എയര്‍ ഇന്ത്യ എക്സ്പ്രസ്‌ ചതിച്ചു : യാത്രക്കാര്‍ ദുരിതത്തില്‍

June 17th, 2011

air-india-epathram

ദുബായ്‌ : ദുബായില്‍ നിന്നും കൊച്ചിയിലേക്ക്‌ പോകുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ്‌ വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ ഏറെ വലച്ചു. ഇന്നലെ രാത്രി പന്ത്രണ്ടു മണിക്ക് പുറപ്പെടേണ്ട വിമാനമാണ് അനിശ്ചിതമായി യാത്ര മാറ്റി വെച്ചത്. കൊച്ചിയില്‍ നിന്നും വരേണ്ട വിമാനം എത്തിയിട്ടില്ല എന്നതായിരുന്നു ഔദ്യോഗിക വിശദീകരണം. ബാഗേജ്‌ ചെക്ക്‌ ഇന്‍ കഴിഞ്ഞു സുരക്ഷാ പരിശോധനകളും കഴിഞ്ഞു യാത്രക്കാര്‍ വിമാനത്തില്‍ കയറാനായി തയ്യാര്‍ എടുക്കവെയാണ് വിമാനം വൈകിയേ പോകൂ എന്ന അറിയിപ്പ് ലഭിക്കുന്നത്. നേരത്തേ വിവരം ലഭിച്ചിരുന്നു എങ്കില്‍ രാത്രിയിലെ ഉറക്കം നഷ്ടപ്പെടുത്തി കുഞ്ഞുങ്ങളെയും കൊണ്ട് വിമാന താവളത്തിലെ കാത്തിരിപ്പ്‌ ഒഴിവാക്കാമായിരുന്നു എന്ന് യാത്രക്കാര്‍ അഭിപ്രായപ്പെട്ടു. അനിശ്ചിതമായി തുടര്‍ന്ന കാത്തിരിപ്പ്‌ നാല് മണിക്കൂര്‍ വരെ നീണ്ടതിനു ശേഷമാണ് അവസാനം നാലരക്ക് വിമാനം കൊച്ചിയിലേക്ക്‌ പുറപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോഴിക്കോട് സഹൃദയ വേദി ഭാരവാഹികള്‍

June 17th, 2011

dubai-kozhikkode-sahrudhaya-vedhi-new-committee-ePathram
ദുബായ് : യു. എ. ഇ. യില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ ‘ കോഴിക്കോട് സഹൃദയ വേദി ‘ ജനറല്‍ ബോഡിയില്‍ 2011- 12 വര്‍ഷ ത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

നാസര്‍ പരദേശി പ്രസിഡന്‍റ്, സി. എ. ഹബീബ്‌ ജനറല്‍ സെക്രട്ടറി, മുഹമ്മദ്‌ സാലെഹ് ട്രഷറര്‍ എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.

നസീബ് മരക്കാര്‍ ( വൈസ്‌. പ്രസി), എ. ടി. സുബൈര്‍, എ. ടി. മുഹമ്മദ്‌ കോയ (ജോ.സെക്ര), ശബ്നം അബ്ദുസ്സലാം ( വനിതാ വിഭാഗം കണ്‍വീനര്‍), ഫാമിദാ ശരീഫ്‌ (ജോ. കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി ബഷീര്‍ തിക്കോടിയെ തെരഞ്ഞെടുത്തു. കോഴിക്കോട്‌ കേന്ദ്രീകരിച്ചു നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ പള്ളിക്കണ്ടി മമ്മദ്കോയ യെ ചുമതല പ്പെടുത്തി.

ദുബായ് കത്ത് പാട്ടിലൂടെ പ്രശസ്തനായ ഗായകന്‍ എസ്. എ. ജമീലിന്‍റെ സ്മരണാര്‍ത്ഥം ഇശല്‍ – ഗസല്‍ സന്ധ്യ സംഘടിപ്പിക്കാനും ജനറല്‍ ബോഡിയില്‍ തീരുമാനിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 36 24 989 (സി. എ. ഹബീബ്‌), 055 26 82 878 (നാസര്‍ പരദേശി)

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രിയമുള്ള പാട്ടുകളുമായി ഷഫീക്ക്‌ റിയാസ്‌ ടീം

June 17th, 2011

audio-cd-priyamulloralkku-epathram
അബുദാബി : പ്രവാസ ലോകത്തു നിന്നുള്ള രണ്ടു യുവ പ്രതിഭകള്‍ ചേര്‍ന്ന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച പ്രഥമ സംരംഭമായ മാപ്പിളപ്പാട്ട് ആല്‍ബം ‘പ്രിയമുള്ളൊരാള്‍ക്ക്’ ജുലൈ ആദ്യവാരം ഈസ്റ്റ്‌കോസ്റ്റ്‌ ഓഡിയോസ് ഗള്‍ഫില്‍ റിലീസ്‌ ചെയ്യും. ന്യൂടോണ്‍ ക്രിയേഷന്‍സ്‌ നിര്‍മ്മിച്ച ഈ ആല്‍ബം ഈസ്റ്റ്‌കോസ്റ്റ്‌ ഓഡിയോസ് തന്നെയാണ് കേരളത്തിലും പുറത്തിറക്കി യിരിക്കുന്നത്.

മാപ്പിളപ്പാട്ടിന്‍റെ പരമ്പരാഗത ശൈലിയില്‍ നിന്നും മാറിപ്പോകാതെ തന്നെ പുതിയ തലമുറയിലെ ഗാനാ സ്വാദകര്‍ക്കും കൂടെ ഇഷ്ടപ്പെടും വിധം ചിട്ടപ്പെടുത്തി യിരിക്കുന്ന എട്ടു ഗാനങ്ങള്‍ ഈ ആല്‍ബത്തില്‍ ഉണ്ട്.

മാപ്പിളപ്പാട്ടു ഗാനശാഖയിലെ ശ്രദ്ധേയനായ ഗാനരചയിതാവ്‌ ജലീല്‍. കെ. ബാവ ഇതിലെ രണ്ടു ഗാനങ്ങള്‍ എഴുതി. മറ്റു ആറു പാട്ടുകള്‍ സംഗീത സംവിധായകന്‍ കൂടിയായ ഷഫീഖ്‌ രചിച്ചിരിക്കുന്നു. ഗിറ്റാറിസ്റ്റ് സുനില്‍ ഓര്‍ക്കസ്ട്ര ചെയ്തിരിക്കുന്നു. രണ്ടു ഗാനങ്ങള്‍ മറ്റു ഗായകരുടെ ശബ്ദത്തില്‍ ആവര്‍ത്തിച്ചു കൊണ്ട് മൊത്തം 10 പാട്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

shafeek-riyas-priyamulloralkku-epathram

സംഗീത സംവിധായകര്‍ : ഷഫീക്ക്‌ - റിയാസ്‌

അബുദാബി യില്‍ ജോലി ചെയ്യുന്ന ഷഫീക്ക്, ഷാര്‍ജ യില്‍ ജോലിയുള്ള റിയാസ്‌ എന്നിവര്‍ ചേര്‍ന്നാണ്‘പ്രിയമുള്ളൊരാള്‍ക്ക്’ തയ്യാറാക്കി യിരിക്കുന്നത്.

കുന്നംകുളം പഴഞ്ഞി സ്വദേശികളായ ഷഫീക്ക്‌ റിയാസ്‌ കൂട്ടുകെട്ട്, നിരവധി വര്‍ഷങ്ങളുടെ നിരന്തര പരിശ്രമ ത്തിലൂടെ ഒരുക്കി യെടുത്ത ഈ ആല്‍ബ ത്തില്‍ പ്രശസ്ത പിന്നണി ഗായകര്‍ കൂടിയായ അഫ്സല്‍, വിധുപ്രതാപ്, ഓ. യു. ബഷീര്‍, പ്രദീപ് ബാബു, എടപ്പാള്‍ വിശ്വനാഥ് എന്നിവരും മാപ്പിളപ്പാട്ടിലെ ജനപ്രിയ ഗായിക രഹന, പുതുമുഖ ഗായിക റിസ്‌വാന യൂസുഫ്‌, സംഗീത സംവിധായകന്‍ കൂടിയായ ഷഫീക്ക്‌ എന്നിവര്‍ പാടിയിരിക്കുന്നു.

-പി. എം. അബ്ദുല്‍ റഹിമാന്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനറല്‍ ബോഡി യോഗം

June 9th, 2011

mpcc-logo-ePathram
ദുബായ് : മലബാര്‍ പ്രവാസി കോഡിനേഷന്‍ കൗണ്‍സില്‍ ( M P C C ) ജനറല്‍ ബോഡി യോഗം ജൂണ്‍ 9 വ്യാഴാഴ്ച രാത്രി 8 മണിക്ക് ദുബായ് ഗിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ വെച്ചു നടക്കും. (ഗിസൈസ്‌ ഗ്രാന്‍റ് ഹോട്ടലിന് സമീപം)

വിശദ വിവരങ്ങള്‍ക്ക് 050 – 45 94 670, 050 – 59 52 195, 050 – 57 80 225 എന്നീ നമ്പരുകളില്‍ വിളിക്കുക.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമനിധി : പുതിയ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം

June 9th, 2011

samskara-qatar-logo-epathram

ദോഹ :  പ്രവാസി ക്ഷേമനിധിയെ കുറിച്ച് പ്രവാസികള്‍ക്ക് ഇടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ച് കൂടുതല്‍ പ്രവാസി കളെ ക്ഷേമനിധി യുടെ ഭാഗമാക്കാന്‍  ഖത്തറിലെ സാംസ്‌കാരിക സംഘടന യായ സംസ്‌കാര ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്ത മാക്കാന്‍ തീരുമാനിച്ചു.

ജീവിതം കാലം മുഴുവന്‍ വിദേശത്തു പണിയെടുത്തു നാടിന്‍റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസി മലയാളി കളുടെ ക്ഷേമം അടുത്ത കാലം വരെ അധികാരികള്‍ ശ്രദ്ധിച്ചിരുന്നില്ല.  എന്നാല്‍ കഴിഞ്ഞ കൊല്ലം  ഇവരുടെ പുനരധിവാസവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍  ആരംഭിച്ച പ്രവാസി ക്ഷേമ പദ്ധതി വേണ്ടത്ര രീതിയില്‍ പ്രവാസികളില്‍ എത്തിക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ പരാജയ പ്പെട്ടിരുന്നു.

കേരള ത്തിലെ സര്‍ക്കാര്‍ മാറിയ ഈ സാഹചര്യത്തില്‍  പുതിയ സര്‍ക്കാര്‍ ക്ഷേമനിധി പ്രവാസി കളില്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങണം എന്ന് അഡ്വ. ജാഫര്‍ഖാന്‍ കേച്ചരി അഭിപ്രായപ്പെട്ടു.

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അബൂബക്കര്‍, വി. കെ. എം. കുട്ടി, കെ. പി. എം. കോയ, റഫീഖ് പുന്നയൂര്‍ക്കുളം, അഷറഫ് പൊന്നാനി, അര്‍ഷാദ്, തെരുവത്ത്  ഷംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

പ്രവാസി ക്ഷേമ നിധിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഖത്തറില്‍ വിളിക്കുക : 
55 62 86 26 – 77 94 21 69 ( അഡ്വ.  ജാഫര്‍ഖാന്‍), 55 07 10 59 (അഡ്വ. അബൂബക്കര്‍), 77 94 02 25 (മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍).

സംഘടന യുമായി ബന്ധപ്പെട്ടാല്‍ ക്ഷേമ നിധി അംഗത്വ ത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ഫോമും സൗജന്യമായി ലഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 9 of 19« First...7891011...Last »

« Previous Page« Previous « ആഗോള പരിസ്ഥിതി ദിന സെമിനാര്‍ ജൂണ്‍ 10 ന്
Next »Next Page » ജനറല്‍ ബോഡി യോഗം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine