ബഹ്റൈന്‍ സമസ്ത മുഹറം ക്യാമ്പ്‌ സമാപിച്ചു

December 22nd, 2010

bahrain-samastha-muharram-camp-epathram

ബഹ്റൈന്‍ : അപകടകരമായ തീവ്ര ചിന്താ ധാരയോ അക്രമത്തിലൂടെ വെട്ടിപ്പിടിക്കല്‍ തന്ത്രമോ ഇസ്‍ലാമിന്‍റെ പ്രബോധന മാര്‍ഗ്ഗമായിട്ട് പ്രവാചകന്‍ (സ) സ്വീകരിച്ചിട്ടില്ല എന്നതിന്റെ വലിയ മാതൃകയാണ് വിശുദ്ധ ഹിജ്റയുടെ സാഹചര്യമെന്നും സമാധാന സംസ്ഥാപന ത്തിനായി ഇസ്‍ലാം വിഭാവനം ചെയ്യുന്നത് ത്യാഗമാണെന്ന സന്ദേശവുമാണ് ഹിജ്റ ഓര്‍മ്മിപ്പി ക്കുന്നതെന്നും സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സി. കെ. പി. അലി മുസ്‍ലിയാര്‍ പ്രസ്താവിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ സംഘടിപ്പിച്ച മുഹറം കാമ്പൈന്‍ സമാപന സംഗമത്തില്‍ ഹിജ്റ നല്‍കുന്ന വെളിച്ചം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാവിലെ നടന്ന രക്ഷാകര്‍തൃ സംഗമത്തില്‍ രക്ഷിതാക്കള്‍ ബാധ്യതകള്‍ എന്ന വിഷയത്തില്‍ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് നടന്ന രണ്ടാം സെഷനില്‍ ഖുര്‍ആന്‍ നിത്യ നൂതന ഗ്രന്ഥം എന്ന പ്രമേയം അബ്ദുറസാഖ് നദ്‍വി കണ്ണൂര്‍ അവതരിപ്പിച്ചു. സയ്യിദ് അസ്ഹര്‍ തങ്ങള്‍, ഹംസ അന്‍വരി മോളൂര്‍, സലീം ഫൈസി പന്തിരിക്കര, എസ്. എം. അബ്ദുല്‍ വാഹിദ്, ഉമറുല്‍ ഫാറൂഖ് ഹുദവി എന്നിവര്‍ പ്രസംഗിച്ചു. കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, അബ്ദുറഹ്‍മാന്‍ ഹാജി, കളത്തില്‍ മുസ്തഫ, ഇബ്റാഹീം മൗലവി, അശ്റഫ് കാട്ടില്‍ പീടിക, അബ്ദുല്‍ ലത്തീഫ് പൂളപൊയില്‍, നിസാമുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി. കെ. ഹൈദര്‍ മൗലവി സ്വാഗതവും വി. കെ. കുഞ്ഞി മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു

ഉബൈദ് റഹ്മാനി കൊമ്പംകല്ല്, മനാമ – ബഹ്‌റൈന്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ആഘോഷിച്ചു

November 29th, 2010

harvest-festival-alain-church-epathram

അബുദാബി : അല്‍ ഐന്‍  സെന്‍റ്. ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സിംഹാസന പള്ളി യില്‍  ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ആഘോഷിച്ചു. വൈദികരുടെയും വിശിഷ്ടാ തിഥികളുടെ യും സാന്നിദ്ധ്യ ത്തില്‍  വൈവിധ്യമാര്‍ന്ന കലാ പരിപാടി കളോടും ചെണ്ട മേള ങ്ങളോടും കൂടി ആരംഭിച്ച ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം കട്ടച്ചിറ മരിയന്‍ ഡിവൈന്‍ സെന്‍റര്‍ വികാരി റവ. ഫാ. റോയി ജോര്‍ജ് നിര്‍വ്വഹിച്ചു. ഇടവക വികാരി റവ. ഫാ. മത്തായി ക്കുഞ്ഞ് ചാത്തനാട്ട്കുടി അദ്ധ്യക്ഷത വഹിച്ച സമ്മേളന ത്തില്‍ സെക്രട്ടറി ജോസഫ് വര്‍ഗീസ് സ്വാഗത വും ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജോ. കണ്‍വീനര്‍ ഏലിയാസ് ചെറിയാന്‍ നന്ദിയും പറഞ്ഞു.
 
സാഹോദര്യ ത്തിന്‍റെയും സമാധാന ത്തിന്‍റെയും ഒത്തൊരുമ യുടെയും പ്രതീകമായി ഈ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിനെ കാണണം എന്ന് അദ്ധ്യക്ഷ പ്രസംഗ ത്തില്‍ വികാരി ഫാ. മത്തായി ക്കുഞ്ഞ് ചാത്തനാട്ട്കുടി പറഞ്ഞു. 
 
 
 അയച്ചു തന്നത് : ജോയ്‌ തണങ്ങാടന്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍

November 23rd, 2010

അബുദാബി: അല്‍ ഐന്‍ സെന്‍റ്. ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സിംഹാസന പള്ളി യില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന് ഒരുക്കം തുടങ്ങി. നവംബര്‍ 26 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതലാണ് കൊയ്ത്തുത്സവം. കേരള ഗ്രാമീണോത്സവ മാതൃക യില്‍ സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവ ത്തിന് ഇടവക വികാരി ഫാ. മത്തായി ക്കുഞ്ഞ് ചാത്തനാട്ട്കുടി, പള്ളി സെക്രട്ടറി ജോസഫ് വര്‍ഗീസ്, ട്രസ്റ്റി ജേക്കബ് വി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.
 
കേരള ത്തനിമ യില്‍ നാടന്‍ വിഭവങ്ങള്‍ ലഭ്യമാവുന്ന സ്റ്റാളുകളും വൈവിധ്യ മാര്‍ന്ന കലാപരിപാടി കളും ചെണ്ട മേളവും റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പും ലേലം വിളിയും  എല്ലാം ഉള്‍പ്പെടുത്തി  മലയാളി കള്‍ക്ക് ആഹ്ലാദം പകരുന്ന ഒരു ഉത്സവ മായിട്ടാണ് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആലൂര്‍ നുസ്റത്തുല്‍ ഇസ്ലാം സംഘത്തിന് പുതിയ സാരഥികള്‍

November 18th, 2010

അബുദാബി : യു. എ. ഇ. യിലെ മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആലൂര്‍ യു. എ. ഇ. നുസ്റത്തുല്‍ ഇസ്ലാം സംഘത്തിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഖാദര്‍ തോട്ടിയുടെ അധ്യക്ഷതയില്‍ അബുദാബിയില്‍ ചേര്‍ന്നു. വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു പാസ്സാക്കി.

പുതിയ വര്‍ഷത്തെ ഭാരവാഹികളായി ടി. എ. ഖാദര്‍ തൊട്ടി (പ്രസിഡണ്ട്‌), എ. ടി. അബ്ദുല്‍ഖാദര്‍, കെ. എം. ബഷീര്‍ (വൈസ് പ്രസിഡണ്ട്‌), എ. ടി. റഫീഖ് (ജനറല്‍ സിക്രട്ടറി), എ. ടി. അബു, എ. എം. കബീര്‍ (ജോയിന്‍റ് സിക്രട്ടറി), ടി. കെ. മൊയിതീന്‍ കുഞ്ഞി (ട്രഷറര്‍), ആലൂര്‍ ടി. എ. മഹമൂദ് ഹാജി (ചെയര്‍മാന്‍) എന്നിവരെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ആലൂര്‍ ടി. എ. മഹമൂദ് ഹാജി, റഫീഖ് വാടല്‍, മൈക്കുഴി അബ്ദുല്‍ റഹ്മാന്‍, എ. സമീര്‍, എ. എം മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി. കെ. മൊയിതീന്‍ കുഞ്ഞി സ്വാഗതവും റഫീഖ് എ. ടി. നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങളുടെ ആര്‍ദ്ര സ്മരണകള്‍ ഉണര്‍ത്തിയ ഫോട്ടോ പ്രദര്‍ശനം

November 6th, 2010

shihab-thangal-photo-exhibition-epathram

അബൂദാബി : പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ത്തിലെ അപൂര്‍വ്വ നിമിഷങ്ങളെ  ക്യാമറയില്‍ പകര്‍ത്തി, സര്‍ഗ്ഗധാര ഒരുക്കിയ  ‘ആര്‍ദ്ര മൗനത്തിലേക്കൊരു ജാലകം’ എന്ന ചിത്ര പ്രദര്‍ശനം,  ശിഹാബ് തങ്ങളുടെ ആത്മ മിത്രവും  വ്യവസായ പ്രമുഖനുമായ അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി ഉദ്ഘാടനം ചെയ്തു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, പത്മശ്രീ ബി. ആര്‍. ഷെട്ടി, റവ. ഫാ. ജോണ്‍സണ്‍ ഡാനിയേല്‍, ഇ.  പി. മൂസ്സ ഹാജി, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, കെ. എസ്. സി പ്രസിഡന്‍റ് കെ. ബി. മുരളി, അബ്ദുള്ള ഫാറൂഖി  തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
 
ശിഹാബ് തങ്ങളുടെ  ചെറുപ്പം മുതല്‍  വ്യക്തി ജീവിത ത്തിലെയും   സാമൂഹിക ജീവിത ത്തിലെയും നിരവധി അവിസ്മരണീയ  മുഹൂര്‍ത്തങ്ങള്‍  പകര്‍ത്തിയ ചിത്രങ്ങള്‍ കാണാന്‍ വന്‍ വന്‍ ജനാവലി യാണ് കെ. എസ്. സി. അങ്കണത്തില്‍ എത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സന്തോഷ്‌ ഏച്ചിക്കാനം അബുദാബിയില്‍
Next »Next Page » തിരുവാതിരക്കളി മല്‍സരം: സമ്മാന ജേതാക്കള്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine