എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി സഹായവുമായി നേപ്പാളിലേക്ക്

April 30th, 2015

അബുദാബി : പ്രകൃതി സംഹാര താണ്ഡവമാടിയ നേപ്പാളില്‍ ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ ക്കായി എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി യുടെ രണ്ടു പ്രതിനിധി സംഘ ങ്ങള്‍ നേപ്പാളിലേക്കു പുറപ്പെട്ടു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സാ യിദ് അല്‍ നഹ്യാന്റെ നിര്‍ദേശ അനുസരണം അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡ റുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ദുരിത ബാധിത തര്‍ക്കായി സഹായം എത്തിക്കാന്‍ ഉത്തരവിട്ടത്.

- pma

വായിക്കുക: , ,

Comments Off on എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി സഹായവുമായി നേപ്പാളിലേക്ക്

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാംസ്‌കാരിക വ്യക്തിത്വം

April 17th, 2015

sheikh-mohammad-dubai-metro-epathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2015 ലെ സാംസ്‌കാരിക വ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ടു.

ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് സമിതി യാണ് ബഹുമതി പ്രഖ്യാപിച്ചത്. യു. എ. ഇ. യ്ക്ക് നല്‍കിയ സംഭാവനകളും സമൂഹ ത്തില്‍ ചെലുത്തുന്ന സ്വാധീനവും പരിഗണിച്ചാണ് ശൈഖ് മുഹമ്മദിനെ സാംസ്‌കാരിക വ്യക്തിത്വമായി തെരഞ്ഞെടുത്തത്.

ശൈഖ് സായിദ് ബുക്ക് അവാര്‍ഡിന്റെ ഒമ്പതാം വാര്‍ഷിക യോഗ ത്തിൽ ആയിരുന്നു പുരസ്‌കാര പ്രഖ്യാപനം. സമൂഹത്തിന്റെ സര്‍വ മേഖല കളിലും വികസനം കൊണ്ടു വന്ന പ്രധാനി കളില്‍ ഒരാളാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്ന് അവാര്‍ഡ് സമിതി സെക്രട്ടറി ജനറല്‍ ഡോ. അലി ബിന്‍ തമീം ചൂണ്ടിക്കാട്ടി. മെയ് 11ന് അബുദാബി യില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

- pma

വായിക്കുക: ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാംസ്‌കാരിക വ്യക്തിത്വം

പൊടിക്കാറ്റ് : ജനങ്ങൾ ജാഗ്രത പാലിക്കുക

April 3rd, 2015

sand-storm-2014-in-abudhabi-ePathram
അബുദാബി : യു. എ. ഇ യിലും ഇതര ഗൾഫ് രാജ്യങ്ങളിലും കഴിഞ്ഞ ദിവസം വീശിയടിച്ച പൊടിക്കാറ്റ്, വരും ദിവസ ങ്ങളിലും ഉണ്ടായേക്കാം എന്നും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ മുന്നറിയിപ്പ് നല്കി.

യു. എ. ഇ. യില്‍ വ്യാഴാഴ്ച പുലർച്ചെ തുടങ്ങിയ പൊടിക്കാറ്റ് വൈകുന്നേരം വരെ നീണ്ടു നിന്നു. മഞ്ഞ നിറത്തി ൽ വീശിയടിച്ച പൊടിക്കാറ്റ് ജന ജീവിത ത്തിനും വാഹന ഗതാഗത ത്തിനും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കി.

അബുദാബി യുടെ വിവിധ ഭാഗ ങ്ങളിലും മറ്റു എമിരേറ്റുകളിലും കാഴ്ചക്ക് മങ്ങൽ ഉണ്ടാക്കും വിധമാണ് പൊടിക്കാറ്റ് വീശിയത്. ദുബായ്, ഷാര്‍ജ, അബുദാബി വിമാനത്താവള ങ്ങളിലെ വിമാന സര്‍വീസുകളും താളം തെറ്റി. ദൂരക്കാഴ്ച ഇല്ലാതിരുന്ന തിനാല്‍ ദുബായ്, അബുദാബി ബസ് ഗതാഗതം വ്യാഴാഴ്ച ഉച്ച വരെ നിര്‍ത്തി വെച്ചു.

- pma

വായിക്കുക: , , ,

Comments Off on പൊടിക്കാറ്റ് : ജനങ്ങൾ ജാഗ്രത പാലിക്കുക

സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് ആകുന്നു

April 2nd, 2015

logo-ministry-of-interior-uae-ePathram അബുദാബി : സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധി പ്പിക്കുകയും അടിയന്തര സാഹചര്യ ങ്ങളില്‍ കുറഞ്ഞ സമയ ത്തിനു ള്ളില്‍ പ്രതികരി ക്കുകയും അപകട സ്ഥല ങ്ങളില്‍ കൃത്യ സമയത്ത് തന്നെ എത്തുകയും ചെയ്യുക എന്നിങ്ങനെ യുള്ള ലക്ഷ്യ ങ്ങള്‍ മുന്‍ നിറുത്തി തലസ്ഥാന എമിരേറ്റിലെ എല്ലാ സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളും സ്മാര്‍ട്ട് ആകുന്ന പദ്ധതിക്ക് തുടക്ക മായി.

ഖുബൈസാത്ത് സിവില്‍ ഡിഫന്‍സ് സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയക്ടറേറ്റ് ഓപറേഷന്‍സ് റൂമില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്നന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സിവില്‍ സ്റ്റേഷനുകളുടെ തയാറെടുപ്പു കളും പ്രവര്‍ത്തന ശേഷിയും വര്‍ധിപ്പിക്കുകയും വിവിധ സംഭവ ങ്ങളില്‍ അനുയോജ്യമായ രീതിയില്‍ പ്രതികരി ക്കുകയും ഓപറേഷന്‍സ് റൂമില്‍ നിന്നുള്ള നിയന്ത്രണ ങ്ങള്‍ കാര്യ ക്ഷമ മാക്കുകയും ചെയ്യുക എന്ന ലക്ഷ്യ ത്തോ ടെ യാണ് പദ്ധതി നടപ്പാക്കുന്നത്.

സ്മാര്‍ട്ട് സിവില്‍ ഡിഫന്‍സ് സ്റ്റേഷന്‍ സംവിധാനവും അപകട സന്ദേശ ങ്ങളോട് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകള്‍ പ്രതികരി ക്കുന്നത് എങ്ങിനെ എന്നും ശൈഖ് സൈഫ് ബിന്‍ സായിദ് പരിശോധിച്ചു.

ആദ്യ ഘട്ട ത്തില്‍ തലസ്ഥാനത്തെ 23 സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളിലാണ് സ്മാര്‍ട്ട് സംവിധാനം നടപ്പാക്കുന്നത്. രണ്ടാം ഘട്ട ത്തില്‍ അല്‍ ഐനി ലെയും പശ്ചിമ മേഖല യിലെയും സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളില്‍ ഈ സംവിധാനം നടപ്പാക്കും.

അപകടമോ തീപിടി ത്തമോ സംബന്ധിച്ച വിവരം കണ്ട്രോള്‍ റൂമില്‍ ലഭിച്ചാലുടന്‍ ഇലക്ട്രോണിക്കലി ആ പ്രദേശ ത്തിന് സമീപത്തുള്ള സിവില്‍ ഡിഫന്‍സ് സ്റ്റേഷനില്‍ വിവരം ലഭിക്കും. സൈറണ്‍ ശബ്ദം, പാസേജുകളിലെയും പാര്‍ക്കിങ് സ്ഥല ങ്ങളിലെയും ലൈറ്റുകള്‍ എന്നിവ സിസ്റ്റം വഴി പ്രവര്‍ത്തി ക്കുകയും ചെയ്യും എന്നും പദ്ധതിയെ കുറിച്ച് വിശദീകരിച്ചു കൊണ്ട് എക്സിക്യൂട്ടീവ് ഫെഡറല്‍ സിവില്‍ ഡിഫന്‍സ് സെക്ടര്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.

മേജര്‍ ജനറല്‍ ഡോ. നാസര്‍ ലക്റെബാനി അല്‍ നുഐമി, മേജര്‍ ജനറല്‍ അഹമ്മദ് നാസര്‍ അല്‍ റൈസി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് ആകുന്നു

തോക്ക് ചൂണ്ടി മോഷണ ശ്രമം : സ്ത്രീ പിടിയില്‍

March 15th, 2015

abudhabi-police-news-ghost-in-shop-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ ധന വിനിമയ സ്ഥാപന ത്തില്‍ മോഷണം നടത്താനുള്ള സ്ത്രീയുടെ ശ്രമം വിഫലമായി.

നഗര ത്തിലെ ഒരു മണി എക്‌സ്‌ചേഞ്ചിലെ ജോലി ക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി കവര്‍ച്ച നടത്താന്‍ ശ്രമിച്ച സ്ത്രീ പോലീസ് പിടി യിലായി.

പാരമ്പരാഗത അറബി വേഷ ത്തില്‍ മുഖം മറച്ചും കൈ കളില്‍ ഗ്ലൌസ് ധരിച്ചു മാണ് ഈ സ്ത്രീ മണി എക്‌സ്‌ ചേഞ്ചില്‍ കവര്‍ച്ച ക്കായി എത്തിയത് എന്ന് അബുദാബി പോലീസ് സി. ഐ. ഡി. വിഭാഗം കേണല്‍, ഡോക്ടര്‍ റാഷിദ് മുഹമ്മദ്‌ ബൊര്‍ഷിദ് അറിയിച്ചു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ ഈ സ്ത്രീ യു. എ. ഇ. യില്‍ അനധികൃത താമസ ക്കാരി യായിരുന്നു എന്നും ഇവര്‍ക്കുള്ള ഭീമമായ കടം വീട്ടാന്‍ വേണ്ടി യാണ് കവര്‍ച്ചക്ക് ഒരുങ്ങി യത് എന്നും ഇതിനായി ഷോപ്പിംഗ്‌ മാളില്‍ നിന്നും വസ്ത്രവും കളിത്തോക്കും വാങ്ങി എന്നും പോലീസി നോട് തുറന്നു പറഞ്ഞു. കൂടാതെ സ്വയ രക്ഷക്കായി ഒരു കത്തിയും ഇവര്‍ കയ്യില്‍ കരുതിയിരുന്നു എന്നും പോലീസ് അറിയിച്ചു.

പരമ്പരാഗത അറബ് വസ്ത്ര ധാരണ രീതി കുറ്റകൃത്യത്തി നായി തെരഞ്ഞെടു ത്തത് അപലപനീയ മാണ് എന്നും യു. എ. ഇ. ലോക ത്തിലെ തന്നെ ഏറ്റവും സുരക്ഷിത മായ രാജ്യമാണ് എന്നും ഇത്തര ത്തിലുള്ള കുറ്റകൃത്യ ങ്ങള്‍ എന്ത് വില കൊടുത്തും ചെറുക്കുക തന്നെ ചെയ്യും എന്നും പോലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on തോക്ക് ചൂണ്ടി മോഷണ ശ്രമം : സ്ത്രീ പിടിയില്‍


« Previous Page« Previous « പത്മരാജൻ അവാർഡ് നടന്‍ റഹ്മാന് സമ്മാനിച്ചു
Next »Next Page » പ്രണാമം : ഗായകന്‍ എടപ്പാള്‍ ബാപ്പുവിനെ ആദരിക്കുന്നു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine