വായനക്കൂട്ടം – മുസ്‌രിഫ് ഹെറിറ്റേജ് ദേശീയ ദിനാഘോഷം

November 30th, 2011

ദുബായ് : കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് അസോസിയേഷനും (വായനക്കൂട്ടം) മുസ്‌രിഫ് ഹെറിറ്റേജും (കൊടുങ്ങല്ലൂര്‍ പൈതൃകം) സംയുക്ത മായി നാല്‍പ്പതാമത് യു. എ. ഇ. ദേശീയ ദിനാ ഘോഷം സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 2 വെള്ളിയാഴ്ച രാവിലെ 10 : 30 ന് ദുബായ് ദേരയിലെ അല്‍ ദീഖ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഖത്തര്‍ എയര്‍വേയ്‌സിന് സമീപം, ദല്‍മൂഖി ടവര്‍) ഓഡിറ്റോറിയ ത്തിലാണ് പരിപാടി കള്‍ നടക്കുക.

സലഫി ടൈംസ് മനേജിംഗ് എഡിറ്റര്‍ കെ. എ. ജബ്ബാരി ദേശീയ പതാക ഉയര്‍ത്തുന്ന തോടെ ആരംഭിക്കുന്ന പരിപാടി കളില്‍ പ്രമുഖര്‍ പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : 055 74 62 946 (സെയ്ഫ് കൊടുങ്ങല്ലൂര്‍)

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം : സമാപന സമ്മേളനം ഡിസംബര്‍ 2ന്

November 29th, 2011

uae national day-epathram
ദുബായ് : കെ. എം. സി. സി. ദുബായ്‌ കമ്മിറ്റി ഒരുക്കുന്ന യു. എ. ഇ. ദേശീയ ദിനാഘോഷ ത്തിന്‍റെ സമാപന സമ്മേളനം ഡിസംബര്‍ രണ്ടാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് ദുബായ് എന്‍. ഐ. മോഡല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.

മന്ത്രിമാര്‍, അറബ് പ്രമുഖര്‍, മത – രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഗായകരായ ആദില്‍ അത്തു, അജയന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ. അവധി ദിനങ്ങള്‍ ഒരുമിച്ചാക്കി

November 26th, 2011

uae-national-day-epathram

അബുദാബി : ഇസ്ലാമിക പുതു വര്‍ഷ ദിനത്തിന്റെ അവധി ഡിസംബര്‍ 1 ലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 3 നാണ് ദേശീയ ദിനത്തിന്റെ അവധി. പുതുവത്സര അവധി അടുത്ത ആഴ്ചയിലേക്ക് മാറ്റിയതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, സ്ക്കൂളുകള്‍ക്കും മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 1 വ്യാഴാഴ്ച, ഡിസംബര്‍ 2 വെള്ളിയാഴ്ച, ഡിസംബര്‍ 3 ശനിയാഴ്ച എന്നിങ്ങനെ 3 ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം

November 17th, 2011

abudhabi-st.george-orthodox-cathedral-ePathram

അബുദാബി : സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആദ്യ ഫല പ്പെരുന്നാളും കൊയ്ത്തുത്സവവും നവംബര്‍ 18 വെള്ളിയാഴ്ച നടക്കും. യു. എ. ഇ. യുടെ 40-ആം ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷവും ഇതോ ടൊപ്പം നടക്കും.

ആദ്യ ഫലപ്പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് പ്രഭാത നമസ്‌ക്കാരവും എട്ടു മണിക്ക് വിശുദ്ധ കുര്‍ബാനയും ആരംഭിക്കും. തിരുവനന്ത പുരം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. കുര്‍ബാനന്തരം രാവിലെ 10.30 ന് ആദ്യ ഫല പ്പെരുന്നാളിന്‍റെ ആദ്യഭാഗം നിലവിളക്ക് തെളിയിച്ചു കൊണ്ട് ആരംഭിക്കും. പൊതു സമ്മേളനം വൈകുന്നേരം നാലു മണിക്ക് ആരംഭിക്കും.

പത്മശ്രീ യൂസഫലി എം.എ., ഡോ. ബി. ആര്‍. ഷെട്ടി, ഇന്ത്യന്‍ എംബസി കോണ്‍സല്‍ ആനന്ദ് ബര്‍ദ്ദന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. കോപ്റ്റിക് ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ, സി. എസ്. ഐ., യാക്കോബായ, ആംഗ്ലിക്കന്‍ സഭാ പ്രതിനിധികളും സമ്മേളന ത്തില്‍ പങ്കെടുക്കും.

ദേശീയാഘോഷത്തിന്‍റെ ഭാഗമായി യു. എ. ഇ.  പ്രസിഡണ്ടിനും മറ്റു ഭരണാധി കാരികള്‍ക്കും രാജ കുടുംബാംഗ ങ്ങള്‍ക്കും പ്രജകള്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്ന തോടൊപ്പം അന്തരിച്ച രാഷ്ട്ര പിതാവ്‌ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ സ്മരണയും പുതുക്കും. ചെണ്ടമേളം, ഗാനമേള, ഡാന്‍സ് തുടങ്ങിയ വിവിധ കലാ പരിപാടി കളും ഉണ്ടായിരിക്കും.

ഫാ. വി. സി. ജോസ് ചെമ്മനം, ഫാ. ജോബി കെ. ജേക്കബ്, സ്റ്റീഫന്‍ മല്ലേല്‍, എബി സാം, കെ. ഇ. തോമസ്, സജി തോമസ് എന്നിവരുടെ നേതൃത്വ ത്തില്‍ ആഘോഷ ക്രമീകരണങ്ങള്‍ നടന്നു വരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെണ്മ ഓണം ബക്രീദ് സംഗമം നവംബര്‍ 18 ന്

November 15th, 2011

venma-abudhabi-eid-meet-ePathram
അബുദാബി : യു. എ. ഇ. യിലെ വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ വെണ്മ യു. എ. ഇ. യുടെ ഓണം – ബക്രീദ് ആഘോഷ ങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.

നവംബര്‍ 18 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെ ദുബായ് മംസാര്‍ പാര്‍ക്കില്‍ നടക്കുന്ന ‘ഓണം – ഈദ്‌ സംഗമ’ ത്തില്‍ അത്തപ്പൂക്കളം, അംഗ ങ്ങളുടെയും കുട്ടികളു ടെയും കലാ കായിക നര്‍മ്മ പരിപാടി കള്‍, വിവിധ മല്‍സര ങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

venma-abudhabi-eid-onam-meet-ePathram
അബുദാബി മലയാളി സമാജ ത്തില്‍ സംഘടിപ്പിച്ച അബുദാബി യൂണിറ്റ് സമ്മേളന ത്തിലാണ് സ്വാഗത സംഘം രൂപീകരിച്ചത്. വെണ്മ വൈസ്‌ പ്രസിഡന്‍റ് സുദര്‍ശന്‍ അദ്ധ്യക്ഷത വഹിച്ചു. സമാജം പ്രസിഡന്‍റ് മനോജ്‌ പുഷ്കര്‍ മുഖ്യാതിഥി യായി പങ്കെടുത്തു. രാജേന്ദ്രന്‍ വെഞ്ഞാറമൂട് സ്വാഗതവും ജ്യോതി കുമാര്‍ നന്ദിയും പറഞ്ഞു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : രാജേന്ദ്രന്‍ വെഞ്ഞാറമൂട് 050 566 38 17 , സുദര്‍ശനന്‍ 050 545 96 41

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 1 of 912345...Last »

« Previous « ബോയിംഗിന് ഇത് ചരിത്ര മുഹൂര്‍ത്തം
Next Page » അബുദാബി സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine