മലബാര്‍ പ്രവാസി ദിവസ് സെപ്റ്റംബര്‍ നാലിന്

July 22nd, 2011

mpcc-logo-ePathram
ദുബായ് : മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വ ത്തില്‍ നടത്താന്‍ തീരുമാനി ച്ചിരുന്ന രണ്ടാമത് ‘മലബാര്‍ പ്രവാസി ദിവസ് 2011’ സപ്തംബര്‍ നാലിന് കോഴിക്കോട് ‘കാലിക്കറ്റ് ടവറി’ല്‍ നടക്കും.

ഈ പരിപാടിക്ക് മുന്നോടി യായി മാധ്യമ സെമിനാറും ഉണ്ടാവും. മുഖ്യമന്ത്രി യെയും കേന്ദ്ര മന്ത്രി മാരെയും മറ്റു സംസ്ഥാന മന്ത്രി മാരെയും മലബാറില്‍ നിന്നുള്ള ജന പ്രതിനിധി കളെയും ഉള്‍പ്പെടുത്തി പരിപാടി സംഘടി പ്പിക്കാനാണ് തീരുമാനം.

പ്രവാസി കളുടെ പ്രശ്‌നങ്ങള്‍, മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, മലബാറിന്‍റെ സമഗ്ര വികസനം എന്നിങ്ങനെ യുള്ള വിഷയ ങ്ങളാണ് ‘പ്രവാസി ദിവസി’ ല്‍ ചര്‍ച്ച ചെയ്യുക.

പ്രവാസി ദിവസിന്‍റെ വിജയ ത്തിനായി യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പ്രവാസി ദിവസിന്‍റെ സുഗമമായ നടത്തിപ്പിന് ജൂലായ് 29 ന് കോഴിക്കോട് അളകാപുരി ഹാളില്‍ വൈകിട്ട് അഞ്ചിന് വിപുലമായ സ്വാഗത സംഘം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചതായി എം. പി. സി. സി. ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അബ്ദുറഹിമാന്‍ ഇടക്കുനി അറിയിച്ചു.

സ്വാഗത സംഘ ത്തിന്‍റെ പ്രസ്തുത യോഗത്തില്‍ മലബാറിലേയും ഇപ്പോള്‍ നാട്ടിലുള്ള വരുമായ എല്ലാ പ്രവാസി സംഘടനാ പ്രവര്‍ത്തകരേയും പങ്കെടുപ്പിക്കണം എന്ന് മലബാര്‍ ഭാഗത്തുള്ള എല്ലാ പ്രവാസി സംഘടന കളെയും അറിയിക്കുന്നു. കോഴിക്കോട് എം. പി. എം. കെ. രാഘവന്‍ മുഖ്യ രക്ഷാധികാരി യായാണ് കമ്മിറ്റി രൂപീകരിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് യു. എ. ഇ. യില്‍ 055 80 40 272 എന്ന നമ്പരിലും,
നാട്ടില്‍ 99 46 44 3278, 97 47 47 8000 എന്നീ നമ്പരുകളിലും ബന്ധപ്പെടുക.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനം

July 21st, 2011

jaleel-ramanthali-new-book-cover-ePathram
അബുദാബി : ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്ത കനുമായ ജലീല്‍ രാമന്തളി യുടെ പത്താമത്തെ പുസ്തകമായ ‘മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും’ പ്രകാശനം ചെയ്യുന്നു.

ജൂലായ്‌ 22 വെള്ളിയാഴ്ച വൈകീട്ട് 8.30 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സില്‍ വെച്ച് യു. എ. ഇ. യിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ശൈഖ അല്‍ മസ്കരി, പാര്‍ക്കോ ഗ്രൂപ്പ്‌ കമ്പനീസ്‌ ചെയര്‍മാന്‍ പി. എ. റഹിമാന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്യും.

ഗ്രീന്‍ വോയ്സ് യു. എ. ഇ. ചാപ്ടര്‍ പ്രസിദ്ധീകരിക്കുന്ന 300 പേജുകളുള്ള ഈ പുസ്തകം തികച്ചു സൌജന്യ മായിട്ടാണ് വായനക്കാരില്‍ എത്തിക്കുന്നത്.

ജലീല്‍ രാമന്തളി യുടെ ശൈഖ് സായിദ്‌, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍ എന്നിവയും സൗജന്യ മായി തന്നെയാണ് വായനക്കാരില്‍ എത്തിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിമാന കമ്പനികള്‍ പ്രവാസി കളെ ചൂഷണം ചെയ്യുന്നു : കെ. എം. സി. സി.

July 21st, 2011

air-india-express-epathramദുബായ് : സീസണ്‍ വരുമ്പോള്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനു പകരം അനിയന്ത്രിത മായി നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസി ഇന്ത്യാക്കാരെ വിമാന കമ്പനികള്‍ ചൂഷണം ചെയ്യുകയാണ് എന്ന് ദുബൈ കെ. എം. സി. സി. കാസര്‍കോഡ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

ചുരുങ്ങിയ ചിലവില്‍ വിമാന യാത്ര വാഗ്ദാനം നല്കി രംഗത്ത് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് പോലും ഇരട്ടിയായി നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതില്‍ മുന്‍ പന്തിയില്‍ ആണെന്നും വര്‍ഷ ങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്ത് കോടി ക്കണക്കിന് രൂപയുടെ വിദേശ നാണ്യം നേടിക്കൊടുത്ത് രാജ്യത്തിന്‍റെ പുരോഗതി യിലും സമ്പദ്ഘടന യിലും മുഖ്യ പങ്ക് വഹിക്കുന്ന ഇന്ത്യക്കാരോട് വിമാന കമ്പനികള്‍ കാണിക്കുന്ന ക്രൂരത യ്‌ക്കെതിരെ കേരള സര്‍ക്കാരും കേരള ത്തില്‍ നിന്നുള്ള എം. പി. മാരും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യു ന്നതില്‍ നിന്ന് വിമാന കമ്പനികളെ പിന്തിരിപ്പിക്കണം എന്നും ചെലവു കുറഞ്ഞ വിമാന യാത്ര യാഥാര്‍ത്ഥ്യം ആക്കണമെന്നും പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി എന്നിവര്‍ ആവശ്യപ്പെട്ടു.

ചെലവ് കുറഞ്ഞ എയര്‍ലെനായ യു. എ. ഇ. യുടെ ഫ്‌ളൈ ദുബൈയ്ക്കു കേരള ത്തിലേക്ക് സര്‍വ്വീസ് നടത്താനുള്ള താല്പര്യം യു. എ. ഇ. അംബാസിഡര്‍ മുഹമ്മദ് സുല്‍്ത്താന്‍ അബ്ദുല്ല അല്‍ ഉഖൈസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് അറിയിച്ച സ്ഥിതിക്ക് ഇതിനു കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുവാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രണ്ടാമത് മലബാര്‍ പ്രവാസി ദിവസ് : ഏരിയ കണ്‍വെന്‍ഷന്‍ നടത്തി

July 17th, 2011

mpcc-pravasi-divas-abudhabi-convention-ePathram
അബുദാബി : കോഴിക്കോട് വച്ച് നടക്കാനിരിക്കുന്ന രണ്ടാമത് മലബാര്‍ പ്രവാസി ദിവസിനോടനു ബന്ധിച്ച് ഗള്‍ഫിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന കണ്‍വെന്‍ഷനു കളുടെ ഭാഗമായുള്ള അബുദാബി ഏരിയാ കണ്‍വെന്‍ഷന്‍ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്നു.

അഡ്വ. സാജിദ് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്‌. സി. ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി ഉദ്ഘാടനം ചെയ്തു. കെ. കെ. മൊയ്തീന്‍കോയ വിഷയം അവതരിപ്പിച്ചു. മലബാറിന്‍റെ വികസനവു മായും പ്രവാസി കളുടെ പ്രശ്‌നങ്ങളു മായും ബന്ധപ്പെട്ട വിവിധ വിഷയ ങ്ങളെ അധികരിച്ച് നടന്ന ചര്‍ച്ച കളില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

മലബാര്‍ പ്രവാസി ദിവസിനു മുന്നോടിയായി കോഴിക്കോട്ട് മാധ്യമ സെമിനാര്‍ നടത്തണം എന്നും ഏരിയ കണ്‍വെന്‍ഷന്‍റെ ഭാഗമായി അബുദാബി മുസഫ യില്‍ വെച്ചും കണ്‍വെന്‍ഷന്‍ നടത്തണം എന്നും യോഗ ത്തില്‍ അഭിപ്രായം ഉണ്ടായി. ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്ന ഈ കാലഘട്ട ത്തില്‍ പ്രവാസി കള്‍ സ്വന്തം വീട്ടു വളപ്പില്‍ തന്നെ അടുക്കള ക്കൃഷി നടത്താന്‍ ഉതകുന്ന രൂപത്തിലുള്ള ബോധവത്കരണ ക്ലാസുകള്‍ എം. പി. സി. സി. യുടെ നേതൃത്വ ത്തില്‍ നടത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.

മുംബൈ സ്‌ഫോടന ത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച യോഗത്തില്‍ ബഷീര്‍ തിക്കോടി, കെ. എം. ബഷീര്‍, ടി. പി. ഗംഗാധരന്‍, മുഹമ്മദ് അന്‍സാരി, മീര ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

ദേവാനന്ദ് തിരുവോത്ത് സ്വാഗതവും രാജു പി. മേനോന്‍ നന്ദിയും പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലബാര്‍ പ്രവാസി ദിവസ്‌ അബുദാബി കണ്‍വെന്‍ഷന്‍

July 13th, 2011

mpcc-logo-ePathram
അബുദാബി : മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ( എം. പി. സി. സി. ) രണ്ടാമത് മലബാര്‍ പ്രവാസി ദിവസി നോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന അബുദാബി മേഖലാ കണ്‍വെന്‍ഷന്‍ ജൂലൈ 14 വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

കെ. എസ്. സി. പ്രസിഡണ്ട് കെ. ബി. മുരളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയ ങ്ങളെ അധികരിച്ച് നടക്കുന്ന ചര്‍ച്ച കള്‍ക്ക് കെ. കെ. മൊയ്തീന്‍ കോയ നേതൃത്വം നല്‍കും.

മലബാറിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, പ്രവാസി കളുടെ പ്രശ്‌നങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും, മലബാറിന്‍റെ സമഗ്ര വികസനം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചര്‍ച്ച കളില്‍ പ്രാദേശിക അസോസിയേഷനുകള്‍, കോളേജ് അലുമ്‌നികള്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക : 055 87 25 806 – 050 70 64 145 – 055 75 43 200

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 6 of 19« First...45678...Last »

« Previous Page« Previous « അബുദാബി യില്‍ കല്യാണ സൗഗന്ധികം
Next »Next Page » പി. കെ. വി. അനുസ്മരണം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine