അബുദാബി : കേരള സോഷ്യൽ സെന്‍റർ ഭരത് മുരളി നാടകോത്സവത്തില്‍ അജ്മാന്‍ ഇന്ത്യ സോഷ്യൽ സെന്‍റർ അവതരിപ്പിച്ച ‘നവരാഷ്ട്ര’ യോടെ നാടക രാവുകള്‍ക്ക് തുടക്കമായി.
സംസ്ഥാന സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ വെർച്വലായി നാടകോത്സവം ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, രഘുപതി (ലുലു ഇന്‍റർ നാഷണൽ എക്സ് ചേഞ്ച്), അച്യുത് വേണു ഗോപാൽ (അഹല്യ ഗ്രൂപ്പ്), ജോബ് മഠത്തിൽ (നാടക സംവിധായകൻ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സി. എൻ. ശ്രീകണ്ഠൻ നായർ രചിച്ച് എമിൽ മാധവി സംവിധാനം ചെയ്ത് ചമയം തിയേറ്റർ ഷാർജ അവതരി പ്പിക്കുന്ന ലങ്കാലക്ഷ്മി രണ്ടാം ദിവസമായ ഞായറാഴ്ച അരങ്ങില്‍ എത്തും. KSC FB Page, Navarashtra