മുല്ലപ്പെരിയാര്‍ : നാടകം അല്ല നടപടിയാണ് വേണ്ടത്‌ : സ്വരുമ

November 29th, 2011

mullaperiyar-dam-epathram
ദുബായ് : മൂന്നര ക്കോടിക്ക് മേലെ വരുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പേരില്‍ കേന്ദ്ര – കേരളാ – തമിഴ്നാട് സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി നാളുകള്‍ തള്ളി നീക്കുന്ന പൊറാട്ട് നാടകത്തിനു അന്ത്യം കുറിച്ച് എത്രയും പെട്ടന്ന് ആവശ്യമായ നടപടികളെടുക്കാന്‍ അധികാരികള്‍ തയ്യാറാവണം. മറിച്ച് ഉപദേശങ്ങളും ചര്‍ച്ചകളും സംവാദങ്ങളും നടത്തി നാളുകള്‍ തള്ളി നീക്കുന്നത് അനര്‍ത്ഥമാണ് എന്നും സ്വരുമ ദുബായ് യോഗം വിലയിരുത്തി.

പ്രസിഡണ്ട്‌ ഹുസൈനാര്‍. പി. എടാച്ചകൈ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്‌. പി. മഹമൂദ്, റീന സലിം, ലത്തീഫ് തണ്ടലം, ജലീല്‍ ആനക്കര, സക്കീര്‍ ഒതളൂര്‍, മജീദ്‌ വടകര, അസീസ്‌ തലശ്ശേരി, സുമ സനല്‍, പ്രവീണ്‍ ഇരിങ്ങല്‍, സുബൈര്‍ പറക്കുളം, ജലീല്‍ നാദാപുരം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയോട് സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ജാന്‍സി ജോഷി നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : സുബൈര്‍ വെള്ളിയോട്, സ്വരുമ ദുബായ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാല്പതു വര്‍ഷം പിന്നിട്ട പ്രവാസികളെ സ്വരുമ ആദരിക്കുന്നു

November 2nd, 2011

swaruma-dubai-logo-epathram
ദുബായ് : സ്വരുമ ദുബായ് കലാ സാംസ്കാരിക വേദി യുടെ ഈദ്‌ ആഘോഷവും യു. എ. ഇ. ദേശീയ ദിനാചരണവും ഡിസംബര്‍ 9 വെള്ളിയാഴ്ച ദുബായ് ദേര ഡൌണ്‍ ടൌണ്‍ മെട്രോ ഹോട്ടലില്‍ വെച്ച് നടക്കും.

യു. ഏ. ഇ. യില്‍ 40 വര്‍ഷം പൂര്‍ത്തി യാക്കിയ പ്രവാസി മലയാളി കളെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന്‍ വിവിധ കലാ പരിപാടി കളും അരങ്ങേറും.

പരിപാടി യുടെ നടത്തിപ്പിന്നായി ഹുസൈനാര്‍ പി. (ചെയര്‍മാന്‍), സുബൈര്‍ വെള്ളിയോട്(വൈസ് ചെയര്‍മാന്‍), എസ്‌. പി. മഹമൂദ് (കണ്‍വീനര്‍), മുഹമ്മദലി (ജോയിന്‍റ് കണ്‍വീനര്‍), ലത്തീഫ് തണ്ടലം (ഫിനാന്‍സ്), റീന സലിം (കോര്‍ഡിനേറ്റര്‍) എന്നിവര്‍ അംഗ ങ്ങളായി സ്വാഗത സംഘം രൂപികരിച്ചു.

-

വായിക്കുക: , ,

1 അഭിപ്രായം »

സ്വരുമ ഇഫ്താര്‍ സംഗമം

August 24th, 2011

swaruma-dubai-ifthar-meet-ePathram
ദുബായ് : സ്വരുമ കലാ സാംസ്‌കാരിക വേദി ഇഫ്താര്‍ സംഗമം നടത്തി. ബര്‍ ദുബായ് നൂര്‍ജഹാന്‍ റെസ്റ്റോറണ്ടില്‍ വെച്ച് നടന്ന സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രതിനിധി ഹസൈനാര്‍ അടിമാലി മുഖ്യ പ്രഭാഷണം നടത്തി.

swaruma-dubai-iftar-ePathram

സ്വരുമ ഇഫ്താര്‍ സംഗമത്തില്‍ അതിഥികള്‍

സ്വരുമ പ്രസിഡണ്ട്‌ ഹുസൈനാര്‍. പി. എടാച്ചകൈ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ മാധ്യമ പ്രവര്‍ത്ത കരായ ഫൈസല്‍ ബിന്‍ അഹ്മദ്, നാസര്‍ ബേപ്പൂര്‍, രഹന ഫൈസല്‍ എന്നിവരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പുന്നക്കന്‍ മുഹമ്മദാലി, സലാം പാപ്പിനിശ്ശേരി, അജിത്ത്, മുഹമ്മദ്‌ റസ്വാന്‍, രഞ്ജിത്ത് എന്നിവരും സംസാരിച്ചു.

ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയോട് സ്വാഗതവും സക്കീര്‍ ഒതളൂര്‍ നന്ദിയും പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

സ്വരുമ : കഥ – കവിത രചനാ മല്‍സര വിജയികളെ ആദരിച്ചു

May 18th, 2011

swaruma-short-story-winner-ali-epathram
ദുബായ് : സ്വരുമ ദുബായ് എട്ടാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് നടത്തിയ കഥ – കവിത രചനാ മല്‍സര ത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

swaruma-poetry-winner-shaji-epathram

കവിതയില്‍ ഒന്നാം സ്ഥാനം നേടിയ ഷാജി അമ്പലത്ത് ഷീലാ പോളില്‍ നിന്നും അവാര്‍ഡ്‌ സ്വീകരിക്കുന്നു

കഥ രചന യില്‍ ഒന്നാം സ്ഥാനം അലി പുതുപൊന്നാനി കരസ്ഥമാക്കി. കഥാ രചനയില്‍ രണ്ടാം സ്ഥാനം സോണിയ റഫീഖ്‌ നേടി. കവിതയില്‍ ഒന്നാം സ്ഥാനം ഷാജി അമ്പലത്ത് സ്വന്തമാക്കി. രണ്ടാം സ്ഥാനം അബ്ദുള്ള ക്കുട്ടി ചേറ്റുവ ക്കാണ്.

swaruma-story-2nd-prize-soniya-epathram

കഥാ രചനയില്‍ രണ്ടാം സ്ഥാനം നേടിയ സോണിയ റഫീഖ്‌ പ്രൊ.അഹമദ്‌ കബീറില്‍ നിന്നും അവാര്‍ഡ്‌ സ്വീകരിക്കുന്നു

പ്രൊഫസര്‍ അഹമദ്‌ കബീര്‍, ഷീലാ പോള്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

swaruma-poetry-2nd-prize-abdullakutty-epathram

കവിതാ രചന യില്‍ രണ്ടാം സ്ഥാനം : അബ്ദുള്ളക്കുട്ടി ചേറ്റുവക്ക് ഷീലാപോള്‍ അവാര്‍ഡ്‌ നല്‍കുന്നു

ദേര ലോട്ടസ് ഡൌണ്‍ ടൌണ്‍ മെട്രോ ഹോട്ടലിലെ അല്‍ യസ്മീന്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന സ്വരുമ ദുബായ് യുടെ വിഷു ആഘോഷ ത്തില്‍ വെച്ച് വിജയികളെ ആദരിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വരുമ വാര്‍ഷികം ആഘോഷിച്ചു

May 12th, 2011

malavika-swaruma-dubai-epathram
ദുബായ് : സ്വരുമ ദുബായ് യുടെ എട്ടാം വാര്‍ഷികവും വിഷു ആഘോഷവും വിപുലമായ പരിപാടി കളോടെ ദേര ലോട്ടസ് ഡൌണ്‍ ടൌണ്‍ മെട്രോ ഹോട്ടലിലെ അല്‍ യസ്മീന്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടന്നു.

‘പൊലിമ 2011’ എന്ന പേരില്‍ നടന്ന ആഘോഷ പരിപാടി ബഷീര്‍ തിക്കൊടി ഉദ്ഘാടനം ചെയ്തു. വിവിധ മേഖല കളില്‍ കഴിവു തെളിയിച്ച ബേബി മാളവിക, സലാം പാപ്പിനിശ്ശേരി, നെല്ലറ ഷംസുദ്ധീന്‍, ഡോക്ടര്‍. കെ. പി. ഹുസൈന്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ദുബായിലെ കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

swaruma-award-salam-papinissery-epathram

സലാം പാപ്പിനിശ്ശേരിക്ക് ബോസ് ഖാദര്‍ ഉപഹാരം നല്‍കുന്നു

പ്രശസ്ത മിമിക്രി താരവും നടനുമായ അബിയും സംഘവും അവതരിപ്പിച്ച കോമഡി ഷോ, റിയാലിറ്റി ഷോ ജേതാക്കളായ പ്രണവ് പ്രദീപ്‌, മാസ്റ്റര്‍ ഷൈന്‍, സരിത എന്നിവരുടെ നൃത്തങ്ങള്‍, കൂടാതെ ഗാനമേള, തിരുവാതിരക്കളി എന്നിവ പൊലിമ 2011 ആകര്‍ഷകമാക്കി.

ഹുസൈനാര്‍. പി. എടച്ചാക്കൈ അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ വെള്ളിയോട് സ്വാഗതവും സക്കീര്‍ ഒതളൂര്‍ നന്ദിയും പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 3123

« Previous « സാംസ്‌കാരിക പ്രവര്‍ത്തന ങ്ങള്‍ക്ക് പ്രതിരോധ നിര തീര്‍ക്കാന്‍ കഴിയണം : കെ. ജി. ശങ്കരപ്പിള്ള
Next Page » ഭരതാഞ്ജലി 2011 »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine