വോളിബോള്‍ ടൂര്‍ണമെന്‍റ് ഒക്ടോബര്‍ 21 ന് ദുബായില്‍

October 19th, 2011

vatakara-nri-forum-volly-ball-tournament-ePathram
ദുബായ് : പ്രവാസി കളായ വോളിബോള്‍ താരങ്ങള്‍ക്ക് അവസരം നല്‍കുക എന്ന ലക്ഷ്യ ത്തോടെയും, കടത്തനാടിന്‍റെ വോളിബോള്‍ പാരമ്പര്യം ഗള്‍ഫിലും നില നിറുത്തുക എന്ന ഉദ്ദേശത്തോടെയും വടകര എന്‍. ആര്‍. ഐ. ദുബായ് കമ്മറ്റി നാലു വര്‍ഷ മായി നടത്തി വരുന്ന ‘മിസ്റ്റര്‍ ലൈറ്റ് വോളി ബോള്‍ ടൂര്‍ണമെന്‍റ് 2011’ ഒക്ടോബര്‍ 21 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ ദുബായ് ഖിസൈസ് അല്‍ തവാര്‍ എമിരേറ്റ്സ് കോപ്പറേറ്റീവിനു സമീപമുള്ള അല്‍ മസഹാര്‍ സ്പോര്‍ട്സ് ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍ വെച്ച് നടക്കും.

അന്തര്‍ ദേശീയ, ദേശീയ, ജുനിയര്‍, സീയര്‍, ഇന്ത്യന്‍ താരങ്ങള്‍ അണി നിരക്കുന്ന ദുബായ് ഡ്യൂട്ടിഫ്രീ, റാക് -ഡോള്‍ഫിന്‍ ഡ്യൂട്ടിഫ്രീ, DNATA ദുബായ്, ഫ്ലോറല്‍ ട്രേഡിംഗ് ഷാര്‍ജ, വിഷന്‍ സേഫ്ടി ഗ്രൂപ്പ്, ദുപാല്‍( DUPAL) ദുബായ്, ACE സ്പൈകേഴ്സ്, അല്‍ ഹമരിയ ബ്രദേഴ്സ്‌ എന്നീ ടീമുകള്‍ പങ്കെടുക്കും. പ്രവേശനം സൌജന്യ മായിരിക്കും.

വിശദ വിവര ങ്ങള്‍ക്ക് 050 – 57 80 225, 050 – 58 80 916, 050 – 45 39 509 എന്നീ നമ്പരു കളില്‍ വിളിക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.എച്ച്. മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റ്

October 17th, 2011

ch-memorial-football-tournament-in-abudhabi-ePathram
അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന നാലാമത് സി. എച്ച്. മെമ്മോറി യല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റ് നവംബര്‍ 18 ന് അബുദാബി യില്‍ നടക്കും.

യു. എ. ഇ. എക്സ്ചേഞ്ച്, ലൈഫ്‌ ലൈന്‍ ആശുപത്രി എന്നീ സ്ഥാപനങ്ങള്‍ മുഖ്യ പ്രായോജകര്‍ ആയി വരുന്ന ടൂര്‍ണ്ണമെണ്ടിന്‍റെ ലോഗോ പ്രകാശനം അബുദാബി യില്‍ നടന്നു.

വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഡോ.ഷാജിര്‍ ഗഫാര്‍, പി. ബാവാ ഹാജി എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ മൊയ്തു ഹാജി കടന്നപ്പള്ളി, ഷറഫുദ്ദീന്‍ മംഗലാട്, ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, ഹാഫിസ്‌ മുഹമ്മദ്‌, ഹമീദ്‌ ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു.

ch-memorial-football-tournament-logo-ePathram

സി. എച്ച്. മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റ് ലോഗോ

കഴിഞ്ഞ മൂന്നു വര്‍ഷ ങ്ങളില്‍ നടത്തിയ ടൂര്‍ണ്ണമെന്‍റ് വിജയമാക്കി തീര്‍ത്ത ഫുട്ബോള്‍ പ്രേമികള്‍ ക്കായി ഈ വര്‍ഷവും ദേശീയ – അന്തര്‍ ദേശീയ നിലവാര മുള്ള പ്രമുഖ താരങ്ങള്‍ കളിക്കള ത്തില്‍ ഇറങ്ങും.

ആക്ടിംഗ് പ്രസിഡന്‍റ് പി. ആലിക്കോയ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത് സ്വാഗതവും, ട്രഷറര്‍ കെ. കെ. ഉമ്മര്‍ നന്ദിയും പറഞ്ഞു.

-ചിത്രങ്ങള്‍: ഹഫ്സല്‍ അഹമദ്‌

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സച്ചിന്‍ – ജീനിയസ് അണ്‍ പ്ലഗ്ഡ് പ്രകാശനം ചെയ്തു

October 9th, 2011

sachin-genius-unplugged-book-release-ePathram
അബുദാബി : ലോക ക്രിക്കറ്റിന് ഇന്ത്യ യുടെ എന്നത്തേയും മികച്ച സംഭാവന യായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പ്രതിഭയെ ക്കുറിച്ചുള്ള പുസ്തകമായ ‘സച്ചിന്‍ – ജീനിയസ് അണ്‍ പ്ലഗ്ഡ്’ അബുദാബി യില്‍ പ്രകാശനം ചെയ്തു.

ഫുഡ്‌ലാന്‍ഡ് ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ എന്‍. എം. സി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ആര്‍. ഷെട്ടി, പുസ്തക ത്തിന്‍റെ എഡിറ്ററും പ്രശസ്ത സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ സുരേഷ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്തത്.

‘പണവും പ്രശസ്തിയും ഒരു പോലെ വന്നു കുമിയുന്ന ക്രിക്കറ്റ്‌ കളിയുടെ എല്ലാ മേഖല കളിലും അജയ്യമായ റെക്കോര്‍ഡുകള്‍ വാരി ക്കൂട്ടുമ്പോഴും ഒരിക്കലും മാന്യത കൈ വിടാതെ ഇന്ത്യയുടെ സാംസ്കാരിക പ്രതീകം കൂടിയായി സ്ഥിര പ്രതിഷ്ഠ നേടിയ ഉന്നത വ്യക്തിത്വമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍’ എന്ന്‍ ഡോ. ബി. ആര്‍. ഷെട്ടി പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് പറഞ്ഞു.

sachin-book-release-by-br-shetty-ePathram

സുധീര്‍കുമാര്‍ ഷെട്ടി, എഡിറ്റര്‍ സുരേഷ് മേനോന്‍, ബി. ആര്‍. ഷെട്ടി, പ്രസാധകന്‍ ദിനേശ് കുംബ്ലെ എന്നിവര്‍ പുസ്തക പ്രകാശന ചടങ്ങില്‍

മുത്തയ്യ മുരളീധരനാണ് പുസ്തക ത്തിന് ആമുഖം എഴുതിയത്. സച്ചിന്‍റെ ക്രിക്കറ്റ് ജീവിത ത്തിന്‍റെ തുടക്ക ത്തിലെ അപൂര്‍വ്വ സംഭവ ങ്ങളും അഭിമുഖ ങ്ങളും ആകര്‍ഷക ങ്ങളായ ഫോട്ടോ ഗ്രാഫുകളും പുസ്തക ത്തിന്‍റെ പ്രത്യേകതകള്‍ ആണ്. രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ തുടങ്ങി പല കാല ഘട്ടങ്ങളില്‍ സച്ചിനോടൊപ്പം കളിച്ചവര്‍ സച്ചിന്‍റെ ജീവിത ത്തെക്കുറിച്ച് ഈ പുസ്തക ത്തില്‍ എഴുതിയിട്ടുണ്ട്.

ലോകത്തിലെ ഉന്നത രായ സ്‌പോര്‍ട്‌സ് ലേഖക രുടെയും പ്രമുഖരായ ക്രിക്കറ്റ് കളി ക്കാരുടെയും സച്ചിന്‍ ടെണ്ടുല്‍ക്കറേ ക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എഡിറ്റ്‌ ചെയ്ത് പുസ്തക രൂപത്തില്‍ ആക്കിയത് പ്രശസ്ത സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ സുരേഷ് മേനോനാണ്.

ബാംഗ്ലൂര്‍ ആസ്ഥാന മായ ക്രാബ് മീഡിയാ ആന്‍ഡ് മാര്‍ക്കറ്റിംഗ് യു. എ. ഇ. യിലെ എന്‍. എം. സി. ഗ്രൂപ്പുമായി ചേര്‍ന്നാണ് ‘ സച്ചിന്‍ – ജീനിയസ് അണ്‍ പ്ലഗ്ഡ് ‘ പ്രസിദ്ധീകരിച്ചത്.

എഡിറ്റര്‍ സുരേഷ് മേനോന്‍, പ്രസാധകന്‍ ദിനേശ് കുംബ്ലെ, യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി, യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ എന്നിവരും പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

( ചിത്രങ്ങള്‍ : ഹഫ്സല്‍ അഹമദ് )

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ. എസ്‌. സി. യില്‍ പ്രീമിയര്‍ ലീഗ് ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ്

July 29th, 2011

isc-badminton-press-meet-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് ആഗസ്ത് 5 മുതല്‍ 16 വരെ ഐ. എസ്‌. സി. ഇന്‍ഡോര്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ നടക്കും.

അഡ്മ, സാഡ്‌കോ, നാഷണല്‍ ഡ്രില്ലിംഗ് കമ്പനി എന്നീ യു. എ. ഇ. യിലെ ഓയില്‍ കമ്പനി കളുടെ ടീമുകളും യു. എ. ഇ. യിലെ ഇന്‍റര്‍നാഷണല്‍ ബാഡ്മിന്‍റ്ണ്‍ താരങ്ങളും ഇന്തോനീഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കളിക്കാരും ടൂര്‍ണമെന്റില്‍ മത്സരിക്കും.

വിജയി കള്‍ക്ക് 20,000 ദിര്‍ഹത്തോളം സമ്മാനത്തുകയും ട്രോഫികളും നല്‍കും. അല്‍മസൂദ് ഓട്ടോ മൊബൈല്‍സും ബ്രിഡ്ജ്‌ സ്റ്റോണു മാണ് കളിയുടെ മുഖ്യ പ്രായോജകര്‍.

പരിപാടി യെക്കുറിച്ച് വിശദീ കരിക്കാന്‍ ഐ. എസ്‌. സി. യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് രമേഷ് പണിക്കര്‍, ജനറല്‍ സെക്രട്ടറി എം. എ. സലാം, സ്‌പോര്‍ട്‌സ് സെക്രട്ടറി ജി. എം. മനോജ്, അസി. സ്‌പോര്‍ട്‌സ് സെക്രട്ടറി എം. എ. വഹാബ്, ബാഡ്മിന്റണ്‍ സെക്രട്ടറി ജോര്‍ജ് തോമസ് ഗ്രിഗറി, സാഹിത്യ വിഭാഗം സെക്രട്ടറി പി. കെ. രാമനുണ്ണി, അല്‍മസൂദ് ഗ്രൂപ്പിലെ റീട്ടെയില്‍ അഡ്വൈസര്‍ രഞ്ചു കെ. ഡേവിഡ് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്‍ഡോര്‍ ക്രിക്കറ്റ്‌ ദുബായില്‍

July 7th, 2011

elements-vision-cricket-tournament-epathram

ദുബായ്‌: എലമെന്റ്സ് വിഷന്‍സ്‌ സംഘടിപ്പിക്കുന്ന ‘യോര്‍ക്കര്‍ 2011 ഇന്‍ഡോര്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്’ ദുബായില്‍ പുരോഗമിക്കുന്നു. അല്‍ ഖൂസ്‌ ഇന്‍ സ്പോര്‍ട്സ്‌ ക്ലബില്‍ ജൂണ്‍ 30ന് തുടക്കമിട്ട മല്‍സരം കൂടുതല്‍ കൂടുതല്‍ ആവേശത്തോടെ മുന്നേറുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച് എത്തുന്ന 14 ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ജൂലായ്‌ 7 വ്യാഴാഴ്ച 7:30നു നടക്കുന്ന സെമി ഫൈനലുകളില്‍ കണ്ണൂര്‍ ഫൈറ്റെഴ്സ് കാസര്‍ക്കോട്‌ കിങ്ങ്സിനെയും, പത്തനംതിട്ട ബ്രദേഴ്സ് ഇടുക്കി ചാര്‍ജേഴ്സ്നെയും നേരിടും. ജൂലായ്‌ 8 വെള്ളിയാഴ്ച 7:30നു ഫൈനല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക 050 4298690.

(വാര്‍ത്ത അയച്ചു തന്നത് : അനില്‍ വടക്കേക്കര)

-

വായിക്കുക:

അഭിപ്രായം എഴുതുക »

49 of 561020484950»|

« Previous Page« Previous « ‘ബേപ്പൂര്‍ സുല്‍ത്താന്‍ സ്മരണാഞ്ജലി’ കെ. എസ്. സി. യില്‍
Next »Next Page » ദോഹ സിനിമ യില്‍ ‘സ്റ്റാര്‍സ് ഓഫ് മലബാര്‍’ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine