രക്തദാന ക്യാമ്പ് അലൈനില്‍

September 18th, 2014

blood-donation-save-a-life-give-blood-ePathram
അല്‍ഐന്‍ : സെന്റ് മേരീസ് ചര്‍ച്ചും തവാം ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

‘രക്തം നല്കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശ വുമായി സെപ്തംബര്‍ 19 വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ 12 മണി വരെ അല്‍ഐന്‍ സെന്റ് മേരീസ് ചര്‍ച്ച് അങ്കണ ത്തില്‍ നടക്കുന്ന രക്ത ദാന ക്യാമ്പ് ഫാദര്‍ ആന്റണി പുത്തന്‍ പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.

വിശദ വിവരങ്ങള്‍ക്ക് : 050 72 62 345 ( ജോയ് തണങ്ങടന്‍)

- pma

വായിക്കുക: , ,

Comments Off on രക്തദാന ക്യാമ്പ് അലൈനില്‍

ഓണം സാംസ്‌കാരികോത്സവം ഐ. എസ്. സി. യില്‍

September 18th, 2014

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സംസ്‌കാരികോത്സവം’ സെപ്തംബര്‍ 19 വെള്ളിയാഴ്ച രാത്രി 7.30 ന് ഐ. എസ്. സി. ഓഡിറ്റോറിയ ത്തില്‍ നടക്കും.

കോട്ടയം നസീറിന്റെ നേതൃത്വത്തില്‍ പ്രമുഖ ടെലിവിഷന്‍ താരങ്ങള്‍ അണിനിരക്കുന്ന ഹാസ്യ വിരുന്നും ഗായകരായ ചന്ദ്രലേഖ, പ്രസീത, അനൂപ് ശങ്കര്‍ എന്നിവരുടെ നേതൃത്വ ത്തില്‍ ഗാന മേളയും അരങ്ങേറും.

ഐ. എസ്. സി. കലാ വി ഭാഗം അവതരിപ്പിക്കുന്ന തിരുവാതിര ക്കളിയും ഒാണപ്പാട്ടുകളും അരങ്ങില്‍ എത്തും.

പ്രവേശനം സൌജന്യം ആയിരിക്കും എന്ന് ഐ. എസ്. സി. ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഓണം സാംസ്‌കാരികോത്സവം ഐ. എസ്. സി. യില്‍

മധ്യാഹ്ന ഇടവേള : നല്ല പ്രതികരണം

September 16th, 2014

noon-break-of-labours-in-uae-ePathram
അബുദാബി : കൊടും ചൂടില്‍ പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളി കള്‍ക്കായി യു. എ. ഇ. തൊഴില്‍ മന്ത്രാലയം പ്രഖ്യാപി ച്ചിരുന്ന നിര്‍ബന്ധിത മധ്യാഹ്ന ഇടവേള യുടെ കാലാവധി സമാപിച്ചു. മൂന്നു മാസം നീണ്ടു നിന്ന ഉച്ച വിശ്രമ നിയമം തൊഴിലാളി കള്‍ക്ക് ഏറെ ആശ്വാസ കര മായിരുന്നു.

ഉച്ചക്ക് 12.30 മുതല്‍ 3 മണി വരെ തൊഴിലാളി കള്‍ക്ക് നിര്‍ബന്ധ മായും വിശ്രമം നല്‍കി യിരിക്കണ മെന്നാണ് യു. എ. ഇ. ഫെഡറല്‍ നിയമം കമ്പനി കള്‍ക്ക് നിര്‍ദ്ദേശം നല്‍കി യിരുന്നത്.

നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിച്ചാല്‍ നിര്‍മാണ കമ്പനി ഉടമ യില്‍ നിന്നു 15,000 ദിര്‍ഹം പിഴ യായി ഈടാക്കു മെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി യിരുന്ന തിനാല്‍ ഏറെ ക്കുറെ എല്ലാ കമ്പനി കളും ഉച്ച വിശ്രമ നിയമം കര്‍ശന മായി പാലിച്ചിരുന്നു.

നിയമ ലംഘനം ആവര്‍ത്തിക്കുന്ന കമ്പനി കള്‍ക്കെതിരെ ഭീമമായ തുക പിഴയും അടച്ചു പൂട്ടല്‍ അടക്കമുള്ള നടപടി കളും സ്വീകരി ക്കാറുണ്ട്. നിയമം കര്‍ശന മായി നടപ്പാക്കാന്‍ തുടങ്ങിയ തോടെ കഴിഞ്ഞ വര്‍ഷ ങ്ങളില്‍ 99 ശതമാന ത്തോളം കമ്പനി കളും തൊഴിലാളി കള്‍ക്ക് ഉച്ച വിശ്രമം നല്‍കി യിരുന്നു.

നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിക്കാന്‍ ഏതെങ്കിലും സ്ഥാപന മോ വ്യക്തി കളോ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ പരാതി നല്‍കാവുന്ന താണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്ത മാക്കി യിരു ന്നു.

തുടര്‍ച്ച യായ പത്താമത്തെ വര്‍ഷ മാണ് ഉച്ച വിശ്രമം നടപ്പി ലാക്കിയത്. ഇതിലൂടെ തൊഴിലാളി കളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്ന തിനും അവര്‍ക്ക് ആവശ്യ മായ വിശ്രമം ലഭിക്കുന്ന തിനും സുരക്ഷിത മായി ജോലി ചെയ്യുന്ന തിനും സാഹചര്യം ലഭിക്കും എന്നും തൊഴില്‍ മന്ത്രാലയം വിലയിരുത്തുന്നു.

- pma

വായിക്കുക: , , , ,

Comments Off on മധ്യാഹ്ന ഇടവേള : നല്ല പ്രതികരണം

പരപ്പ മേഖല കെ. എം. സി. സി. ‘ബൈത്തു റഹ്മ’ ബ്രോഷര്‍ പ്രകാശനം ചെയ്തു

September 15th, 2014

parappa-kmcc-baithu-rahma-inauguration-ePathram
അബുദാബി : കാസറഗോഡ് പരപ്പ മേഖല കെ. എം. സി. സി. നിര്‍മാണം തുടങ്ങുന്ന ‘ബൈത്തു റഹ്മ’ പദ്ധതി യുടെ ബ്രോഷര്‍ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുജീബ് പരപ്പ ബ്രോഷര്‍ ഏറ്റു വാങ്ങി.

കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി പരിപാടി ഉത്ഘാടനം ചെയ്തു. അഷ്‌റഫ് കല്ലഞ്ചിറ അധ്യക്ഷത വഹിച്ചു. റാഷിദ് എടത്തോട് വിഷയ അവതരണം നടത്തി.

അബുദാബി കാസറഗോഡ് ജില്ലാ കെ. എം. സി. സി. പ്രസിഡന്റ് പി. കെ. അഹമദ് ബല്ലാ കടപ്പുറം, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സി. എച്ച്. അഷ്‌റഫ്, പി. കുഞ്ഞബ്ദുള്ള, അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി, ഷാഫി സിയാറതിങ്കര, ബഷീര്‍ എടത്തോട്, നസീര്‍ കമ്മാടം, സത്താര്‍ കുന്നുംകൈ, ഷമീര്‍ മാസ്റ്റര്‍, റിയാസ് പരപ്പ, റഷീദ് കല്ലഞ്ചിറ തുടങ്ങിയവർ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ എടത്തോട് സ്വാഗതവും ശംനാസ് പരപ്പ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പരപ്പ മേഖല കെ. എം. സി. സി. ‘ബൈത്തു റഹ്മ’ ബ്രോഷര്‍ പ്രകാശനം ചെയ്തു

പ്രതിനിധി സമ്മേളനം : പ്രവാസി പുനരധിവാസം മുഖ്യ അജണ്ട

September 14th, 2014

norka-secretary-rani-george-in-states-conference-ePathram
അബുദാബി : ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ ത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും എന്നും സര്‍ക്കാരിന്റെ ശ്രദ്ധ യിലേക്ക് കഴിയുന്ന ഗൌരവ ത്തില്‍ ഉടന്‍ എത്തിക്കും നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്ജ്.

യു. എ. ഇ. ഇന്ത്യന്‍ എംബസ്സി യുടെ നേതൃത്വ ത്തില്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന്റെ സഹകരണ ത്തോടെ വിവിധ സംസ്ഥാന ങ്ങളിലെ സെക്രട്ടറി തല ഉദ്യോഗസ്ഥ രുടേയും യു. എ. ഇ. യിലെ സാംസ്കാരിക സംഘടനാ പ്രവര്‍ത്ത കരുടേയും സംയുക്ത യോഗ ത്തില്‍ നടന്ന ചര്‍ച്ച യുടെ അടിസ്ഥാന ത്തിലാണ് ഈ അറിയിപ്പ്.

പ്രവാസി കളുടെ പുനരധിവാസ പദ്ധതി കൂടുതല്‍ ഗൗരവ ത്തി ൽ എടുക്കാൻ സംസ്ഥാന സര്‍ക്കാറിനെ പ്രേരിപ്പിച്ചത് സൗദി അറേബ്യ യിലെ നിതാഖത്ത് പ്രശ്‌നവും ഇറാഖിലും ലിബിയ യിലും നഴ്‌സു മാര്‍ക്കുണ്ടായ അനുഭവ ങ്ങളു മാണ് എന്നും റാണി ജോര്‍ജ് വിശദീ കരിച്ചു. പുറം നാടു കളില്‍ ജോലി ചെയ്യുന്നവരോടും തിരിച്ചെത്തുന്ന വരോടും അനുഭാവ പൂര്‍വ മായ സമീപന മാണ് സര്‍ക്കാറി നുള്ളത്. കേരള പ്രവാസി ക്ഷേമ നിധി ബോര്‍ഡ് മുഖേന യുള്ള ആനുകൂല്യ ങ്ങള്‍ ഇതിന്റെ ഉദാഹരണ മാണ്. എന്നാല്‍, ഇതില്‍ വേണ്ട തോതില്‍ അംഗത്വം ഉണ്ടായിട്ടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യു. എ. ഇ. യിലെ ഇന്ത്യാക്കാര്‍ക്ക് എംബസ്സിയും കോണ്‍സുലെറ്റും നല്‍കി വരുന്ന സൌകര്യ ങ്ങള്‍ എങ്ങിനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശ ങ്ങളും അവസരോ ചിത മായ വിമര്‍ശന ങ്ങളും മുഖവില ക്കെടുത്ത് കൊണ്ട് കൂടുതല്‍ ക്രിയാത്മക മായ പ്രവര്‍ത്തന ങ്ങള്‍ ഇന്ത്യന്‍ സമൂഹ ത്തിനായി ചെയ്യും എന്ന് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം പറഞ്ഞു.

പ്രവാസി പുനരധി വാസം കൂടാതെ, എമിഗ്രേഷന്‍ ക്ലിയറന്‍സ്, പ്രവാസി വോട്ടവകാശം, പ്രവാസി കളുടെ മക്കളുടെ വിദ്യാഭ്യാസം, താഴ്ന്ന വരുമാന ക്കാരായ സാധാരണ ക്കാരായ പ്രവാസി കള്‍ നേരിടുന്ന വിവിധ പ്രശ്ന ങ്ങള്‍ യോഗ ത്തില്‍ ചര്‍ച്ച ചെയ്തു. കേരളം തമിഴ്നാട്, തെലങ്കാന, ഗോവ, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ആറു സംസ്ഥാന ങ്ങളിലെ സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തല ത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ രാണ് പ്രവാസി സമ്മേളന ത്തില്‍ സംബന്ധിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on പ്രതിനിധി സമ്മേളനം : പ്രവാസി പുനരധിവാസം മുഖ്യ അജണ്ട


« Previous Page« Previous « ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷന്‍ സമാപിച്ചു
Next »Next Page » ആത്മീയത യുടെ വരള്‍ച്ച യാണ് ലോക ത്തിന്റെ പ്രധാന പ്രതിസന്ധി : സാദിഖലി തങ്ങള്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine