ഗള്‍ഫില്‍ റമദാന്‍ വ്രതം ആരംഭിച്ചു

August 11th, 2010

ramadan-epathramഅബുദാബി : സൌദി അറേബ്യ യിലെ ത്വായിഫില്‍ ഇന്നലെ റമദാന്‍ മാസ പ്പിറവി ദൃശ്യമായ തിനെ തുടര്‍ന്ന് ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒമാന്‍ ഒഴികെ എല്ലായിടത്തും ഇന്ന് (ബുധന്‍) മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചു.  ഒമാനില്‍ മാസപ്പിറവി കാണാത്ത തിനാല്‍ ഇന്ന്  ശഅബാന്‍ 30 പൂര്‍ത്തി യാക്കി വ്യാഴാഴ്ച  മുതല്‍   റമദാന്‍ ആരംഭിക്കുക യുള്ളൂ. കേരളത്തിലും വ്യാഴാഴ്ച തന്നെയാണ് റമദാന്‍ ആരംഭിക്കുന്നത്.
 
യു. എ. ഇ. ഫെഡറല്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖല യിലെ തൊഴിലാളി കള്‍ക്ക്‌ റമദാനില്‍ ആറു മണിക്കൂര്‍ ജോലി എന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ്‌ പ്രഖ്യാപിച്ചു. മത പരമായ വിവേചനം കൂടാതെ തൊഴിലാളി കള്‍ക്ക്‌ റമദാന്‍ ആനുകൂല്യം നല്‍കണം. ആഴ്ചയില്‍ നാല്പത്തി എട്ടു മണിക്കൂര്‍ ജോലി ചെയ്തിരുന്നവര്‍ റമദാനില്‍ മുപ്പത്തി ആറു മണിക്കൂര്‍ ജോലി ചെയ്‌താല്‍ മതി. കൂടുതല്‍ പണി എടുപ്പിക്കുന്നവര്‍ ‘ഓവര്‍ ടൈം’  വേതനം നല്‍കണം. ഒരു ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ ടൈം  ജോലി ചെയ്യിക്കുകയും അരുത്. വേതന ത്തിന്‍റെ 25 ശതമാന ത്തില്‍ കുറയാത്ത കൂലി യാണ് ഓവര്‍ ടൈം  ജോലിക്ക് നല്‍കേണ്ടത്. രാത്രി ഒന്‍പതിനും രാവിലെ നാലിനും ഇടയിലാണ് ‘ഓവര്‍ ടൈം’  ജോലി എങ്കില്‍  50 ശതമാനം വേതനം നല്‍കണം.
 
 
റമദാനില്‍ പകല്‍ സമയങ്ങളില്‍ പൊതു സ്ഥലത്ത്‌ ഭക്ഷണ – പാനീയ ങ്ങള്‍ കഴിക്കുക യോ, പുകവലി ക്കുകയോ  ചെയ്‌താല്‍ ശിക്ഷാര്‍ഹമാണ് എന്നും ഗവണ്മെന്‍റ് പത്രക്കുറിപ്പില്‍ പറയുന്നു.

- pma

വായിക്കുക:

1 അഭിപ്രായം »

യു.എ.ഇ.യില്‍ പെട്രോള്‍ വില വര്‍ദ്ധന

July 13th, 2010

petrol-price-hike-epathramഅബുദാബി :  യു. എ. ഇ. യില്‍ പെട്രോള്‍ ലിറ്ററിന് ഇരുപത് ഫില്‍സ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു എന്ന് പെട്രോള്‍ വിതരണ ക്കമ്പനികള്‍ അറിയിച്ചു. ജൂലായ്‌ പതിനഞ്ചാം തിയ്യതി മുതല്‍ ആയിരിക്കും പുതിയ നിരക്ക്. ഇത് സംബന്ധിച്ച അറിയിപ്പ്‌ തിങ്കളാഴ്‌ച വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ എമിറേറ്റു കളിലെയും പെട്രോള്‍ പമ്പുകളില്‍ വില വര്‍ദ്ധന ബാധക മായിരിക്കും.

പെട്രോള്‍ വിതരണ ക്കമ്പനികള്‍ വര്‍ഷ ങ്ങളായി നേരിട്ടു വരുന്ന നഷ്ടം നികത്താനുള്ള നടപടി യുടെ ആദ്യ പടിയാണ് ഈ വില വര്‍ദ്ധന എന്നാണ് വിതരണ ക്കമ്പനികള്‍ പുറപ്പെടുവിച്ച പ്രസ്താവന യില്‍ വ്യക്തമാക്കി യിരിക്കുന്നത്.

വരും നാളു കളില്‍ വീണ്ടും വില വര്‍ദ്ധിക്കും എന്ന സൂചന യുമുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസ ത്തില്‍ പെട്രോളിന്‍റെ വില പതിനൊന്നു ശതമാനം വര്‍ദ്ധി പ്പിച്ചിരുന്നു. പെട്രോള്‍ വില്‍ക്കുന്ന തിന്‍റെ യൂണിറ്റ് ഗ്യാലനില്‍ നിന്ന് ലിറ്ററാക്കി മാറ്റുക യും പെട്രോളിന്‍റെ വില ലിറ്ററി ലേക്ക് മാറ്റി നിശ്ചയി ക്കുകയും ചെയ്തു.  മെട്രിക് സമ്പ്രദായ ത്തിലേക്കുള്ള സമ്പൂര്‍ണ മാറ്റം എന്ന നിലയില്‍ ആയിരുന്നു ഇതിനെ കണ്ടിരുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിംഗ് യു.എ.ഇ. സന്ദര്‍ശിക്കുന്നു

June 19th, 2010

manmohan-singhഅബുദാബി : യു. എ. ഇ. ഭരണാധികാരി കളുടെ പ്രത്യേക ക്ഷണ പ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഈ വര്‍ഷം യു. എ. ഇ. സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളുടെയും ഓഫീസുകള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 1984 – ല്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി യാണ് ഏറ്റവും ഒടുവിലായി യു. എ. ഇ. സന്ദര്‍ശിച്ചത്. 26 വര്‍ഷ ങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശനം ചരിത്ര സംഭവമാകും. മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും കൂടുതല്‍ ശക്തമാവും.

ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യ വ്യവസായ രംഗത്ത് ഇടപാടുകള്‍ ഇപ്പോള്‍ നടന്നു വരികയാണ്. യു. എ. ഇ. യിലെ പല കമ്പനികളും ഇന്ത്യയില്‍ വിവിധ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്തുന്നുണ്ട്. ടെലി കമ്യൂണിക്കേഷന്‍, റോഡ്, പവര്‍ പ്രോജക്ടുകള്‍ തുടങ്ങിയ മേഖലകള്‍ ഇതില്‍പ്പെടും. അതു പോലെ ഇന്ത്യന്‍ വ്യവസായികള്‍ ഇവിടെയും വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ വാണിജ്യ വ്യവസായ മേഖലകളില്‍ കൂടുതല്‍ സഹകരണങ്ങള്‍ ഉണ്ടാവും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ക്യാപിറ്റല്‍ ഗേറ്റ്’ പിസാ ഗോപുര ത്തെ പിന്നിലാക്കി ഗിന്നസ്‌ ബുക്കിലേക്ക്

June 8th, 2010

capital-gate-tower-abudhabi-epathramഅബുദാബി : ഇറ്റലി യിലെ പിസാ ഗോപുര ത്തെക്കാള്‍ നാലിരട്ടി യിലേറെ  ചെരിവില്‍ നിര്‍മ്മിച്ചിരിക്കുന്ന അബുദാബിയിലെ ‘ക്യാപിറ്റല്‍ ഗേറ്റ്’  ഗിന്നസ്‌ ബുക്കിലേക്ക്. അതോടെ  ചെരിവിന്‍റെ പേരി ലുള്ള പ്രശസ്തി പിസാ ഗോപുരത്തിന് നഷ്ടമാകുന്നു. 

‘ക്യാപിറ്റല്‍ ഗേറ്റ്’ എന്ന 35 നില കെട്ടിടത്തിന് 160 മീറ്ററാണ് ഉയരം. 18 ഡിഗ്രി പടിഞ്ഞാറോട്ട്  ചെരിഞ്ഞാണ് ഇതിന്‍റെ നില്പ്‌.  ലോകത്തെ ഏറ്റവും ചെരിഞ്ഞ കെട്ടിടം ഇത് ആണെന്ന് ഗിന്നസ് ബുക്ക്‌ അധികൃതര്‍ കഴിഞ്ഞ ദിവസം സാക്ഷ്യപ്പെടുത്തി.

അബുദാബിയിലെ നാഷണല്‍ എക്‌സിബിഷന്‍ കമ്പനിയാണ് (ADNEC) ക്യാപിറ്റല്‍ ഗേറ്റ് നിര്‍മ്മിച്ചത്.   ജനുവരിയില്‍ കെട്ടിടത്തിന്‍റെ പുറം പണികള്‍ പൂര്‍ത്തി യായ പ്പോഴാണ് ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ ഇവിടെ  എത്തി വിവരങ്ങള്‍ ശേഖരിച്ചത്. അകത്തെ മിനുക്കു പണികള്‍ തീരുന്നതോടെ ഈ വര്‍ഷം അവസാന ത്തോടെ കെട്ടിടം തുറന്നു കൊടുക്കും

- pma

വായിക്കുക: ,

1 അഭിപ്രായം »

യു.എ.ഇ. യില്‍ അവയവ ദാനത്തിന് പുതിയ നിയമം

May 19th, 2010

organ-transplant-uaeയു.എ.ഇ. യില്‍ അവയവ ദാനത്തിന് പുതിയ മാനദണ്ഡം നിലവില്‍ വന്നു. യു. എ. ഇ. ഹെല്‍ത്ത് കൗണ്‍സില്‍ ആണ് ഇത് സംബന്ധിച്ച് നേരത്തെ നിലവില്‍ ഉണ്ടായിരുന്ന ഫെഡറല്‍ നിയമം പുനപരിശോധിച്ച് പുതിയ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തിയത്. നേരത്തെ ഉണ്ടായിരുന്ന നിയമ പ്രകാരം, ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക്‌ മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമ പ്രകാരം രണ്ടു തരം അവയവ ദാനം അനുവദനീയമാണ് – ജീവനുള്ള ദാതാവിനും മരണാനന്തരവും അവയവ ദാനം നടത്താനാവും.

ജീവനുള്ള ദാതാവ് 21 വയസ്സിനു മുകളില്‍ പ്രായമുള്ള ആരോഗ്യമുള്ള ആളായിരിക്കണം. മാത്രമല്ല, ഒരേ രക്ത ഗ്രൂപ്പില്‍ പെട്ട ആളുമാവണം. ദാതാവ് രണ്ട് സാക്ഷികള്‍ ഒപ്പ് വെച്ച സമ്മതി പത്രം ഒപ്പിട്ട് നല്‍കണം എന്നും നിയമം അനുശാസിക്കുന്നു. ഏതെല്ലാം അവയവങ്ങളാണ് ഇത്തരത്തില്‍ ജീവനുള്ള ദാതാവിന് ദാനം ചെയ്യാന്‍ കഴിയുക എന്ന് നിയമത്തില്‍ പ്രത്യേകം എടുത്തു പറയുന്നില്ല.

എന്നാല്‍, മരിച്ച വ്യക്തിയുടെ അവയവങ്ങളും പുതിയ നിയമ പ്രകാരം ദാനം ചെയ്യാന്‍ കഴിയും. മരിച്ച വ്യക്തി മരണത്തിന് മുന്‍പ്‌ അവയവ ദാനത്തിനുള്ള സമ്മതി പത്രം ഒപ്പിടുകയോ അല്ലെങ്കില്‍ മരിച്ച വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കളുടെ സമ്മതമോ ഉണ്ടെങ്കില്‍ ഇനി അവയവങ്ങള്‍ ദാനം ചെയ്യാനാവും. മരിച്ച വ്യക്തിയുടെ സമ്മതം ഇല്ലെങ്കിലും അടുത്ത ബന്ധുക്കള്‍ ഒപ്പിട്ട് നല്‍കുന്ന സമ്മതി പത്രം മൂലം ഇത്തരത്തില്‍ അവയവ ദാനം നടത്താനാവും എന്നതാണ് പുതിയ നിയമത്തിലെ സവിശേഷത. കരള്‍, ശ്വാസകോശം, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ ദാനം ഇങ്ങനെ നടത്താനാവും.

ആരോഗ്യ മന്ത്രി ഡോ. ഹനീഫ് ഹസന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യു. എ. ഇ. ഹെല്‍ത്ത് കൗണ്‍സില്‍ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

ആരോഗ്യ മന്ത്രാലയം 566 – 2010 സര്‍ക്കുലര്‍ നമ്പറില്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു.

അവയവ മാറ്റ ശസ്ത്രക്രിയകള്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിയുള്ള ആശുപത്രികളില്‍ മാത്രമേ നടത്താവൂ എന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നുണ്ട്.

അവയവ മാറ്റം ഈ നൂറ്റാണ്ടിലെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ അനുഗ്രഹമാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ ഇത് മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന് ഇത് സംബന്ധിച്ച് ദേശീയ അവയവ മാറ്റ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. അലി അബ്ദുള്‍ കരീം അല്‍ ഒബൈദി അഭിപ്രായപ്പെട്ടു.

- സ്വ.ലേ.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വെഞ്ഞാറമൂട് സ്വദേശി ജയില്‍ മോചിതനായി
Next »Next Page » വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine