കെ. എസ്. സി. ഫിലിം ക്ലബ്‌ ഉദ്ഘാടനവും ഭരതന്‍ അനുസ്മരണവും

July 29th, 2011

ksc-film-club-inauguration-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ഫിലിം ക്ലബ്ബിന്‍റെ ഉദ്ഘാടനം കൈരളി അബുദാബി പ്രതിനിധി എന്‍. വി. മോഹനന്‍ നിര്‍വ്വഹിച്ചു.

നല്ല സിനിമ ആസ്വദി ക്കാനും ചര്‍ച്ച ചെയ്യാനും ഇവിടത്തെ സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണമെങ്കില്‍ സിനിമ നിര്‍മ്മിക്കാന്‍ തക്ക വിധത്തില്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തന ങ്ങള്‍ മുന്നോട്ട് കൊണ്ടു പോകണമെന്ന് എന്‍. വി. മോഹനന്‍ നിര്‍ദ്ദേശിച്ചു.

ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം ഗള്‍ഫില്‍ ഒരു ട്രെന്‍ഡ് ആണെന്നും അതിനെക്കാള്‍ വലിയ കാന്‍വാസ് മുന്നില്‍ കാണാന്‍ സിനിമയെ ഗൗരവമായി എടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഭരതന്‍ അനുസ്മരണം നടത്തിയ കെ. എസ്. സി. മുന്‍ സെക്രട്ടറി ലായിന മുഹമ്മദ്, ഭരതന്‍ ചിത്ര ങ്ങളിലെ കലാപരത എടുത്തു കാട്ടി. മലയാളി യുടെ അടച്ചു വെച്ച സെക്‌സ് തുറന്നു കാട്ടിയ ഭരതന്‍, പദ്മരാജ നോടൊപ്പാം പുതിയ ചലച്ചിത്ര ഭാവുകത്വം സൃഷ്ടിച്ചു. ബാബു ആന്‍റണിയെ പോലുള്ള നടന്‍റെ സാദ്ധ്യത കള്‍ ചിലമ്പിലും വൈശാലി യിലും ഉപയോഗ പ്പെടുത്തി.

മുന്‍ കാലങ്ങളില്‍ തുടങ്ങി വെച്ച ഫിലിം ക്ലബ്ബ് കൂടുതല്‍ പുതിയ വേഗ ത്തില്‍ പുതിയ മാന ത്തില്‍ പ്രവര്‍ത്തിക്കണം എന്ന് ലായിന മുഹമ്മദ് അഭ്യര്‍ത്ഥിച്ചു.

സാഹിത്യ വിഭാഗ ത്തിന് വേണ്ടി സുബ്രമണ്യന്‍ സുകുമാരന്‍ ഏകോപനം ചെയ്തു. ഡിവൈന്‍ സാങ്കേതിക സഹായം ചെയ്ത നാല്‍പതു മിനുട്ട് നീണ്ട ‘ഭരതന്‍ സിനിമ യുടെ രമണീയ കാലം’ എന്ന ഡോക്യുമെന്‍ററി ഏവരുടെയും സവിശേഷ ശ്രദ്ധ പിടിച്ചു പറ്റി.

ഭരതന്‍ സിനിമ യുടെ പരിസരം, വിഷയം, ഫ്രെയിം, സംഗീത – ഭംഗി, നിറക്കൂട്ടുകള്‍ എന്നിവ യിലേക്കുള്ള ജാലക മായിരുന്നു ഡോക്യുമെന്‍ററി.

യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ഷെറിന്‍ വിജയന്‍ നന്ദിയും പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായില്‍ ‘മേല്‍വിലാസം’ ടെലി സിനിമക്ക് തുടക്കമായി

May 30th, 2011

inaugural-speech-melvilasam-epathram

ദുബായ് : ദൃശ്യ മാധ്യമ രംഗത്ത്‌ പുതുമ യുള്ള സംരംഭങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ദുബായ് ആസ്ഥാന മായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള സില്‍വര്‍ ഗ്ലോബ് ക്രിയേഷന്‍സ് ഒരുക്കുന്ന ‘മേല്‍വിലാസം’ എന്ന ടെലി സിനിമക്ക് തുടക്കം കുറിച്ചു. സില്‍വര്‍ ഗ്ലോബ് ചെയര്‍ പേഴ്സണ്‍ ഷീലാ സാമുവല്‍ നേതൃത്വം നല്‍കിയ പരിപാടി, എഴുത്തുകാരനും വാഗ്മിയുമായ ബഷീര്‍ തിക്കൊടി ഉദ്ഘാടനം ചെയ്തു.

melvilasam-tele-film-poster-epathram

യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ ഫുജൈറ ബ്രാഞ്ച് മാനേജര്‍ ലതാഷെട്ടി മുഖ്യാഥിതി ആയിരുന്നു. ശുഭാ നമ്പ്യാര്‍, പുന്നക്കന്‍ മുഹമ്മദാലി, നാരായണന്‍ വെളിയങ്കോട്, അബ്ദുള്ളക്കുട്ടി ചേറ്റുവ, സിയാദ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ ഏറാമല, നിസാര്‍ കിളിമാനൂര്‍, നാസര്‍ പരദേശി, തമോഖന ചക്രവര്‍ത്തി, എസ്. പി. മഹമൂദ്, ഖാദര്‍ ഏറാമല, ലത്തീഫ്‌ പടന്ന, ഷാജഹാന്‍ തറവാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

poster-tele-film-melvilasam-epathram

മുഖ്യാഥിതി ലതാഷെട്ടി, സിനിമാ പ്രവര്‍ത്തകന്‍ ഷാജഹാന്‍ തറവാട്ടില്‍ എന്നിവര്‍ ചേര്‍ന്ന്‍ ‘മേല്‍വിലാസം’ ടെലി സിനിമ യുടെ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു. സിനിമ യിലെ മുഖ്യ വേഷങ്ങള്‍ ചെയ്യുന്ന നിവ്യ നിസാര്‍, ജോനിറ്റ ജോസഫ്‌, ജാന്‍സി ജോഷി, അഷ്‌റഫ്‌ പെരിഞ്ഞനം, ജയ്സണ്‍ ആലുവ, അന്‍സാര്‍ മാഹി, ഷാജി തൃശ്ശൂര്‍, മൂസാകുട്ടി എന്നിവരെയും ക്യാമറാമാന്‍ സാഹില്‍ മാഹി, സംവിധായകന്‍ അസീസ്‌ തലശ്ശേരി എന്നിവരെയും സദസ്സിനു പരിചയ പ്പെടുത്തി. പി. എം. അബ്ദുല്‍ റഹിമാന്‍ പരിപാടി യുടെ അവതാരകന്‍ ആയിരുന്നു.

melvilasam-opening-1-audiance-epathram

മേല്‍വിലാസ ത്തിന്‍റെ തിരക്കഥാ കൃത്തും ഈ കൂട്ടായ്മ യുടെ സംഘാടക നുമായ സുബൈര്‍ വെള്ളിയോട് സ്വാഗതം പറഞ്ഞു. കലാ സംവിധായകന്‍ റഫീഖ്‌ വാണിമേല്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് ഗാനമേളയും അരങ്ങേറി.

-

വായിക്കുക: , ,

1 അഭിപ്രായം »

ലോഗോ പ്രകാശനം

May 25th, 2011

inauguration-silver-globe-logo-epathram
ദുബായ് : ‘സില്‍വര്‍ ഗ്ലോബ് ക്രിയേഷന്‍സ് ‘ എന്ന പേരില്‍ കലാ രംഗത്ത് വിവിധ മേഖല കളില്‍ പ്രവര്‍ത്തി ക്കുന്നവരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ഇതിന്റെ ലോഗോ പ്രകാശനം, യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ ഫുജൈറ ബ്രാഞ്ച് മാനേജര്‍ ലതാ ഷെട്ടി, സില്‍വര്‍ ഗ്ലോബ് ചെയര്‍ പേഴ്സണ്‍ ഷീലാ സാമുവല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

silver-globe-creation-logo-epathram

ഷോര്‍ട്ട് ഫിലിം, ഹോം സിനിമ, ടെലിവിഷനി ലേക്കായി വിവിധ പരിപാടി കളുടെ നിര്‍മ്മാണം എന്നിവയാണു ഈ കൂട്ടായ്മ യുടെ ലക്ഷ്യം.

ഒട്ടനവധി കഴിവുകള്‍ ഉണ്ടായിട്ടും, പ്രശസ്തി യുടെ വെള്ളി വെളിച്ച ത്തിലേക്ക് എത്തി പ്പെടാതെ പോയ നിരവധി കലാകാരന്മാര്‍ പ്രവാസ ലോകത്തുണ്ട്. അവരുടെ കഴിവുകള്‍ പ്രോല്‍സാഹിപ്പി ക്കുന്നതോടൊപ്പം പുതിയ ആളുകളെ രംഗത്ത് അവതരിപ്പിക്കാനും കൂടിയാണു ‘സില്‍വര്‍ ഗ്ലോബ് ക്രിയേഷന്‍സ് ‘ രൂപീകരിച്ചി രിക്കുന്നത് എന്ന് ചെയര്‍ പേഴ്സണ്‍ ഷീലാ സാമുവല്‍ പറഞ്ഞു.

നാരായണന്‍ വെളിയങ്കോട്, ബഷീര്‍ തിക്കൊടി, പുന്നക്കന്‍ മുഹമ്മദാലി, സിയാദ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ ഏറാമല, നാസര്‍ പരദേശി, നിസാര്‍ കിളിമാനൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഇതിന്റെ മറ്റു അണിയറ പ്രവര്‍ ത്തകരായ അസീസ് തലശ്ശേരി, ഷാജഹാന്‍ തറവാട്ടില്‍, സക്കീര്‍ ഹുസ്സൈന്‍ വെളിയങ്കോട്, ലത്തീഫ് പടന്ന, സുബൈര്‍ വെള്ളിയോട്, സാഹില്‍ മാഹി, റഫീഖ് വാണിമേല്‍, ജാന്‍സി ജോഷി, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സന്നിഹിത രായിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടെലി സിനിമ 'കര്‍ഷകന്‍' യു. എ. ഇ. യില്‍ പ്രദര്‍ശിപ്പിക്കുന്നു

April 7th, 2011

karshakan-tele-film-snaps-epathram
അബുദാബി : കേരളത്തെ നടുക്കിയ കര്‍ഷക ആത്മഹത്യ പശ്ചാത്തല മാക്കി നിര്‍മ്മിച്ച ‘കര്‍ഷകന്‍’ എന്ന ടെലി സിനിമ ഏപ്രില്‍ 7 വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് കെ. എസ്. സി. യില്‍ പ്രദര്‍ശിപ്പിക്കും.

പ്രശസ്ത കഥാകാരനും നാടക പ്രവര്‍ത്തക നുമായ സി. വി. പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കര്‍ഷകനില്‍ പ്രമുഖ താരങ്ങളായ കെ. പി. എ. സി. ലളിത, ജഗന്നാഥന്‍, എന്നിവരും സി. പി. മേവട, സുദര്‍ശനന്‍, കരുണാകരന്‍ കടമ്മനിട്ട, ലിസി ജോര്‍ജ് തുടങ്ങിവരും വേഷമിട്ടു.

karshakan-tele-film-poster-epathram

മികച്ച ടെലിഫിലിം, സംവിധായകന്‍, നടന്‍, നടി, ഗാനരചന, ക്യാമറ എന്നിവയ്ക്കു ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ കര്‍ഷകന് ഇതിനകം ലഭിച്ചിട്ടുണ്ട്.

ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത അവസ്ഥാന്തരം, കാക്കനാടന്‍ കഥകള്‍ എന്നീ ടെലിസിനിമ കള്‍, അങ്കത്തട്ട് (ഗെയിംഷോ) , ജയിനയര്‍ ( പരമ്പര), ഒരു ഗ്രാമത്തിന്‍റെ കഥ – നഗരത്തിന്‍റെ യും (ഡോക്യുമെന്‍ററി) എന്നിവ യാണ് സി. വി. പ്രേംകുമാറിന്‍റെ സംവിധാന സംരംഭങ്ങള്‍.

ചരമ ക്കോളം, നസീമ യുടെ മരണം, രാഘുലന്‍ മരിക്കുന്നില്ല, വിമാനം, കല്‍ക്കട്ട യില്‍ നിന്നുള്ള കത്ത്, അപരിചിതനായ സഞ്ചാരി എന്നീ കഥാ സമാഹാര ങ്ങളും ഒരു കാലഘട്ട ത്തിന്‍റെ ഓര്‍മ്മയ്ക്ക് എന്ന നോവലും അപ്പൂപ്പന്‍റെ കണ്ണാടി, സാക്ഷി, സ്ട്രീറ്റ് ലൈറ്റ്, അവസ്ഥാന്തരം, കര്‍ഷകന്‍ എന്നിവ യുടെ തിരക്കഥയും ആരും വരാനില്ല, നിമിഷം, നിമിത്തം എന്നീ ടെലി സിനിമ കളുടെ രചനയും പ്രേംകുമാറിന്‍റെ താണ്.

സി. വി. ശ്രീരാമന്‍റെ ‘സാക്ഷി’ എന്ന കഥയെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കുന്ന തിന്‍റെ ഭാഗമായാണ് ഇപ്പോള്‍ സി. വി. പ്രേംകുമാര്‍ യു. എ. ഇ. യില്‍ എത്തിയത്.

മധു, മനോജ് കെ. ജയന്‍, തിലകന്‍, നെടുമുടി വേണു, പത്മപ്രിയ തുടങ്ങി പ്രഗല്ഭരായ ചലച്ചിത്ര താരങ്ങളെ അണിനിരത്തി ക്കൊണ്ടാണ് ‘സാക്ഷി’ ചിത്രീകരിക്കുക.

ഏപില്‍ 9 ശനിയാഴ്ച മാസ് ഷാര്‍ജ , 10 ഞായറാഴ്ച ദല ദുബായ്, 14 വ്യാഴാഴ്ച ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ എന്നിവിട ങ്ങളിലും ‘കര്‍ഷകന്‍’ ടെലി സിനിമ പ്രദര്‍ശിപ്പിക്കും.

അബുദാബി യില്‍ കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ഒരുക്കുന്ന ടെലി സിനിമാ പ്രദര്‍ശന ത്തിനു ശേഷം സംവിധായകന്‍ സി. വി. പ്രേംകുമാറു മായി ആശയ സംവാദം നടത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വേനല്‍ പക്ഷികള്‍ പ്രദര്‍ശിപ്പിച്ചു

March 30th, 2011

 

venal-pakshikal-tele-film-pre-veiw-epathram

ദുബായ് : സ്വരുമ വിഷന്‍ അവതരിപ്പിക്കുന്ന ‘വേനല്‍ പക്ഷികള്‍’ എന്ന ടെലി സിനിമ യുടെ ആദ്യ പ്രദര്‍ശനം ഖിസൈസ്‌ ഡ്യൂന്‍സ് ഹോട്ടലില്‍ നടന്നു.

പ്രശസ്ത ഗായകന്‍ മൂസ എരഞ്ഞോളി മുഖ്യാതിഥി ആയിരുന്നു. സ്വരുമ പ്രസിഡന്‍റ് ഹുസൈന്‍ പി. എടച്ചക്കൈ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പി. ഹുസൈന്‍, ബഷീര്‍ തിക്കോടി, മുഷ്താഖ് കരിയാടന്‍. എം. എ. ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജാന്‍സി ജോഷി സ്വാഗതവും ലത്തീഫ് തണ്ടിലം നന്ദിയും പറഞ്ഞു. റീന സലിം പരിപാടികള്‍ നിയന്ത്രിച്ചു.

കാലഘട്ടത്തിന്‍റെ യാഥാര്‍ത്ഥ്യ ങ്ങളിലൂടെ ജീവിക്കുന്ന ഒരു പറ്റം സാധാരണ ക്കാരുടെ ജീവിതം വരച്ചു കാട്ടിയ ‘വേനല്‍ പക്ഷികള്‍’ രചന നിര്‍വ്വഹിച്ചത് സുബൈര്‍ വെള്ളിയോട്. ക്യാമറ അനില്‍ വടക്കേക്കര.

ബോസ് ഖാദര്‍ നിര്‍മ്മിച്ച ടെലി സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സക്കീര്‍ ഒതളൂര്‍.

– അയച്ചു തന്നത് : സുബൈര്‍ വെള്ളിയോട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിഷേധിച്ചു
Next Page » അനുശോചന യോഗം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine