യുവ കലാ സാഹിതി വനിതാ കണ്‍വെന്‍ഷന്‍

November 29th, 2011

yks-ladies-wing-open-forum-ePathramദുബായ് : നാല്പതാം ദേശീയ ദിന ത്തില്‍ യു. എ. ഇ. ജനത യോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദുബായ് റോയല്‍ പാലസ് ഹോട്ടല്‍ ഹാളില്‍ ചേരുന്ന വനിതാ കണ്‍വെന്‍ഷന്‍ ഗീത ഗോപി എം. എല്‍. എ. ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണി ക്ക് ‘മരുഭൂവിലെ പെണ്‍ സര്‍ഗാത്മക ജീവിതം’ എന്ന വിഷയ ത്തില്‍ ഓപ്പണ്‍ ഫോറം നടക്കും.

വിവിധ മേഖല കളില്‍ പ്രവര്‍ത്തിക്കുന്ന വനിത കളായ അഞ്ജന ശങ്കര്‍, ബിന്ദു എസ്. ചിറ്റൂര്‍, അഞ്ജലി സുരേഷ്, അഡ്വ. ഐഷ സക്കീര്‍, റീന സലിം, ഷീബ ഷിജു എന്നിവര്‍ പങ്കെടുക്കും.

വനിതാ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് ചേര്‍ന്ന സ്വാഗത സംഘ രൂപവത്കരണ യോഗം യുവ കലാ സാഹിതി ജോയിന്‍റ് സെക്രട്ടറി വിജയന്‍ നണിയൂര്‍ ഉദ്ഘാടനം ചെയ്തു. ബിന്ദു സതീഷ് (ചെയര്‍ പേഴ്സണ്‍), ധന്യ ഉദയ് (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹി കളായ സ്വാഗത സംഘം രൂപവത്കരിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കല പാചക മത്സരം : ‘കൈപ്പുണ്യം’ ഏഴ് പേര്‍ പാചക റാണിമാര്‍

November 27th, 2011

kala-coocking-competition-ePathram
അബുദാബി : കല അബുദാബി വാര്‍ഷികാ ഘോഷത്തിന്‍റെ ഭാഗമായി അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ‘കൈപ്പുണ്യം’ പാചക മത്സര ത്തില്‍ ഏഴുപേര്‍ പാചക റാണി മാരായി.

വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍, പായസം വിഭാഗ ത്തിലാണ് രുചിക്കൂട്ടു കളുടെ വൈവിധ്യ മൊരുക്കി അബുദാബി യിലെ വീട്ടമ്മമാര്‍ രുചി മത്സരം ഒരുക്കിയത്.

വെജിറ്റേറിയന്‍ വിഭാഗത്തില്‍ തങ്കം മുകുന്ദന്‍ ഒന്നാം സ്ഥാനവും സീനാ അമര്‍ സിംഗ് രണ്ടാം സ്ഥാനവും ഫൗസിയ സിദ്ദിഖ് മൂന്നാം സ്ഥാനവും നേടി. നോണ്‍ വെജിറ്റേറിയന്‍ വിഭാഗ ത്തില്‍ ഗീതാ സുബ്രഹ്മണ്യ നാണ് മികച്ച പാചക ക്കാരിയായത്. തഫ്‌സീജ രണ്ടാം സ്ഥാനവും ജബീന ഷൗക്കത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച പായസം ഉണ്ടാക്കിയ സ്വപ്ന സുന്ദരം ആണ് പായസ വിഭാഗ ത്തില്‍ കൈപ്പുണ്യം തെളിയിച്ചത്.

വ്യത്യസ്തമായ ശൈലിയും രുചി വൈവിധ്യവും ആകര്‍ഷക മായ പ്രദര്‍ശനവും പാചക മത്സരത്തെ വര്‍ണാഭമാക്കി. കല വനിതാ വിഭാഗം കണ്‍വീനര്‍ ജയന്തി ജയനും ജോയിന്‍റ് കണ്‍വീനര്‍ സായിദാ മെഹബൂബും ‘കൈപ്പുണ്യ’ത്തിന് നേതൃത്വം നല്കി.

ദുബായ് മെട്രോ പൊളിറ്റന്‍ ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ജോസ് ആലപ്പാടന്‍, അബുദാബി ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബിലെ പാചക വിദഗ്ധന്‍ വര്‍ഗീസ് എന്നിവരാണ് മത്സര ത്തിന് വിധി കര്‍ത്താക്കളായത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേര വനിതാ വേദി രൂപീകരിച്ചു

March 13th, 2011

kera-vanitha-vedhi-epathram

കുവൈത്ത് : എറണാകുളം ജില്ലാ നിവാസി കളായ പ്രവാസി കളുടെ കൂട്ടായ്മ ‘കുവൈത്ത് എറണാകുളം റസിഡന്‍സ് അസോസിയേഷന്‍’ – കേര യുടെ വനിതാ വിഭാഗം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

വിവിധ ഏരിയ അടിസ്ഥാന ത്തില്‍ പങ്കെടുത്ത യോഗ ത്തില്‍ ശബനം ബായ് സിയാദ് (ജനറല്‍ കണ്‍വീനര്‍), ധന്യ ബിജു, രഞ്ജിനി അനില്‍കുമാര്‍, ബീന സെബാസ്റ്റ്യന്‍, സിജി മാത്യു (ജോയിന്‍റ് കണ്‍വീനര്‍മാര്‍), റസിയ റഷീദ്, ഉഷ രാജേഷ്, നാജിത സുബേര്‍, റാണി പരമേശ്വരന്‍, നൂര്‍ജഹാന്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്‍ കലാം സ്വാഗതവും ശബ്‌നം ബായ് സിയാദ് നന്ദിയും പറഞ്ഞു.


അയച്ചു തന്നത് : യു. അബ്ദുല്‍ കലാം, കുവൈത്ത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ത്രീ വിമോചനവും സമകാലിക സമൂഹവും

March 13th, 2011

dala-womens-day-epathram

ദുബായ്‌ : പുരുഷ കേന്ദ്രീകൃത മൂല്യ വ്യവസ്ഥയില്‍ ജീവിതത്തിന്റെ എല്ലാ തുറയിലും വിവേചനങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്ന സ്ത്രീയുടെ വിമോചനം പുരുഷ സമൂഹത്തോടുള്ള യുദ്ധ പ്രഖ്യാപനത്തിലൂടെ അല്ലെന്നും, ബോധാവല്‍കൃത സമൂഹത്തിന്റെ സാകല്യത്തിലുള്ള വികാസമാണ് സ്ത്രീ ശാക്തീകരണത്തിന് വഴി ഒരുക്കുന്നത് എന്നും ലോക വനിതാ ദിനത്തോടനുബന്ധിച്ച് ദല വനിതാ വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. “സ്ത്രീ വിമോചനവും സമകാലിക സമൂഹവും” എന്നതായിരുന്നു സെമിനാര്‍ വിഷയം.

womens-day-seminar-epathram

ഉന്നത വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും നേടി ഇരു കൈകളിലും ആയുധം അണിഞ്ഞ പുതിയ തലമുറ വളര്‍ന്നു വരുമ്പോള്‍, സ്ത്രീ സമൂഹത്തിന് മാത്രമായി മാറ്റി വെച്ച അടുക്കള പരിശീലനത്തില്‍ ആണ്‍ കുട്ടികളെ കൂടി പ്രാപ്തരാക്കുകയാണ് സ്ത്രീ ശാക്തീകരണത്തിന് പുതിയ വഴി ഒരുക്കുകയെന്നു മുഖ്യ പ്രഭാഷക ടി. റൂഷ് മെഹര്‍ ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയ്യേറ്റങ്ങളും പെരുകി ക്കൊണ്ടിരിക്കുമ്പോള്‍ ഛിദ്ര ശക്തികള്‍ക്ക് ഏതു ദിശയിലേക്കും തിരിച്ചു വിടാന്‍ പാകത്തില്‍ കുഞ്ഞുങ്ങള്‍ ജന്മമെടുക്കുന്ന ജീവിത സാഹചര്യമാണ് മാറ്റി എടുക്കേണ്ടത്‌. വയനാട്‌ പുല്‍പ്പള്ളിയില്‍ മൊഴി ചൊല്ലപ്പെട്ട 700 സ്ത്രീകളുടെ ദുരന്ത കഥ അത്തരത്തില്‍ സമൂഹ ജാഗ്രത ഉണര്‍ത്തേണ്ട ഒരു സംഭവമാണെന്നും റൂഷ് മെഹര്‍ ഓര്‍മ്മിപ്പിച്ചു.

ഉള്ളില്‍ തീ കോരിയിടുന്ന സ്ത്രീ പീഡനങ്ങള്‍ നിത്യ സംഭവമായി മാറുമ്പോള്‍ ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം മനസ്സില്‍ അരക്കിട്ടുറപ്പിച്ച വിശ്വാസങ്ങളെ മറികടക്കാനുള്ള ആര്‍ജവം സ്ത്രീ സമൂഹം കൈവരിക്കേണ്ടതുണ്ടെന്നു തുടര്‍ന്ന് സംസാരിച്ച ശാലു ഫൈസല്‍ അഭിപ്രായപ്പെട്ടു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി വേറെ വേറെ പാഠങ്ങള്‍ അഭ്യസിപ്പിക്കുന്ന സാമൂഹിക അന്തരീക്ഷത്തിന് അറുതി വരുത്തണമെങ്കില്‍ സ്ത്രീ സമൂഹം സ്വയം പരിവര്‍ത്തനത്തിന് വിധേയരാകേണ്ട തുണ്ടെന്നു കവയത്രി കൂടിയായ സിന്ധു മനോഹര്‍ പറഞ്ഞു.

സെമിനാറില്‍ കെ. സതി അദ്ധ്യക്ഷത വഹിച്ചു. ദല വനിതാ വിഭാഗം കണ്‍വീനര്‍ ബാല സരസ്വതി സ്വാഗതവും ശോഭ ബിജു നാഥ് നന്ദിയും പറഞ്ഞു. അനിതാ ശ്രീകുമാര്‍ ജിന ടീച്ചര്‍, ഡോ. ബിന്ദു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

(അയച്ചു തന്നത് : സജീവന്‍ കെ. വി.)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോക വനിതാ ദിനത്തിന്റെ നൂറാം വാര്ഷികം

March 12th, 2011

artista-artgroup-painter-epathram

അബുദാബി: ലോക വനിതാ ദിനത്തിന്റെ നൂറാം വാര്‍ഷിക ത്തോടനുബന്ധിച്ച് പ്രസക്തിയും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ആര്‍ട്ടിസ്റ്റ്‌ ക്യാമ്പും “ചരിത്രത്തിലെ സ്ത്രീ” എന്ന വിഷയത്തെ ആസ്പദമാക്കി അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടത്തിയ സെമിനാറും കവിയരങ്ങും വേറിട്ട അനുഭവമായി.

ക്യാമ്പ് രാവിലെ പത്തു മണിക്ക് ശാസ്ത്രജ്ഞയും പൊതു പ്രവര്ത്തകയുമായ പ്രൊഫ. ഡോ. ഉമാ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി മുഖ്യാതിഥി യായിരുന്നു. ഇ. ആര്‍. ജോഷി സംസാരിച്ചു. തുടര്‍ന്ന് “പ്രതികരിക്കുന്ന സ്ത്രീ” എന്ന വിഷയത്തില്‍ മുപ്പതോളം ചിത്രകാരന്മാര്‍ തങ്ങളുടെ സര്‍ഗ്ഗാത്മക വൈഭവത്തെ കാന്‍വാസില്‍ പകര്‍ത്തി.

ക്യാമ്പ്‌ അദ്ധ്യക്ഷനായ റോയിച്ചന്‍ റെയില്‍ പാളത്തില്‍ പീഡിക്കപ്പെട്ട് ജീവന്‍ നഷ്ടമായ സൌമ്യയുടെ വേദന പ്രതികരിക്കുന്ന സ്ത്രീയായി കടുത്ത വര്‍ണ്ണങ്ങളില്‍ പകര്‍ത്തിയപ്പോള്‍, ശശിന്‍സ് പ്രതികരിക്കുന്ന വിവിധ മുഖങ്ങളെയാണ് നിറങ്ങളുടെ സംയോജിത നിയമങ്ങളെ വെല്ലുവിളിച്ച് വരച്ചത്. സ്ത്രീ പ്രതികരണം എന്ന ശില്‍പം ചെയ്ത ജോഷി ഒഡേസയുടെ ചിത്രം പ്രതികരിക്കുന്ന സ്ത്രീയുടെ നേര്‍ചിത്രമായിരുന്നു. രാജീവ്‌ മുളക്കുഴയുടെ ചിത്രം പ്രതികരിക്കുന്ന  സ്ത്രീ തിന്മയുടെ കറുത്ത നിഴലില്‍ പിടയുമ്പോള്‍ ദു:ഖിതനായ പുരുഷ പ്രതിനിധിയെ കൂടി വെളുത്ത വര്‍ണ്ണത്തില്‍ പകര്‍ത്തി. മുരുകന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കത്തി കൊണ്ട് ത്രിമാന രൂപത്തില്‍ ക്യൂബിസത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് വരച്ച ചിത്രം സ്ത്രീയുടെ വിവിധ ഭാവങ്ങള്‍ നിറഞ്ഞതായിരുന്നു.

ശ്രീകുമാര്‍, സാബു, ഹരീഷ് തച്ചോടി, ഷാഹുല്‍ ഹമീദ്‌, അപ്പു ആസാദ്‌ തുടങ്ങിയ മുപ്പതോളം കലാകാരന്മാര്‍ ബ്രഷുകളില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് കെ. എസ്. സി. യുടെ അങ്കണത്തില്‍ വേറിട്ട ഒരു അനുഭവം നല്‍കി. തുടര്‍ന്ന് നടന്ന ചിത്ര പ്രദര്‍ശനം കാണാന്‍ വിവിധ രാജ്യക്കാരായ നിരവധി പേരാണ് എത്തിയത്‌. അതിനോട നുബന്ധിച്ചു നടന്ന സെമിനാറില്‍ ചരിത്രത്തിലെ സ്ത്രീ എന്ന വിഷയം അജി രാധാകൃഷണന്‍ അവതരിപ്പിച്ചു.

ജപ്പാനില്‍ നടന്ന സുനാമി ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി മൌന പ്രാര്‍ത്ഥനയില്‍ തുടങ്ങിയ സെമിനാറില്‍ റൂഷ് മെഹര്‍, ജലീല്‍, കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ പ്രീത വസന്ത്‌, ഹഫീസ്‌ മുഹമ്മദ്‌, മാദ്ധ്യമ പ്രവര്‍ത്തകനായ സഫറുള്ള പാലപെട്ടി, ആനന്ദ ലക്ഷ്മി, സിനിമാ പ്രവര്‍ത്തകനായ ഇസ്കന്ദര്‍ മിര്‍സ തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ചു.  കവി അരങ്ങിന്റെ ഉദ്ഘാടനം കവയത്രിയായ ദേവസേന നിര്‍വഹിച്ചു. അസ്മോ പുത്തന്‍ച്ചിറ, ശിവ പ്രസാദ്‌, നസീര്‍ കടിക്കാട്, ടി. എ. ശശി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « കളിക്കളം ബാഡ്മിന്റണ്‍ ടൂര്ണ്ണമെന്റ്
Next Page » കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ രൂപീകൃതമായി »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine