ജിമ്മി ജോര്‍ജ്ജ്‌ വോളി ബോള്‍ ടൂര്‍ണ്ണ മെന്റ് ഞായറാഴ്ച മുതൽ

February 18th, 2017

jimmy-george-volley-ball-epathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച് – ജിമ്മി ജോര്‍ജ്ജ് സ്മാരക വോളി ബോള്‍ ടൂര്‍ണ്ണ മെന്റ് ഫെബ്രുവരി 19 ഞായറാഴ്‌ച മുതല്‍ തുടക്ക മാവും. വൈകുന്നേരം ഏഴര മണിക്ക് നടക്കുന്ന ചട ങ്ങില്‍ എന്‍. എം. സി. ഗ്രൂപ്പ് മേധാവി ഡോക്ടര്‍ ബി. ആര്‍. ഷെട്ടി ടൂര്‍ണ്ണ മെന്റ് ഉദ്ഘാടനം ചെയ്യും. എട്ടു മണിക്ക് ആദ്യ മത്സരം ആരം ഭിക്കും.

ഫെബ്രുവരി 24 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്ണ മെന്റ് ദിവ സവും രാത്രി ഏഴു മണി മുതലാണ് ആരംഭി ക്കുക. കാണി കള്‍ക്ക് ഗ്യാലറി യിലേ ക്കുള്ള പ്രവേശനം സൌജന്യം ആയി രിക്കും.

യു. എ. ഇ, ഇന്ത്യ, ഖത്തർ, ഒമാൻ, പാകി സ്ഥാൻ, യൂറോപ്പ്, മൊറോക്കോ എന്നീ രാജ്യ ങ്ങളിലെ ദേശീയ – അന്തര്‍ ദേശീയ വോളീ ബോള്‍ താര ങ്ങളെ അണി നിരത്തി യു. എ. ഇ. യിലെ ആറു പ്രമുഖ ടീമു കളാണ് ഈ ടൂര്‍ണ്ണ മെന്റില്‍ മാറ്റു രക്കു ന്നത്. വിജയി കൾക്ക് ക്യാഷ് പ്രൈസു കളും വ്യക്തി ഗത ട്രോഫി കളും മെഡലു കളും സമ്മാനിക്കും.

പരിപാടി യെ കുറിച്ചു വിശദീ കരി ക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ മുഖ്യ പ്രായോജ കരായ യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി. പത്‌മ നാഭൻ, ജനറല്‍ സെക്രട്ടറി മനോജ് , കായിക വിഭാഗം സെക്രട്ടറി അബ്ദുൽ ഗഫൂർ, ടൂര്‍ണ്ണ മെന്റ് കോഡിനേറ്റര്‍ മാരായ ടി. എ. സലിം, മുഹ മ്മദ് ജോഷി തുടങ്ങി യവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാബുരാജ് സ്മാരക ഫുട്ബോൾ : എഫ്. ജെ. കരീബിയൻസ് ജേതാക്കൾ

February 13th, 2017

sevens-foot-ball-in-dubai-epathram
അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ചാപ്റ്റർ സംഘടി പ്പിച്ച സി. കെ. ബാബു രാജ് മെമ്മോ റിയൽ ഫുട് ബോൾ ടൂർണ്ണ മെന്റ് – സീസൺ രണ്ടിൽ എഫ്. ജെ. കരീ ബിയൻസ് ഹെക്സ അബു ദാബി ജേതാ ക്കളായി. അബു ദാബി ആംഡ് ഫോഴ്‌സ് ക്ലബ് മൈതാനി യിൽ ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാന ത്തിൽ നടന്ന ടൂർണ്ണ മെന്റിൽ 24 ടീമുകൾ പങ്കെടുത്തു.

വാശിയേറിയ ഫൈനൽ മത്സര ത്തിൽ ഏക പക്ഷീയ മായ 2 ഗോളു കൾക്ക് ശബാബ് പയ്യന്നൂരിനെ യാണ് എഫ്. ജെ. കരീബിയൻസ് പരാജയ പ്പെടു ത്തിയത്. അൽ മക്ത ക്ലബ്ബ് മൂന്നാം സ്ഥാനവും വിക്ടേഴ്‌സ് മുട്ടം നാലാം സ്ഥാനവും കരസ്ഥമാക്കി.

കരീബിയൻ സിന്റെ ആസിഫ് മികച്ച കളി ക്കാരനായും ശബാബ് പയ്യന്നൂരിന്റെ ഗോളി ഹബീബ് മികച്ച ഗോൾ കീപ്പറായും തെരഞ്ഞെ ടുക്ക പ്പെട്ടു.

അന്തരിച്ച പ്രശസ്ത ഫുട്ബാൾ താരവും പയ്യന്നൂർ സ്വദേശി യുമായ സി. കെ. ബാബു രാജിന്റെ സ്മരണ ക്കായി നടത്തിയ ടൂർണ്ണ മെന്റിൽ വിജയി കൾക്ക് 4000 ദിർഹ വും ട്രോഫി യുമാണ് സമ്മാനം. രണ്ടും മൂന്നും നാലും സ്ഥാന ക്കാർക്ക് യഥാക്രമം 2000, 1000, 500 ദിർഹവും ട്രോഫിയും സമ്മാന മായി ലഭിച്ചു .

സംഘാടക സമിതി ചെയർ മാൻ അബ്ദുൽ സലാം ടൂർണ്ണ മെന്റ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് വി. കെ. ഷാഫി വിജയി കൾക്ക് ട്രോഫി സമ്മാനിച്ചു. ജനറൽ സെക്രട്ടറി ബി. ജ്യോതി ലാൽ, സുരേഷ് പയ്യന്നൂർ, കെ. ടി. പി. രമേഷ്, വി. ടി. വി. ദാമോദരൻ തുടങ്ങി യവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.

മുത്തലിബ്, ജ്യോതിഷ് കുമാർ, അബ്ദുൽ ഗഫൂർ, ദിനേശ് ബാബു, രാജേഷ്, ജനാർദ്ദന ദാസ്, അബ്ബാസ്, രാജേഷ് കോടൂർ, അബ്ദുള്ള അക്കാളത്ത്, രാജേഷ് പൊതുവാൾ തുടങ്ങി യവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ കായിക ദിനം : ഖത്തറില്‍ ചൊവ്വാഴ്ച പൊതു അവധി

February 13th, 2017

qatar-national-flag-ePathram

ദോഹ : ദേശീയ കായിക ദിന ത്തോട് അനു ബന്ധിച്ച് ഖത്തറില്‍ ഫെബ്രുവരി 14 ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാ പിച്ചു.

എല്ലാ വര്‍ഷവും ഫെബ്രു വരി യിലെ രണ്ടാ മത്തെ ചൊവ്വാഴ്ച യാണ് രാജ്യം ദേശീയ കായിക ദിനം ആചരി ക്കുന്നത്. അമീരി ദിവാനാണ് അവധി പ്രഖ്യാ പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആരോഗ്യസംരക്ഷണ സന്ദേശവുമായി ശില്പ ശാല സംഘടിപ്പിച്ചു

February 7th, 2017

uae-national-level-karate-winners-epathram
അബുദാബി : ആരോഗ്യ സംരക്ഷണ സന്ദേശ വുമായി അബു ദാബി യില്‍ ശില്പ ശാലയും കരാട്ടെ ചാമ്പ്യന്‍ ഷിപ്പും സംഘടിപ്പിച്ചു. വിന്നര്‍ കരാട്ടെ ക്ലബ്ബും സാപ്പിള്‍ ഗ്രൂപ്പും ദല്‍മ മാളും ചേര്‍ന്നാണ് പരി പാടി സംഘടി പ്പിച്ചത്.

മാറി വരുന്ന ജീവിത സാഹ ചര്യ ങ്ങളില്‍ ആരോഗ്യം സംരക്ഷി ക്കേണ്ട തിന്റെ പ്രാധാന്യവും സ്വയം പ്രതി രോധ മാര്‍ഗ്ഗ ങ്ങളും ശില്പ ശാല യില്‍ അവ തരി പ്പിച്ചു. 150-ഓളം കുട്ടികള്‍ പങ്കെടുത്തു.

കരാട്ടെ മത്സര ത്തില്‍ വിജയിച്ച കുട്ടി കള്‍ക്ക് ട്രോഫി കളും പങ്കെടുത്ത കുട്ടി കള്‍ക്ക് സര്‍ട്ടി ഫിക്കറ്റു കളും വിതരണം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആരോഗ്യ സംരക്ഷണം : അബുദാബി യില്‍ ശില്പ ശാല

February 2nd, 2017

educational-personality-development-class-ePathram
അബുദാബി : തിരക്കു പിടിച്ച പ്രവാസ ജീവിത ത്തിൽ ആരോഗ്യ സംരക്ഷണ ത്തിന്റെയും കായിക ക്ഷമത വർദ്ധി പ്പിക്കുന്ന തിന്റെയും ആയോധനകല പരി ശീലന ത്തി ന്റെയും ആവശ്യകത പൊതു ജന ങ്ങളെ ബോധ വൽക്ക രിക്കുക എന്ന ലക്ഷ്യ ത്തോടെ ഒരുക്കുന്ന ശില്പ ശാല അബു ദാബി മുസ്സഫ ദൽമാ മാളിൽ ഫെബ്രു വരി 3 വെള്ളി യാഴ്ച നടക്കും എന്ന് സംഘാടകർ അറിയിച്ചു.

ദൽമാ മാളിന്റെ പ്രധാന കവാട ത്തിൽ പ്രത്യേകം തയ്യാ റാക്കിയ വേദി കളിൽ അബു ദാബി യുടെ വിവിധ ഭാഗ ങ്ങളിൽ പ്രവർത്തി ക്കുന്ന ക്ലബ്ബു കളിൽ നിന്നായി നൂറു കണ ക്കിന് കരാട്ടേ അഭ്യാസികളും പരിശീല കരും പങ്കെടുക്കും.

സാപ്പിൾ ഗ്രൂപ്പി ന്റെയും ദൽമാ മാളി ന്റെയും സംയുക്ത സഹ കരണ ത്തോടെ വിന്നർ കരാട്ടേ ക്ലബ്ബ്, വെള്ളി യാഴ്ച രാവിലെ 10 മണി മുതൽ വൈകു ന്നേരം 8 മണി വരെ സംഘടി പ്പിക്കുന്ന ‘സാപ്പിൾ വിന്നർ കപ്പ് 2017’ ഇന്റർ ക്ലബ് കരാട്ടേ ചാമ്പ്യൻ ഷിപ്പിൽ പ്രവാസി കളായി കഴിയുന്ന മുതിർ ന്നവരും കുട്ടി കളു മടങ്ങുന്ന നൂറ്റി അമ്പതോളം കരാട്ടേ കായിക പ്രതിഭകൾ ഈ മൽസര ത്തിൽ അണി നിരക്കും.

യു. എ. ഇ. കരാട്ടേ ഫെഡറേഷൻ ഡയരക്ടർ ക്യാപ്റ്റൻ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനവും മുസ്സഫ പോലീസ് സ്റ്റേഷൻ കമ്മ്യൂണിറ്റി പോലീസ് മേധാവി ജനറൽ മുഹമ്മദ് മുബാറക് അൽ റാഷിദി അദ്ധ്യക്ഷത യും വഹിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
Next »Next Page » മഞ്ജുളന്റെ ‘കൂനൻ’ 1976 ആമത് അവതരണം അബുദാബി യില്‍ »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine