‘ഇഷ്കെ റസൂല്‍’ ബുര്‍ദ സദസ്സ്

February 2nd, 2011

ishk-e-rasool-burda-epathram

അബുദാബി : ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം – I C F – തൃശൂര്‍ ജില്ലാ കമ്മിറ്റിയും  കേച്ചേരി മമ്പഉല്‍ ഹുദാ ഇസ്ലാമിക്‌ അക്കാദമി യും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ ഇഷ്കെ റസൂല്‍ : ബുര്‍ദ ആസ്വാദന സദസ്സ്’ അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രി  7 മണിക്ക്‌.
 
ദക്ഷിണേന്ത്യന്‍ വേദികളില്‍ ബുര്‍ദ ആലാപന ത്തിലൂടെ ശ്രദ്ധേയനായ ഒന്‍പതു വയസ്സു കാരന്‍  മുഈനുദ്ധീന്‍ ബാംഗ്ലൂര്‍, ഹാഫിള് സ്വാദിഖ്‌ അലി അല്‍ ഹാഫിളി (സിംഗപ്പൂര്‍) എന്നിവര്‍ നയിക്കുന്ന ഇഷ്കെ റസൂല്‍ പ്രോഗ്രാമില്‍ തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, ഉസ്മാന്‍ സഖാഫി തിരുവത്ര എന്നിവര്‍ പങ്കെടുക്കുന്നു. 

സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് പ്രോഗ്രാം കണ്‍വീനര്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സുന്നി യുവജന സംഘം ഐ. സി. എഫ്. ന്‍റെ ഭാഗമാകുന്നു

January 23rd, 2011

kantha-puram-in-icf-dubai-epathram

ദുബായ് : പ്രവാസി ഇന്ത്യ ക്കാര്‍ക്കിട യിലെ സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക പ്രവര്‍ത്തന ങ്ങളെ ഏകോപിപ്പി ക്കുന്നതിനും പൊതുവേദി യില്‍ കൊണ്ടു വരുന്നതിനു മായി രൂപം കൊടുത്ത ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ. സി. എഫ്) പ്രഖ്യാപനവും യു. എ. ഇ. തല പ്രവര്‍ത്ത നോദ്ഘാടനവും ദുബായ് മര്‍കസ് ഓഡിറ്റോറിയ ത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു.  ചിത്താരി കെ. പി. ഹംസ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു.

എസ്. വൈ. എസ്. പ്രവര്‍ത്തന ങ്ങള്‍ അഖിലേന്ത്യാ തല ത്തില്‍ വ്യാപിച്ച ഘട്ടത്തിലാണ് വിവിധ സംസ്ഥാന ക്കാര്‍ ഒരുമിച്ചു ജോലി ചെയ്യുകയും സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തു കയും ചെയ്യുന്ന ഗള്‍ഫ് നാടുകളില്‍ ഐ. സി. എഫ്. എന്ന പൊതുനാമ ത്തില്‍ പ്രവര്‍ത്തനം തുടങ്ങു ന്നത്. വിവിധ പ്രവാസി ക്ഷേമ പ്രവര്‍ത്തന ങ്ങളും ധാര്‍മിക, സാംസ്‌കാരിക പ്രചാരണങ്ങളും ഐ. സി. എഫ്. ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കും എന്ന് കാന്തപുരം പറഞ്ഞു.
 
 
പ്രസിഡന്‍റ് മുസ്തഫാ ദാരിമി ആദ്ധ്യക്ഷം വഹിച്ചു.  ഐ. സി. എഫ് ന്‍റെ ആഭിമുഖ്യ ത്തില്‍ കാന്തപുരത്തെ ചടങ്ങില്‍ ആദരിച്ചു. എസ്. വൈ. എസ്. സംസ്ഥാന കമ്മിറ്റി യുടെ കീഴിലാണ് വിദേശ രാജ്യങ്ങളില്‍ ഐ. സി. എഫ്. പ്രവര്‍ത്തിക്കുക. എസ്. വൈ. എസ്. എന്ന പേരില്‍ യു. എ. ഇ.  യില്‍ പ്രവര്‍ത്തിച്ചു വരുന്ന ഘടകങ്ങള്‍ ഇനി മുതല്‍ ഐ. സി. എഫ് ന്‍റെ ഭാഗമായി മാറും. 

എ. പി. അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുസ്സമദ് അമാനി, നൗഷാദ് ആഹ്‌സനി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ശരീഫ് കാരശ്ശേരി നന്ദി പറഞ്ഞു.

അയച്ചു തന്നത് : ടി. എ. എം. ആലൂര്‍

- pma

വായിക്കുക: ,

1 അഭിപ്രായം »

മെത്രാപ്പോലീത്ത റാസല്‍ ഖൈമ ഭരണാധികാരിയെ സന്ദര്‍ശിച്ചു

January 23rd, 2011

mar-chrysostom-with-shaikh-saqar-al-qasimi-epathram

ദുബായ്‌ :  മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത റാസല്‍ ഖൈമ ഭരണാധികാരി  ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി യെ സന്ദര്‍ശിച്ചു. റാസല്‍ ഖൈമ എമിറേറ്റിന്‍റെ മുന്‍ ഭരണാധികാരി  ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി യുടെ നിര്യാണത്തില്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുശോചനം അറിയിച്ചു. റാസല്‍ഖൈമ യില്‍ മാര്‍ത്തോമ പാരിഷ് നിര്‍മ്മിക്കാന്‍ ഭൂമി അനുവദിച്ച  ഭരണാധി കാരിയോട്  നന്ദി അറിയിച്ചു.

ദുബായ് മാര്‍ത്തോമ പള്ളി വികാരി റവ.കുഞ്ഞു കോശി, എന്‍. സി. എബ്രഹാം, ഇമ്മാനുവേല്‍, എബി ജോണ്‍, ജോണ്‍ സി.  എബ്രഹാം   എന്നിവരും ശൈഖ് സൗദ് ബിന്‍ സാഖര്‍ അല്‍ ഖാസിമി യെ സന്ദര്‍ശിക്കാന്‍  മെത്രാപ്പോലീത്ത യുടെ കൂടെ ഉണ്ടായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്ലാഹി സെന്‍റര്‍ നിശാ ക്യാമ്പ് അബ്ബാസിയയില്‍

December 28th, 2010

kuwait-kerala-islahi-centre-logo-epathramകുവൈറ്റ് : “അറിവ് സമാധാനത്തിന്” എന്ന തലക്കെട്ടില്‍ ജനുവരി 7, 8, 9 തിയ്യതികളില്‍ എം. എസ്. എം. കോട്ടക്കലില്‍ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്‍സ് കോണ്ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം കുവൈറ്റ് കേരള ഇസ്ലാഹി സെന്‍റര്‍ അബ്ബാസിയ വെസ്റ്റ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 31ന് വെള്ളിയാഴ്ച വൈകിട്ട് നിശാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വൈകുന്നേരം 3 മണിക്ക് അബ്ബാസിയ ഉക്കാശ മസ്ജിദില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പഠനം, ദുആ പഠനം, വിശ്വാസ പഠനം, ചരിത്ര പഠനം, ഉദ്ബോധനം എന്നിവയ്ക്ക് യഥാക്രമം ഹാഫിദ് മുഹമ്മദ് അസ്ലം, മൌലവി അബ്ദുല്ല കാരക്കുന്ന്‍, മുജീബുറഹ്മാന്‍ സ്വലാഹി, അഷ്റഫ് എകരൂല്‍, പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പരിപാടിയിലേക്ക് എല്ലാ സഹോദരീ സഹോദരന്‍മാരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 24342948, 97476250, 97399287 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്നേഹ സംവാദം ശ്രദ്ധേയമായി

December 23rd, 2010

zubair-pediekkal-epathram

ദുബായ്‌ : ബര്‍ദുബായ്‌ ഷിന്‍ഡഗയിലുള്ള ഹെറിറേറജ്‌ വില്ലേജ്‌ അങ്കണത്തില്‍ നടന്ന സ്നേഹ സംവാദം ഏറെ ശ്രദ്ധേയമായി. ദുബായ്‌ ടൂറിസം & കൊമേര്‍സ്‌ ഡിപാര്‍ട്ട്‌മന്റും ബര്‍ദുബൈ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ എല്ലാ മത വിഭാഗങ്ങളില്‍ പെട്ടവരും ശ്രോതാക്കളായെത്തി. ചോദ്യങ്ങള്‍ ചോദിച്ചും സംശയ നിവാരണം നടത്തിയും സ്നേഹ സംവാദം  ചര്‍ച്ചയുടെ ലോകത്തേക്ക്‌ വാതില്‍ തുറന്നു.

നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ കോര്‍ഡിനേററര്‍ സുബൈര്‍ പീടിയേക്കല്‍ സ്നേഹ സംവാദത്തിനു നേതൃത്വം നല്‍കി.

എല്ലാ കാലത്തും നില നിന്നിരുന്ന യഥാര്‍ത്ഥ്യമാണ്‌ ഏക ദൈവ വിശ്വാസമെന്നും, ഇസ്ലാമിലാണ്‌ അതിന്റെ അവക്രമായ രൂപം ദര്‍ശിക്കുകയെന്നും സുബൈര്‍ പീടിയേക്കല്‍ പറഞ്ഞു. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ദര്‍ശനമാണതെന്നും മുഹമ്മദ്‌ നബിയാണ്‌ ഈ മഹദ്‌ ദര്‍ശനം പരിചയ പ്പെടുത്തുവാന്‍ ദൈവം നിശ്ചയിച്ച അവസാനത്തെ പ്രതിനിധിയെന്നും അദ്ദേഹം പറഞ്ഞു. ഏക ദൈവ വിശ്വാസം സത്യസന്ധമായി ഉദ്ഘോഷിക്കുന്ന ദൈവിക വചനങ്ങളാണ്‌ ഖുര്‍ആണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യോത്തര സെഷനുമുണ്ടായിരുന്നു.

യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ പി. സി. കുഞ്ഞഹമ്മദ്‌ മാസ്റ്റര്‍, ആരിഫ്‌ സൈന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ദുബായ്‌ ടൂറിസം & കൊമേര്‍സ്‌ വിഭാഗം സീനിയര്‍ എക്സിക്യകൂട്ടീവ്‌ അര്‍ഷദ്‌ ഖാന്‍ സംസാരിച്ചു.

ഷാര്‍ജ, അല്‍മനാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച സ്നേഹ സംവാദ പരിപാടിക്കും സുബൈര്‍ നേതൃത്വം നല്‍കി. ജനുവരി ആദ്യ വാരം കോട്ടക്കലില്‍ നടക്കുന്ന എം. എസ്‌. എം. കേരള സ്റ്റുഡന്‍സ്‌ കോണ്‍ഫ്രന്‍സ്‌ പ്രചരണത്തിന്റെ ഭാഗമായാണ്‌ യു. എ. ഇ. യില്‍ സ്നേഹ സംവാദം സംഘടിപ്പിച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്കോട്ട സെമിനാര്‍ സംഘടിപ്പിച്ചു
Next »Next Page » ഡ്രൈവര്‍മാരുടെ കൂട്ടായ്മ അബുദാബി യില്‍ »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine