മുഗള്‍ ഗഫൂര്‍ അനുസ്മരണം

February 6th, 2013

mugal-gafoor-ePathram
അബുദാബി : അബുദാബി യിലെ സാമൂഹ്യ – സാംസ്കാരിക രംഗത്തെ പ്രമുഖ നായിരുന്ന മുഗള്‍ ഗഫൂറിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 8 വെള്ളിയാഴ്ച അനുസ്മരണ സമ്മേളനം സംഘടി പ്പിക്കുന്നു.

യുവ കലാ സാഹിതി,  ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. എന്നീ സംഘടനകള്‍ സംയുക്തമായി നടത്തുന്ന അനുസ്മരണ സമ്മേളനം അബുദാബി കേരള സോഷ്യല്‍ സെന്റെറില്‍ വൈകീട്ട് 5 മണിക്ക് ആരംഭിക്കും .

മുഗള്‍ ഗഫൂറിന്റെ സ്മരണ നില നിര്‍ത്തുന്നതിനു വേണ്ടി ഒരുങ്ങുന്ന വിവിധ പ്രവര്‍ത്തന ങ്ങളെ കുറിച്ചുള്ള രൂപരേഖ ചടങ്ങില്‍ അവതരിപ്പിക്കും. യു. എ. ഇ. യിലെ സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുട്ടികള്‍ക്കായി കളിവീട് യു. എ. ഇ. യില്‍

January 18th, 2013

yks-kaliveedu-er-joshi-ePathram

അബുദാബി : യുവ കലാ സാഹിതി യുടെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ കുട്ടികളുടെ ക്യാമ്പ്‌ ‘കളിവീട്’ സംഘടിപ്പിക്കുന്നു.അമ്മ മലയാള ത്തിന്റെ നന്മ യെ കുട്ടികളെ പരിചയ പ്പെടുത്തുകയാണ് ക്യാമ്പിന്റെ ലക്‌ഷ്യം.

ചിത്ര രചന, അഭിനയം, നാടന്‍ പാട്ടുകള്‍, ശാസ്ത്രം എന്നീ മേഖല കളെ അധികരിച്ച് ആണ് ക്യാമ്പ്‌ ഒരുക്കി യിരിക്കുന്നത്. ഓരോ മേഖല യിലെയും പ്രമുഖര്‍ ക്യാമ്പില്‍ പങ്കെടുക്കും.

ജനുവരി 18 വെള്ളിയാഴ്ച ദുബായില്‍ ക്യാമ്പിനു തുടക്കം കുറിക്കും. അബുദാബി, ഷാര്‍ജ, റാസ് അല്‍ ഖൈമ, മുസഫ, അല്‍ ഐന്‍, അജ്മാന്‍ എന്നിവിട ങ്ങളിലും തുടര്‍ന്നുള്ള ദിവസ ങ്ങളില്‍ ക്യാമ്പ്‌ നടക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 055 – 54 96 232, 050 – 59 59 289

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഭിലാഷ്. വി. ചന്ദ്രന് യാത്രയയപ്പ് നല്‍കി

December 16th, 2012

abhilash-v-chandran-guruvayur-ePathram
ദുബായ് : പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അഭിലാഷ്. വി. ചന്ദ്രന് യുവ കലാ സാഹിതി ദുബായ് കമ്മിറ്റി യാത്രയയപ്പ് നല്‍കി.

ദുബായ് വീനസ് ഹോട്ടലില്‍ നടന്ന യാത്രയയപ്പ് സമ്മേളനം യുവ കലാ സാഹിതി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി എന്‍.. .വിനയ ചന്ദ്രന്‍ ഉത്ഘാടനം ചെയ്തു.

ജലീല്‍ പാലോതിന്റെ അദ്ധ്യക്ഷ ത യില്‍ കൂടിയ സമ്മേളന ത്തില്‍ സൈനുദ്ധീന്‍ പുന്നയൂര്‍ക്കുളം, ഇ ആര്‍ ജോഷി, പി. ശിവ പ്രസാദ്, യു. വിശ്വ നാഥന്‍, അജിത് വര്‍മ്മ, പി. എം. പ്രകാശന്‍, വേണു ഗോപാല്‍., കെ. സുനില്‍രാജ്, പ്രശാന്ത് മണിക്കുട്ടന്‍, ശ്രീലത അജിത്, അനീഷ് നിലമേല്‍, നൗഷാദ് പുലാമന്തോള്‍, സുധാകരന്‍, പ്രസന്ന കുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

വിത്സണ്‍ തോമസ് സ്വാഗതവും, ജയശീലന്‍ നന്ദിയും ആശംസിച്ചു. അഭിലാഷ്. വി. ചന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കവിത ക്യാമ്പ് അബുദാബിയില്‍

November 30th, 2012

അബുദാബി: യുവ കലാ സാഹിതി ഒരുക്കുന്ന യു. എ. ഇ. തല കവിത ക്യാമ്പ് നവംബര്‍ 30 വെള്ളിയാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും. രാവിലെ പത്തു മണിക്ക് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

കവിത അവലോകനം, ചൊല്ലരങ്ങ്, പുസ്തക പ്രകാശനം എന്നിവ ക്യാമ്പു മായി ബന്ധപ്പെട്ട് നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജയില്‍ ‘യുവകലാസന്ധ്യ’

November 5th, 2012

poster-yuva-kala-sandhya-2012-ePathram
ഷാര്‍ജ : യുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റ് വാര്‍ഷികം ‘യുവകലാസന്ധ്യ12’ എന്ന പേരില്‍ വിപുലമായി ആഘോഷിക്കുന്നു. നവംബര്‍ 15 വ്യാഴാഴ്ച വൈകിട്ട് 6.30 നു ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുന്‍ എം. എല്‍ എ. കാനം രാജേന്ദ്രന്‍ ഉത്ഘാടനം ചെയ്യും. നോര്‍ക്ക ഡയറക്ടര്‍ ഇസ്മയില് റാവുത്തര്‍ മുഖ്യ അഥിതി ആയി പങ്കെടുക്കും.

പ്രശസ്ത പിന്നണി ഗായകരായ ജി. വേണുഗോപാല്‍, സുനിതാ മേനോന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 86 30 603, 050 17 69 065

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 2710111220»|

« Previous Page« Previous « ഒളിമ്പ്യന്‍ ഇര്‍ഫാന് അബുദാബിയില്‍ സ്വീകരണം നല്‍കി
Next »Next Page » കാവ്യലയം : ശക്തി തിയ്യറ്റേഴ്സ് കവിതാലാപന മല്‍സരം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine