പ്രവാസ നിക്ഷേപത്തിൽ ചൈനയെ മാതൃക യാക്കണം : സി. പി. നാരായണൻ എം. പി.

January 25th, 2014

member-of-parlement-cp-narayanan-ePathram
അബുദാബി : വിദേശ നിക്ഷേപം സ്വീകരിക്കുക എന്നാൽ വിദേശ കുത്തക കളെ സ്വീകരിച്ച് അവർക്ക് വേണ്ട അവസരം ഒരുക്കലല്ല, ഇക്കാര്യത്തിൽ ചൈന ചെയ്യുന്നത് ഇന്ത്യക്ക് മാതൃക യാക്കാവുന്നതാണ്. ചൈന യിൽ വരുന്ന വിദേശ നിക്ഷേപ ത്തിന്റെ 80 ശതമാനവും ചൈനീസ് പ്രവാസി കളിൽ നിന്നാണ്. അവരെ പ്രോത്സാഹി പ്പിക്കുന്ന നയ മാണ് ചൈനീസ് ഭരണ കൂടം സ്വീകരിക്കുന്നത്. എന്നാൽ ഇന്ത്യ ചെയ്യുന്നതോ? നവ ലിബറൽ നയ ങ്ങൾക്കൊപ്പം സഞ്ചരിക്കുകയും എല്ലാ അർത്ഥ ത്തിലും കുത്തക കളെ സഹായിക്കുന്ന രീതി യാണ് സ്വീകരി ക്കുന്നത് എന്ന് രാജ്യ സഭ എം. പി. യും ചിന്ത വാരിക യുടെ പത്രാധിപരുമായ സി. പി. നാരായണൻ അഭിപ്രായപ്പെട്ടു.

കേരള സോഷ്യൽ സെന്ററും ശക്തി തിയ്യെറ്റെഴ്സും സംയുക്ത മായി സംഘടിപ്പിച്ച സമകാലിക ഇന്ത്യ പ്രതിരോധ ത്തിന്റെ ഭിന്ന മുഖങ്ങൾ എന്ന വിഷയ ത്തിൽ നടത്തിയ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാല യു പി എ സര്‍ക്കാര്‍, കുത്തക കമ്പനി കൾക്ക് 26 ലക്ഷം കോടി രൂപയുടെ നികുതി ഇളവാണ് നല്കിയത്. ഗുജറാത്ത്‌ മുഖ്യമന്ത്രി എന്ന നിലയിൽ മോഡി, 36000 കോടി രൂപ യുടെ സഹായം റിലയൻസിനും 33000 കോടി രൂപയുടെ സഹായം ടാറ്റക്കും ചെയ്തു കൊടുത്തു. അതു കൊണ്ടാണ് കോർപ്പറേറ്റ് ശക്തി കളുടെ പിന്തുണ മോഡിക്ക് ലഭിക്കുന്നത് ഇത്തര ത്തിൽ സാധാരണ ക്കാരെ പാടെ അവഗണി ക്കുകയും രാജ്യ ത്തിൻറെ 36 ശതമാനം വരുന്ന വിഭവ ങ്ങൾ കൈവശ പ്പെടുത്തിയ അഞ്ചു ശതമാനം വരുന്ന കുടുംബ ങ്ങളെ സംരക്ഷിക്കുന്ന തര ത്തിൽ നവ ലിബറൽ നയങ്ങൾ സ്വീകരി ക്കുമ്പോൾ പൊറുതി മുട്ടുന്ന ജനങ്ങൾ പ്രതിരോധ ത്തിന്റെ വഴി തേടുമെന്നും അത്തരം പ്രതീക്ഷ കളുടെ വഴി വെട്ടുന്നതിൽ ഇടതു പക്ഷം മുൻപന്തിയിൽ ഉണ്ടാകു മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. എസ്. സി. പ്രസിഡന്റ്‌ എം. യു. വാസു അദ്ധ്യക്ഷത വഹിച്ചു. ശക്തി പ്രസിഡണ്ട്‌ ബീരാൻകുട്ടി, മൂസമാസ്റ്റർ, എൻ. വി. മോഹനൻ, എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കവിയച്ഛന്‍ : പി. യുടെ ജീവിതം അരങ്ങില്‍

December 28th, 2013

അബുദാബി : ഭരത് മുരളി നാടകോത്സവം അഞ്ചാം ദിവസം അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച കവിയച്ഛൻ പ്രേക്ഷകരെ ഒന്നടങ്കം കവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിത ത്തിലേക്ക് എത്തിച്ചു.

രചയിതാവ് സുരേഷ് ബാബു ശ്രീസ്തയും സംവിധായകന്‍ സാംകുട്ടി പട്ടങ്കരിയും കവിയുടെ കാവ്യ ജീവിത ത്തിനു പുറമെ യഥാര്‍ത്ഥ ജീവിതത്തെ പരിചയ പ്പെടു ത്തുവാനും ശ്രമിച്ചതില്‍ വിജയം കണ്ടെത്തി.

പി കുഞ്ഞിരാമന്‍ നായരായി അഭിനയിച്ച പ്രകാശന്‍ തച്ചങ്ങാട്ട്, പി. യുടെ അച്ഛന്റെ വേഷമായ കുഞ്ഞമ്പു നായരായി അഭിനയിച്ച കൃഷ്ണന്‍ വെട്ടാമ്പള്ളിയു ടേയും അസാമാന്യ അഭിനയ പാടവം നാടക ത്തെ ഏറെ ശ്രദ്ധേയ മാക്കി.

അവതരണത്തിലും പ്രമേയത്തിലും ഏറെ വ്യത്യസ്ഥത പുലര്‍ത്തിയ ഈ നാടകം കാണാന്‍ കെ എസ് സി അങ്കണം നിറഞ്ഞു കവിഞ്ഞിരുന്നു.

ഭരത് മുരളി നാടകോല്‍സവ ത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച തൃശ്ശൂര്‍ ഗോപാല്‍ജി സംവിധാനം ചെയ്ത തീയറ്റര്‍ ദുബൈയുടെ തിരസ്കരണി അരങ്ങില്‍ എത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുട്ടികളുടെ നാടകോല്‍സവം ശ്രദ്ധേയമായി

November 17th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ബാല വേദി യുടെ ഇരുപത്തി അഞ്ചാം വര്‍ഷികത്തോട് അനുബന്ധിച്ച് ശിശു ദിനാചാരണ ത്തിന്റെ ഭാഗ മായി കുട്ടികള്‍ക്കായി സംഘടി പ്പിച്ച ‘നാടകോല്‍സവം’ നവ്യാനുഭവമായി.

പ്രശസ്ത നാടക സംവിധായകന്‍ സാംകുട്ടി പട്ടംകരി നാടകോല്‍സവം ഉദ്ഘാടനം ചെയ്തു.

പ്രമുഖ നാടക പ്രവര്‍ത്തകനും നര്‍ത്തകനും സംവിധായ കനുമായ ബഹുമുഖ പ്രതിഭ കൃഷ്ണന്‍ വേട്ടാംപള്ളിയെ കലാ രംഗത്തെ മികച്ച പ്രകടന ത്തിനും കെ. എസ്. സി. യിലെ നാടക പ്രവര്‍ത്തന ത്തിന് നല്‍കിയ സംഭാവനകളും മാനിച്ച് മൊമെന്‍റോ നല്കി ആദരിച്ചു.

ബാലവേദി പ്രസിഡന്റ് അറഫ താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബാലവേദി സെക്രട്ടറി ഐശ്വര്യ ഗൗരി നാരായണന്‍ സ്വാഗതം പറഞ്ഞു.

കുട്ടി അഭിനേതാക്കളുടെ അഭിനയം ഏറെ ശ്രദ്ധ നേടി. അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിച്ച ‘ഇച്ഛ’ എന്ന നാടകം വിഷയ ത്തിന്റെ വൈവിധ്യം കൊണ്ട് ശ്രദ്ധേയ മായി. അബുദാബി ശക്തി ബാലവേദി രണ്ട് നാടക ങ്ങളാണ് അരങ്ങില്‍ എത്തിച്ചത്. ‘ചെന്നായ്ക്കള്‍ വരുന്നുണ്ട്’ എന്ന നാടക ത്തില്‍ കൗമാര പ്രായക്കാരായ കുട്ടികളെ ശ്രദ്ധി ക്കാത്ത മാതാ പിതാക്കള്‍ നേരിടുന്ന ദുരന്തം തുറന്നുകാണിച്ചു. സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ചതിക്ക പ്പെടുന്ന രേവതി എന്ന പെണ്‍കുട്ടി യുടെ കഥ യാണിത്. ‘ഫേസ്ബുക്ക്’ എന്ന നാടകം അതേ വിഷയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. എങ്കിലും പുതിയ സാങ്കേതിക തലം തേടി. ദുബായ് ദല അവതരിപ്പിച്ച ‘സീത’ എന്ന നാടകം പുരുഷാധിപത്യ ലോകത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ഭരത് മുരളി സ്മാരക നാടകോത്സവ ത്തിന്റെ മുന്നോടി യായി നടന്ന കുട്ടികളുടെ നാടകോത്സവ ത്തോടെ അബുദാബി യുടെ നാടക ക്കാലത്തിന് തുടക്കമായി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നള ചരിതം ആട്ടക്കഥ ഒക്ടോബര്‍ 22 മുതല്‍ 25 വരെ

October 20th, 2013

അബുദാബി : മലയാള ത്തിന്റെ അശ്വര കാവ്യം ഉണ്ണായി വാര്യരുടെ നള ചരിതം ആട്ടക്കഥ അബുദാബി യിലെ കഥകളി പ്രേമികള്‍ക്കായി ഒക്ടോബര്‍ 22 ചൊവ്വാഴ്ച മുതല്‍ 25 വെള്ളിയാഴ്ച വരെ തുടര്‍ച്ചയായി നാലു ദിവസ ങ്ങളിലായി കേരളാ സോഷ്യല്‍ സെന്ററില്‍ അവതരിപ്പിക്കും.

ശക്തി തിയറ്റേഴ്സ്, മണിരംഗ് അബുദാബി യുമായി സഹകരിച്ചാണ് ‘നൈഷധം’എന്ന പേരില്‍ നള ചരിതം അരങ്ങിലെത്തിക്കുന്നത്. പത്മശ്രീ കലാമണ്ഡലം ഗോപി ആശാ നോടൊപ്പം മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഹരി ആര്‍. നായര്‍, കലാമണ്ഡലം വിപിന്‍, കലാമണ്ഡലം ആദിത്യന്‍, കലാമണ്ഡലം ബാജിയോ, ചിനോഷ്‌ ബാലന്‍ തുടങ്ങിയവര്‍ വേഷമിടും.

കഥകളി സംഗീത ത്തിലെ സമുന്നത ഗായകരായ പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കോട്ടയ്ക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരാണ് പിന്നണിയില്‍.

പരിപാടി കളെ കുറിച്ചു വിശദീ കരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ കലാമണ്ഡലം ഗോപി ആശാന്‍, മാര്‍ഗി വിജയകുമാര്‍, എ. കെ. ബീരാന്‍കുട്ടി, ഡോ. പി. വേണു ഗോപാലന്‍, ഡോക്ടര്‍ കെ. എസ്. രവികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. ദക്ഷിണാ മൂര്‍ത്തിയുടെ വേര്‍പ്പാടില്‍ ശക്തി തിയറ്റേഴ്സ് അനുശോചിച്ചു

August 3rd, 2013

music-director-v-dakshinamoorthy-ePathram
അബുദാബി : വിഖ്യാത സംഗീതജ്ഞന്‍ വി. ദക്ഷിണാ മൂര്‍ത്തി യുടെ വേര്‍പാടില്‍ അബുദാബി ശക്തി തിയറ്റേഴ്സ് അനുശോചിച്ചു.

മലയാള ചലച്ചിത്ര ലോക ത്തിനു എക്കാലവും ഓര്‍മ്മി ക്കാവുന്ന ഒരുപാട് നല്ല ഗാനങ്ങള്‍ നല്‍കിയ ദക്ഷിണാ മൂര്‍ത്തിയെ സംഗീത ലോകം നില നില്‍ക്കുന്ന കാലത്തോളം സ്മരിക്കുമെന്ന് അബുദാബി ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടിയും ആക്ടിംഗ് ജനറല്‍ സെക്രട്ടറി അജീബ് പരവൂരും സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 279101120»|

« Previous Page« Previous « എയര്‍ ഇന്ത്യ പ്രവാസികളോട് കാട്ടുന്നത് കടുത്ത വഞ്ചന : ദല
Next »Next Page » തസ്കിയത്ത്‌ ക്യാമ്പ് ഞായറാഴ്‌ച »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine