തിനായി ഇവിടെ വരാറുണ്ട്.

awards-to-quraan-students-ePathram
പരിശുദ്ധ റമദാന്‍ മാസത്തില്‍ വര്‍ഷ ങ്ങളായി ദുബായില്‍ നടന്നു വരുന്ന ദുബായ്‌ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ മത്സര ത്തില്‍ പത്ത്‌ വര്‍ഷം മുമ്പ്‌ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി ഇന്ത്യക്ക് അഭിമാന നേട്ടം കൈവരിച്ച തമിഴ് നാട്ടിലെ മുനവ്വര്‍ അബ്ദുസ്സലാം എന്ന വിദ്യാര്‍ത്ഥി ഈ സെന്ററില്‍ നിന്നാണ് ഖുര്‍ആന്‍ മന:പാഠമാക്കിയത്.

അറബികള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രങ്ങളില്‍ പെട്ടവരും ഈ ഖുര്‍ആന്‍ സെന്ററില്‍ പഠനം നടത്തിവരുന്നു. ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിന്റെ ഒരു ശാഖ സുന്നി മാര്‍ക്സിന്റെ കീഴിലായി കോഴിക്കോട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. ദുബായിലെ കറാമ, ജുമേര, സത്ത്‌വ, അല്‍വസല്‍, അല്‍കൂസ്‌, ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഖുര്‍ആന്‍ സെന്റര്‍ വക സൗജന്യ ബസ്‌ സര്‍വീസ്‌ സേവനവും നടത്തി വരുന്നുണ്ടെന്ന് രജിസ്ട്രേഷന്‍ വിഭാഗത്തിന്റെ ചുമതലയുള്ള ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : +971 50 47 60 198

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏ. പി. അബൂബക്കര്‍ മുസല്യാര്‍ക്ക് സ്വീകരണം

May 28th, 2012

kanthapuram-ap-abubacker-musliyar-in-abudhabi-ePathram
അബുദാബി : സാംസ്കാരിക കേരള ത്തില്‍ പുതു ചലനങ്ങള്‍ സൃഷ്ടിച്ച കേരള യാത്രയുടെ വന്‍ വിജയ ത്തിന് ശേഷം യു. ഏ. ഇ. യില്‍ എത്തിയ കാന്തപുരം ഏ. പി. അബൂബക്കര്‍ മുസ്ലിയാരെ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ സംഘടനാ പ്രവര്‍ത്തകരും അനുയായികളും സ്വീകരിച്ചു. ഞായറാഴ്ച ഇവിടെ എത്തിച്ചേര്‍ന്ന അദ്ദേഹം മൂന്നു ദിവസം യു. എ. ഇ. യില്‍ ഉണ്ടാവും. വിവിധ പരിപാടികളില്‍ പങ്കെടുക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ശക്തി ചലച്ചിത്രോത്സവം : മികച്ച സിനിമ ടാബ്ലറ്റ്, മികച്ച സംവിധായകന്‍ ബിനു ജോണ്‍
Next »Next Page » സീതി സാഹിബ് ഫൌണ്ടേഷന്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine