റിയാദില്‍ ഇന്ത്യാ ടൂറിസം റോഡ് ഷോ തുടങ്ങി

January 11th, 2012

saudi-epathram

റിയാദ്: കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച  ഇന്ത്യാ ടൂറിസം റോഡ് ഷോ ശ്രദ്ധേയമായി.  സാംസ്കാരിക ഭൂമിശാസ്ത്ര വൈവിധ്യത്തിലൂന്നിയ ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയുടെ ഭൂപടങ്ങളിലേക്ക് വെളിച്ചം വീശിയ ഇന്ത്യാ ടൂറിസം റോഡ് ഷോ  റിയാദ് ഷെറാട്ടണ്‍ ഹോട്ടലിലാണ് സംഘടിപ്പിച്ചത്. ആരോഗ്യ ടൂറിസത്തിലൂന്നിയാണ് ഷോ സംഘടിപ്പിച്ചത്. കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി റജന്‍ ഹബീബ് ഖാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷോക്ക് നേതൃത്വം നല്‍കിയത്. റിയാദ് ഷെറാട്ടണ്‍ ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടൂറിസം സെക്രട്ടറിക്ക് പുറമെ ഇന്ത്യന്‍ എംബസി ഡി. സി. എം. മനോഹര്‍ റാം, ജമ്മു കശ്മീര്‍ വിനോദ സഞ്ചാര-സാംസ്കാരിക മന്ത്രി നവാംഗ് റിഗ്സിന്‍, കേന്ദ്ര ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ദേവേഷ് ചതുര്‍വേദി, ജമ്മു കശ്മീര്‍ ടൂറിസം കമ്മീഷണര്‍ സെക്രട്ടറി അടല്‍ ധുല്ലു തുടങ്ങിയവര്‍ പങ്കെടുത്തു. റോഡ് ഷോക്ക് തുടക്കം കുറിച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു മുഖ്യ പ്രഭാഷണം നടത്തി ആരോഗ്യ ടൂറിസം മേഖലയിലുള്‍പ്പെടെ ഇന്ത്യയിലെ പുതിയ വിനോദ സഞ്ചാര മേഖലകളെ പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് റോഡ് ഷോയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി റജന്‍ ഹബീബ് ഖാജ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

സൗദി കിരീടാവകാശി അന്തരിച്ചു

October 23rd, 2011

Sultan-bin-Abdel-Aziz-Al-Saud-epathram

റിയാദ്‌ : സൗദി കിരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ്‌ അല സൌദ്‌ അന്തരിച്ചു. 85 കാരനായ രാജകുമാരന്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഇതോടെ സൗദി രാജാവിന്റെ അനന്തരാവകാശി ആരായിരിക്കും എന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥ നിലവില്‍ വന്നു. ആഭ്യന്ത മന്ത്രിയായ നയെഫ്‌ രാജകുമാരനാവും സൗദി കിരീടാവകാശിയായി രംഗത്ത്‌ വരിക എന്നാണ് കൊട്ടാരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2009ല്‍ രാജാവ് ഇദ്ദേഹത്തെ ഉപ പ്രധാനമന്ത്രിയായി നിയമിച്ചത് ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നാണ് നിഗമനം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സമസ്ത വാര്‍ഷിക സമ്മേളനം : ജിദ്ദയില്‍ പ്രചാരണ പ്രവര്‍ത്തന ങ്ങള്‍ക്കു തുടക്കമായി

October 11th, 2011

sys-jedha-muhamed-darimi-ePathram
ജിദ്ദ : കേരളത്തിന് അകത്തും പുറത്തും മലയാളി മുസ്ലിം സമൂഹം അധിവസി ക്കുന്ന പ്രദേശ ങ്ങളില്‍ എല്ലാം തന്നെ, ഇസ്ലാമിക പൈതൃകം കാത്തു സൂക്ഷിക്കുന്ന സമസ്ത നടത്തി ക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തന ങ്ങള്‍ ലോക മുസ്ലിം സമൂഹ ത്തിനു മാതൃക യാണെന്ന് പ്രമുഖ പണ്ഡിതന്‍ മുഹമ്മദ്‌ ടി. എഛ്. ദാരിമി പറഞ്ഞു.

എട്ടര ദശക ങ്ങളായി കര്‍മ്മ മണ്ഡല ത്തില്‍ തുടരുന്ന സമസ്ത യുടെ ആത്മീയ നേതൃത്വവും ശാസ്ത്രീയ മായ സമീപന ങ്ങളുമാണ് ഇങ്ങനെ ഒരു ഉത്കൃഷ്ട സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മുസ്ലിം കൈരളിക്കു അവസരം ഒരുക്കിയത്. മത പ്രബോധന മേഖല യിലും സാംസ്കാരിക സാമൂഹ്യ രംഗത്തും വിപ്ലവാത്മ കമായ ചലന ങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ തന്നെ സമന്വയ വിദ്യാഭ്യാസ ത്തിന്‍റെ പ്രസക്തി ഉള്‍ക്കൊണ്ടു കൊണ്ട് സമസ്ത സ്വീകരിച്ച ക്രിയാത്മകമായ പദ്ധതികള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വിജയം കൈവരിച്ചത് ആത്മാര്‍ഥതയുടെ പിന്‍ബലം കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

sys-jedha-audience-ePathram

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85 – ആം വാര്‍ഷിക മഹാ സമ്മേളനം പ്രചാരണ ത്തിന് എസ്. വൈ. എസ്. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി തുടക്കമിട്ട ജിദ്ദാ തല പ്രചരണോദ്ഘാടന വേദി യില്‍ ‘സത്യ സാക്ഷി കളാവുക’ എന്ന സമ്മേളന പ്രമേയം വിശദീകരിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.

സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതം ആശംസിച്ചു. അലി ഫൈസി മാനന്തേരി, ഉസ്മാന്‍ എടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ദാരിമി ആലംപാടി നന്ദി രേഖപ്പെടുത്തി.

– അയച്ചു തന്നത് : ഉസ്മാന്‍ എടത്തില്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌദിയില്‍ 8 ബംഗ്ലാദേശ് സ്വദേശികളുടെ തല വെട്ടി

October 9th, 2011

lady-of-justice-epathram

റിയാദ്‌ : 8 ബംഗ്ലാദേശ്‌ സ്വദേശികളുടെ തല വെട്ടി മാറ്റി സൗദിയില്‍ വധ ശിക്ഷ നടപ്പിലാക്കി. ഒരു ഈജിപ്ത് സ്വദേശിയെ വധിച്ച കുറ്റത്തിനാണ് ഇവര്‍ക്ക്‌ വധ ശിക്ഷ ലഭിച്ചത്. നാല് വര്ഷം മുന്‍പ്‌ ഒരു പാണ്ടികശാല കൊള്ള അടിക്കവേ അവിടെ പാറാവ് നിന്നിരുന്ന ഈജിപ്ത് സ്വദേശിയെ ഇവര്‍ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.

ഈ വര്ഷം 58 പേര്‍ക്കാണ് ഇത്തരത്തിലുള്ള വധശിക്ഷ സൌദിയില്‍ ലഭിച്ചത്. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വധശിക്ഷയെ അപലപിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൗദി വനിതയുടെ ചാട്ടയടി ശിക്ഷ റദ്ദ്‌ ചെയ്തു

September 30th, 2011

king-abdullah-epathram

റിയാദ്‌ : സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് വിലക്കുള്ള സൌദിയില്‍ കാര്‍ ഓടിച്ചു പിടിയിലായ സൗദി വനിതയുടെ ശിക്ഷ സൗദി രാജാവ്‌ അബ്ദുള്ള ഇടപെട്ട് റദ്ദ്‌ ചെയ്തതായി സൂചന. സൗദി രാജകുമാരി അമീറ അല്‍ തവീല്‍ തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചതാണ് ഈ വിവരം. ഷീമ ജസ്താനിയ എന്ന സൗദി വനിതയ്ക്കാണ് ക്രൂരമായ ഈ ശിക്ഷാവിധി ലഭിച്ചത്. എന്നാല്‍ ഈ ശിക്ഷാ വിധി സൗദി രാജാവ് റദ്ദ്‌ ചെയ്തു എന്നാണ് രാജകുമാരി ട്വിറ്റര്‍ വഴി പുറംലോകത്തെ അറിയിച്ചത്‌. “ദൈവത്തിന് സ്തുതി! നമ്മുടെ സ്നേഹനിധിയായ രാജാവ്‌ കാരണം ഷീമയുടെ ചാട്ടയടി റദ്ദ്‌ ചെയ്യപ്പെട്ടു. ഇത് കേള്‍ക്കുന്ന സൌദിയിലെ എല്ലാ സ്ത്രീകള്‍ക്കും ഏറെ സന്തോഷം ഉണ്ടാവും ഞാന്‍ അതീവ സന്തോഷവതിയാണ് എന്ന് എനിക്കറിയാം.” – അമീറ എഴുതി.

കഠിനമായ ഈ ശിക്ഷാവിധി സൌദിയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‍കി വരുന്ന അവസരത്തില്‍ യാഥാസ്ഥിതിക വിഭാഗം പിടിമുറുക്കുന്നതിന്റെ സൂചനയായി വിമര്‍ശിക്കപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

11 of 16101112»|

« Previous Page« Previous « വാഹനം ഓടിച്ചതിന് സൗദി വനിതയ്ക്ക്‌ ചാട്ടവാര്‍ അടി
Next »Next Page » ബഹറിനില്‍ പ്രക്ഷോഭകാരികളെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും തടവ്‌ ശിക്ഷ »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine