നാടകോല്‍സവം : തിരശ്ശീല ഉയരുന്നു

December 10th, 2010

ksc-drama-fest-logo-epathram

അബുദാബി : കേരള സംഗീത നാടക അക്കാദമി യുടെ വിദൂര ആസ്ഥാനമായി അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിനെ അംഗീകരിക്കുന്നു. ഇന്ന് കെ. എസ്. സി അങ്കണത്തില്‍ തുടക്കം കുറിക്കുന്ന നാടകോത്സവ ത്തിന്‍റെ ഉദ്ഘാടന വേദിയില്‍ അക്കാദമി സെക്രട്ടറി രാവുണ്ണി ഇതു പ്രഖ്യാപിക്കും. സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രശസ്ത നടനുമായ മുകേഷ്‌ നാടകോത്സവം ഉദ്ഘാടനം ചെയ്യും.
 
നാലു പതിറ്റാണ്ടായി അബുദാബി മലയാളികളുടെ കലാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ സിരാ കേന്ദ്രമായി നിലനില്‍ക്കുന്ന  കേരളാ സോഷ്യല്‍ സെന്‍റര്‍ ഗള്‍ഫിലെ നാടക പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു ചെയ്തിട്ടുള്ള   സേവനങ്ങളെ കൂടി വിലയിരുത്തിയാണു ഈ അംഗീകാരം ലഭിച്ചത് എന്ന് കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ പറഞ്ഞു.
 
യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 9 നാടകങ്ങള്‍ മല്‍സര ത്തില്‍ പങ്കെടുക്കും. മികച്ച നാടകം, രണ്ടാമത്തെ നാടകം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി, രണ്ടാമത്തെ നടന്‍, രണ്ടാമത്തെ നടി, സംഗീതം, ചമയം,  രംഗപടം, ബാല താരം എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും.
 
ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക പുരസ്കാരം ( ഫ്രണ്ട്സ്‌ എ. ഡി. എം. എസ്), പി. ആര്‍. കരീം  സ്മാരക പുരസ്കാരം (നാടക സൗഹൃദം അബുദാബി),  ബാച്ച് ചാവക്കാട്, വടകര എന്‍. ആര്‍. ഐ.  ഫോറം,  അനോറ, യുവകലാ സാഹിതി എന്നീ സംഘടനകള്‍ ട്രോഫികളും, ക്യാഷ് അവാര്‍ഡു കളും നല്‍കും. മികച്ച നാടക ത്തിനുള്ള  ക്യാഷ് അവാര്‍ഡും ട്രോഫി യും  കെ. എസ്. സി. നല്‍കും.
 
നാടകോല്‍സവ ത്തിന്റെ അവസാന തയ്യാറെടുപ്പുകളുടെ ഭാഗമായി സെന്റര്‍ അങ്കണ ത്തില്‍ വിവിധ സംഘടനാ പ്രവര്‍ ത്തകരുടെയും, കെ. എസ്. സി. പ്രവര്‍ത്തക രുടേയും യോഗം നടന്നു. കെ. ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി എ. എല്‍. സിയാദ് സ്വാഗതം പറഞ്ഞു.  സംഘടനകളെ പ്രതിനിധീകരിച്ച് റഹീം കൊട്ടുകാട് (ശക്തി തിയ്യറ്റേഴ്സ്), ഇ. ആര്‍. ജോഷി (യുവകലാ സാഹിതി), പി. എം. അബ്ദുല്‍ റഹിമാന്‍ (നാടക സൗഹൃദം അബുദാബി),  ടി. എം. സലീം ( ഫ്രണ്ട്സ്‌ എ. ഡി. എം. എസ്),  അബ്ദുല്‍ ഖാദര്‍ തിരുവത്ര ( ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം),  കെ. എം. എം. ഷറീഫ് (ഫ്രണ്ട്സ്  ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ്),  വിജയ രാഘവന്‍ (അനോറ), സഫറുല്ല പാലപ്പെട്ടി, സത്താര്‍ കാഞ്ഞങ്ങാട്, മുസമ്മില്‍, എ.കെ. ബീരാന്‍ കുട്ടി, ബി. ജയകുമാര്‍ തുടങ്ങിയവര്‍  സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളാ സോഷ്യല്‍ സെന്‍ററില്‍ ‘നാടകോത്സവം 2010’

December 6th, 2010

ksc-drama-fest-logo-epathram

അബുദാബി :  യു. എ. ഇ. യിലെ നാടക പ്രേമികള്‍ക്ക്‌ വീണ്ടും ഒരു അസുലഭാവസരം ഒരുക്കി കൊണ്ട് കേരള സോഷ്യല്‍  സെന്‍റര്‍ നാടകോത്സവം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 10 ന് തുടക്കം കുറിക്കുന്ന  ‘നാടകോത്സവം 2010’ പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി യായി അക്കാദമി സെക്രട്ടറി രാവുണ്ണി യും പങ്കെടുക്കും. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം പ്രശസ്ത നാടക – സിനിമാ പ്രവര്‍ത്തകന്‍ പ്രകാശ് ബാരെ നിര്‍വ്വഹിച്ചു.
 
ഡിസംബര്‍ 10  മുതല്‍ 24 വരെ നടക്കുന്ന നാടകോത്സവ ത്തില്‍  ഒമ്പതു നാടക ങ്ങളാണു മത്സരിക്കുക. രാത്രി 8 മണിക്ക് കെ. എസ്. സി. അങ്കണ ത്തിലാണ് നാടകങ്ങള്‍ അരങ്ങേറുക.  ലോകോത്തര നിലവാരമുള്ളതും, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും, സംസ്ഥാന തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയതുമായ നാടക ങ്ങളും ഇവിടത്തെ നാടകാസ്വാദകര്‍ക്ക് മുന്നില്‍  അവതരിപ്പിക്കപ്പെടും.  മാത്രമല്ല കേരള സംഗീത നാടക അക്കാദമി യുടെ യു. എ. ഇ. യിലെ എക്സ്റ്റന്‍ഷന്‍ സെന്‍റര്‍ ആയി കെ. എസ്. സി. യെ അംഗീകരിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ‘നാടകോത്സവ’ത്തില്‍ ഉണ്ടാവും. 
 

ksc-drama-fest-press-meet-epathram

ആദ്യ ദിവസമായ ഡിസംബര്‍  10  വെള്ളിയാഴ്‌ച, രാത്രി 8 മണിക്ക്  സാമുവല്‍ ബക്കറ്റിന്‍റെ ‘ഗോദോയെക്കാത്ത്’ സതീഷ്‌ മുല്ലക്കല്‍ സംവിധാനം ചെയ്ത്, ദുബായ് കൂത്തമ്പലം അവതരിപ്പിക്കുന്നു.
 
രണ്ടാമതു നാടകം ഡിസംബര്‍ 14 ചൊവ്വാഴ്ച, ഗിരീഷ്‌ ഗ്രാമിക യുടെ ‘ആത്മാവിന്‍റെ ഇടനാഴി’  അശോകന്‍ കതിരൂര്‍ സംവിധാനം ചെയ്തു കല അബുദാബി അവതരിപ്പിക്കും.
 
 
ഡിസംബര്‍ 16 വ്യാഴം, എന്‍. ശശീധരനും ഇ. പി. രാജഗോപാലും ചേര്‍ന്ന്‍ എഴുതിയ ‘കേളു’ എന്ന നാടകം, മഞ്ജുളന്‍ സംവിധാനം ചെയ്ത് ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കും.
 
ഡിസംബര്‍  17  വെള്ളിയാഴ്ച, ജോര്‍ജ്ജ് ബുച്നറുടെ ‘വൊയ്‌സെക്’  ഓ. ടി. ഷാജഹാന്‍റെ സംവിധാന ത്തില്‍ തിയ്യേറ്റര്‍ ദുബായ് അവതരിപ്പിക്കും.
 
ഡിസംബര്‍  18 ശനിയാഴ്‌ച, ഹെന്‍റിക് ഇബ്സന്‍ രചിച്ച ‘ദി ഗോസ്റ്റ്‌’ എന്ന നാടകം, ഇസ്കന്ദര്‍ മിര്‍സ യുടെ സംവിധാനത്തില്‍ അബുദാബി നാടകസൗഹൃദം  അവതരിപ്പിക്കും.
 
ഡിസംബര്‍ 20 തിങ്കളാഴ്ച, വിനോദ്‌ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘യക്ഷിക്കഥകളും നാട്ടു വര്‍ത്തമാനങ്ങളും’  എന്ന നാടകം, അല്‍ ഐന്‍ ഐ. എസ്. സി. അവതരിപ്പിക്കും.
 
ഡിസംബര്‍  22 ബുധന്‍, ജ്യോതിഷ് എഴുതി സംവിധാനം ചെയ്യുന്ന ‘സ്വര്‍ണച്ചൂണ്ടയും മത്സ്യകന്യകയും’  യുവ കലാസാഹിതി അബുദാബി അവതരിപ്പിക്കും.
 
ഡിസംബര്‍ 23 വ്യാഴം,  മണികണ്‍ഠദാസ്‌  എഴുതി ബാബു കുരുവിള സംവിധാനം ചെയ്ത ‘ദ മിറര്‍’ എന്ന നാടകം, പ്ലാറ്റ്‌ഫോം ദുബായ് അവതരിപ്പിക്കും.
 
 
ഡിസംബര്‍ 24 വെള്ളി, മുഹമ്മദ്‌ പറശ്ശിനിക്കടവ് എഴുതി പി. പി. അഷ്‌റഫ്‌ – മോഹന്‍ മൊറാഴ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത  ‘വിഷജ്വരം’ എന്ന നാടകം,  ദല ദുബായ്  അവതരിപ്പിക്കും.
 
യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടക പ്രവര്‍ത്തകരെയും നാടക സംഘങ്ങളെയും ഒരു വേദി യില്‍ കൊണ്ടു വരികയും , ആരോഗ്യകരമായ മത്സര ബുദ്ധിയോടെ രംഗാവിഷ്‌കാരങ്ങള്‍ അവതരിപ്പിക്ക പ്പെടുകയും വഴി നല്ല നാടകങ്ങള്‍ കാണാനും ആസ്വദിക്കാനും വ്യത്യസ്തങ്ങളായ അവതരണ രീതികള്‍ പരിചയ പ്പെടാനും പരിശീലിക്കാനും ഉള്ള അവസരം ആണ് ഈ നാടകോത്സവ ത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന്  സംഘാടകര്‍ പറഞ്ഞു.
 
 
ഡിസംബര്‍ 25 ശനിയാഴ്ച മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും സമ്മാന വിതരണവും നടക്കും. ഇതോടനു ബന്ധിച്ച് കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കുന്ന ‘ഉസ്മാന്‍റെ ഉമ്മ’ എന്ന ലഘുനാടകം അരങ്ങേറുന്ന തായിരിക്കും.

വാര്‍ത്താ  സമ്മേളന ത്തില്‍  വിശിഷ്ടാതിഥി പ്രകാശ്‌ ബാരെ, കെ. എസ്. സി.  വൈസ്‌ പ്രസിഡന്‍റ് ബാബു വടകര, ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം,  കലാവിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍,  കലാവിഭാഗം അസ്സി. സെക്രട്ടറി റജീദ്‌, മീഡിയാ കോഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി  എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. നാടകോത്സവം: രചനകള്‍ ക്ഷണിക്കുന്നു

October 6th, 2010

ksc-logo-epathramഅബുദാബി : കേരള സോഷ്യല്‍  സെന്‍റര്‍  സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്   ഡിസംബര്‍ രണ്ടാം വാരത്തില്‍  തിരശ്ശീല ഉയരും.  ഒന്നര മണിക്കൂര്‍  മുതല്‍ രണ്ടര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് പരിഗണിക്കുക. യു. എ. ഇ. അടിസ്ഥാനത്തില്‍ നടക്കുന്ന നാടക മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംഘടന കളില്‍നിന്നും നാടക സമിതി കളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു.

യു. എ. ഇ. യില്‍ അവതരണ യോഗ്യമായ സൃഷ്ടികള്‍ ഈ മാസം 15 നു മുന്‍പായി  കെ. എസ്. സി. ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55  –  050 31 46 087 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുവാന്‍  കലാവിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ അറിയിച്ചു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാവാലം നാരായണ പണിക്കരുടെ “ശാകുന്തളം” ഷാര്‍ജയില്‍

September 19th, 2010

shakunthalam-kavalam-narayana-panikkar-epathram

ഷാര്‍ജ : കാവാലം നാരായണ പണിക്കര്‍ ഷാര്‍ജ സര്‍ക്കാരിന്റെ അതിഥിയായി ഷാര്‍ജയില്‍ എത്തുന്നു. സാംസ്കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി ഷാര്‍ജ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഷാര്‍ജയില്‍ ഡിസംബര്‍ ആദ്യ വാരം എത്തും. 22 അംഗ നാടക സംഘത്തിന്റെ അകമ്പടിയോടെ എത്തുന്ന കാവാലം “ശാകുന്തളം” എന്ന സംസ്കൃത നാടകം ഷാര്‍ജയില്‍ അവതരിപ്പിക്കും.

മഹാകവി കാളിദാസന്റെ ശാകുന്തളത്തിലെ രണ്ടു ഖണ്ഡികകളെ അടിസ്ഥാനമാക്കി കാവാലം നാരായണ പണിക്കര്‍ സംവിധാനം ചെയ്ത ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംസ്കൃത നാടകമാണ് “ശാകുന്തളം”. ആനുകാലിക സാമൂഹ്യ പരിസരത്തെ ശാകുന്തളം കൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് നാടകത്തില്‍. ദുഷ്യന്തന്റെ നായാട്ട് പരാമര്‍ശിക്കുന്ന “മൃഗയ വിഹാരി പാര്‍ഥിവോ ദുഷ്യന്ത” എന്ന ആദ്യ ഖണ്ഡികയില്‍ രാജാവിന്റെ പ്രകൃതവും സ്വഭാവവും, വിവിധ ഘട്ടങ്ങളില്‍ ഇതിനോടുള്ള പ്രജകളുടെ പ്രതികരണവും വിശദീകരിക്കുന്നു. “പ്രകൃതി ഹിതായ പഥിവ” എന്ന ഖണ്ഡികയിലെ അവസാന ഭാഗത്തില്‍  പ്രകൃതി ഹിതം എന്നാല്‍ പ്രജാ ഹിതം തന്നെയാണെന്ന് വ്യക്തമാക്കുകയും പ്രജകളുടെ ഹിതമെന്ന രാജ ധര്‍മ്മത്താല്‍ ബദ്ധനായ രാജാവിനെ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.

– അരവിന്ദന്‍ എടപ്പാള്‍, കുവൈറ്റ്‌

- ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുതിയ അനുഭവമായി ‘പ്രേമലേഖനം’

July 29th, 2010
prema-lekhanam-play-epathramഅബുദാബി മലയാളി സമാജം സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിന്‍റെ ഭാഗമായി,  പുതുമ യുള്ള ഒരു നാടക അവതരണ വുമായി പ്രശസ്ത നാടക പ്രവര്‍ത്ത കരായ അമല്‍ രാജ്, പത്നി ലക്ഷ്മി രാജ്‌ എന്നിവര്‍ കൊച്ചു കുട്ടികള്‍ അടക്കമുള്ള പ്രേക്ഷക രുടെ കൈയടി നേടി. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ‘പ്രേമലേഖനം’ എന്ന കൃതിയെ അടിസ്ഥാനമാക്കി ബഷീര്‍ മണക്കാട്‌ രചിച്ച് സൂര്യ കൃഷ്ണ മൂര്‍ത്തി സംവിധാനം ചെയ്ത പ്രേമലേഖനം, ഗ്രീക്ക് നാടക സമ്പ്രദായ മായ അരീനാ തിയ്യേറ്റര്‍ സംവിധാന ത്തിലാണ് അവതരിപ്പിച്ചത്.
ജൂലായ്‌ 15 ന് ആരംഭിച്ച സമ്മര്‍ ക്യാമ്പിന് നേതൃത്വം നല്‍കുവാന്‍ എത്തി ച്ചേര്‍ന്ന തായിരുന്നു ഇവര്‍. ജൂലായ്‌ 30  വെള്ളിയാഴ്ച, ആകര്‍ഷക ങ്ങളായ വിവിധ കലാ പരിപാടി കളോടെ സമ്മര്‍ ക്യാമ്പ് സമാപിക്കും. ശബ്ദ ഘോഷ ങ്ങളില്ലാതെ, മൈക്ക്‌ പോലും ഉപയോഗി ക്കാതെ കാണികള്‍ക്ക് നടുവില്‍ അവരില്‍ രണ്ടു പേരായി ബഷീറിന്‍റെ കഥാപാത്രങ്ങള്‍ നിറഞ്ഞു നിന്നപ്പോള്‍ ‘പ്രേമലേഖനം’ കൂടുതല്‍ ആസ്വാദ്യ കരമായ അനുഭവമായി. വിവിധ രാജ്യ ങ്ങളിലായി നൂറോളം വേദി കളില്‍ അവതരിപ്പിച്ച ഈ നാടകം ഇവിടത്തെ നാടക പ്രേമികള്‍ക്ക് പുതിയ ഒരു അനുഭവ മായി മാറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

35 of 381020343536»|

« Previous Page« Previous « പരിസ്ഥിതിയും വികസനവും: സെമിനാര്‍
Next »Next Page » മതേതര പാരമ്പര്യം നഷ്ടമാകുന്ന കേരളം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine