കാരംസ് മത്സരങ്ങള്‍ സമാപിച്ചു

February 16th, 2014

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പിച്ച കാരംസ് മത്സര ങ്ങള്‍ സമാപിച്ചു.

സിംഗിള്‍സ് ഫൈനലില്‍ ദുബായില്‍നിന്നുള്ള കെ. അബ്ദുള്‍ നാസറിനെ പരാജയപ്പെടുത്തി അനീസ് അബുദാബി കിരീടം കരസ്ഥ മാക്കി. ഡബിള്‍സ് ഫൈനലില്‍ അബ്ദുള്‍ നാസര്‍ -ഷെരീഫ് ടീമിനെ പരാജയ പ്പെടുത്തി മമ്മു-അഷറഫ് ടീം വിജയി കളായി.

തുടര്‍ന്നു നടന്ന ചടങ്ങില്‍ കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു, സെക്രട്ടറി ബി. ജയ കുമാര്‍, ട്രഷറര്‍ ഫസലുദ്ദീന്‍, കായിക വിഭാഗം സെക്രട്ടറി പി. കെ. നിയാസ്, ജോയിന്റ് സെക്രട്ടറി മെഹബൂബ് അലി എന്നിവര്‍ കാരംസ് വിജയി കള്‍ക്കും കെ. എസ്. സി. വിന്‍റര്‍ സ്‌പോര്‍ട്‌സ് വിജയി കള്‍ക്കുമുള്ള സമ്മാന ങ്ങള്‍ വിതരണം ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം കായിക മത്സരങ്ങള്‍ നടത്തി

February 9th, 2014

അബുദാബി : മലയാളി സമാജം യു. എ. ഇ. തലത്തില്‍ സംഘടിപ്പിച്ച കായിക മല്‍സരങ്ങള്‍ അബുദാബി ഓഫീസേഴ്സ്ക്ലബ്ബില്‍ നടന്നു. സമാജ ത്തിന്റെ 2014 ലെ പ്രവര്‍ത്തന ങ്ങളുടെ ആദ്യ പരിപാടി യായിട്ടാണ് അബുദാബി ഓഫീസേഴ്‌സ്ക്ലബില്‍ കായിക മത്സരങ്ങള്‍ നടത്തിയത്.

100 മീറ്റര്‍ , 200 മീറ്റര്‍ ഓട്ട മത്സരങ്ങള്‍ , റിലേ, ഹൈജമ്പ്, ലോംഗ് ജംപ്, ഷോട്ട്പുട്ട് തുടങ്ങി നിരവധി ഇന ങ്ങളില്‍ മത്സരി ക്കുവാനായി യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള പതിനഞ്ചോളം സ്കൂളുകളില്‍ നിന്നായി നൂറോളം കുട്ടികള്‍ പങ്കെടുത്തു. ചെറിയ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വെവ്വേറെ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

പ്രഗല്ഭരായ കായിക പരിശീലകരാണ് വിധി നിര്‍ണയത്തിന് എത്തിയത്. അടുത്ത ആഴ്ചകളില്‍ സമാജത്തില്‍ നടത്താ നിരിക്കുന്ന കലാ മത്സരങ്ങള്‍ക്കും കേരളോത്സവത്തിനും ശേഷം ആയിരിക്കും വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം അത്ലറ്റിക് മീറ്റ് വെള്ളിയാഴ്ച

February 5th, 2014

അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. തല അത്ലറ്റിക് മീറ്റ്, അബുദാബി ഓഫീസേഴ്‌സ്ക്ലബില്‍ ഫെബ്രുവരി 7 വെള്ളിയാഴ്ച നടക്കും.

വിവിധ എമിറേറ്റു കളില്‍ നിന്നായി 300-ഓളം പേര്‍ കായിക മത്സര ങ്ങളില്‍ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് അബുദാബിയില്‍

January 28th, 2014

അബുദാബി : ഈഗിള്‍സ് അബുദാബി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് മാര്‍ച്ച് 7ന് അബുദാബി ഓഫീസേഴ്സ് ക്ലബ്ബില്‍ വെച്ച് നടത്തും എന്നു സംഘാടകര്‍ അറിയിച്ചു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ 050 71 25 965, 050 58 31 231 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിൻറെ ആറാം വാർഷികം

January 1st, 2014

doha-masters-cricket-club-ePathram
ദോഹ : ഖത്തറിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ യായ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിൻറെ ആറാം വാർഷികം ദോഹ യിലെ അൽ – ഒസറ ഓഡിറ്റോറിയ ത്തിൽ വെച്ച് നടന്നു.

ക്രിക്കറ്റ് കളി യിൽ തൽപരരായ 52 അംഗങ്ങളുള്ള ഈ കൂട്ടായ്മയുടെ പ്രസിഡണ്ട്‌ -മുഹമ്മദ്‌ ഷാഫി, വൈസ് പ്രസിഡണ്ട് -റാഫി,സെക്രട്ടറി – പ്രിൻസ്, ജോയിന്റ്റ് സെക്രട്ടറി – അയൂബ് ഖാൻ, ട്രഷറർ -നസീർ എന്നിവ രെയും 8 എക്സിക്യൂട്ടീവ് അംഗങ്ങളുള്ള 13 പേര്‍ അടങ്ങുന്ന പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

masters-cricket-club-doha-qatar-ePathram

ഖത്തറിലുള്ള മറ്റ് ക്രിക്കറ്റ് ടീമു കളുമായി മാച്ചുകൾ നടത്തി ക്കൊണ്ട് പ്രഗൽഭ രായ ഒരു ടീമിനെ വാർത്തെടുക്കുക എന്ന ലക്ഷ്യവു മായി ആരംഭിച്ച ഈ കൂട്ടായ്മ വിവിധ മത്സര ങ്ങളിലായി നിരവധി സമ്മാന ങ്ങൾ നേടിയിട്ടുണ്ട്.

ഉപദേശക കമ്മിറ്റി അംഗങ്ങളായ രാജീവ്, സമീർ, അയൂബ്, റാഫി എന്നിവർക്ക് ക്ലബ് അംഗം ഇസ്മായിൽ മൊമെന്റൊ നൽകി സ്വീകരിച്ചു.

– കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട്, ദോഹ ഖത്തര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബോവിക്കാനത്ത് പോലീസ്‌ സ്റ്റേഷന്‍ ആരംഭിക്കണം
Next »Next Page » ക്രിസ്മസ് പുതുവത്സര ആഘോഷം »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine