ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷ

April 24th, 2011

good-friday-dubai

ദുബായ്‌ : ദുബായ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ നടന്ന ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷയ്ക്ക് യു. കെ. ആഫ്രിക്ക യൂറോപ്‌ ഭദ്രാസന അധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ് മെത്രാപോലീത്ത നേതൃത്വം നല്‍കി. കത്തീഡ്രല്‍ വികാരി റെവ. ഫാദര്‍ ബിജു പി. തോമസ്‌, സഹ വികാരി റെവ. ഫാദര്‍ ബിജു പി. ഡാനിയല്‍, വെരി റെവ. വി. ടി. തോമസ്‌ കോര്‍ എപ്പിസ്കോപ്പ, റെവ. ഫാദര്‍ തോംസണ്‍ റോബി എന്നിവര്‍ സമീപം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടകര എന്‍. ആര്‍. ഐ. ഫോറം വിഷു ആഘോഷം

April 21st, 2011

ദുബായ് : വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി യുടെ ഈ വര്‍ഷ ത്തെ വിഷു ആഘോഷം ഏപ്രില്‍ 22 വെള്ളിയാഴ്ച ഉച്ചക്ക് 12 മണി മുതല്‍ ദുബായ് കരാമ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കും.

പ്രശസ്ത മിമിക്രി കലാകാരനും നടനും സംവിധായകനു മായ കെ. എസ്. പ്രസാദ്‌ മുഖ്യ അതിഥി ആയിരിക്കും. വിഷു സദ്യ, ഗാനമേള, മിമിക്സ് പരേഡ്, തിരുവാതിര ക്കളി, വിവിധ നൃത്ത നൃത്ത്യ ങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. എന്നു സംഘാടര്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൊലിമ 2011 : സ്വരുമ വാര്‍ഷികവും വിഷു ആഘോഷവും

April 20th, 2011

polima-2011-swaruma-dubai-epathram
ദുബായ് : സ്വരുമ കലാ സാംസ്‌കാരിക വേദി ദുബായ് യുടെ എട്ടാം വാര്‍ഷികവും ‘പൊലിമ 2011’ വിഷു ആഘോഷവും വിപുലമായ പരിപാടി കളോടെ മെയ്‌ 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദേര ഡൌണ്‍ ടൌണ്‍ മെട്രോ ഹോട്ടലില്‍ അല്‍ യസ്മീന്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കും.

പ്രശസ്ത മിമിക്രി താരവും നടനുമായ അബിയും സംഘവും അവതരിപ്പിക്കുന്ന ഹാസ്യ കലാ വിരുന്നും സോണി ടി. വി. ബൂഗി ബൂഗി റിയാലിറ്റി ഷോ ജൂനിയര്‍ വേള്‍ഡ് വിന്നര്‍ പ്രണവ് പ്രദീപ്‌ നയിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍, യു. ഏ. ഇ. യിലെ പ്രശസ്ത ഗായകര്‍ അണി നിരക്കുന്ന ഗാനമേള, തിരുവാതിര, ഭരതനാട്യം, കോല്‍ക്കളി, ഖവാലി, തുടങ്ങിയവ ഉണ്ടായിരിക്കും.

ചടങ്ങില്‍ വി. എം. കുട്ടി, നെല്ലറ ഷംസുദ്ധീന്‍, ഡോക്ടര്‍. കെ. പി. ഹുസൈന്‍, സലാം പാപ്പിനിശ്ശേരി, ഏഷ്യാനെറ്റ്‌ മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌ വിന്നര്‍ ബേബി മാളവിക എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിക്കും.

പൊലിമ 2011 നടത്തിപ്പിനായി, ഹുസൈനാര്‍ ഹാജി എടാച്ചകൈ, പുന്നക്കന്‍ മുഹമ്മദാലി, ബഷീര്‍ തിക്കൊടി, സബാ ജോസഫ്‌, ചന്ദ്രന്‍ ആയഞ്ചേരി, ഷീല പോള്‍, ടി. സി. ഏ. റഹ്മാന്‍, എന്നിവര്‍ രക്ഷാധികാരി കളും, ഹുസൈനാര്‍. പി. എടാച്ചകൈ ചെയര്‍മാനും, സുബൈര്‍ വെള്ളിയോട് വൈസ് ചെയര്‍മാന്‍, ലത്തീഫ് തണ്ടലം ജ. കണ്‍വീനര്‍, റീന സലിം കോഡിനേറ്റര്‍ ആയും കമ്മറ്റി നിലവില്‍ വന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗായിക ചിത്രയുടെ മകള്‍ നന്ദന മരിച്ചു

April 14th, 2011

ks-chithra-daughter-epathram

ദുബായ് : പ്രശസ്ത ഗായിക കെ. എസ്. ചിത്രയുടെ മകള്‍ നന്ദന (8) ദുബായിലെ എമിറേറ്റ്സ് ഹില്‍സിലെ അവരുടെ വസതിയിലെ നീന്തല്‍ കുളത്തില്‍ വീണു മരിച്ചു. നന്ദനയുടെ മൃതദേഹം പരിശോധന കള്‍ക്കായി ദുബായ് ഫോറന്‍സിക് ലാബിലേക്ക് മാറ്റി. വിവാഹ ശേഷം എട്ടു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷമാണ്‌ ചിത്രയ്‌ക്ക് മകള്‍ ജനിച്ചത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകാവസാന സന്ദേശങ്ങള്‍ നീക്കം ചെയ്തു

April 13th, 2011

end-of-world-billboards-epathram

ദുബായ് : മെയ് മാസത്തില്‍ ലോകം അവസാനിക്കുമെന്ന സന്ദേശവുമായി അമേരിക്കന്‍ ക്രിസ്ത്യന്‍ ദമ്പതികള്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ ദുബായ് സര്‍ക്കാര്‍ നീക്കം ചെയ്തു.

മെയ് 21 ആണ് ബൈബിളില്‍ പറഞ്ഞിരിക്കുന്ന അന്ത്യ വിധി ദിനം എന്ന് പ്രഖ്യാപിക്കുന്ന ബോര്‍ഡുകള്‍ ദുബായില്‍ ഉടനീളം സ്ഥാപിച്ചത്. വളരെയധികം ചെലവേറിയ ഒരു സംരംഭം ആയിരുന്നു ഇത്. ഫാമിലി റേഡിയോ എന്ന ഒരു മത കാര്യ റേഡിയോയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഈ ദമ്പതികള്‍. എന്നാല്‍ ഈ ബോര്‍ഡ് പൊതുജനങ്ങളില്‍ ഭയമുണര്‍ത്തുന്ന സന്ദേശങ്ങളാണ് നല്‍കിയത്. ഏറ്റവും ഭീകരമായ ആ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്ക് കഴിയും എന്ന രീതിയില്‍ ആയിരുന്നു ഇതിലെ സന്ദേശം. ദുബായ് മുനിസിപാലിറ്റിയില്‍ നിന്നും അനുവാദം ലഭിച്ചിട്ടാണ് ബോര്‍ഡ്‌ സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് പോലീസിന് അവ നീക്കം ചെയ്യുകയാണ് ഉണ്ടായത്‌.

ഇസ്ലാം മതത്തിനെതിരായ സന്ദേശമാണിത് എന്നത് അധികൃതരിലും  പൊതു ജനങ്ങളിലും അതൃപ്തി ഉളവാക്കിയിരുന്നു. പൊതുജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന ഇത്തരം സന്ദേശങ്ങള്‍, അവ ഏതു മത വിശ്വാസം അനുസരിച്ച് ഉള്ളവ ആയാലും, പ്രചരിപ്പിക്കുന്നത് നല്ലതല്ല എന്ന് ദുബായില്‍ ഒരു മുസ്ലിം മത പണ്ഡിതന്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 11 of 16« First...910111213...Last »

« Previous Page« Previous « രാജേഷ് ചിത്തിര യുടെ 'ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍' മികച്ച കവിത
Next »Next Page » കുഴൂര്‍ വില്‍സന്റെ വെബ് സൈറ്റ്‌ ഉദ്ഘാടനം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine