പ്രകൃതി സ്നേഹ സംഗമം

June 17th, 2011

17-june-world-day-combat-desertification-epathram

ദുബായ്: ലോക മരുഭൂമി വല്‍ക്കരണ വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ദുബായ് മുനിസിപാലിറ്റി ഹാളില്‍ നടക്കുന്ന പ്രകൃതി സ്നേഹ സംഗമത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ഫൈസല്‍ ബാവ, മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ പരിസ്ഥിതി വിഷയങ്ങളെ പറ്റി സംസാരിക്കും. ഇ. ഐ. ഇ. എഫ് (Emirates India Environmental Forum) “മരം നടുക ഒരിലയെ തലോടുക” എന്ന ആശയം മുന്‍നിര്‍ത്തി ദുബായ് മുനിസിപാലിറ്റിയുമായി ചേര്‍ന്ന് ജൂണ്‍ 17 വൈകീട്ട് 4:30നു സംഘടിപ്പിക്കുന്ന പരിപാടി യില്‍ ഫോട്ടോ പ്രദര്‍ശനം, ഡോകുമെന്ററി പ്രദര്‍ശനം, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘മരമില്ലാത്ത ഭൂമി’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.

ദുബായ് മുനിസിപാലിറ്റി ഹെഡ് നേഴ്സ് ഹന അമീന്‍ അല്‍ സറൂണി ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ത്യന്‍ വൈസ് കൌണ്‍സിലര്‍ ബി. എന്‍. തോമസ്‌ മുഖ്യാഥിതി യായിരിക്കും. തുടര്‍ന്ന് പരിസ്ഥിതി വിഷയങ്ങളെ പറ്റി ഫൈസല്‍ ബാവ, മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ സംസാരിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക 050 5720710.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. യുടെ സൌജന്യ മെഡിക്കല്‍ ക്യാമ്പ്

June 16th, 2011

dubai-kmcc-logo-big-epathram

ദുബായ് : കെ. എം. സി. സി. കോഴിക്കോട് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ജൂണ്‍ 17 വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയ ത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാല്‍ ലക്ഷം ദിര്‍ഹമിന്‍റെ തുടര്‍ പരിശോധനാ സഹായവും ഏര്‍പ്പെടുത്തുന്നു.

കിഡ്നി രോഗ വിദഗ്ധനായ ഡോ. ബാബു ശെര്‍ഷാദിന്‍റെ നേതൃത്വ ത്തിലുള്ള ഐ. എം. ഫെസ്റ്റ് മെഡിക്കല്‍ ടീമാണ് ക്യാമ്പിന് നേതൃത്വം നല്‍കുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സൗജന്യ പരിശോധനക്ക് അവസരം ലഭിക്കുന്നത്.

മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പിന്‍റെ സഹകരണത്തോടെ തുടര്‍ പരിശോധനകളും സൗജന്യ മരുന്നും ക്യാമ്പില്‍ ലഭിക്കും. ഇതു സംബന്ധിച്ച് ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്‍റ് ഹംസ പയ്യോളി അദ്ധ്യക്ഷത വഹിച്ചു.

ജബല്‍ അലി ഡിസ്കവറി ഗാര്‍ഡനിലെ കെ. പി. ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജന. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി പരിപാടികള്‍ വിശദീകരിച്ചു. ഓര്‍ഗ. സെക്രട്ടറി ഇസ്മായില്‍ ഏറാമല, ഖാലിദ് വെള്ളിയൂര്‍, വലിയാണ്ടി അബ്ദുല്ല, പി. കെ. അബ്ദുല്‍ കഹാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഏറാമല ഖാദര്‍, റഈസ് കോട്ടക്കല്‍, അബ്ദുല്‍ മജീദ്, മൊയ്തു അരൂര്‍, കെ. പി. മുഹമ്മദ്, ഇ. പി. എ. ഖാദര്‍ ഫൈസി, കെ. കെ. മുഹമ്മദ്, ഷഫീഖ് മോഡേണ്‍, മൂസ കൊയമ്പ്രം എന്നിവര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു.

സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ 04 22 74 899 – 050 34 89 670 (കെ. കെ. മുഹമ്മദ്), 050 25 42 162 ( സുബൈര്‍ വെള്ളിയോട്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. കെ. എം. സി. സി. ഓഫീസില്‍ പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനറല്‍ ബോഡി യോഗം

June 9th, 2011

mpcc-logo-ePathram
ദുബായ് : മലബാര്‍ പ്രവാസി കോഡിനേഷന്‍ കൗണ്‍സില്‍ ( M P C C ) ജനറല്‍ ബോഡി യോഗം ജൂണ്‍ 9 വ്യാഴാഴ്ച രാത്രി 8 മണിക്ക് ദുബായ് ഗിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ വെച്ചു നടക്കും. (ഗിസൈസ്‌ ഗ്രാന്‍റ് ഹോട്ടലിന് സമീപം)

വിശദ വിവരങ്ങള്‍ക്ക് 050 – 45 94 670, 050 – 59 52 195, 050 – 57 80 225 എന്നീ നമ്പരുകളില്‍ വിളിക്കുക.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ ‘മേല്‍വിലാസം’ ടെലി സിനിമക്ക് തുടക്കമായി

May 30th, 2011

inaugural-speech-melvilasam-epathram

ദുബായ് : ദൃശ്യ മാധ്യമ രംഗത്ത്‌ പുതുമ യുള്ള സംരംഭങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ദുബായ് ആസ്ഥാന മായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള സില്‍വര്‍ ഗ്ലോബ് ക്രിയേഷന്‍സ് ഒരുക്കുന്ന ‘മേല്‍വിലാസം’ എന്ന ടെലി സിനിമക്ക് തുടക്കം കുറിച്ചു. സില്‍വര്‍ ഗ്ലോബ് ചെയര്‍ പേഴ്സണ്‍ ഷീലാ സാമുവല്‍ നേതൃത്വം നല്‍കിയ പരിപാടി, എഴുത്തുകാരനും വാഗ്മിയുമായ ബഷീര്‍ തിക്കൊടി ഉദ്ഘാടനം ചെയ്തു.

melvilasam-tele-film-poster-epathram

യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ ഫുജൈറ ബ്രാഞ്ച് മാനേജര്‍ ലതാഷെട്ടി മുഖ്യാഥിതി ആയിരുന്നു. ശുഭാ നമ്പ്യാര്‍, പുന്നക്കന്‍ മുഹമ്മദാലി, നാരായണന്‍ വെളിയങ്കോട്, അബ്ദുള്ളക്കുട്ടി ചേറ്റുവ, സിയാദ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ ഏറാമല, നിസാര്‍ കിളിമാനൂര്‍, നാസര്‍ പരദേശി, തമോഖന ചക്രവര്‍ത്തി, എസ്. പി. മഹമൂദ്, ഖാദര്‍ ഏറാമല, ലത്തീഫ്‌ പടന്ന, ഷാജഹാന്‍ തറവാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

poster-tele-film-melvilasam-epathram

മുഖ്യാഥിതി ലതാഷെട്ടി, സിനിമാ പ്രവര്‍ത്തകന്‍ ഷാജഹാന്‍ തറവാട്ടില്‍ എന്നിവര്‍ ചേര്‍ന്ന്‍ ‘മേല്‍വിലാസം’ ടെലി സിനിമ യുടെ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു. സിനിമ യിലെ മുഖ്യ വേഷങ്ങള്‍ ചെയ്യുന്ന നിവ്യ നിസാര്‍, ജോനിറ്റ ജോസഫ്‌, ജാന്‍സി ജോഷി, അഷ്‌റഫ്‌ പെരിഞ്ഞനം, ജയ്സണ്‍ ആലുവ, അന്‍സാര്‍ മാഹി, ഷാജി തൃശ്ശൂര്‍, മൂസാകുട്ടി എന്നിവരെയും ക്യാമറാമാന്‍ സാഹില്‍ മാഹി, സംവിധായകന്‍ അസീസ്‌ തലശ്ശേരി എന്നിവരെയും സദസ്സിനു പരിചയ പ്പെടുത്തി. പി. എം. അബ്ദുല്‍ റഹിമാന്‍ പരിപാടി യുടെ അവതാരകന്‍ ആയിരുന്നു.

melvilasam-opening-1-audiance-epathram

മേല്‍വിലാസ ത്തിന്‍റെ തിരക്കഥാ കൃത്തും ഈ കൂട്ടായ്മ യുടെ സംഘാടക നുമായ സുബൈര്‍ വെള്ളിയോട് സ്വാഗതം പറഞ്ഞു. കലാ സംവിധായകന്‍ റഫീഖ്‌ വാണിമേല്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് ഗാനമേളയും അരങ്ങേറി.

-

വായിക്കുക: , ,

1 അഭിപ്രായം »

പി. ടി. അബ്ദുല്‍ ഗഫൂറിന് യാത്രയയപ്പ്‌

May 25th, 2011

sent-off-chettuva-gafoor-epathram
ദുബായ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ചേറ്റുവ സ്വദേശി പി. ടി. അബ്ദുല്‍ ഗഫൂറിന് യു. എ. ഇ. യിലെ ചേറ്റുവ ജുമാഅത്ത് മുസ്ലിം റിലീഫ്‌ കമ്മിറ്റി യാത്രയയപ്പ്‌ നല്‍കി. കഴിഞ്ഞ 36 വര്‍ഷമായി ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന പി. ടി. അബ്ദുല്‍ ഗഫൂര്‍ സംഘടനയുടെ സ്ഥാപക മെമ്പറും സജീവ പ്രവര്‍ത്ത കനുമാണ്.

ഉബൈദ്‌ ചേറ്റുവ, വി. ബി. അബ്ദുല്‍ മജീദ്‌, ആര്‍. ബി. എം. മനാഫ്‌, ആര്‍. വി.സി. അബ്ദുള്‍ഖാദര്‍, എന്‍. എം. ഷാഹുല്‍ ഹമീദ്‌, തുടങ്ങിയവര്‍ സംസാരിച്ചു.

സംഘടന യുടെ മൊമെന്റൊ യും പ്രത്യേക ഉപഹാരവും പി. ടി. അബ്ദുല്‍ ഗഫൂറിന് സമ്മാനിച്ചു.

-അയച്ചു തന്നത്: അബ്ദുള്ള കുട്ടി ചേറ്റുവ, ദുബായ്

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 8 of 16« First...678910...Last »

« Previous Page« Previous « ലോഗോ പ്രകാശനം
Next »Next Page » ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ലൈഫ്‌ ലൈന്‍ ആശുപത്രിക്ക് »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine