ഹിജ്റ പുതുവത്സര അവധി ഒക്ടോബര്‍ 15 ന്

October 11th, 2015

ramadan-epathram അബുദാബി : യു. എ. ഇ. യിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ങ്ങള്‍ക്ക് ഹിജ്റ പുതുവത്സര അവധി, 2015 ഒക്ടോബര്‍ 15 വ്യാഴാഴ്ച ആയിരിക്കും എന്ന് തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് അറിയിച്ചു. സ്വകാര്യ മേഖല യിലെ തൊഴിലാളി കള്‍ക്കു ഈ ദിവസം മുഴുവന്‍ വേതന ത്തോടെ അവധി നല്‍കണം എന്നും അദ്ദേഹം ഉത്തരവിട്ടു.

- pma

വായിക്കുക: , , ,

Comments Off on ഹിജ്റ പുതുവത്സര അവധി ഒക്ടോബര്‍ 15 ന്

ആരോഗ്യ മേഖല യില്‍ ജോലി മാറാന്‍ ആറു മാസ നിബന്ധന ബാധകമല്ല

October 11th, 2015

new-labor-law-for-doctors-and-health-section-in-uae-ePathram
അബുദാബി : ആരോഗ്യ മേഖല യില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മാര്‍ക്കും മറ്റ് പ്രൊഫഷണലുകള്‍ക്കും തൊഴില്‍ മാറാന്‍ യു. എ. ഇ. ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷി ക്കുന്ന ആറു മാസ നിബന്ധന ബാധകമല്ല എന്ന് ഇത്തരവ് ഇറങ്ങി.

ഒരു സ്ഥാപന ത്തില്‍ ആറു മാസം ജോലി ചെയ്തവര്‍ക്ക് മാത്രമേ തൊഴില്‍ മാറ്റം സാദ്ധ്യ മായിരുന്നുള്ളൂ. ഈ നിബന്ധന യാണ് ഇപ്പോള്‍ റദ്ദാക്കി യിരിക്കുന്നത്. ഇതോടെ ഡോക്ടര്‍ മാര്‍, നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യ പരിപാലന മേഖല യിലെ വിദഗ്ധര്‍ക്ക് ജോലി മാറ്റം എളുപ്പമാകും.

നിബന്ധന കള്‍ ഒന്നു മില്ലാതെ തന്നെ വളരെ എളുപ്പ ത്തില്‍ ജോലി മാറാം എന്ന് വരുന്ന തോടെ രാജ്യത്തെ ആരോഗ്യ മേഖല യിലേക്ക് കൂടുതല്‍ വിദഗ്ധ തൊഴിലാളി കള്‍ ക്ക് ആകര്‍ഷിക്ക പ്പെടും എന്നും പുതിയ തീരുമാനം ജോലിക്കാര്‍ക്ക് എന്ന പോലെ ആരോഗ്യ രംഗത്തും ഗുണകര മായി തീരും എന്നും മന്ത്രാ ലയം പബ്ളിക് പോളിസി ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അമീന്‍ അല്‍ അമീരി അറിയിച്ചു.

ഒരു എമിറേറ്റില്‍ നിന്ന് അനുവദിക്കുന്ന ലൈസന്‍സ് മറ്റ് എമിറേറ്റു കളിലും അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് 2014 ഒക്ടോബറില്‍ പുറപ്പെടുവിച്ചിരുന്നു. ഏതെ ങ്കിലും ഒരു എമിറേറ്റില്‍ വിദഗ്ധ ഡോക്ടര്‍ മാരുടെ അഭാവം ഉണ്ടെങ്കില്‍ മറ്റു സാങ്കേതിക തടസ്സ ങ്ങള്‍ ഒന്നു മില്ലാതെ ജോലി മാറാന്‍ കഴിയും എന്നത് ഏറെ ഗുണകര മാണ്.

മുന്‍ കാല നിയമ പ്രകാരം ഒരു സ്ഥാപന ത്തില്‍ ആറു മാസം ജോലി ചെയ്ത വര്‍ക്ക് മാത്രമേ തൊഴില്‍ മാറ്റം സാദ്ധ്യ മായിരുന്നുള്ളൂ. ജോലി യില്‍ പ്രവേശി ച്ചതിന് ശേഷം അനുഭവ പ്പെടുന്ന പ്രശ്‌ന ങ്ങളെ തുടര്‍ന്നോ, അല്ലെങ്കില്‍ മികച്ച ശമ്പളം പ്രതീക്ഷിച്ചോ സ്ഥാപനം മാറാന്‍ ആഗ്രഹി ക്കുന്ന വര്‍ക്ക് ഈ നിബന്ധന തടസ്സ മായി രുന്നു. മന്ത്രാലയ ത്തിന്‍െറ പുതിയ തീരുമാനത്തെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ സ്വാഗതം ചെയ്തി ട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on ആരോഗ്യ മേഖല യില്‍ ജോലി മാറാന്‍ ആറു മാസ നിബന്ധന ബാധകമല്ല

ഓണ്‍ലൈന്‍ വിസ സേവനം തുടങ്ങി

October 7th, 2015

logo-ministry-of-interior-uae-ePathram അബുദാബി : യു. എ. ഇ. ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ച ഓണ്‍ ലൈന്‍ – സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള സന്ദര്‍ശക വിസ സേവനങ്ങള്‍ക്ക് മികച്ച പ്രതികരണം. രണ്ടാഴ്ച, ഒരു മാസം, മൂന്നു മാസം (14, 30, 90 ദിവസം) കാലാ വധി യുള്ള സന്ദര്‍ശക വിസകള്‍, 180 ദിവസം കാലാ വധി യുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവ ഓണ്‍ ലൈനിലൂടെ യും സ്മാര്‍ട്ട് ഫോണ്‍ വഴിയും 24 മണിക്കൂറും ലഭ്യമാകുന്ന പദ്ധതി യാണ് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.

യു. എ. ഇ. ആഭ്യന്തര മന്ത്രാലയം വെബ് സൈറ്റ് വഴിയും UAEMOI എന്ന ആപ്ളിക്കേഷനിലൂടെ യുമാണ് വിസക്ക് അപേക്ഷി ക്കേണ്ടത്. സ്വദേശി കള്‍, യു. എ. ഇ. റെസിഡന്‍സ് വിസ യുള്ള വിദേശി കള്‍ എന്നിവര്‍ക്കെല്ലാം വിസ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാന്‍ എമിറേറ്റ്സ് ഐ. ഡി. നിര്‍ബന്ധ മാണ്.

സന്ദര്‍ശ കന്‍െറ വരവിന്‍െറ ഉദ്ദേശ്യം വ്യക്ത മാക്കിയ സ്പോണ്‍സ റുടെ കത്ത് അപേക്ഷകന്‍ സമര്‍പ്പിക്കണം. സ്പോണ്‍സര്‍ ചെയ്യുന്ന യാളുടെ പാസ്സ്പോര്‍ട്ട് കോപ്പി, മറ്റു വിശദ വിവര ങ്ങള്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സമര്‍പ്പിക്കണം. മറ്റു വിശദാംശ ങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം വെബ് സൈറ്റ് സന്ദര്‍ശിക്കണം എന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

Comments Off on ഓണ്‍ലൈന്‍ വിസ സേവനം തുടങ്ങി

മൂടല്‍ മഞ്ഞ് : റോഡ് സുരക്ഷ കർശനമാക്കാൻ അബുദാബി പൊലീസ് രംഗത്ത്

October 7th, 2015

fog-in-abudhabi-epathram
അബുദാബി : കാലാവസ്ഥ യിലുള്ള മാറ്റ ത്തിന്റെ മുന്നോടി യായി പുലര്‍ കാല ങ്ങളില്‍ കാണ പ്പെടുന്ന കനത്ത മൂടല്‍ മഞ്ഞ് ഗതാഗത തടസ്സവും ആളപായവും ഉണ്ടാക്കാന്‍ സാദ്ധ്യത ഉള്ള തിനാല്‍ ശക്ത മായ മുന്‍ കരുതലു കള്‍ എടുക്കാനുള്ള മുന്നറി യിപ്പു മായി അബുദാബി പോലീസ് രംഗത്ത്.

വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത മൂടൽ മഞ്ഞിൽ കാഴ്ച മറയുന്ന സാഹചര്യ ത്തിൽ റോഡ് സുരക്ഷാ മുൻ കരുതലുകള്‍ കർശന മായി പാലിക്കണം എന്നും ട്രക്കുകൾ ഉൾപ്പെടെ യുള്ള ഹെവി വാഹനങ്ങളും ജോലിക്കാരുമായി സഞ്ചരിക്കുന്ന ബസുകളും സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളിൽ രാവിലെ പൊലീസ് പട്രോളിംഗ് ഊർജ്ജിതം ആക്കി യിട്ടുണ്ട് എന്നും അബുദാബി പൊലീസ് സെൻട്രൽ ഓപ്പറേഷൻസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്‌ടറേറ്റ് പുറത്തിറ ക്കിയ വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു.

മൂടൽ മഞ്ഞിൽ അപകടം സംഭവിച്ചാൽ റോഡിലെ ഗതാഗത ക്കുരുക്ക് ഒഴിവാക്കി വാഹന ഗതാഗതം സുഗമ മാക്കാനും പരിക്കേറ്റ വരെ ഉടനടി ആശുപത്രി യിലേക്കു മാറ്റുവാനും കേടു വരുന്ന വാഹന ങ്ങൾ റോഡിൽ നിന്നു നീക്കുന്ന തിനും റോഡു ഗതാഗതം പുന സ്ഥാപി ക്കുന്ന തിനും പ്രത്യേക പരിശീലനം നേടിയവര്‍ ഉണ്ടെന്നും അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡപ്യൂട്ടി ഡയറക്‌ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖെയ്‌ലി അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മൂടല്‍ മഞ്ഞ് : റോഡ് സുരക്ഷ കർശനമാക്കാൻ അബുദാബി പൊലീസ് രംഗത്ത്

തൊഴിൽ സാദ്ധ്യത കൾ പ്രവാസികള്‍ ഉപയോഗ പ്പെടുത്തണം : ടി. ടി. ഇസ്മായില്‍

October 5th, 2015

psc-member-tt-ismail-in-dubai-kmcc-ePathram
ദുബായ് : കേരള ത്തില്‍ ലഭ്യമായ തൊഴില്‍ സാദ്ധ്യത കൾ പ്രവാസി കള്‍ ഫല പ്രദമായി ഉപയോഗ പ്പെടുത്തണം എന്ന് പി. എസ്. സി. അംഗം ടി. ടി. ഇസ്മായില്‍ അഭിപ്രായ പ്പെട്ടു.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. ഐ സ്മാര്‍ട്ട് വിംഗ് സംഘടിപ്പിച്ച ‘ഗാന്ധി സ്മൃതി’ മുഖാമുഖം പരിപാടി യില്‍ സംസാരി ക്കുക യായി രുന്നു അദ്ദേഹം.

സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖല കളിൽ വളരെ യധികം അവസര ങ്ങള്‍ കേരള ത്തില്‍ ഉണ്ട്. ജീവിത കാലം മുഴുവന്‍ പ്രവാസി യായി കഴിയുന്ന തിനു പകരം നാട്ടില്‍ കുടുംബവും ഒന്നിച്ചു കഴിയാനുള്ള സാഹചര്യ ത്തിന് പരിശ്രമിക്കണം. ബിരുദ സര്‍ട്ടി ഫിക്കറ്റു മായി കടല്‍ കടക്കുന്നതിനു മുന്‍പ് നാട്ടിലെ തൊഴിൽ അവസരം കണ്ടെത്തി അതിനു വേണ്ടി മത്സരി ക്കാനുള്ള പ്രാപ്തി കൈ വരിക്കണം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ദുബായ് കെ. എം. സി. സി. പ്രസിഡന്റ് പി. കെ. അന്‍വര്‍ നഹ അദ്ധ്യ ക്ഷത വഹിച്ച പരിപാടി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദര്‍ ‘ഗാന്ധി സ്മൃതി’ എന്ന വിഷയം അവതരിപ്പിച്ചു.

അഡ്വ. ബക്കര്‍ അലി, എന്‍. ആര്‍. മായിന്‍, വെങ്കിട്ട് മോഹന്‍, എന്‍. ആര്‍. രാമചന്ദ്രന്‍, ബാബു പീതാംബരന്‍, ആവയില്‍ ഉമ്മര്‍ ഹാജി, ഉസ്മാന്‍ തലശ്ശേരി എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on തൊഴിൽ സാദ്ധ്യത കൾ പ്രവാസികള്‍ ഉപയോഗ പ്പെടുത്തണം : ടി. ടി. ഇസ്മായില്‍


« Previous Page« Previous « റിവൈവ് : സംഗീത ആല്‍ബം പ്രകാശനം ചെയ്തു
Next »Next Page » പയ്യന്നൂര്‍ സൗഹൃദ വേദി ഓണം ഈദ് ആഘോഷം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine